ഇന്ന് ഗംഭീർ യുഗത്തിലെ ആദ്യ മത്സരം, സഞ്ജുവിന് അവസരം കിട്ടുമോ!

ഗൗതം ഗംഭീർ പരിശീലകനായി എത്തിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് നടക്കും. ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി 7 മണിക്കാണ് ആരംഭിക്കുക. മത്സരം സോണി നെറ്റ്വർക്കിൽ തത്സമയം കാണാൻ ആകും.

ഗംഭീറിന്റെ ആദ്യ മത്സരം ആയതു കൊണ്ട് തന്നെ ടീം എങ്ങനെ ആയിരിക്കും എന്നാകും ഏവരും ഉറ്റു നോക്കുന്നത്. സൂര്യകുമാർ യാദവ് ആണ് ടീമിന്റെ ക്യാപ്റ്റൻ. സഞ്ജു സാംസൺ സ്ക്വാഡിൽ ഉണ്ട്. എന്നാൽ സഞ്ജുവിനെ ഗംഭീർ കളിപ്പിക്കുമോ എന്നത് കണ്ടു തന്നെ അറിയണം. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ തന്നെയാകും ഗംഭീർ പരിഗണിക്കുക.

കോഹ്ലി, രോഹിത് ശർമ്മ എന്നിവർ ഒഴിച്ചിട്ട സ്ഥാനം ആര് ഏറ്റെടുക്കും എന്നും ക്രിക്കറ്റ് പ്രേമികൾ ഉറ്റു നോക്കും. ഗില്ലും ജയ്സ്വാളും ഇന്ത്യക്ക് ആയി ഇന്ന് ഓപ്പൺ ചെയ്യാൻ ആണ് സാധ്യത.

പാരീസ് ഒളിമ്പിക്സിന് തുടക്കം, ഇന്ത്യൻ പതായകയേന്തി സിന്ധുവും ശരത് കമാലും

പാരീസ് ഒളിമ്പിക്സിന് ഔദ്യോഗിക തുടക്കം. പാരീസിലെ സീൻ നദിയിൽ ശനിയാഴ്ച നടന്ന പാരീസ് 2024 ഒളിമ്പിക്‌സിൻ്റെ പരേഡ് ഓഫ് നേഷൻസിൽ ഇന്ത്യൻ സംഘവും മിന്നി തിളങ്ങി. വെറ്ററൻ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമലും ബാഡ്മിൻ്റൺ താരം പിവി സിന്ധുവും ആണ് പരേഡിൽ ഇന്ത്യ പതാകയേന്തിയത്.

ഇന്ത്യൻ പുരുഷന്മാർ കുർത്ത ബുണ്ടി സെറ്റ് ധരിച്ചപ്പോൾ സ്ത്രീകൾ ഇന്ത്യയുടെ ത്രിവർണ്ണ പതാകയെ പ്രതിഫലിപ്പിക്കുന്ന സാരി ധരിച്ചു. പതിവ് രീതി മാറ്റിയ ഉദ്ഘാടന ചടങ്ങാണ് പാരീസിൽ നടക്കുന്നത്. താരങ്ങൾ മാർച്ച് ചെയ്യുന്നതിന് പകരം സീൻ നദിയിലൂടെ ബോട്ടുകളിലാണ് ഒർശൊ രാജ്യത്തിന്റെ കായിക താരങ്ങൾ കടന്നു പോകുന്നത്‌.

ചരിത്രപ്രസിദ്ധമായ ഫ്രഞ്ച് തലസ്ഥാനത്തിൻ്റെ ഹൃദയഭാഗത്ത് കൂടി ഒഴുകുന്ന സീൻ നദിയിൽ ആണ് ഉദ്ഘാടന പരിപാടികൾ മുഴുവൻ നടന്നത്. ഒളിമ്പിക്‌സിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സ്റ്റേഡിയത്തിനുള്ളിൽ അല്ലാതെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.

പാരീസ് ഗെയിംസിൽ 16 കായിക ഇനങ്ങളിl 69 മെഡൽ ഇനങ്ങളിലായി 70 പുരുഷന്മാരും 47 സ്ത്രീകളും ഉൾപ്പെടെ 117 അത്‌ലറ്റുകളെ ഇന്ത്യ അയച്ചിട്ടുണ്ട്.

ഇന്റർ കോണ്ടിനെന്റൽ കപ്പിൽ സിറിയയും മൗറീഷ്യസും ഇന്ത്യക്ക് എതിരാളികൾ ആകും

2024 സെപ്റ്റംബർ 2 മുതൽ 10 വരെ ഫിഫ വിൻഡോയിൽ ഹൈദരാബാദിൽ നടക്കുന്ന ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് 2024-ൽ സിറിയയും മൗറീഷ്യസും ഇന്ത്യക്ക് ഒപ്പം കളിക്കും. തങ്ങളുടെ പങ്കാളിത്തം ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചു.

ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ സിറിയ 93-ാം സ്ഥാനത്താണ് സിറിയ, മൗറീഷ്യസ് 179-ാം സ്ഥാനത്തുമാണ്. ഇന്ത്യ നിലവിൽ 124-ാം സ്ഥാനത്തുമാണ്. പുതിയ പരിശീലകൻ മനോലോ മാർക്കസിന്റെ ആദ്യ വലിയ ദൗത്യമാകും ഈ ടൂർണമെന്റ്.

2018-ൽ മുംബൈയിൽ നടന്ന ഉദ്ഘാടന ടൂർണമെൻ്റിന് ശേഷമുള്ള ഇൻ്റർകോണ്ടിനെൻ്റൽ കപ്പിൻ്റെ നാലാം പതിപ്പാണിത്. 2019ൽ അഹമ്മദാബാദിലും, 2023ൽ ഭുവനേശ്വറിലും ആയിരുന്നു ഇന്റർ കോണ്ടിനെന്റൽ കപ്പ് നടന്നത്. 2018ലും 2023ലും ഇന്ത്യ ചാമ്പ്യന്മാരായി.

ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ!! ബംഗ്ലാദേശിനെ 10 വിക്കറ്റിന് തോൽപ്പിച്ചു

ഏഷ്യാകപ്പ് സെമിഫൈനലിൽ ബംഗ്ലാദേശിനെ തകർത്തു കൊണ്ട് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഇന്ന് ബംഗ്ലാദേശിനെതിരെ പത്തു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. 81 എന്ന വിജയ ലക്ഷ്യം വെറും 11ആം ഓവറിലേക്ക് ഇന്ത്യ മറികടന്നു. 39 പന്തിൽ 55 റൺസുമായി സ്മൃതി മന്ദാനയും, 28 പന്തിൽ 26 റൺസുമായി ഷെഫാലി വർമയും പുറത്താകാതെ നിന്നു. 1 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നത്തെ അർധ സെഞ്ച്വറി.

സ്മൃതി മന്ദാനയും ഷെഫാലി വർമ്മയും ബാറ്റിംഗിന് ഇടയിൽ

ഇന്ന് ആദ്യം ചെയ്ത ബംഗ്ലാദേശിനെ വെറും 80 റൺസിന് ഒതുക്കാൻ ഇന്ത്യൻ വനിതാ ടീമിനായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ഇന്ന് കാര്യമായി ഒരു നല്ല പ്രകടനവും ബാറ്റിംഗ് നിരയിൽ നിന്ന് ലഭിച്ചില്ല. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് അവർ 80 റൺസ് എടുത്തത്. 32 റൺസ് എടുത്ത് ക്യാപ്റ്റൻ മെഗാർ സുൽത്താന മാത്രമാണ് അവർക്ക് വേണ്ടി തിളങ്ങിയത്.

19 റൺസ് എടുത്ത ഷോർണ അക്തറും അവർക്ക് ആയി അവസാനം പൊരുതി. ഇവരല്ലാതെ ബംഗ്ലാദേശ് നിരയിൽ വേറെ ആരും ഇന്ന് രണ്ടക്കം കണ്ടില്ല. ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി രേണുക സിംഗും രാധാ യാദവും മൂന്ന് വിക്കറ്റുകൾ വീത. വീഴ്ത്തി. നാല് ഓവറിൽ വെറും 10 റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു രേണുക മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. പൂജ, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഇനി ഫൈനലിൽ പാകിസ്താനോ ശ്രീലങ്കയോ ആകും ഇന്ത്യയുടെ എതിരാളികൾ.

ഏഷ്യൻ കപ്പ് സെമി, ഇന്ത്യൻ ബൗളിംഗിനു മുന്നിൽ ബംഗ്ലാദേശ് പതറി, ജയിക്കാൻ 81 റൺസ് മാത്രം

ഏഷ്യാകപ്പ് സെമിഫൈനലിൽ ആദ്യം ചെയ്ത ബംഗ്ലാദേശിനെ വെറും 80 റൺസിന് ഒതുക്കി ഇന്ത്യൻ വനിതാ ടീം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ഇന്ന് കാര്യമായി ഒരു നല്ല പ്രകടനവും ബാറ്റിംഗ് നിരയിൽ നിന്ന് ലഭിച്ചില്ല. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് അവർ 80 റൺസ് എടുത്തത്. 32 റൺസ് എടുത്ത് ക്യാപ്റ്റൻ മെഗാർ സുൽത്താന മാത്രമാണ് അവർക്ക് വേണ്ടി തിളങ്ങിയത്.

19 റൺസ് എടുത്ത ഷോർണ അക്തറും അവർക്ക് ആയി അവസാനം പൊരുതി. ഇവരല്ലാതെ ബംഗ്ലാദേശ് നിരയിൽ വേറെ ആരും ഇന്ന് രണ്ടക്കം കണ്ടില്ല. ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി രേണുക സിംഗും രാധാ യാദവും മൂന്ന് വിക്കറ്റുകൾ വീത. വീഴ്ത്തി. നാല് ഓവറിൽ വെറും 10 റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു രേണുക മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. പൂജ, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഏഷ്യാ കപ്പ് സെമി, ഇന്ത്യക്ക് എതിരെ ബംഗ്ലാദേശിന് ടോസ്

വനിതാ ഏഷ്യാ കപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുകയാണ്. ടോസ് വിജയിച്ച ബംഗ്ലാദേശ് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങൾ ഉണ്ട്. സജന സജീവൻ, അരുന്ദതി, ഹേമലത എന്നിവർ പുറത്തായപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കോർ, പൂജ, ഉമ എന്നിവർ ടീമിൽ തിരികെയെത്തി.

India XI: S. Mandhana, S. Verma, U. Chetry, H. Kaur(c), J. Rodrigues, R. Ghosh (wk), D. Sharma, P. Vastrakar, R. Yadav, T. Kanwar, R. Singh

Bangladesh XI: D. Akter, M. Khatun, N. Sultana (c/wk), R. Ahmed, I. Tanjim, R. Moni, R. Khan, S. Akter, N. Akter, J. Alam, M. Akter.

ഞങ്ങൾ നല്ല മനുഷ്യരാണ്, ഇന്ത്യ പാകിസ്താനിലേക്ക് കളിക്കാൻ വരണം എന്ന് അപേക്ഷിച്ച് ഷൊയ്ബ് മാലിക്

2025 ലെ ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാൻ സന്ദർശിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് അപേക്ഷിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക്. പാകിസ്താനിൽ ഉള്ളവർ നല്ലവരാണെന്നും അവർ ഇന്ത്യക്ക് നല്ല സ്വീകരണമൊരുക്കും എന്നും മാലിക് പറഞ്ഞു. ഇന്ത്യയും ദീർഘകാലമായി ക്രിക്കറ്റ് പരമ്പരകൾക്ക് ആയി പാകിസ്താനിലേക്ക് യാത്ര ചെയ്യാറില്ല.

2025ൽ പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കും ഇന്ത്യ പോകില്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ തീരുമാനം മാറ്റണം എന്നാൽ മാലിക് പറയുന്നത്.

“രാജ്യങ്ങൾക്കിടയിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും, അത് വേറെ പ്രശ്നമായി എടുത്ത് പരിഹരിക്കണം. കായികരംഗത്തേക്ക് രാഷ്ട്രീയം വരരുത്. കഴിഞ്ഞ വർഷം പാകിസ്ഥാൻ ടീം ഇന്ത്യയിൽ പോയി, ഇപ്പോൾ ഇന്ത്യക്ക് ഇങ്ങോട്ട് വരാനുള്ള നല്ല അവസരമാണ്.” മാലിക് പറഞ്ഞു.

ഇന്ത്യൻ ടീമിൽ പാകിസ്ഥാനിൽ കളിക്കാത്ത നിരവധി കളിക്കാർ ഉണ്ട്, അതിനാൽ അവർക്ക് ഇത് വളരെ മികച്ച അനുഭവമാകും. ഞങ്ങൾ വളരെ നല്ല ആളുകളാണ്, നല്ല സ്വീകരണം ഇന്ത്യക്ക് ഞങ്ങൾ നൽകും എന്ന് എനിക്ക് ഉറപ്പുണ്ട്. ടീം തീർച്ചയായും വരണം.” മാലിക് പറഞ്ഞു.

പാരീസ് ഒളിമ്പിക്സ്; പുരുഷ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ, മിക്സ്ഡ് ടീമും മുന്നോട്ട്

പാരീസ് ഒളിമ്പിക്സ് 2024 ഗെയിംസിൽ ഇന്ത്യയുടെ രണ്ട് അമ്പെയ്ത്ത് ടീം കൂടെ മുന്നേറി. ഇന്ത്യൻ അമ്പെയ്ത്ത് ജോഡികളായ അങ്കിത ഭകത്തും ധീരജ് ബൊമ്മദേവരയും മിക്സഡ് ടീം ഇവൻ്റ് നറുക്കെടുപ്പിൽ ഇടം നേടി. 27 ടീമുകളിൽ നിന്ന്, 1347 പോയിൻ്റുകളുടെ ശ്രദ്ധേയമായ സ്‌കോറോടെ ലഭ്യമായ 16 സ്ഥാനങ്ങളിലൊന്ന് അവർ സ്വന്തമാക്കി, റാങ്കിംഗിൽ അവർ അഞ്ചാം സ്ഥാനത്തെത്തി.

പുരുഷ ടീം ഇനത്തിൽ ധീരജ് ബൊമ്മദേവര, തരുൺദീപ് റായ്, പ്രവീൺ ജാദവ് എന്നിവരടങ്ങിയ ഇന്ത്യൻ ത്രയങ്ങൾ റാങ്കിംഗ് റൗണ്ടിലെ മികച്ച പ്രകടനത്തിന് ശേഷം നേരിട്ട് ക്വാർട്ടറിലേക്ക് മുന്നേറി. അവർ 2013 പോയിൻ്റുകൾ നേടി, മൊത്തത്തിൽ മൂന്നാം സ്ഥാനത്തെത്തി. റാങ്കിംഗ് റൗണ്ടിലെ ആദ്യ നാല് ടീമുകൾ ആണ് നേരിട്ട് ക്വാർട്ടറിലേക്ക് നീങ്ങുക.

ഇന്ന് ഉച്ചയ്ക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമുൻ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.

പാരീസ് ഒളിമ്പിക്സ്; ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി

പാരീസ് ഒളിമ്പിക്സ് ഇന്ത്യ മികച്ച പ്രകടനത്തോടെ തന്നെ ആരംഭിച്ചു. ദീപിക കുമാരി, അങ്കിത ഭകത്, ഭജൻ കൗർ എന്നിവരടങ്ങുന്ന ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം ടീം ഇനത്തിൻ്റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. 1983 പോയിൻ്റുമായി റാങ്കിംഗ് റൗണ്ടിൽ 4-ാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മൂവരും ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്.

ജൂലൈ 28ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് നെതർലൻഡ്‌സ് മത്സരത്തിലെ വിജയിയെ ഇന്ത്യ നേരിടും. മെഡൽ ആരു വിജയിക്കും എന്ന് അന്ന് തന്നെ അറിയാൻ ആകും. ക്വാർട്ടർ കടന്നാൽ ഇന്ത്യ സെമിയിൽ ദക്ഷിണ കൊറിയൻ ടീമിനെ നേരിടേണ്ടി വരും. അമ്പെയ്ത്തിലെ വൻ ശക്തികളാണ് ദക്ഷിണ കൊറിയ.

വിജയം തുടരുന്നു, ഇന്ത്യ ഏഷ്യ കപ്പ് സെമി ഫൈനലിൽ

ഏഷ്യാകപ്പിൽ മൂന്നാം മത്സരത്തിലും വിജയിച്ച ഇന്ത്യൻ വനിതകൾ സെമിഫൈനൽ ഉറപ്പിച്ചു. ഇന്ന് നേപ്പാളിനെ നേരിട്ട് ഇന്ത്യ 83 റൺസിന്റെ വിജയമാണ് നേടിയത്. ഇന്ത്യ വിജയിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനും ഗ്രൂപ്പിൽ നിന്ന് സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങി ഇന്ത്യ ആദ്യ ഇരുപത് ഓവറിൽ 178-3 റൺസ് ആയിരുന്നു എടുത്തിരുന്നത്.

ഇന്ത്യക്കായി ഷെഫാലി വർമ്മ 81 റൺസുമായി ടോപ് സ്കോഡറായി. 48 പന്തിൽ നിന്നാണ് ഷെഫാലി 81 റൺസ് എടുത്തത്. ഹേമലത 47 റൺസ് എടുത്ത് മികച്ച സംഭാവന നൽകി. മലയാളി തരം സജന 10 റൺസും ജമീമ റോഡ്രിഗസ് 28 റൺസും എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ നേപ്പാൾ 20 ഓവറും ബാറ്റ് ചെയ്തെങ്കിലും അവർക്ക് 98 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ.

ഇന്ത്യക്കായി ദീപ്തി ശർമ 3ഉം അരുന്ധതി, രാധാ എന്നിവർ രണ്ട് ടിക്കറ്റ് വീതവും നേടി. നാളെ ഗ്രൂപ്പ് ബി സെമിഫൈനലിസ്റ്റുകളും തീരുമാനമാകും.

ഗംഭീറിന്റെ ആദ്യ ദൗത്യം, ഇന്ത്യൻ ടീം ശ്രീലങ്കയിൽ എത്തി

മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ടീം ഇന്ത്യ ശ്രീലങ്കയിൽ എത്തി‌. ഇന്ത്യയുടെ പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ ആണ് ഇന്ത്യ ശ്രീലങ്കയിൽ എത്തിയത്. പല്ലേക്കലെയിലെ ടീം ഹോട്ടലിൽ അവർക്ക് ഊഷ്മളമായ സ്വീകരണമാണ് ക്ലബിന് ലഭിച്ചത്.

മുംബൈയിൽ നിന്നാണ് ടീം ശ്രീലങ്കയിലേക്ക് എത്തിയത്‌. ശ്രീലങ്കയ്‌ക്കെതിരെ 3 ടി20യും 3 ഏകദിനങ്ങളും ആണ് ഇന്ത്യ കളിക്കുന്നത്. സൂര്യകുമാർ ആണ് ഇന്ത്യയുടെ ടി20 ടീമിനെ നയിക്കുന്നത്. ഇപ്പോൾ ടി20 ടീമാണ് ശ്രീലങ്കയിൽ എത്തിയത്. ഏകദിന ടീമിൽ ഉള്ള രോഹിത് ശർമ്മയും കോഹ്ലിയും അടുത്ത ആഴ്ച മാത്രമെ ശ്രീലങ്കയിൽ എത്തൂ.

മുഹമ്മദ് ഷമി ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയിൽ തിരിച്ചുവരും

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഫിറ്റ്നസ് വീണ്ടെടുക്കുന്ന പാതയിൽ ആണെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ. ബംഗ്ലാദേശിന് എതിരായ പരമ്പരയിൽ അഗാർക്കർ തിരികെയെത്തും എന്നാണ് ടീം പ്രതീക്ഷിക്കുന്നത് എന്ന് അഗാർക്കർ ഇന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഷമി ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നില്ല. ഷമി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. അദ്ദേഹം നെറ്റ്സിൽ ബൗൾ ചെയ്യുന്നുണ്ട്. അടുത്ത ടെസ്റ്റ് പരമ്പരയോടെ ഷമിയെ ടീമിൽ കാണാൻ ആകും. അഗാർക്കർ പറഞ്ഞു.

ഏകദിന ലോകകപ്പിൽ ആയിരുന്നു അവസാനമായി മുഹമ്മദ് ഷമി കളിച്ചത്. അതിനു ശേഷം ഐ പൊ എല്ലും ടി20 ലോകകപ്പും ഷമിക്ക് നഷ്ടമായിരുന്നു.

Exit mobile version