കുൽദീപ് യാദവ് തന്റെ വിക്കറ്റ് ആഘോഷിക്കുന്നു

അവസാനം പൊരുതി ശ്രീലങ്ക, ഇന്ത്യക്ക് 231 വിജയലക്ഷ്യം

ശ്രീലങ്കയെ ആദ്യ ഏകദിനത്തിൽ 230 റണ്ണിന് പിടിച്ചു നിർത്തി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക് 50 ഓവറിൽ 230 റൺസ് എടുക്കാൻ ആയി. സ്ലോ പിച്ചിൽ ഇന്ത്യൻ സ്പിന്നിനു മുന്നിൽ ശ്രീലങ്ക തുടക്കത്തിൽ തകരുക ആയിരുന്നു. അർധ സെഞ്ച്വറി നേടിയ നിസങ്കയും വല്ലലെഗെയും ആണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്. വല്ലെലാഗെ റൺസ് 66 എടുത്ത് ടോപ് സ്കോറർ ആയി.

അക്സർ പട്ടേൽ ഇന്ന് ഇന്ത്യക്ക് ആയി രണ്ടു വിക്കറ്റുകൾ നേടി

വനിന്ദു ഹസരങ്ക 24 റൺസും നിസങ്ക 56 റൺസും എടുത്തു സ്കോർ 200 കടക്കാൻ സഹായിച്ചു. ഇന്ത്യക്ക് ആയി എല്ലാവരും നന്നായി ബൗൾ ചെയ്തു. അക്സർ പട്ടേൽ 2 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, അർഷ്ദീപ്, കുൽദീപ്, ശിവം ദൂബെ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യ ഈ ലക്ഷ്യം അനായാസം മറികടക്കാൻ ആകും എന്നാകും പ്രതീക്ഷിക്കുന്നത്.

Exit mobile version