Picsart 23 01 24 22 49 07 724

എടപ്പാൾ സെവൻസിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോയും അൽ മദീനയും നേർക്കുനേർ

അൽ മദീന ചെർപ്പുളശ്ശേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും തമ്മിലുള്ള ആവേശകരമായ മത്സരമാണ് ഇന്ന് എടപ്പാൾ അഖിലേന്ത്യാ സെവൻസ് ഫൈനലിൽ കാണാൻ പോകുന്നത്. സെമിഫൈനലിൽ ടൗൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തിയാണ് സൂപ്പർ സ്റ്റുഡിയോ ഫൈനലിലേക്ക് വരുന്നത്. ഒരു വിവാദ മത്സരം ആയിരുന്നു സെമിയിലേത്. സൂപ്പറിന് അനുകൂലമായ ഒരു ഓഫ്സൈഡ് വിധി വലിയ വിവാദമായിരുന്നു. ഈ സീസണിൽ അവർ കളിച്ച നാല് ഫൈനലുകളിലും വിജയിച്ച സൂപ്പർ സ്റ്റുഡിയോ വിവാദങ്ങൾ പ്രകടനങ്ങൾ കൊണ്ട് മറക്കാൻ ആകും ശ്രമിക്കുക.

മറുവശത്ത് അൽ മദീന സെമിയിൽ ലിൻഷാ മെഡിക്കൽ ടീമിനെ പരാജയപ്പെടുത്തി ആണ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ഈ സീസണിലെ മൂന്നാം കിരീടം ഉറപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്, കൂടാതെ നേരത്തെ മണ്ണാർക്കാട് സെവൻസ് ടൂർണമെന്റിന്റെ ഫൈനലിൽ സൂപ്പർ സ്റ്റുഡിയോയോട് തോറ്റതിന് പ്രതികാരം ചെയ്യാനും മദീന ശ്രമിക്കും. അൽ മദീനയെ തകർത്ത് സൂപ്പർ സ്റ്റുഡിയോ കിരീടം ചൂടിയ മണ്ണാർക്കാട് സെവൻസ് ഫൈനലിന്റെ പുനരാവിഷ്‌കാരമാകും ഈ മത്സരം.

Exit mobile version