സബ് ജൂനിയർ ബോയ്സ് 2025-26 ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മലപ്പുറത്തെ കീഴടക്കി കോഴിക്കോട് ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടം നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞപ്പോൾ, പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് ജയിച്ചാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. സെമിഫൈനലിൽ തിരുവനന്തപുരത്തെ 1-0ന് പരാജയപ്പെടുത്തിയായൊരുന്നു കോഴിക്കോട് ഫൈനലിൽ എത്തിയത്.
Tag: Sub Junior Football
സബ്ജൂനിയർ ഫുട്ബോൾ; മലപ്പുറവും കാസർഗോഡും ഫൈനലിൽ
44ആമത്തെ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡും മലപ്പുറവും ഫൈനലിൽ ഏറ്റുമുട്ടും. ഇന്ന് തൃക്കരിപ്പൂർ നടക്കാവിൽ നടന്ന സെമി മത്സരങ്ങൾ വിജയിച്ചാണ് ഇരു ജില്ലകളും ഫൈനലിന് യോഗ്യത നേടിയത്. മലപ്പുറം ഇന്ന് നടന്ന സെമിഫൈനൽ പോരാട്ടത്തിൽ തൃശ്ശൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ മുഹമ്മദ് ഷിബിൻ ഷാൻ നേടിയ ഗോൾ മലപ്പുറത്തിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.
കാസർകോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പാലക്കാടിനെയാണ് ഇന്ന് സെമിയിൽ പരാജയപ്പെടുത്തിയത്. ഇന്ന് തുടക്കത്തിൽ മൂന്നാം മിനിറ്റിൽ മുഹമ്മദ് ആരിഷ് ഗാനിലൂടെ കാസർഗോഡ് ലീഡ് എടുത്തു. 34ആം മിനിറ്റിൽ പാലക്കാടിനായി ശരൺ സമനില ഗോൾ നേടി. പിന്നീട് മത്സരം അവസാനിക്കാൻ ഏഴു മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ ലഭിച്ച ഒരു പെനാൽറ്റിയിൽ നിന്ന് ആരുഷ് കെവിയാണ് കാസർകോടിന്റെ വിജയഗോൾ നേടിയത്.
നാളെ വൈകിട്ട് 4 മണിക്കാണ് ഫൈനൽ നടക്കുക. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരം നാളെ പുലർച്ചെ 7 മണിക്ക് നടക്കും.
സബ്ജൂനിയർ ഫുട്ബോൾ, മലപ്പുറം സെമി ഫൈനലിൽ
44ആമത് സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം സെമി ഫൈനലിൽ കിടന്നു. ഇന്ന് രാവിലെ തൃക്കരിപ്പൂർ നടക്കാവ് നടന്ന മത്സരത്തിൽ കണ്ണൂരിനെ 3-0ന് പരാജയത്തോടെയാണ് മലപ്പുറം സെമിഫൈനൽ ഉറപ്പിച്ചത്. ഇന്നലെ മലപ്പുറം ഇടുക്കിയേയും ആലപ്പുഴയും പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഗ്രൂപ്പിൽ 9 പോയിന്റുമായി മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തു.
മലപ്പുറത്തിനായി ശ്രീനന്ദൻ രണ്ടു ഗോളും മുഹമ്മദ് ഷിബിൻ ഷാൻ ഒരു ഗോളും നേടി. ഇന്നലെ മലപ്പുറം ഇടുക്കിക്കെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്കും ആലപ്പുഴയ്ക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കുമായിരുന്നു വിജയിച്ചിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീ നന്ദൻ ആകെ അഞ്ചു ഗോളുകളുമായി മലപ്പുറത്തിന് ആയി തിളങ്ങി.
ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർ മാത്രമാണ് സെമിയിലേക്ക് മുന്നേറുക. ഗ്രൂപ്പ് സി യിലെ വിജയികളെ ആവും സെമിഫൈനലിൽ മലപ്പുറം നേരിടുക. ഗ്രൂപ്പ് സിയിൽ തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവരാണ് മത്സരിക്കുന്നത്
44ആമത് സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നാളെ ആരംഭിക്കും
44ആമത് സംസ്ഥാന സബ്ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നാളെ തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിൽ ആരംഭിക്കും. 14 ജില്ലാ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും. ലീഗും അതിനുശേഷം നോക്കൗട്ട് റൗണ്ടും എന്ന അടിസ്ഥാനത്തിലാകും മത്സരങ്ങൾ നടക്കുക. നാല് ഗ്രൂപ്പുകളിലായാണ് ടീമുകൾ പരസ്പരം മത്സരിക്കുക.
ഗ്രൂപ്പ് എയിൽ കണ്ണൂർ ഇടുക്കി മലപ്പുറം ആലപ്പുഴ എന്നീ ടീമുകൾ ആണുള്ളത്. ഗ്രൂപ്പ് ബിയിൽ കോഴിക്കോട് പത്തനംതിട്ട കാസർകോട് കൊല്ലം ടീമുകൾ മത്സരിക്കുന്നു. ഗ്രൂപ്പ് സിയിലും ഡിയിലും മൂന്ന് വീതം ടീമുകൾ ആണുള്ളത്. ഗ്രൂപ്പ് സിയിൽ തൃശ്ശൂർ കോട്ടയം തിരുവനന്തപുരം എന്നിവരും, ഗ്രൂപ്പ് ഡി യിൽ പാലക്കാട് എറണാകുളം വയനാട് എന്നിവരും മത്സരിക്കും.
നാളെ രാവിലെ 7 മണിക്ക് കണ്ണൂരും ഇടുക്കിയും തമ്മിലുള്ള മത്സരത്തോടെയാകും ടൂർണമെൻറ് ആരംഭിക്കുക. കഴിഞ്ഞ സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ പാലക്കാട് ആയിരുന്നു കിരീടം നേടിയിരുന്നത്. അന്ന് തൃശ്ശൂരിനെ ഫൈനലിൽ തോൽപ്പിച്ച ആയിരുന്നു പാലക്കാട് ചാമ്പ്യന്മാരായത്. ഇത്തവണത്തെ ഫൈനൽ ജൂൺ 8 ആയിരിക്കും നടക്കുക.
Fixture:
43ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ തൊടുപുഴയിൽ
43ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 17 മുതൽ തൊടുപുഴയിൽ നടക്കും. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പിന് തൊടുപുഴ വേങ്ങലൂർ സോക്കർ സ്കൂൾ സ്റ്റേഡിയം ആകും വേദിയാവുക. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണയും ശക്തമായ പോരാട്ടങ്ങൾ തന്നെയാകും നടക്കുക. 4 ഗ്രൂപ്പുകൾ ആയാകും പോരാട്ടം.
ഉദ്ഘാടന മത്സരത്തിൽ ഓഗസ്റ്റ് 17ന് രാവിലെ 7 മണിക്ക് തിരുവനന്തപുരം എറണാകുളത്തെ നേരിടും. 23ആം തീയതിയാണ് ഫൈനൽ.
ഗ്രൂപ്പ് എ; തിരുവനന്തപുരം, എറണാകുളം, വയനാട്, കണ്ണൂർ
ഗ്രൂപ്പ് ബി; കോഴിക്കോട്, കോട്ടയം, മലപ്പുറം, കൊല്ലം
ഗ്രൂപ്പ് സി; കാസർഗോഡ്, പത്തനംതിട്ട, പാലക്കാട്
ഗ്രൂപ്പ് ഡി; തൃശ്ശൂർ, ഇടുക്കി, ആലപ്പുഴ
സബ് ജൂനിയർ ഫുട്ബോൾ, കാസർഗോഡും തൃശ്ശൂരും ഫൈനലിൽ
സംസ്ഥാന സബ് ജൂനിയർ ഫുട്ബോളിൽ തൃശ്ശൂരും കാസർഗോഡും ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടുകൾ വിജയിച്ചാണ് ഇരു ടീമുകളും ഫൈനലിലേക്ക് മുന്നേറിയത്. തൃശ്ശൂർ വയനാടിനെ ആണ് സെമി ഫൈനലിൽ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ ഒന്നും നേടിയിരുന്നില്ല. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ 4-2ന് തൃശ്ശൂർ വിജയിക്കുകയായിരുന്നു.
അംബേദ്കർ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് നടന്ന കാസർഗോഡും എറണാകുളവും തമ്മിലുള്ള സെമി ഫൈനലിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ ആണ് നിന്നത്. പിന്നീട് പെനാൾട്ടി ഷൂട്ടൗട്ടിൽ 6-5ന് കാസർഗോഡ് വിജയിക്കുകയായിരുന്നു. നാളെ വൈകിട്ട് 4 മണിക്ക് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ വെച്ച് ഫൈനൽ നടക്കും.