ജിയോവാനി സിമിയോണിയെ 8 ദശലക്ഷം യൂറോയുടെ കരാറിൽ ടൊറീനോ സ്വന്തമാക്കും


സ്ട്രൈക്കറായ ജിയോവാനി സിമിയോണിയെ സ്വന്തമാക്കാൻ ടൊറിനോയും നാപ്പോളിയും തമ്മിൽ 8 ദശലക്ഷം യൂറോയുടെ വാക്കാലുള്ള കരാറിൽ ധാരണയായി. “ചോലിറ്റോ” എന്ന് വിളിപ്പേരുള്ള അർജന്റീന ഫോർവേഡ് ടൊറിനോയുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചു കഴിഞ്ഞു. നാപ്പോളിയുടെ അന്തിമ അനുമതി ലഭിച്ചാലുടൻ മെഡിക്കൽ പരിശോധനകൾക്കായി യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

30-കാരനായ സിമിയോണി മൂന്ന് വർഷത്തേക്ക് ടൊറിനോയുമായി കരാറിൽ ഒപ്പുവെക്കും, കൂടാതെ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്. ഇത് അദ്ദേഹത്തിൻ്റെ കരിയറിലെ ഒരു പ്രധാന അധ്യായമാണ്.


ഡുവാൻ സപാറ്റക്ക് പരിക്കേറ്റ സാഹചര്യത്തിൽ ടൊറിനോക്ക് വിശ്വസ്ഥനായ ഒരു ഗോൾ സ്കോററെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിമിയോണി ടൊറിനോക്ക് ഒരു മുതൽക്കൂട്ടാകും.

അവസാന മിനിറ്റിൽ മാറ്റിചിന്റെ സമനില ഗോൾ, പരാജയം ഒഴിവാക്കി എ.എസ് റോമ

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും സ്വന്തം മൈതാനത്ത് തോൽവി വഴങ്ങുക എന്ന ചീത്തപ്പേര് ഒഴിവാക്കി എ.എസ് റോമ. ഇന്ന് ടൊറീനക്ക് എതിരെ അവസാന മിനിറ്റിലെ ഗോളിൽ റോമ സമനില പിടിക്കുക ആയിരുന്നു. ഇരു ടീമുകളും ഏതാണ്ട് എല്ലാ നിലയിലും തുല്യത പാലിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ ടൊറീന സിൻഗോയുടെ ക്രോസിൽ നിന്നു കരോൾ ലിനറ്റി നേടിയ ഹെഡർ ഗോളിലൂടെ മത്സരത്തിൽ മുന്നിലെത്തി.

ഡിബാല, ആന്ദ്ര ബെലോറ്റി എന്നിവരെ കളത്തിൽ ഇറക്കിയ മൗറീന്യോ സമനിലക്ക് ആയി ടീമിനോട് പൊരുതാൻ ആവശ്യപ്പെട്ടു. ഇഞ്ച്വറി സമയത്ത് ഡിബാലയെ വീഴ്ത്തിയതിനു 92 മത്തെ മിനിറ്റിൽ റോമക്ക് പെനാൽട്ടി ലഭിച്ചു. എന്നാൽ പെനാൽട്ടി എടുത്ത ബെലോറ്റിയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയത് റോമക്ക് നിരാശ നൽകി. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ ഡിബാലയുടെ ഉഗ്രൻ ഷോട്ട് ബാറിൽ ഇടിച്ചു തെറിച്ചു. എന്നാൽ ഈ ബോൾ പിടിച്ചെടുത്ത മാറ്റിച് ബോക്സിന് പുറത്ത് നിന്ന് മികച്ച ഷോട്ടിലൂടെ റോമക്ക് ഒരു പോയിന്റ് സമ്മാനിച്ചു. നിലവിൽ ലീഗിൽ റോമ ഏഴാം സ്ഥാനത്തും ടൊറീന ഒമ്പതാം സ്ഥാനത്തും ആണ്. ഇടക്ക് റഫറിയോട് കയർത്ത റോമ പരിശീലകൻ ജോസെ മൊറീന്യോ ചുവപ്പ് കാർഡ് കണ്ടതും മത്സരത്തിൽ കാണാൻ ആയി.

സ്റ്റോപ്പേജ് ടൈമിൽ ഇരട്ട ഗോളുകളുമായി ടോറീനോ

സീരി എ യിൽ വമ്പൻ തിരിച്ച് വരവ് നടത്തി ടോറീനോ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജെനോവയെ ടോറീനോ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലെ സ്റ്റോപ്പേജ് ടൈമിലെ ഇരട്ട ഗോളുകളാണ് ടോറീനോക്ക് വിജയം നേടിക്കൊടുത്തത്. ഈ വിജയത്തോടു കൂടി ആറാം സ്ഥാനത്താണ് സീരി എയിൽ ടോറീനോയുടെ സ്ഥാനം. മൂന്നാം മിനുട്ടിൽ ക്രിസ്ത്യൻ കൗയമേയിലൂടെ ജെനോവ ലീഡ് നേടി.

ഇരുപത്തിയെട്ടാം മിനുട്ടിൽ റോമിലോ ചുവപ്പ് കണ്ടു പുറത്തായത് ജെനോവക് തിരിച്ചടിയായി. പക്ഷെ കളിയിലെ ട്വിസ്റ്റുണ്ടായത് ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈമിലാണ്. രണ്ടു ഗോളുകളാണ് മൂന്നു മിനുട്ടിൽ ടോറീനോ അടിച്ചു കൂട്ടിയത്. ആൻഡ്രിയ ബെലോട്ടി, ക്രിസ്ത്യൻ അൻസലടി എന്നിവരാണ് ടോറീനോയ്ക്ക് വേണ്ടി ഗോളടിച്ചത്.

ടോറിനോ ഗോൾ കീപ്പർക്ക് പുതിയ കരാർ

ടോറിനോ ഗോൾ കീപ്പർ സലാവട്ടോർ സീരിഗുവുമായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2022 വരെ ഇറ്റാലിയൻ ടീമിൽ തുടരും. താരത്തിന്റെ നിലവിലെ കരാർ 2019 ൽ അവസാനിക്കാൻ ഇരിക്കെയാണ് ക്ലബ്ബ് താരത്തിന് പുത്തൻ കരാർ നൽകിയത്.

ഇറ്റലിക്കായി 18 മത്സരങ്ങൾ കളിച്ച താരം കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പി എസ് ജി യിൽ നിന്ന് ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് ടോറിനോയിൽ എത്തിയത്. 31 വയസുകാരനായ സിറിഗു നിലവിൽ ടോറിനോയുടെ ഒന്നാം നമ്പർ ഗോളിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version