Sanju Kerala

ഗോവയെയും തോൽപ്പിച്ച് കേരളം, സയ്യിദ് മുഷ്താഖലിയിൽ കുതിക്കുന്നു

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവയ്‌ക്കെതിരായ മത്സരത്തിൽ മഴ നിയമപ്രകാരം (വിജെഡി രീതിയിൽ) കേരളം 11 റൺസിന് വിജയിച്ചു. ഈ വിജയത്തോടെ ഗ്രൂപ്പ് ഇ യോഗ്യതാ പ്രതീക്ഷ നിലനിർത്തി കേരളം 16 പോയിൻ്റായി കുതിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത കേരളം 13 ഓവറിൽ 143/6 എന്ന മികച്ച സ്കോർ പടുത്തുയർത്തി, ക്യാപ്റ്റൻ സഞ്ജു സാംസൺ 15 പന്തിൽ 31 റൺസ് നേടി നല്ല തുടക്കം നൽകി. മധ്യനിരയിൽ സൽമാൻ നിസാറും (20 പന്തിൽ 34) അബ്ദുൾ ബാസിത്ത് പി എയും (13 പന്തിൽ 23) നിർണായക റൺസ് കൂട്ടിച്ചേർത്തു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഫെലിക്‌സ് അലെമാവോയും മോഹിത് റെഡ്കറും നയിച്ച ഗോവയുടെ ബൗളർമാർ കേരളത്തിൻ്റെ ആക്രമണോത്സുക ബാറ്റിംഗിനെ പിടിച്ചുനിർത്താൻ പാടുപെട്ടു.

മൂടിക്കെട്ടിയ സാഹചര്യത്തിൽ പുതുക്കിയ ലക്ഷ്യം പിന്തുടരുന്ന ഗോവയ്ക്ക് 7.5 ഓവറിൽ 69/2 എന്ന നിലയിൽ നിൽക്കെ വില്ലനായി മഴ എത്തി. ഇഷാൻ ഗഡേക്കർ 22 പന്തിൽ 45 റൺസ് നേടിയെങ്കിലും ആവശ്യമായ റൺ റേറ്റ് മറികടക്കാനാകാത്തതിനാൽ വിജയം കേരളത്തിനൊപ്പം നിന്നു. കേരളത്തിന് വേണ്ടി ജലജ് സക്‌സേനയും ബേസിൽ തമ്പിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആന്ധ്രയ്ക്ക് എതിരായ നിർണായക മത്സരം ആണ് ഇനി കേരളത്തിന് മുന്നിൽ ഉള്ളത്.

Exit mobile version