BCCI പ്രഖ്യാപിച്ച സമ്മാനത്തുകയിൽ നിന്ന് ലോകകപ്പ് ജയിച്ച ഒരോ താരത്തിനും 5 കോടി വീതം ലഭിക്കും

കഴിഞ്ഞയാഴ്ച, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആവേശകരമായ ഫൈനൽ ജയിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് BCCI പാരിതോഷികം പ്രഖ്യാപിച്ചിരുന്നു‌‌. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) മൊത്തം 125 കോടി രൂപയുടെ പ്രൈസ് മണി ഡിവിഷൻ ആയിരുന്നു പ്രഖ്യാപിച്ചത്.

ടീമിലെ 15 കളിക്കാർക്കും ഒപ്പം കോച്ച് രാഹുൽ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം ലഭിക്കും. ദ്രാവിഡ് ഒഴികെയുള്ള കോച്ചിംഗ് ഗ്രൂപ്പിന് 2.5 കോടി രൂപ വീതവും ബാക്ക്‌റൂം സ്റ്റാഫ് അംഗങ്ങൾക്ക് 2 കോടി രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ, ടീമിൻ്റെ വിജയത്തിന് അമൂല്യമായ സംഭാവനകൾ നൽകിയതിന് സെലക്ഷൻ കമ്മിറ്റിക്കും റിസർവ് കളിക്കാർക്കും ഒരു കോടി രൂപ വീതം നൽകിയും ആദരിക്കും.

ഒരു മത്സരവും കളിച്ചില്ല എങ്കിലും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണും 5 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും.

സിംബാബ്‌വെയെ തകർത്തു കൊണ്ട് ഇന്ത്യൻ യുവനിര വിജയവഴിയിൽ തിരികെയെത്തി

സിംബാബ്‌വെക്ക് എതിരായ രണ്ടാം ടി ട്വന്റി മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇന്ന് 101 റൺസിന്റെ വലിയ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പര 1-1 എന്നായി. ഇന്ന് ഇന്ത്യ ഉയർത്തിയ 235 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെക്ക് ആകെ 134 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ.

ഇന്ത്യക്ക് ആയി മുകേഷ് കുമാറും ആവേശ് ഖാനും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. രവി ബിഷ്ണോയി 2 വിക്കറ്റും നേടി.

ഇന്ന് ആദ്യം ബാറ്റ്യ് ചെയ്ത ഇന്ത്യ 20 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസ് നേടിയിരുന്നു. ഇന്നലെ സിംബാബ്‌വെയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യ യുവനിര ഇന്ന് തങ്ങളുടെ മികവ് തെളിയിക്കാൻ ഉറപ്പിച്ചു തന്നെയായിരുന്നു കളത്തിൽ ഇറങ്ങിയത്. ഓപ്പണർ അഭിഷേക് ശർമയുടെ മികച്ച സെഞ്ച്വറി ആണ് ഇന്ത്യക്ക് ഇന്ന് കരുത്തായത്.

ഇന്നലെ ഡക്കിൽ പോയതിന്റെ വിഷമം അഭിഷേക് തന്റെ രണ്ടാം അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ച്വറിയുമായി തിളങ്ങി കൊണ്ട് തീർത്തു. ഇന്ന് വെറും 47 പന്തിൽ നിന്നാണ് അഭിഷേക് ശർമ സെഞ്ച്വറി നേടിയത്. അതും ഹാട്രിക് സിക്സുകൾ അടിച്ചായിരുന്നു അഭിഷേക് സെഞ്ച്വറിയിലേക്ക് എത്തിയത്. ആകെ 8 സിക്സും ഏഴ് ഫോറും അഭിഷേക് ശർമ്മ ഇന്ന് അടിച്ചു.

അഭിഷേകിനെ കൂടാതെ എന്ന ഋതുരാജ് ഗെയ്ക്വാദും റിങ്കുവും ഇന്ത്യക്കായി തിളങ്ങി. തുടക്കത്തിൽ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി എങ്കിലും അഭിഷേക് ശർമയും റുതുരാജും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഋതുരാജ് 47 പന്തിൽ നിന്ന് 77 റൺസ് എടുത്തു. 1 സിക്സും 11 ഫോറും താരം അടിച്ചു. റിങ്കു സിങ് 22 പന്തിൽ നിന്ന് 48 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 6 സിക്സും 2 ഫോറും റിങ്കുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് സെഞ്ച്വറി, കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യൻ യുവനിര

സിംബാബ്‌വെക്ക് എതിരായ രണ്ടാം ടി ട്വന്റി മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. 20 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസ് നേടാൻ ഇന്ത്യക്ക് ആയി. ഇന്നലെ സിംബാബ്‌വെയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യ യുവനിര ഇന്ന് തങ്ങളുടെ മികവ് തെളിയിക്കാൻ ഉറപ്പിച്ചു തന്നെയായിരുന്നു കളത്തിൽ ഇറങ്ങിയത്. ഓപ്പണർ അഭിഷേക് ശർമയുടെ മികച്ച സെഞ്ച്വറി ആണ് ഇന്ത്യക്ക് ഇന്ന് കരുത്തായത്.

ഇന്നലെ ഡക്കിൽ പോയതിന്റെ വിഷമം അഭിഷേക് തന്റെ രണ്ടാം അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ച്വറിയുമായി തിളങ്ങി കൊണ്ട് തീർത്തു. ഇന്ന് വെറും 47 പന്തിൽ നിന്നാണ് അഭിഷേക് ശർമ സെഞ്ച്വറി നേടിയത്. അതും ഹാട്രിക് സിക്സുകൾ അടിച്ചായിരുന്നു അഭിഷേക് സെഞ്ച്വറിയിലേക്ക് എത്തിയത്. ആകെ 8 സിക്സും ഏഴ് ഫോറും അഭിഷേക് ശർമ്മ ഇന്ന് അടിച്ചു.

അഭിഷേകിനെ കൂടാതെ എന്ന ഋതുരാജ് ഗെയ്ക്വാദും റിങ്കുവും ഇന്ത്യക്കായി തിളങ്ങി. തുടക്കത്തിൽ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി എങ്കിലും അഭിഷേക് ശർമയും റുതുരാജും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഋതുരാജ് 47 പന്തിൽ നിന്ന് 77 റൺസ് എടുത്തു. 1 സിക്സും 11 ഫോറും താരം അടിച്ചു. റിങ്കു സിങ് 22 പന്തിൽ നിന്ന് 48 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 6 സിക്സും 2 ഫോറും റിങ്കുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

ഇന്ത്യക്ക് ടോസ്, സായ് സുദർശൻ ടീമിൽ

സിംബാബ്‌വേക്ക് എതിരായ രണ്ടാം ടി ട്വന്റി മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ടോസ് വിജയിച്ച ക്യാപ്റ്റൻ ഗിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നലെ ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതാണ് ഇന്ന് ബാറ്റിംഗിലേക്ക് ഇന്ത്യ മാറാൻ കാരണം.

ഇന്നലെ പരാജയപ്പെട്ട ടീമിൽ നിന്ന് ഒരു മാറ്റം ഇന്ന് ഇന്ത്യ വരുത്തി. ബോളർ ഖലീൽ അഹമ്മദ് പുറത്തു പോവുകയും പകരം സായി സുദർശൻ ടീമിൽ വരികയും ചെയ്തു. ബാറ്റിംഗ് കൂടുതൽ ശക്തമാക്കേണ്ടതുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എന്ന് ടോസ് വിജയിച്ച ശേഷം ഗിൽ പറഞ്ഞു.

India (Playing XI): Shubman Gill(c), Abhishek Sharma, Ruturaj Gaikwad, Sai Sudharsan, Riyan Parag, Rinku Singh, Dhruv Jurel(w), Washington Sundar, Ravi Bishnoi, Avesh Khan, Mukesh Kumar

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങൾ ടീമിൽ

ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു. ഇപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ കളിക്കുന്ന മുഴുവം താരങ്ങളും ഏഷ്യാ കപ്പ് ടീമിൽ ഉണ്ട്. മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ടീമിൽ ഉണ്ട്. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റൻ ആയി സ്മൃതി മന്ദാനയും ഉണ്ട്. ഇന്ത്യ ആണ് നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യൻസ്.

ശ്വേത സെഹ്‌രാവത്ത്, സൈക ഇഷാഖ്, തനൂജ കൻവാർ, മേഘ്‌ന സിംഗ് എന്നിവരെ ഇന്ത്യ ശ്രീലങ്കയിലേക്ക് പോകുമ്പോൾ ട്രാവലിംഗ് റിസർവുകളായി ഒപ്പം കൂട്ടും.

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂലൈ 19 ന് പാകിസ്ഥാനെതിരെയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ യുഎഇയും നേപ്പാളും ആണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ‌.

India Squad: Harmanpreet Kaur (Capt), Smriti Mandhana (vice-capt), Shafali Verma, Deepti Sharma, Jemimah Rodrigues, Richa Ghosh (wk), Uma Chetry (wk), Pooja Vastrakar, Arundhati Reddy, Renuka Singh, D Hemalatha, Asha Sobhana, Radha Yadav, Shreyanka Patil, Sajeevan Sajana

പക്വത കാണിക്കാതെ ഇന്ത്യൻ യുവനിര! സിംബാബ്‌വെയോട് തോറ്റു നാണംകെട്ടു

സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. ഇന്ത്യൻ ബാറ്റർമാർ പതറിയ മത്സരത്തിൽ 13 റൺസിന്റെ വിജയമാണ് സിംബാബ്‌വെ നേടിയത്. സീനിയർ താരങ്ങളിൽ ഭൂരിഭാഗവും ഇല്ലാതെ ഇറങ്ങിയ ഇന്ത്യയുടെ യുവതാരങ്ങക്ക് അലക്ഷ്യമായാണ് ബാറ്റു ചെയ്തത്. 115 റൺസ് എന്ന വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യക്ക് ആകെ 102 റൺസ് എടുക്കാനെ ആയുള്ളൂ.

31 റൺസ് എടുത്ത ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മാത്രമാണ് ഇന്ത്യൻ നിരയിൽ മാന്യമായ സ്കോറിൽ എത്തിയത്. ഓപ്പണർ ആയി ടി20 അരങ്ങേറ്റം നടത്തിയ അഭിഷേക് ശർമ്മ ഡക്കിൽ പുറത്തു പോയി. മറ്റു അരങ്ങേറ്റക്കാർ ആയ റിയാൻ പരാഗ് 2 റൺസ് എടുത്തും ദ്രുവ് ജുറൽ 7 റൺസ് എടുത്തും പുറത്തായി.

7 റൺസ് എടുത്ത ഗെയ്ക്വാദ്, റൺ ഒന്നും എടുക്കാതെ റിങ്കു സിംഗ് എന്നിവരും നിരാശപ്പെടുത്തി. അവസാനം വാഷിങ്ടൺ സുന്ദർ 27 റൺസുമായി പൊരുതി നോക്കി എങ്കിലും ലക്ഷ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കാൻ ഓൾ റൗണ്ടർക്ക് ആയില്ല. അവസാന രണ്ട് ഓവറിൽ 18 റൺസ് ആയിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. പക്ഷെ 19ഓവറിൽ ആകെ രണ്ട് റൺ മാത്രമാണ് സുന്ദൃറിന് നേടാൻ ആയത്.

അവസാന ഓവറിൽ 16 റൺസ് വേണ്ടപ്പോഴും വാഷിങ്ടണ് ബൗണ്ടറികൾ കണ്ടെത്താൻ ആയില്ല. ഇന്ത്യ 13 റൺസിന്റെ തോൽവി ഏറ്റുവാങ്ങിം.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേക്ക് 115 റൺസ് നേടാനെ ആയിരുന്നുള്ളൂ. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ സിംബാബ്‍വേ നേടിയത്. 4 വിക്കറ്റുമായി രവി ബിഷ്ണോയി ആണ് ഇന്ത്യന്‍ ബൗളിംഗിൽ തിളങ്ങിയത്. 25 പന്തിൽ 29 റൺസ് നേടിയ ക്ലൈവ് മദാന്‍ഡേ ആണ് ആതിഥേയരെ നൂറ് കടത്തിയത്.

ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കെതിരെ രണ്ടാം ഓവറിൽ ഇന്നസെന്റ് കൈയയെ നഷ്ടമായ സിംബാബ്‍വേയെ ബ്രയന്‍ ബെനറ്റ് – വെസ്ലി മാധ്വേര സഖ്യം മികച്ച രീതിയിൽ മുന്നോട്ട് നയിക്കുകയായിരുന്നു.

34 റൺസ് രണ്ടാം വിക്കറ്റിൽ നേടിയ ഈ കൂട്ടുകെട്ടിനെ ബെനറ്റിന്റെ വിക്കറ്റ് വീഴ്ത്തി രവി ബിഷ്ണോയി ആണ് തകര്‍ത്തത്. 15 പന്തിൽ 23 റൺസായിരുന്നു ബ്രയന്‍ ബെനറ്റ് നേടിയത്. തന്റെ തൊട്ടടുത്ത ഓവറിൽ മാധ്വേരയെയും ബിഷ്ണോയി പുറത്താക്കി. 21 റൺസാണ് സിംബാബ്‍വേ ഓപ്പണര്‍ നേടിയത്.

ഡിയോൺ മയേഴ്സ്(23), സിക്കന്ദര്‍ റാസ(17) എന്നിവരാണ് സിംബാബ്‍വേയ്ക്കായി പൊരുതി നോക്കിയ മറ്റു താരങ്ങള്‍. 4 ഓവറിൽ 13 റൺസ് വിട്ട് നൽകി 4 വിക്കറ്റാണ് ബിഷ്ണോയി നേടിയത്.

ഇന്ത്യക്ക് ടോസ്!! മൂന്ന് താരങ്ങൾക്ക് ടി20 അരങ്ങേറ്റം

സിംബാബ്‌വെക്ക് എതിരായ ആദ്യ ട്വൻറി ട്വൻറി മത്സരത്തിൽ ഇന്ത്യ ആദ്യം ബൗൾ ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു താരങ്ങൾ ഇന്ന് ഇന്ത്യക്കായി അരങ്ങേറ്റം നടത്തുന്നുണ്ട്. അഭിഷേക് ശർമ, ദ്രുവ് ജുറൽ, റിയാൻ പരാഗ് എന്നിവരാണ് ഇന്ന് ഇന്ത്യക്ക് ആയി ടി20യിൽ അരങ്ങേറുന്നത്.

അഭിഷേകും ഗില്ലും ഓപ്പൺ ചെയ്യും. റുതുരാജ് ആകും ഇന്ന് വൺ ഡൗൺ. റിയാൻ പരാഗ്, ജുറൽ എന്നിവർക്ക് ഒപ്പം റിങ്കുസിംഗും ബാറ്റിംഗിൽ ഉണ്ട്. ഓൾറൗണ്ടർ ആയി വാഷിങ്ടൻ സുന്ദർ ആണ് ടീമിൽ ഉള്ളത്. ബിഷ്ണോയ്, ആവേശ് ഖാൻ, മുകേഷ്, ഖലീൽ എന്നിവർ ബൗളിംഗിലും ഉണ്ട്.

ഇന്ത്യ ടീം:
Abhishek, Gill (C), Ruturaj, Riyan, Rinku, Jurel, Sundar, Bishnoi, Avesh, Mukesh, Khaleel

സഞ്ജു സാംസൺ സിംബാബ്‌വെയിലേക്ക് യാത്ര തിരിച്ചു

സിംബാബ്‌വെക്ക് എതിരായ ടി20 പരമ്പരയുടെ ഭാഗമാകാൻ ആയി സഞ്ജു സാംസൺ ഹരാരെയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന സഞ്ജു സാംസൺ ടീമിന്റെ വിജയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് തിരികെ വന്നിരുന്നു. ലോകകപ്പ് ടീമിന്റെ ഭാഗമായ സഞ്ജു, ജയ്സ്വാൾ, ശിവം ദൂബെ എന്നിവർ ഇന്ത്യയിലേക്ക് വരുകയും ഡെൽഹിയിലും മുംബൈയിലും നടന്ന സ്വീകരണ ചടങ്ങിലും ട്രോഫി പരേഡിലും പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇവരെ മൂന്നു പേരെയും ബി സി സി ഐ സിംബാബ്‌വെക്ക് എതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു. മൂന്നാം ടി20ക്ക് മുന്നേ ടീമിനൊപ്പം ചേരാനായാണ് ഇന്ന് സഞ്ജു യാത്ര തിരിച്ചത്. സഞ്ജു സാംസണും ഭാര്യ ചാരുലതയും സിംബാബ്‌വെയിലേക്ക് യാത്ര തിരിക്കുന്നതിന്റെ ചിത്രങ്ങൾ ചാരുലത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

ഇന്ന് ആണ് ഇന്ത്യ സിംബാബ്‌വെ പരമ്പര ആരംഭിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് തോൽവി

ആദ്യ ടി20യിൽ ഇന്ത്യൻ വനിതകൾ ദക്ഷിണാഫ്രിക്കയോട് തോറ്റു. 12 റൺസിന്റെ പരാജയമാണ് ഇന്ത്യ ഇന്ന് വഴങ്ങിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 189-4 എന്ന മികച്ച സ്കോർ ഉയർത്തിയിരുന്നു. 81 റൺസ് എടുത്ത തസ്മിൻ ബ്രിറ്റ്സും 57 റൺസ് എടുത്ത മരിസനെ കാപ്പും ആണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിൽ എത്തിച്ചത്.

മറുപടി ബാറ്റിങിനായി ഇറങ്ങിയ ഇന്ത്യക്ക് ആയി സ്മൃതി മന്ദാനയും ജമീമ റോഡ്രിഗസും തിളങ്ങി എങ്ങിലും തുടക്കത്തിൽ റൺ റേറ്റ് ഉയർത്താൻ ആകാതിരുന്നത് തിരിച്ചടിയായി. സ്മൃതി 46 റൺസ് എടുത്ത് പുറത്തായി. ജമീമ റോഡ്രിഗസ് 53 റൺസുമായി പുറത്താകാതെ നിന്നു എങ്കിലും വിജയത്തിലേക്ക് എത്തിക്കാൻ ആയില്ല. 20 ഓവറിൽ 177-4 സ്ന്ന സ്കോറിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. ഇനി രണ്ട് ടി20 മത്സരങ്ങൾ കൂടെ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് കളിക്കും.

സിംബാബ്‌വെക്ക് എതിരെ ഗില്ലും അഭിഷേക് ശർമ്മയും ഓപ്പൺ ചെയ്യും

ഇന്ത്യ നാളെ സിംബാബ്‌വെക്ക് എതിരെ ഇറങ്ങുകയാണ്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് നാളെ ഹരാരെയിൽ നടക്കുന്നത്. ഇന്ത്യയുടെ സീനിയർ ടീം ലോകകപ്പ് ആഘോഷത്തിൽ ആയതിനാൽ ലോകകപ്പ് കളിച്ച ആരുമില്ലാതെയാണ് ഇന്ത്യ സിംബാബ്‌വെയിൽ എത്തിയത്. പ്രധാന താരങ്ങൾക്ക് എല്ലാം വിശ്രമം നൽകി ഗില്ലിനെ ക്യാപ്റ്റൻ ആക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്.

നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ ഗില്ലും അഭിഷേക് ശർമ്മയും ആകും ഓപ്പൺ ചെയ്യുക. അഭിഷേക് ശർമ്മയുടെ ഇന്ത്യൻ അരങ്ങേറ്റം ആകും ഇത്. കഴിഞ്ഞ ഐ പി എല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിനായി വെടിക്കെട്ട് പ്രകടനം നടത്തിയ താരമാണ് അഭിഷേക്.

റുതുരാജ് ഗെയ്‌ക്‌വാദ് മൂന്നാമനായി ബാറ്റ് ചെയ്യും. അഭിഷേക് ശർമ്മയെ കൂടാതെ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, തുഷാർ ദേശ്പാണ്ഡെ, ബി. സായ് സുദർശൻ, ഹർഷിത് റാണ എന്നിവരുടെയും അരങ്ങേറ്റം ഈ പരമ്പരയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2007നേക്കാൾ ഈ കിരീടം തനിക്ക് സ്പെഷ്യൽ ആണ് എന്ന് രോഹിത് ശർമ്മ

ഇന്ത്യക്ക് ഒപ്പം 2007 ടി20 ലോകകപ്പും 2024 ലോകകപ്പും നേടിയ രോഹിത് ശർമ്മ തനിക്ക് ഈ ലോകകപ്പ് കിരീടം കുറച്ചു കൂടെ സ്പെഷ്യൽ ആണെന്ന് പറഞ്ഞു. ഇത്തവണ താൻ ആണ് ഈ ടീമിനെ നയിക്കുന്നത് എന്നത് തനിക്ക് കൂടുതൽ അഭിമാനം നൽകുന്നു എന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

“2007 ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു, ഞങ്ങൾ അന്ന് ഉച്ചകഴിഞ്ഞ് ആണ് പരേഡ് ആരംഭിച്ചത്, ഇത് വൈകുന്നേരമാണ്. 2007 എൻ്റെ ആദ്യ ലോകകപ്പായതിനാൽ എനിക്ക് ആ ലോകകപ്പ് മറക്കാൻ കഴിയില്ല. എന്നാക് ഞാൻ ടീമിനെ നയിച്ചതിനാൽ ഈ ലോകകപ്പ് കൂടുതൽ സ്പെഷ്യൽ ആണ്, അതിനാൽ ഇത് എനിക്ക് വളരെ അഭിമാനകരമായ നിമിഷമാണ്.” രോഹിത് പറഞ്ഞു.

“ഇത് അവിശ്വസനീയ ഫീലിംഗ് ആണ്. ഞങ്ങൾക്ക് മാത്രമല്ല, മുഴുവൻ രാജ്യത്തിനും ഈ കിരീടം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഈ ആരാധകരുടെ ആവേശം കാണിക്കുന്നു. അവർക്കു വേണ്ടി ഇത്തരമൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” ബിസിസിഐ പുറത്തുവിട്ട വീഡിയോയിൽ രോഹിത് പറഞ്ഞു.

ഈ ട്രോഫി മുഴുവൻ രാജ്യത്തിനും വേണ്ടിയുള്ളതാണ് – രോഹിത് ശർമ്മ

വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന അനുമോദന ചടങ്ങിൽ സംസാരിച്ക്ഷ്ഹ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20 ലോകകപ്പ് ട്രോഫി മുഴുവൻ രാജ്യത്തിനും സമർപ്പിച്ചു.  “ഈ ട്രോഫി മുഴുവൻ രാജ്യത്തിനും വേണ്ടിയുള്ളതാണ്. രാജ്യത്തെ പ്രതിനിധീകരിച്ച എല്ലാ കളിക്കാർക്കൊപ്പം, 11 വർഷമായി കാത്തിരിക്കുന്ന ഞങ്ങളുടെ ആരാധകർക്കും ഇത് സമർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”രോഹിത് പറഞ്ഞു.

മുംബൈയിൽ തങ്ങളെ കാണാനും അഭിവാദ്യം അർപ്പിക്കാനും എത്തിയ ആരാധകരെയും രോഹിത് പ്രശംസിച്ചു. “മുംബൈ ഒരിക്കലും നിരാശപ്പെടുത്തില്ല. ശക്തമായ സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. ടീമിനെ പ്രതിനിധീകരിച്ച് ഞങ്ങൾ ആരാധകരോട് നന്ദി പറയുന്നു. ഞാൻ വളരെ സന്തോഷത്തിലും ആശ്വാസത്തിലുമാണ്,” രോഹിത് പറഞ്ഞു.

ഇന്ത്യൻ ഓൾറൗണ്ടർ ഹാർദികിനെയും രോഹിത് പ്രശംസിച്ചു. “ഞങ്ങൾക്ക് വേണ്ടി അവസാന ഓവർ എറിഞ്ഞത് ഹാർദിക് ആയിരുന്നു. അവസാന ഓവർ ബൗൾ ചെയ്തതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. നിങ്ങൾക്കറിയാമോ, നിങ്ങൾക്ക് എത്ര റൺസ് ഉണ്ടെങ്കിലും ആ ഓവർ എറിയുക എപ്പോഴും വളരെയധികം സമ്മർദ്ദം നിറഞ്ഞതാണ്. ഹാർദികിന് ഹാറ്റ്സ് ഓഫ്.”

Exit mobile version