പത്ത് വിക്കറ്റ് വിജയവുമായി ഇന്ത്യ!! പരമ്പര സ്വന്തമാക്കി

സിംബാബ്‌വെക്ക് എതിരായ നാലാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ഇന്ന് സിംബാവെക്ക് എതിരെ 10 വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. സിംബാബ്‌വെ ഉയർത്തിയ 153 എന്ന വിജയലക്ഷ്യം 16ആം ഓവറിലേക്ക് ഇന്ത്യ മറികടന്നു. ഈ വിജയത്തോടെ 3-1ന്റെ ലീഡ് നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കി.

ഇന്ത്യക്ക് ആയി ഇന്ന് ഓപ്പണിംഗ് ഇറങ്ങിയ ഗില്ലും ജയ്സ്വാളും തകർപ്പൻ ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. ജയ്സ്വാൾ 53 പന്തിൽ നിന്ന് 93 റൺസ് നേടി. 2 സിക്സും 13 ഫോറും ജയ്സ്വാൾ ഇന്ന് അടിച്ചു. അത്ര ആക്രമിച്ചു കളിക്കാതിരുന്ന ഗിൽ 39 പന്തിൽ നിന്ന് 58 റൺസും എടുത്തു.

ഇന്ന് പരമ്പരയിലെ നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 7 ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്തു. ക്യാപ്റ്റൻ റാസയുടെ മികച്ച ഇന്നിംഗ്സാണ് സിംബാബ്‌വെക്ക് മാന്യമായ സ്കോർ നൽകിയത്.

ഇന്ന് ഓപ്പണിംഗ് വിക്കറ്റിൽ തന്നെ 63 റൺസ് ചേർക്കാൻ സിംബാബ്‌വെക്ക് ആയി. ഓപ്പണർ മധെര 25 റൺസും മരുമണി 33 റൺസും എടുത്തു. റാസ 28 പന്തിൽ 46 റൺസാണ് അടിച്ചത്. 3 സിക്സും രണ്ടു ഫോറും ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യക്കായി ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റും, തുശാർ പാണ്ഡെ, വാഷിംഗ്ടൺ, അഭിഷേക് ശർമ, ശിവം ദൂബെ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ പരമ്പരയിലെ ഫിക്സ്ചറിൽ മാറ്റം

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള പുതുക്കിയ തീയതികൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇന്ന് പ്രഖ്യാപിച്ചു. മത്സരങ്ങൾ ഒരു ദിവസം പിറകോട്ട് ആക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 26 ന് പകരം ജൂലൈ 27ന് ആകും ഈ പരമ്പര ഇനി ആരംഭിക്കും.

ഇന്ത്യ 3 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും ആണ് ഈ പര്യടനത്തിൽ കളിക്കുന്നത്. ഗംഭീറിന്റെ കീഴിലെ ഇന്ത്യയുടെ ആദ്യ പരമ്പരയാകും ഇത്. രോഹിത് ശർമ്മയും കോഹ്ലിയും ഇല്ലാത്ത പര്യടനത്തിൽ ഹാർദികോ രാഹുലോ ആകും ഇന്ത്യയുടെ ക്യാപ്റ്റൻ. ഏകദിനത്തിൽ രാഹുലും ടി20യിൽ ഹാർദികും ക്യാപ്റ്റന്മാർ ആകും എന്നാണ് റിപ്പോർട്ടുകൾ ‌

പുതുക്കിയ മത്സര തീയതി;

T20Is

July 27
July 28
July 30

ODIs

August 2
August 4
August 7

റാസ തിളങ്ങി, ഇന്ത്യക്ക് എതിരെ സിംബാബ്‌വെക്ക് മികച്ച സ്കോർ

ഇന്ത്യയ്ക്കെതിരെ മികച്ച സ്കോർ ഉയർത്തി സിംബാബ്‌വെ. ഇന്ന് പരമ്പരയിലെ നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 7 ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്തു. ക്യാപ്റ്റൻ റാസയുടെ മികച്ച ഇന്നിംഗ്സാണ് സിംബാബ്‌വെക്ക് മാന്യമായ സ്കോർ നൽകിയത്.

ഇന്ന് ഓപ്പണിംഗ് വിക്കറ്റിൽ തന്നെ 63 റൺസ് ചേർക്കാൻ സിംബാബ്‌വെക്ക് ആയി. ഓപ്പണർ മധെര 25 റൺസും മരുമണി 33 റൺസും എടുത്തു. റാസ 28 പന്തിൽ 46 റൺസാണ് അടിച്ചത്. 3 സിക്സും രണ്ടു ഫോറും ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യക്കായി ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റും, തുശാർ പാണ്ഡെ, വാഷിംഗ്ടൺ, അഭിഷേക് ശർമ, ശിവം ദൂബെ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു

ഇന്ത്യക്ക് ടോസ്, സഞ്ജു സാംസൺ ഇന്നും ടീമിൽ

ഇന്ത്യ സിംബാബ്‌വെ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് ടോസ്. ടോസ് വിജയിച്ച ശുഭ്മൻ ഗിൽ ആദ്യം ബൗൾ ചെയ്യാൻ ആണ് തീരുമാനിച്ചത്. മലയൈ താരം സഞ്ജു സാംസൺ ഇന്നും ടീമിൽ ഉണ്ട്. ഇന്നത്തെ ടീമിൽ ഒരു മാറ്റം മാത്രമെ ഉള്ളൂ. ആവേശ് ഖാന് പകരം തുശാർ പാണ്ഡെ ആണ് ടീമിൽ ഉള്ളത്.

ടീം:
India (Playing XI): Yashasvi Jaiswal, Shubman Gill(c), Abhishek Sharma, Ruturaj Gaikwad, Sanju Samson(w), Rinku Singh, Shivam Dube, Washington Sundar, Ravi Bishnoi, Tushar Deshpande, Khaleel Ahmed

India (Playing XI): Yashasvi Jaiswal, Shubman Gill(c), Abhishek Sharma, Ruturaj Gaikwad, Sanju Samson(w), Rinku Singh, Shivam Dube, Washington Sundar, Ravi Bishnoi, Tushar Deshpande, Khaleel Ahmed

എല്ലാ താരങ്ങളും 3 ഫോർമാറ്റിലും കളിക്കണം – ഗംഭീർ

എല്ലാ കളിക്കാരും മൂന്ന് ഫോർമാറ്റും കളിക്കണം എന്നും ഒരു ഫോർമാറ്റിനായി മാത്രം പ്രത്യേക താരങ്ങൾ എന്നതിൽ താൻ വിശ്വസിക്കുന്നില്ല എന്നും ഇന്ത്യയുടെ പുതിയ പരിശീലകൻ ഗൗതം ഗംഭീർ‌. എല്ലാ ഫോർമാറ്റിലും കളിച്ചാൽ പരിക്ക് വരും എന്നതിൽ കാര്യമില്ല എന്നും ഇത് പ്രൊഫഷണൽ കായിക രംഗത്ത് സാധാരണ കാര്യമാണെന്നും ഗംഭീർ പറഞ്ഞു.

“പരിക്കുകൾ കായികതാരങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാണ്. നിങ്ങൾ മൂന്ന് ഫോർമാറ്റുകളും കളിച്ചതിനാൽ നിങ്ങൾക്ക് പരിക്കേൽക്കുക ആണെങ്ക, നിങ്ങൾ തിരികെ പോയി സുഖം പ്രാപിച്ച് വീണ്ടും വരിക.” ഗംഭീർ പറഞ്ഞു.

“നിങ്ങൾ മൂന്ന് ഫോർമാറ്റുകളിലും കളിക്കണം. ടെസ്റ്റ് മത്സരങ്ങൾക്കായി അവനെ നിലനിർത്താൻ പോകുന്നു, ഏകദിനത്തിനായി ഇവരെ നിർത്താൻ പോകുന്നു ഇങ്ങനെയുള്ള കാര്യങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. പരിക്കും ജോലിഭാരവും കാര്യങ്ങളും ഞങ്ങൾ കൈകാര്യം ചെയ്യാൻ അങ്ങനെ ചെയ്യേണ്ട കാര്യമില്ല,” സ്റ്റാർ സ്പോർട്സ് പോസ്റ്റ് ചെയ്ത വീഡിയോയിൽ ഗംഭീർ പറഞ്ഞു.

“പ്രൊഫഷണൽ ക്രിക്കറ്റർമാരെ നോക്കൂ, നിങ്ങൾക്ക് വളരെ ചെറിയ സ്പാൻ മാത്രമേ പ്രൊഫഷണൽ ആയി ലഭിക്കുകയുള്ളൂ. നിങ്ങൾ നിങ്ങളുടെ രാജ്യത്തിനായി കളിക്കുമ്പോൾ നിങ്ങൾക്ക് കഴിയുന്നത്ര കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ മികച്ച ഫോമിലായിരിക്കുമ്പോൾ, മൂന്ന് ഫോർമാറ്റുകളും കളിക്കുക,” ഗംഭീർ വിശദീകരിച്ചു.

ചാമ്പ്യൻസ് ട്രോഫിക്ക് ആയും ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല

അടുത്ത വർഷം പാക്കിസ്ഥാനിൽ നടക്കുന്ന 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ തീരുമാനം ഇന്ത്യ പാകിസ്താനിലേക്ക് പോകില്ല എന്ന് തന്നെ ആയിരിക്കും എന്ന് റിപ്പോർട്ടുകൾ. 2025 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന ടൂർണമെൻ്റ് ഏഷ്യ കപ്പ് നടത്തിയതു പൊലെ ഹൈബ്രിഡ് ആയി നടത്തണം എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ആവശ്യം.

ദുബായിലോ ശ്രീലങ്കയിലോ ഇന്ത്യയുടെ മത്സരങ്ങൾ സംഘടിപ്പിക്കാൻ ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ഐസിസി) ആവശ്യപ്പെടും. നേരത്തെ പാകിസ്താൻ ഏഷ്യാ കപ്പിന് ആതിഥ്യം വഹിച്ചപ്പോൾ ഇന്ത്യയുടെ മത്സരങ്ങൾ ഫൈനൽ ഉൾപ്പെടെ ശ്രീലങ്കയിൽ ആയിരുന്നു നടത്തിയിരുന്നത്. ചാമ്പ്യൻസ് ട്രോഫിയും ഇങ്ങനെ നടത്താൻ പാകിസ്താൻ സമ്മതിക്കേണ്ടി വരും.

ലോക ചാമ്പ്യന്മാർ ആയ ഇന്ത്യ ടി20യിൽ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു

ടി20 ലോക ചാമ്പ്യന്മാർ ആയ ഇന്ത്യ മറ്റൊരു ചരിത്ര റെക്കോർഡ് കൂടി സൃഷ്ടിച്ചു. ഹരാരെയിലെ ഇന്നത്തെ സിംബാബ്‌വെക്ക് എതിരായ മത്സരത്തിൽ വിജയിച്ചതോടെ ഒരു ടി20 അന്താരാഷ്ട്ര ടീമിനും എത്താൻ ആകാത്ത നാഴികകല്ലിൽ ഇന്ത്യ എത്തി. ടി20 ഫോർമാറ്റിലെ ഇന്ത്യയുടെ 150-ാം വിജയമായിരുന്നു ഇത്.

ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി. രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് പിറകിൽ 142 വിജയങ്ങളുമായി പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്തുള്ളത്,ൽ. അവർക്ക് ശേഷം 111 വിജയങ്ങളുമായി ന്യൂസിലൻഡാണ് ഉള്ളത്. മുൻ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനും ശ്രീലങ്കയ്ക്കും ഈ ഫോർമാറ്റിൽ ഇതുവരെ 90 വിജയങ്ങൾ ആണ് ഉള്ളത്‌‌. പല ടീമുകളും 100 അന്താരാഷ്ട്ര വിജയങ്ങൾ പോലും ഇല്ലാതെ നിൽക്കുമ്പോൾ ആണ് ഇന്ത്യയുടെ ഈ നേട്ടം.

മൂന്നാം ടി20യിൽ ഇന്ത്യക്ക് വിജയം, പരമ്പരയിൽ മുന്നിൽ എത്തി

സിംബാബ്‍വേയ്ക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് വിജയം. ഇന്ന് 23 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിൽ എത്തി. ഇന്ത്യ ഉയർത്തിയ 183 എന്ന ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെക്ക് 159 റൺസ് എടുക്കാനെ ആയുള്ളൂ.

ഇന്ത്യക്ക് വേണ്ടി വാഷിങ്ടൻ സുന്ദർ 3 വിക്കറ്റും ആവേശ് ഖാൻ രണ്ടു വിക്കറ്റും വീഴ്ത്തി. ഖലീൽ അഹമ്മദ് ഒരു വിക്കറ്റും നേടി. 37 റൺസ് എടുത്ത മദാന്ദെയും 65 റൺസ് എടുത്ത മയേർസും മാത്രമാണ് സിംബാബ്‌വെക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങിയത്. അവസാനം മയേർസ് ഒറ്റയ്ക്ക് പൊരുതി എങ്കിലും സിംബാബ്‌വെക്ക് 158 റൺസ് വരെയെ എത്താൻ ആയുള്ളൂ.

ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 182 റൺസാണ് നേടിയത്. യശസ്വി ജൈസ്വാളും ശുഭ്മന്‍ ഗില്ലും നേടിയ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

ഓപ്പണര്‍മാരായ ജൈസ്വാള്‍ – ഗിൽ കൂട്ടുകെട്ട് 67 റൺസാണ് നേടിയത്. 36 റൺസ് നേടിയ ജൈസ്വാളിനെ സിക്കന്ദര്‍ റാസ പുറത്താക്കിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ അഭിഷേക് ശര്‍മ്മയെയും റാസ തന്നെയാണ് പുറത്താക്കിയത്. അതിന് ശേഷം 72 റൺസ് മൂന്നാം വിക്കറ്റിൽ നേടി ഗിൽ – ഗായക്വാഡ് കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

66 റൺസ് നേടിയ ഗില്ലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് സിംബാബ്‍വേ ഈ കൂട്ടുകെട്ട് തകര്‍ത്തത്. ഗായക്വാഡിന് ഒരു റൺസിന് അര്‍ദ്ധ ശതകം നഷ്ടമായപ്പോള്‍ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. 28 പന്തിൽ 49 റൺസാണ് താരം നേടിയത്. സഞ്ജു സാംസൺ 7 പന്തിൽ നിന്ന് 12 റൺസുമായി പുറത്താകാതെ നിന്നു.

സഹീർ ഖാൻ ഇന്ത്യയുടെ ബൗളിംഗ് കോച്ച് ആകാൻ സാധ്യത

മുൻ ഫാസ്റ്റ് ബൗളർമാരായ സഹീർ ഖാൻ ഇന്ത്യ ടീമിന്റെ ബൗളിംഗ് പരിശീലകൻ ആകും എന്ന് റിപ്പോർട്ട്. ഗൗതം ഗംഭീറിന്റെ പുതിയ കോച്ചിംഗ് ടീമിൽ സഹീർ ഖാനെ ഉൾപ്പെടുത്താൻ ബി സി സി ഐ ശ്രമിക്കുന്നുണ്ട്. ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു. സഹീർ ഖാൻ പരിശീലകനായി എത്തിയില്ല എങ്കിൽ മറ്റൊരു മുൻ ബൗളർ ആയ ലക്ഷ്മിപതി ബാലാജിയെ ഇന്ത്യ പരിഗണിക്കും.

കാലാവധി പൂർത്തിയാക്കിയ ഇന്ത്യയുടെ ഇപ്പോഴത്തെ ബൗളിംഗ് കോച്ച് പരസ് മാംബ്രെ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച ഇടംകൈയ്യൻ പേസർമാരിൽ ഒരാളാണ് സഹീർ ഖാൻ. ഇന്ത്യക്ക് ആയി 92 മത്സരങ്ങളിൽ നിന്ന് 311 ടെസ്റ്റ് വിക്കറ്റുൾ ഉൾപ്പെടെ ആകെ 309 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 610 വിക്കറ്റുകൾ ഇന്ത്യക്ക് ആയി നേടിയിട്ടുണ്ട്.

സഹീർ ഖാനെ ബൗളിംഗ് കോച്ചായും അഭിഷേക് നായറെ അസിസ്റ്റന്റ് കോച്ചായും എത്തിക്കാൻ ആണ് ഗംഭീർ ആഗ്രഹിക്കുന്നത്.

BCCI നൽകിയ 5 കോടി വേണ്ട, തന്റെ ഒപ്പം പ്രവർത്തിച്ചവർക്ക് കിട്ടുന്ന അതേ പണം മതി എന്ന് ദ്രാവിഡ്!!

രാഹുൽ ദ്രാവിഡ് ഒരിക്കൽ കൂടെ കയ്യടി വാങ്ങുകയാണ്. ലോകകിരീടം നേടിയ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം ബി സി സി ഐ പ്രഖ്യാപിച്ചപ്പോൾ രാഹുൽ ദ്രാവിഡിന് 5 കോടി പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ തുക ദ്രാവിഡ് നിരസിച്ചതായാണ് റിപ്പോർട്ടുകൾ.

സീനിയർ പുരുഷ ടീമിലെ തന്റെ സപ്പോർട്ട് സ്റ്റാഫിലെ എല്ലാ അംഗങ്ങൾക്കും ലഭിക്കുന്ന അതേ സമ്മാനം തനിക്കും മതി എന്ന് ദ്രാവിഡ് ബി സി സി ഐയെ അറിയിച്ചു. കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെയുള്ള ടീം ഇന്ത്യ അംഗങ്ങൾക്ക് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു.

കളിക്കാർക്കും രാഹുൽ ദ്രാവിഡിനും അഞ്ച് കോടി രൂപയും, ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവരുൾപ്പെടെ സപ്പോർട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങൾക്ക് 2.5 കോടി രൂപയും ബോണസായി നൽകാനായിരുന്നു തീരുമാനം. എന്നാൽ, 2.5 കോടി രൂപ മാത്രമേ ബോണസായി എടുക്കൂ എന്ന് രാഹുൽ ദ്രാവിഡ് ബോർഡിനോട് പറഞ്ഞു.

നേരത്തെ ദ്രാവിഡ് അണ്ടർ 19 പരിശീലകനായി ലോകകപ്പ് നേടിയപ്പോഴും തനിക്ക് അധിക തുക സമ്മാനമായി ലഭിച്ചപ്പോൾ അത് തിരികെ നൽകി എല്ലാവർക്കും തുല്യ തുക നൽകാൻ ദ്രാവിഡ് ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ഇന്ത്യയുടെ മൂന്നാം ടി20, സഞ്ജു സാംസൺ കളിക്കുമെന്ന് പ്രതീക്ഷ

ഇന്ത്യയുടെ സിംബാബ്‌വെ പരമ്പരയിലെ മൂന്നാം ടി20 മത്സരം ഇന്ന് നടക്കും. ഹരാരെയിൽ ഇന്ന് വൈകിട്ട് 4.30നാണ് മത്സരം നടക്കുക. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാൻ ആകും. ഇപ്പോൾ പരമ്പര 1-1 എന്ന നിലയിലാണ് ഉള്ളത്‌. ഇന്ന് വിജയിച്ച് പരമ്പരയിൽ ലീഡ് എടുക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം.

ഇന്ന് മലയാളി താരം സഞ്ജു സാംസൺ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സഞ്ജുവും ശിവം ദൂബെയും യശസ്വി ജയ്സ്വാളും ആദ്യ രണ്ട് ടി20ക്ക് ഉണ്ടായിരുന്നില്ല. ഇന്ന് മൂവരും സ്ക്വാഡിൽ എത്തും എന്നാണ് പ്രതീക്ഷ. എന്നാൽ ആർക്കു പകരം ഇവർ ഇറങ്ങും എന്ന് വ്യക്തമല്ല. കഴിഞ്ഞ മത്സരത്തിൽ മികച്ച സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മ ഇന്നും ഓപ്പണറായി ഉണ്ടാകും എന്ന് വിശ്വസിക്കപ്പെടുന്നു.

മുഹമ്മദ് സിറാജിന് വീടും സ്ഥലവും സർക്കാർ ജോലിയും സമ്മാനമായി പ്രഖ്യാപിച്ച് തെലുങ്കാന മുഖ്യമന്ത്രി

ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ച് തെലുങ്കാന സർക്കാർ. സംസ്ഥാന സർക്കാർ സിറാജിന് വീടും സ്ഥലവും ഒപ്പം സർക്കാർ ജോലിയും പാരിതോഷികമായി നൽകുമെന്ന് ഇന്ന് പ്രഖ്യാപിച്ചു. ഹൈദരാബാദിലോ പരിസര പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം ഇതിനായി കണ്ടെത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഇന്ന് ഹൈദരാബാദിൽ നടന്ന വിജയാഘോഷത്തിൽ സിറാജ് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് ഒപ്പം പങ്കെടുത്തിരുന്നു.

“മുഹമ്മദ് സിറാജ് നമ്മുടെ രാജ്യത്തിന് മഹത്തായ അഭിമാനവും തെലങ്കാന സംസ്ഥാനത്തിന് മഹത്തായ ബഹുമതിയും കൊണ്ടുവന്നു” മുഖ്യമന്ത്രി പറഞ്ഞു.

“സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് സിറാജിന് വീടും ജോലിയും അനുവദിക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു. ഹൈദരാബാദിലോ സമീപത്തോ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഒപ്പം സർക്കാർ ജോലി നൽകുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളാനുൻ നിർദ്ദേശം നൽകി,” – ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

Exit mobile version