Picsart 23 02 23 17 45 28 279

വളപട്ടണം സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിൽ

അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒരു ഗ്രൗണ്ടിൽ കൂടെ ഫൈനലിൽ. ഇന്ന് വളപട്ടണം സെവൻസിന്റെ സെമി ഫൈനലിൽ മെഡിഗാഡ് അരീക്കോടിനെ പരാജയപ്പെടുത്തി ആണ് സൂപ്പർ സ്റ്റുഡിയോ ഫൈനലിലേക്ക് മുന്നേറിയത്. മറുപടിയില്ലാത്ത ഒരൊറ്റ ഗോളിനായി സൂപ്പർ സ്റ്റുഡിയോയുടെ ഫൈനൽ പ്രവേശനം. ഇത് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ഈ സീസണിലെ ഏഴാം ഫൈനൽ ആണ്.

ഈ സീസണിൽ ഇതിനു മുമ്പ് കളിച്ച് ആറ് ഫൈനലുകളിലും സൂപ്പർ സ്റ്റുഡിയോ കിരീടം നേടിയിരുന്നു. ഈ സീസൺ അഖിലേന്ത്യാ സെവൻസിൽ ഏറ്റവും കൂടുതൽ കിരീടം നേടിയതും സൂപ്പർ സ്റ്റുഡിയോ തന്നെയാണ്. നാളെ വളപട്ടണം സെവൻസിൽ മത്സരമില്ല. ബെയ്സ് പെരുമ്പാവൂരിനെ ആകും സൂപ്പർ സ്റ്റുഡിയോ ഫൈനലിൽ നേരിടുക. ഇന്നലെ റോയൽ ട്രാവൽസിനെ തോൽപ്പിച്ച് കൊണ്ട് ബെയ്സ് പെരുമ്പാവൂർ ഫൈനൽ ഉറപ്പിച്ചിരുന്നു.

Exit mobile version