Picsart 23 02 21 23 07 03 838

പാണ്ടിക്കാട് സൂപ്പറിനെ മറികടന്ന് അൽ മദീന ഫൈനലിൽ

പാണ്ടിക്കാട് സെവൻസ് ടൂർണമെന്റിലെ ആവേശകരമായ സെമി ഫൈനലിൽ സൂപ്പർ സ്റ്റുഡിയോയെ മറികടന്ന് അൽ മദീന ചെർപ്പുളശ്ശേരി ഫൈനലിൽ. ഇന്ന് രണ്ടാം പാദ സെമി ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ വിജയിച്ചു എങ്കിലും ആദ്യ പാദത്തിലെ ഫലം അൽ മദീനയെ രക്ഷിച്ചു. ഇന്ന് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സൂപ്പറിന്റെ വിജയം. രണ്ട് ടീമുകളും ഒരോ സെമി പാദം വിജയിച്ചതോടെ ആര് ഫൈനലിൽ എന്ന് തീരുമാനിക്കാനായി പെനാൾട്ടി ഷൂട്ടൗട്ട് നടത്തി. ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. തുടർന്ന് ടോസ് നടത്തി. ടോസിൽ ഭാഗ്യം അൽ മദീനക്ക് ഒപ്പം നിന്നു.

ആദ്യ പാദത്തിൽ അൽ മദീന സൂപ്പർ സ്റ്റുഡിയോയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയിച്ചത്. ഈ സീസണിൽ ഇരുടീമുകളും ആറ് തവണ മുഖാമുഖം വന്നിട്ടുണ്ട്, നാലു മത്സരങ്ങളിൽ സൂപ്പർ സ്റ്റുഡിയോയും രണ്ടെണ്ണം അൽ മദീനയും വിജയിച്ചു. നാളെ പാണ്ടിക്കാട് ഫൈനലിൽ അൽ മദീനയും റിയൽ എഫ് സി തെന്നലയും ഏറ്റുമുട്ടും.

Exit mobile version