Picsart 24 08 02 00 20 47 961

ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിന് ഇറങ്ങും

ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. കൊളംബോയിൽ നടക്കുന്ന മത്സരം ഉച്ചയ്ക്ക് 2.30ന് ആണ് ആരംഭിക്കുക. മത്സരം തത്സമയം സോണി ലൈവിൽ കാണാൻ ആകും. ജിയോ സിം ഉള്ളവർക്ക് ജിയോ ടി വി വഴിയും മത്സരം കാണാൻ ആകും.

ക്യാപ്റ്റൻ രോഹിത് ശർമ്മയും ഗൗതം ഗംഭീറും ഒരുമിച്ച് പ്രവർത്തിക്കുന്ന ആദ്യ പരമ്പര ആകും ഇത്. ഗംഭീർ പരിശീലകൻ ആയി എത്തിയത് കൊണ്ട് വിശ്രമം മാറ്റുവെച്ചാണ് രോഹിത് ശർമ്മ ഏകദിന പരമ്പരയിൽ പങ്കെടുക്കാൻ എത്തിയത്. രോഹിത് ശർമ്മ, കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർ എല്ലാം ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

ടി20 പരമ്പര നേരത്തെ ഇന്ത്യ 3-0ന് വിജയിച്ചിരുന്നു. ഏകദിന പരമ്പരയും വിജയിക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം.

Exit mobile version