ഏഷ്യാ കപ്പിൽ വിജയം തുടർന്ന് ഇന്ത്യ

വനിതാ ഏഷ്യാ കപ്പിൽ വിജയം തുടർന്ന് ഇന്ത്യ. ഇന്ന് യു എ ഇയെ നേരിട്ട ഇന്ത്യ 78 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 201 എന്ന മികച്ച സ്കോർ നേടിയിരുന്നു. ഇന്ത്യക്ക് ആയി ഇന്ന് റിച്ച് ഘോഷാണ് തിളങ്ങിയത്. റിച്ച 29 പന്തിൽ നിന്ന് 64 റൺസ് എടുത്ത് പുറത്താകാതെ നിന്നു. റിച്ച ആണ് പ്ലയർ ഓഫ് ദി മാച്ച് ആയതും.

റിച്ചയുടെ ഇന്നിങ്സിൽ 1 സിക്സും 12 ഫോറും ഉണ്ടായിരുന്നു. ക്യാപ്റ്റൻ ഹർമൻ പ്രീത് കോർ 66 റൺസും എടുത്തു. 47 പന്തിൽ 66 റൺസ് ഹർമൻപ്രീത് എടുത്തു. 1 സിക്സും 7 ഫോറും അടിച്ചു. ഷഫാലി വർമ 37 റൺസും എടുത്തിരുന്നു.

മറുപടി ബാറ്റിങിന് ഇറങ്ങിയ യു എ ഇ 20 ഓവറിൽ 123-7 എന്ന സ്കോർ മാത്രമെ നേടിയുള്ളൂ. 40 റൺസ് എടുത്ത കവിശ ആണ് അവരുടെ ടോപ് സ്കോറർ ആയത്. ഇന്ത്യക്ക് ആയി ദീപ്തി ശർമ്മ 2 വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചിരുന്നു.

ഇന്ത്യ പാകിസ്താനിലേക്ക് വരില്ല എങ്കിൽ ഇന്ത്യ ഇല്ലാതെ ചാമ്പ്യൻസ് ട്രോഫി കളിക്കും – ഹസൻ അലി

പാകിസ്താൻ ആതിഥ്യം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്ക് വരണം എന്ന് പാകിസ്താൻ പേസ് ബൗളർ ഹസൻ അലി. ഇന്ത്യയിൽ കളിക്കാൻ ഞങ്ങൾ പോകുന്നുണ്ടെങ്കിൽ ഇന്ത്യക്ക് പാകിസ്താനിലേക്കും വരാം എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ വന്നില്ലെങ്കിൽ ഇന്ത്യ ഇല്ലാതെ ടൂർണമെന്റ് മുന്നോട്ട് പോകും എന്നും ഹസൻ അലി പറഞ്ഞു.

“നമ്മൾ ഇന്ത്യയിലേക്ക് കളിക്കാൻ പോകുന്നുണ്ടെങ്കിൽ അവർ പാകിസ്ഥാനിലേക്കും വരണം, രാഷ്ട്രീയത്തിൽ നിന്ന് കായിക രംഗത്തെ മാറ്റി നിർത്തണം എന്ന് പലരും എണ്ണമറ്റ തവണ പറഞ്ഞിട്ടുണ്ട്.” ഹസൻ അലി പറഞ്ഞു.

“നിരവധി ഇന്ത്യൻ കളിക്കാർ പാകിസ്ഥാനിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്, അതിനാൽ അവരല്ല വരാൻ ആഗ്രഹിക്കാത്തത്.” ഹസൻ പറഞ്ഞു.

“ഞങ്ങളുടെ (പിസിബി) ചെയർമാൻ നേരത്തെ പറഞ്ഞതുപോലെ, ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ നടക്കുകയാണെങ്കിൽ, അത് പാകിസ്ഥാനിൽ തന്നെ ആയിരിക്കും നടക്കുക. ഇന്ത്യ വരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഞങ്ങൾ അവരെ കൂടാതെ കളിക്കും. പാക്കിസ്ഥാനിൽ തന്നെ ക്രിക്കറ്റ് കളിക്കണം, ഇന്ത്യ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഇന്ത്യയെ കൂടാതെ തന്നെ നല്ല മറ്റ് നിരവധി ടീമുകൾ ഉണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

അവസാന ഏകദിനത്തിൽ സെഞ്ച്വറി!! എന്നിട്ടും സഞ്ജുവിന് അവഗണന മാത്രം

സഞ്ജു സാംസൺ അവഗണനയുടെ പര്യായമായി മാറുകയാണ്. ഇന്ന് ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരായ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോഴും മലയാളി താരത്തിന് ഇടമില്ല. സെലക്ടർമാർ സഞ്ജുവിനെ പന്തുതട്ടുന്നത് പോലെ തട്ടുകയാണെന്ന് പറയാം. സഞ്ജു അവസാനമായി ഏകദിനം കളിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ച്വറി നേടി കളിയിലെ താരമായി മാറിയിരുന്നു. അതിനു ശേഷം ഇന്ത്യ കളിക്കുന്ന അടുത്ത ഏകദിനമാണ് ശ്രീലങ്കയ്ക്ക് എതിരായത്. അതിൽ സഞ്ജുവിനെ പരിഗണിക്കാനെ ഇന്ത്യ കൂട്ടാക്കിയില്ല.

സഞ്ജു സാംസണ് ഇത് തുടർച്ചയാണ്. സിംബാബ്‌വെക്ക് എതിരെ ടി20യിൽ ഉണ്ടായിരുന്ന സഞ്ജു ശ്രീലങ്കയ്ക്ക് എതിരെയും ടി20 ടീമിൽ ഉണ്ട്. എന്നാൽ ചാമ്പ്യൻസ് ട്രോഫി മുന്നിൽ ഇരിക്കെ സഞ്ജുവിനെ ഏകദിനത്തിൽ നിന്ന് തഴയുന്നത് താരം അർഹിക്കുന്ന ഏകദിന ടീമിലെ സ്ഥാനം ഇല്ലാതാക്കുകയാണ്. നേരത്തെ നല്ല ഫോമിൽ ഇരിക്കെ ഏകദിന ലോകകപ്പിൽ നിന്ന് സഞ്ജുവിനെ തഴഞ്ഞിരുന്നു.

അന്ന് സഞ്ജുവിനെ ടി20 ടീമിന്റെ ഭാഗമായാണ് ഇന്ത്യ കാണുന്നത് എന്ന് സെലക്ഷൻ കമ്മിറ്റി പറഞ്ഞു. പിന്നീട് സഞ്ജുവിനെ ടി20 ലോകകപ്പിലും അവഗണിക്കാൻ ശ്രമങ്ങൾ നടന്നു. അന്ന് സഞ്ജുവിന്റെ മികച്ച ഐ പി എൽ ഫോം സഞ്ജുവിനെ അവഗണിക്കാൻ പറ്റാത്ത അവസ്ഥയിലാക്കി. അവസാനം ടി20 ലോകകപ്പ് ടീമിൽ സഞ്ജു എത്തി. എന്നാൽ സഞ്ജുവിന് ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാൻ ആയിരുന്നില്ല.

പുതിയ പരിശീലകൻ ഗംഭീർ വന്നിട്ടും സഞ്ജുവിനോടുള്ള അവഗണന തുടരുകയാണ്. സഞ്ജു ചാമ്പ്യൻസ് ട്രോഫിക്ക് ഉള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകില്ല എന്നതിന്റെ ആദ്യ സൂചനകൾ ആണ് ഇത് എന്ന് വിലയിരുത്താം.

ഹാർദിക് അല്ല, സൂര്യകുമാർ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ!! സഞ്ജു ഏകദിന ടീമിൽ ഇല്ല

വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവ് ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റൻ ആയി. കഴിഞ്ഞ മാസം നടന്ന ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ശർമ്മ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പുതിയ ക്യാപ്റ്റനെ ഇന്ത്യ തീരുമാനിക്കേണ്ടിയിരുന്നു. ഗംഭീർ പരിശീലകനായി എത്തിയ ശേഷം എടുക്കുന്ന ആദ്യ വലിയ തീരുമാനം ആണ് സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻ ആയുള്ള നിയമനം.

രോഹിത് ഏകദിനത്തിൽ ടീമിനെ നയിക്കും, വിരാട് കോഹ്‌ലിയും എകദിന ടീമിൽ ഉണ്ട്. ശുഭ്മാൻ ഗില്ലിനെ രണ്ട് ഫോർമാറ്റിലും വൈസ് ക്യാപ്റ്റനായി ഇന്ത്യ നിയമിച്ചു. ജൂലൈ 27 മുതൽ ഓഗസ്റ്റ് 7 വരെ മൂന്ന് ട്വൻ്റി 20 ഇൻ്റർനാഷണലുകളും നിരവധി ഏകദിന മത്സരങ്ങളും ഇന്ത്യ ശ്രീലങ്കയിൽ കളിക്കും. മലയാളി താരം സഞ്ജു സാംസൺ ടി20 ടീമിൽ ഉണ്ട്. ഏകദിന ടീമിൽ ഇടം ലഭിച്ചില്ല.

https://x.com/ICC/status/1813939010076602673

ടി20 ടീം;

സൂര്യകുമാർ യാദവ് (c), ശുഭ്മൻ ഗിൽ (vc), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, ഋഷഭ് പന്ത് (WK), സഞ്ജു സാംസൺ (WK), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ് , ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്.

ഏകദിന ടീം;
രോഹിത് ശർമ്മ (c), ശുഭ്മൻ ഗിൽ (vc), വിരാട് കോലി, KL രാഹുൽ (wk), ഋഷഭ് പന്ത് (wk), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ , ഖലീൽ അഹമ്മദ്, ഹർഷിത് റാണ

ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം ശ്രീലങ്കയിൽ എത്തി

വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന വനിതാ ഏഷ്യാ കപ്പിന് മുന്നോടിയായി ടീം ഇന്ത്യ ബുധനാഴ്ച ശ്രീലങ്കയിലെത്തി. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ വെള്ളിയാഴ്ച ദാംബുള്ളയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ നേരിടും. മലയാളി താരങ്ങളായ സജന സജീവൻ, ആശ ശോഭന എന്നിവർ ഇന്ത്യൻ ടീമിൽ ഉണ്ട്.

15 മത്സരങ്ങളുള്ള ടൂർണമെൻ്റിൽ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, മലേഷ്യ, യുഎഇ, തായ്‌ലൻഡ്, നേപ്പാൾ എന്നിവരാണ് പങ്കെടുക്കുന്നത്. പാക്കിസ്ഥാനും ഇന്ത്യയും നേപ്പാൾ, യുഎഇ എന്നിവയർ ഗ്രൂപ്പ് എയിലും, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലൻഡ്, മലേഷ്യ എന്നിവർ ഗ്രൂപ്പ് ബിയിലുമാണ് ഉള്ളത്. ഓരോ ഗ്രൂപ്പിലെയും മുന്നിൽ ഫിനിഷ് ചെയ്യുന്ന രണ്ട് ടീമുകൾ സെമിഫൈനലിൽ എത്തും. ജൂലൈ 28ന് ദാംബുള്ളയിലാണ് ഫൈനൽ.

India’s Women’s Asia Cup squad: India: Harmanpreet Kaur (c), Smriti Mandhana (vc), Shafali Verma, Deepti Sharma, Jemimah Rodrigues, Richa Ghosh (wk), Uma Chetry (wk), Pooja Vastrakar, Arundhati Reddy, Renuka Singh Thakur, Dayalan Hemalatha, Asha Sobhana, Radha Yadav, Shreyanka Patil, Sajana Sajeevan. Traveling reserves: Shweta Sehrawat, Saika Ishaque, Tanuja Kanwer, Meghna Singh.

വിശ്രമം അധികം വേണ്ടെന്ന് വെച്ച് രോഹിത് ശർമ്മ, ശ്രീലങ്കയ്ക്ക് എതിരെ കളിക്കും

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത ശർമ്മ ശ്രീലങ്കയ്ക്ക് എതിരെ കളിക്കും. ബി സി സി ഐ രോഹിത് ശർമ്മയ്ക്ക് ശ്രീലങ്ക പര്യടനം വരെ അവധി അനുവദിച്ചിരുന്നു. എന്നാൽ അത് വേണ്ട എന്ന് വെച്ച് ടീമിമൊപ്പം ചേരാൻ ആണ് രോഹിത് ശർമ്മ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പുതിയ പരിശീലകൻ ഗംഭീറിനൊപ്പം പ്രവർത്തിക്കാൻ കൂടിയാണ് രോഹിതിന്റെ ഈ തീരുമാനം.

രോഹിത് ശ്രീലങ്കയ്ക്ക് എതിരെ ഉണ്ടാകും എങ്കിൽ അദ്ദേഹം തന്നെ ക്യാപ്റ്റൻ ആകും. നേരത്തെ ഇന്ത്യ രോഹിതിന്റെ അഭാവത്തിൽ രാഹുലിനെ ക്യാപ്റ്റൻ ആക്കാൻ ആലോചിച്ചിരുന്നു. രോഹിത് ഉണ്ടാകും എങ്കിലും കോഹ്ലി, ബുമ്ര എന്നീ സീനിയർ താരങ്ങൾ ശ്രീലങ്കയ്ക്ക് എതിരെ കളിക്കില്ല.

ഗംഭീറിന്റെ ആദ്യ സർപ്രൈസ്? ഹാർദികിനെ മറികടന്ന് സൂര്യകുമാർ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ ആകുന്നു

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമുകൾ ഇന്ന് പ്രഖ്യാപിക്കാൻ ഇരിക്കെ ഒരു വലിയ സർപ്രൈസ് നീക്കമാണ് പുതിയ പരിശീലകൻ ഗൗതം ഗംഭീർ നടത്തുന്നത്. രോഹിത് ശർമ്മ വിരമിച്ചതോടെ ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റൻ ആകുമെന്ന് കരുതിയ ഹാർദിക് പാണ്ഡ്യ ആയിരിക്കില്ല ഇന്ത്യയുടെ അടുത്ത ക്യാപ്റ്റൻ ആകുന്നത്. ഹാർദികിനു പകരം സൂര്യകുമാർ ഇന്ത്യയുടെ പുതിയ ക്യാപ്റ്റൻ ആയി ഇന്ന് നിയമിക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ഗൗതം ഗംഭീർ സൂര്യകുമാർ യാദവ് ടി20 ക്യാപ്റ്റൻ ആകണം എന്ന് ബി സി സി ഐയോട് ആവശ്യപ്പെട്ടു എന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് ആണ് അദ്ദേഹത്തെ പരിഗണിക്കാതിരിക്കാൻ പ്രധാന കാരണം. സൂര്യകുമാർ ക്യാപ്റ്റനുൻ ഹാർദിക് വൈസ് ക്യാപ്റ്റനും ആയാലും ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പര കളിക്കുക.

ഏകദിനത്തിൽ രോഹിത് ശർമ്മ വിശ്രമം കഴിഞ്ഞു മടങ്ങി എത്തുന്നത് വരെ കെ എൽ രാഹുൽ ആകും ഇന്ത്യയുടെ ക്യാപ്റ്റൻ.

ഇന്ത്യ 3 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും ആണ് ശ്രീലങ്കൻ പര്യടനത്തിൽ കളിക്കുന്നത്. സഞ്ജു സാംസൺ രണ്ട് ടീമിലും സ്ഥാനം നേടും എന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 27ന് ആണ് പരമ്പര ആരംഭിക്കുന്നത്.

ശ്രീലങ്കയ്ക്ക് എതിരായ ടീം ഇന്ന്, ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ ആയി സൂര്യകുമാറിനെയും പരിഗണിക്കുന്നു

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമുകൾ ഇന്ന് പ്രഖ്യാപിക്കും. ഗൗതം ഗംഭീർ പരിശീലകനായി എത്തിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര ആയിരിക്കും ഇത് എന്നതു കൊണ്ട് തന്നെ അദ്ദേഹം പ്രഖ്യാപിക്കാൻ പോകുന്ന ടീമിൽ ആകും ഏവരുടെയും ശ്രദ്ധ. ആര് ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റൻ ആകും എന്നതും ഇന്ന് തീരുമാനം ആകും.

ഹാർദിക് പാണ്ഡ്യയോ സൂര്യകുമാർ യാദവോ ക്യാപ്റ്റൻ ആകും എന്നാണ് റിപ്പോർട്ടുകൾ. ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസിൽ ആശങ്കയുള്ളത് കൊണ്ട് ഹാർദികിനു മേൽ സൂര്യകുമാറിന് ക്യാപ്റ്റൻസി കിട്ടാൻ സാധ്യതയുണ്ട് എന്ന് News18 റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യ 3 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും ആണ് ഈ പര്യടനത്തിൽ കളിക്കുന്നത്. രോഹിത് ശർമ്മയും കോഹ്ലിയും ഇല്ലാത്ത പര്യടനത്തിൽ രാഹുൽ ഏകദിനത്തിൽ ഇന്ത്യയെ നയിക്കും. സഞ്ജു സാംസൺ രണ്ട് ടീമിലും സ്ഥാനം നേടും എന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 27ന് ആണ് പരമ്പര ആരംഭിക്കുന്നത്.

സഞ്ജു തന്നെ സ്റ്റാർ!! ഇന്ത്യക്ക് അവസാന ടി20യിൽ മികച്ച വിജയം

സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇന്ന് ഇന്ത്യ ഉയർത്തിയ 164 എന്ന വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെക്ക് 125 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. മികച്ച ബൗളിംഗ് കാഴ്ചവെക്കാൻ ഇന്ത്യക്ക് ഇന്ന് ആയി. 42 റൺസിന്റെ ജയം ഇന്ത്യ നേടി. സഞ്ജു കളിയിലെ താരമായി. പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കുകയും ചെയ്തു.

34 റൺസ് എടുത്ത ഡിയോൺ മയേർസും 27 റൺസ് എടുത്ത ഫറാസ് അക്രമും ആണ് സിംബാബ്‌വെക്ക് ആയി ആകെ ബാറ്റു കൊണ്ട് തിളങ്ങിയത്‌. ഇന്ത്യക്ക് ആയി മുകേഷ് കുമാർ 4 വിക്കറ്റും ശിവം ദൂബെ രണ്ട് വിക്കറ്റും നേടി. തുശാർ ദേശ്പാണ്ഡെ, വാഷിംഗ്ടൺ സുന്ദർ, അഭിഷേക് ശർമ്മ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

നേരത്തെ സഞ്ജു സാംസൺ തകർത്തു കളിച്ച ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 20 ഓവറിൽ 167-6 റൺസ് എടുത്തു. ഇന്ന് സിംബാബ്‌വെക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് വേണ്ടി അർധ സെഞ്ച്വറിയുമായി തിളങ്ങാൻ മലയാളി താരത്തിനായി. ഇന്ന് ഓപ്പൺ ചെയ്ത യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ എന്നിവർക്ക് തിളങ്ങാൻ ആയിരുന്നില്ല.

ഗിൽ 13 റൺസ് എടുത്തും ജയ്സ്വാൾ 12 റൺസ് എടുത്തും പുറത്തായി. ഇതിനു ശേഷം വന്ന അഭിഷേക് ശർമ്മ 14 റൺസ് മാത്രമെ എടുത്തുള്ളൂ. ഇതോടെ സഞ്ജു സാംസൺ ഉത്തരവാദിത്വം എടുത്തു. സഞ്ജു പക്വതയോടെ കളിച്ച് പരാഗിനൊപ്പം ചേർന്ന് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു.

സഞ്ജു സാംസൺ 45 പന്തിൽ നിന്ന് 58 റൺസ് എടുത്തു. സഞ്ജുവിന്റെ ഇന്നിംഗ്സിൽ നാലു സിക്സുകളും ഒരു ഫോറും ഉണ്ടായിരുന്നു. സഞ്ജുവിന്റെ ഒരു സിക്സ് 110 മീറ്റർ ആണ് പോയത്. പരാഗ് 24 പന്തിൽ നിന്ന് 22 റൺസ് മാത്രമെ എടുത്തുള്ളൂ. അവസാനം 12 പന്തിൽ നിന്ന് 26 റൺസ് എടുത്ത ദൂബെയുടെ സംഭാവന കൂടിയായപ്പോൾ ഇന്ത്യ 160 കടന്നു.

അവസരം കിട്ടിയപ്പോൾ സഞ്ജു സാംസൺ തിളങ്ങി, 110 മീറ്റർ സിക്സ് ഉൾപ്പെടെയുള്ള അർധ സെഞ്ച്വറി

സഞ്ജു സാംസൺ തകർത്തു കളിച്ച മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 167-6 റൺസ് എടുത്തു. ഇന്ന് സിംബാബ്‌വെക്ക് എതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് വേണ്ടി അർധ സെഞ്ച്വറിയുമായി തിളങ്ങാൻ മലയാളി താരത്തിനായി. ഇന്ന് ഓപ്പൺ ചെയ്ത യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ എന്നിവർക്ക് തിളങ്ങാൻ ആയിരുന്നില്ല.

ഗിൽ 13 റൺസ് എടുത്തും ജയ്സ്വാൾ 12 റൺസ് എടുത്തും പുറത്തായി. ഇതിനു ശേഷം വന്ന അഭിഷേക് ശർമ്മ 14 റൺസ് മാത്രമെ എടുത്തുള്ളൂ. ഇതോടെ സഞ്ജു സാംസൺ ഉത്തരവാദിത്വം എടുത്തു. സഞ്ജു പക്വതയോടെ കളിച്ച് പരാഗിനൊപ്പം ചേർന്ന് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു.

സഞ്ജു സാംസൺ 45 പന്തിൽ നിന്ന് 58 റൺസ് എടുത്തു. സഞ്ജുവിന്റെ ഇന്നിംഗ്സിൽ നാലു സിക്സുകളും ഒരു ഫോറും ഉണ്ടായിരുന്നു. സഞ്ജുവിന്റെ ഒരു സിക്സ് 110 മീറ്റർ ആണ് പോയത്. പരാഗ് 24 പന്തിൽ നിന്ന് 22 റൺസ് മാത്രമെ എടുത്തുള്ളൂ. അവസാനം 12 പന്തിൽ നിന്ന് 26 റൺസ് എടുത്ത ദൂബെയുടെ സംഭാവന കൂടിയായപ്പോൾ ഇന്ത്യ 160 കടന്നു.

പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യൻ ഇതിഹാസങ്ങൾ WCL ചാമ്പ്യൻസ്

പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ് ആദ്യ എഡിഷനിൽ ചാമ്പ്യന്മാർ ആയി. പാകിസ്താൻ ഉയർത്തിയ 157 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20ആം ഓവറിലേക്ക് വിജയം നേടി. അർധ സെഞ്ച്വറി നേടിയ അമ്പട്ടി റായുഡു ആണ് ഇന്ത്യൻ വിജയത്തിൽ ഇന്ന് നിർണായക പങ്കുവഹിച്ചത്. അമ്പട്ടി റായുഡു 30 പന്തിൽ നിന്ന് 50 റൺസ് അടിച്ചു.

അവസാനം യൂസുഫ് പത്താന്റെ മികച്ച ഇന്നിംഗ്സ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. യൂസുഫ് പത്താൻ 16 പന്തിൽ നിന്ന് 30 റൺസ് അടിച്ചു. 3 സിക്സും ഒരു ഫോറും യൂസുഫ് അടിച്ചു. ഗുർകീരത് സിംഗ് 34 റൺസും എടുത്തു. 15 റൺസുമായി യുവരാജ് സിംഗ് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത പാകിസ്താനെ ഇന്ത്യ 156 റൺസിൽ ഒതുക്കിയിരുന്നു. ഇന്ത്യക്ക് എതിരെ പാകിസ്ഥാന്റെ പ്രധാന ബാറ്റർമാർക്ക് ആർക്കും അറ്റാക്ക് ചെയ്ത് കളിക്കാനായില്ല. 36 പന്തിൽ നിന്ന് 41 റൺസ് എടുത്ത മാലിക്കാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ ആയത്‌.

കമ്രാൻ അക്മൽ ഇരുപത്തി നാല് റൺസും മിസ്ബാഹ് 18 റൺസും എടുത്തു. മിസ്ബാഹിന് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് പാക്കിസ്ഥാന് തിരിച്ചടിയായി. അവസാനം 9 പന്തിൽ നിന്ന് 19 റൺസ് എടുത്ത സുഹൈൽ തൻവീർ ആണ് പാകിസ്താനെ 150 കടക്കാൻ സഹായിച്ചത്.

ഇന്ത്യക്ക് ആയി അനുരീത് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇർഫാൻ പത്താൻ, വിനയ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ജയ്സ്വാളിന് സെഞ്ച്വറി നേടാൻ അവസരം നൽകാതെ ഗിൽ!! സെൽഫിഷ് എന്ന് വിമർശനം

ഇന്ന് ജയ്സ്വാളിന് സെഞ്ച്വറി നേടാൻ അവസരം നൽകാത്തതിന് ശുഭ്മൻ ഗില്ലിന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നു. ഇന്ന് സിംബാബ്‌വെക്ക് എതിരായ ഇന്ത്യയുടെ നാലാം മത്സരത്തിൽ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തിൽ ഓപ്പണർമാരായ ഗില്ലും ജയ്സ്വാളും പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയിപ്പിച്ചത്. എന്നാൽ ഈ വിജയത്തിലും ക്യാപ്റ്റൻ സ്വാർത്ഥൻ ആണെന്ന് വിമർശനം കേൾക്കുകയാണ്.

തന്റെ സഹ ഓപ്പണർ ആയ ജയസ്വാളിന് സെഞ്ച്വറി നേടാൻ ഗിൽ അവസരം നൽകിയില്ല എന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്. അവസാനഘട്ടത്തിൽ ജയസ്വാൾ സെഞ്ച്വറിയുടെ അടുത്ത് എത്തിയപ്പോൾ അദ്ദേഹത്തിന് സെഞ്ച്വറി നേടാൻ അവസരം നൽകാതെ ആക്രമിച്ചു കളിച്ച് തന്റെ സ്കോർ ഉയർത്താനാണ് ഗിൽ ശ്രമിച്ചത്. ഇതാണ് ക്യാപ്റ്റനു നേരെ വിമർശനം ഉയരാൻ കാരണം.

ഒരു ഘട്ടത്തിൽ ജയസ്വാൾ 83 റൺസിൽ നൽകുമ്പോൾ ഇന്ത്യയ്ക്ക് വിജയിക്കാൻ 23 റൺസായിരുന്നു വേണ്ടിയിരുന്നത്. അതായത് ജയ്സ്വാളിന് സെഞ്ച്വറി നേടാൻ 17 റൺസ്. സ്വാഭാവികമായി ഓവറുകൾ ഒരുപാട് ബാക്കിയുള്ളതിനാൽ സെഞ്ച്വറി നേടാൻ അവസരം ഒരുക്കുകയായിരുന്നു ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഗിൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിനു ശ്രമിക്കാതെ സ്ട്രൈക്ക് കൈമാറുന്നതിൽ ശ്രദ്ധ കൊടുക്കാതെ പെട്ടെന്ന് തന്നെ കളി അവസാനിപ്പിക്കാനാണ് ഗില്ല് ശ്രമിച്ചത്. ഒപ്പം തന്റെ അർദ്ധസഞ്ചറിൽ ഉറപ്പിക്കാനും ഗിൽ നോക്കി.

ഇതോടെ ജയ്സ്വാളിന് സെഞ്ച്വറി നേടാനുള്ള അവസരം നഷ്ടമായി. 93 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ ആയത്. ഐപിഎല്ലിൽ കളിക്കുമ്പോൾ സമാന സാഹചര്യത്തിൽ ജയ്സ്വാളിന് സെഞ്ച്വറി നേടാം വേണ്ടി സഞ്ജു സാംസൺ സിംഗിൾ എടുത്തു കൊടുത്തതും അടിക്കാതിരുന്നതും കഴിഞ്ഞ ഐ പി എല്ലിൽ ക്രിക്കറ്റ് ലോകം കണ്ടതാണ്. പക്ഷേ ഇന്ന് ഗില്ലിൽ നിന്ന് അത് കാണാനായില്ല. അതിനാൽ ഏറെ വിമർശനമാണ് താരം നേരിടുന്നത്. ഓപ്പണിങ് സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണ് ഇതുപോലെ സ്വാർത്ഥമായ ഒരു ഇന്നിംഗ്സ് ഗിൽ കളിച്ചതെന്ന് ആരാധകർ വിമർശിക്കുന്നു.

Exit mobile version