മലപ്പുറം ജില്ലാ ‘ഇ’ ഡിവിഷൻ, വൈ എം എ അരിക്കോട് ചാമ്പ്യന്മാരായി

തിരുവാലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ ‘ഇ’ ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വൈ എം എ അരിക്കോട് ചാമ്പ്യന്മാരായി. 11 ദിവസമായി തിരുവാലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു വന്നിരുന്ന മലപ്പുറം ജില്ലാ
‘ഇ’ ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ 14 പോയൻ്റോടെ വൈ എം എ അരിക്കോട് ചാമ്പ്യാന്മാരാവുകയും, 13 പോയൻ്റോടെ വള്ളുവനാട് എഫ് സി, മങ്കട രണ്ടാം സ്ഥാനം നേടുകയും ചെയ്ത് ‘ഡി’ ഡിവിഷനിലേക്ക് സ്ഥാനകയറ്റം നേടുകയും ചെയ്തു.

വിജയികൾക്ക് മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. ജലീൽ മയൂരയും രണ്ടാം സ്ഥാനക്കാർക്ക് കെ എഫ് എ എക്സികുട്ടീവ് മെമ്പർ പ്രഫ. പി അഷറഫ് എന്നിവർ ട്രോഫികൾ നൽകി.
ചടങ്ങിൽ ഡോ. പി എം സുധീർ കുമാർ, ശ്രീ. രായിൻ പി കെ, ശ്രീ. സിറാജുദ്ദീൻ, ശ്രീ. കെ എ നാസർ, ശ്രീ. ഫിറോസ് ടികെ,
ശ്രീ. അബ്ദുൾ ഹക്കീം, ശ്രീ. ഉമ്മർ കെ പി എന്നിവർ പങ്കെടുത്തു.

മലപ്പുറം ജില്ലാ ‘എച്ച് ‘ ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ് സി ചാമ്പ്യന്മാരായി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ ‘എച്ച് ‘ ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരള എഫ് സി ചാമ്പ്യന്മാരായി.
8 ടീമുകൾ പങ്കെടുത്ത ‘എച്ച്’ ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്‌റ്റേഡിയത്തിൽ സമാപനമായി.

21 പോയൻ്റോടെ ഗോകുലം കേരള എഫ് സി ഒന്നാം സ്ഥാനവും, 16 പോയൻ്റോടെ എം എഫ് സി മലപ്പുറം രണ്ടാം സ്ഥാനവും നേടി. ഇരു ടീമുകളൊകും ‘ജി’ ഡിവഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. വിജയികൾക്ക് മലപ്പുറം ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയും, ജില്ല സ്പോർട്സ് കൗൺസിൽ എക്സികുട്ടീവ് മെമ്പറുമായ ശ്രീ. ഋഷികേഷ് കുമാർ ട്രോഫികൾ വിതരണം ചെയ്തു.

ചടങ്ങിൽ ജില്ല സെക്രട്ടറി ഡോ. പി എം സുധീർ കുമാർ, ട്രഷറർ നയീം, എക്സികുട്ടിവ് മെമ്പർ കെ പി ഉമ്മർ, റാഫി (എം എഫ് സി ) എന്നിവർ പങ്കെടുത്തു.

U-20 സംസ്ഥാന ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലാ ടീമിനെ മുഹമ്മദ് ഷാഹിൽ നയിക്കും

കല്പറ്റ മുണ്ടേരിയിൽ നടക്കുന്ന യൂത്ത്
U-20 (പുരുഷന്മാർ) സംസ്ഥാന ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ മുഹമ്മദ് ഷാഹിൽ സി കെ, നയിക്കും. മുഹമ്മദ് മിദ്‌ലാജ് തോരപ്പ, തമീം കെ ടി, അശ്വിൻ ഷിബു, മുഹമ്മദ് ഷിയാസ് ടി പി, ബെൻ റോഷൻ ബെന്നി, മുഹമ്മദ് ഷഫീക്ക്, അർജുൻ എൻ കെ, മുഹമ്മദ് മിൻഷാൻ കെ പി, മുഹമ്മദ് ആർ ബാസിത്, ശ്രീഹരി ഉണ്ണികൃഷ്ണൻ, റിൻഷിദ് വി, ആകാശ് കെ പി, ഷാദിൻ കെ കെ, അവിനാഷ് വി, ജാൻ ബാസ് ഒ, ശ്രീദേവ് കെ, മുഹമ്മദ് ഷാഹിദ് പി, സംഗീത് , റുവൈസ് എം പി എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ.

സക്കീർ മുണ്ടൻപാറ ആണ് മുഖ്യ പരിശീലകൻ, സഫ്വാൻ കെ മേനേജർ. ആദ്യ മത്സരത്തിൽ 15/12/24 ന് വൈകുന്നേരം 4.30 ന് തിരുവനന്തപുരം ജില്ലയുമായി മലപ്പുറം ഏറ്റുമുട്ടും.

സീനിയർ സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലാ ടീമിനെ ഷഹബാസ് നയിക്കും

കോട്ടയം പാലായിൽ വെച്ച് നടക്കുന്ന സീനിയർ സ്റ്റേറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലാ ടീമിനെ ഷഹബാസ് നയിക്കും.

മറ്റു ടീം അംഗങ്ങൾ
സുഹൈബ്, അബ്ദുൽ സമീഹ്, മുഹമ്മദ്‌ അൻസിൽ, സഫ്‌വാൻ, മുഹമ്മദ്‌ സഹദ്, നസീഫ്, ജിഷ്ണു, മുഹമ്മദ്‌ മുബീൻ, ലുതഫി, അബി ചെറിയാൻ, മുഹമ്മദ്‌ റമീഫ്, അനസ്, മുഹമ്മദ്‌ മിഥുലാജ്, മുഹമ്മദ്‌ അജ്മൽ, ജംഷീദ് അലി, ശ്രീരാഗ്, ഹർഷൽ റാഹ്മാൻ, കിഷൻ രാജ്, മുഹമ്മദ്‌ ഷഹബാസ്
ടീം കോച്ച് നസീബ് പി കെ
അസിസ്റ്റന്റ് കോച്ച് അബ്ദുൽ സലാം
മാനേജർ,ഷിഹാബുദീൻ

മലപ്പുറം യൂത്ത് ലീഗ് ഫുട്ബോൾ, എൻ എൻ എം എഫ് എ ചേലേമ്പ്രയും ഗോകുലം കേരള എഫ് സി യും ചാമ്പ്യന്മാർ

മലപ്പുറം യൂത്ത് ലീഗ് ഫുട്ബോൾ, എൻ എൻ എം എഫ് എ ചേലേമ്പ്രയും ഗോകുലം കേരള എഫ് സി യും ചാമ്പ്യന്മാർ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന മലപ്പുറം ജില്ലാ യൂത്ത് ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ യൂത്ത് വിഭാഗത്തിൽ എൻ എൻ എം എഫ് എ ചേലേമ്പ്ര 4-0 ന് എം എസ് പി മലപ്പുറത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

മലപ്പുറം ജില്ലാ എലൈറ്റ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി

എലൈറ്റ് യൂത്ത് വിഭാഗത്തിൽ ഗോകുലം കേരള എഫ്സി 4-1 ന് ഫാൽക്കൺസ് വള്ളിക്കുന്നിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

ചാമ്പ്യൻഷിപ്പിലെ ജൂനിയർ വിഭാഗത്തിലെ നല്ല കളിക്കാരായി എൻ എം എഫ് എ ചേലേമ്പ്രയിലെ അസ്മലിനേയും എലൈറ്റ് വിഭാഗത്തിലെ നല്ല കളിക്കാരായി ഗോകുലം കേരള എഫ് സിയിലെ റഹ്മത്തുള്ള റബേത്തിനേയും തെരഞ്ഞെടുത്തു.

വിജയികൾക്കുള്ള ട്രോഫികൾ കെ എഫ് എ പ്രസിഡൻ്റ് ശ്രീ നവാസ് മീരാൻ വിതരണം ചെയ്തു. ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ. വി പി സക്കീർ ഹുസൈൻ, കെ എഫ് എ എക്സികുട്ടിവ് മെമ്പർ പ്രഫ. പി അഷറഫ്, എം ഡി എഫ് എ പ്രസിഡന്റ് ശ്രീ ജലിൽ മയൂര, സെക്രട്ടറി ഡോ. പി എം സുധീർകുമാർ, ട്രഷറർ ശ്രീ. നയീം, ജോ. സെക്രട്ടറി ശ്രീ സുരേഷ് സി, എക്സികുട്ടീവ് കമ്മിറ്റി മെമ്പർമാരായ മൻസൂർ അലി,ഡോ. ഷിഹാബുദ്ദീൻ, അബ്ബാസ് അലി, ഫിറോസ്, സി പി ഇ അസോ. പ്രഫസർ ഡോ. മുഹമ്മദലി പള്ളിയാളി, തെയമ്പാട്ടിൽ ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന ജൂനിയർ ഫുട്ബോൾ കിരീടം മലപ്പുറം സ്വന്തമാക്കി

സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം ചാമ്പ്യൻസ്. ഇന്ന് നടന്ന ഫൈനലിൽ മലപ്പുറം എറണാകുളത്തെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മലപ്പുറത്തിന്റെ വിജയം.

സെമി ഫൈനലിൽ പാലക്കാടിനെ തോൽപ്പിച്ച് ആയിരുന്നു മലപ്പുറം ഫൈനലിലേക്ക് എത്തിയത്. എറണാകുളം തൃശ്ശൂരിനെ തോൽപ്പിച്ച് ആയിരുന്നു ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ കോഴിക്കോടിനെയും കൊല്ലത്തെയും മലപ്പുറം പരാജയപ്പെടുത്തിയിരുന്നു.

സബ്ജൂനിയർ ഫുട്ബോൾ; മലപ്പുറത്തെ തോൽപ്പിച്ച് കാസർഗോഡ് കിരീടം സ്വന്തമാക്കി

44ആമത് സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ചാമ്പ്യന്മാരായി. ഇന്ന് നടക്കാവ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മലപ്പുറത്തെ പരാജയപ്പെടുത്തിയാണ് കാസർകോട് കിരീടം നേടിയത്‌. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കാസർഗോഡിന്റെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഇന്ന് ഗോൾ ഒന്നും നേടാനായിരുന്നില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് കാസർകോട് വിജയിച്ചു.

റണ്ണേഴ്സ് അപ്പായ മലപുറം ടീം

കാസർകോടിനായി ശ്രീനാഥ്, മുഹമ്മദ് ആരിഫ് ഖാൻ, മേഖ്രാജ്, ആരുഷ് കെ വി എന്നിവർ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു. മലപ്പുറത്തിന് വേണ്ടി അഭിഷേക്, അഷ്‌ഫാക്ക്, ശ്രീനന്ദൻ എന്നിവരാണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്. അവരുടെ രണ്ടു പെനാൽറ്റികൾ നഷ്ടപ്പെട്ടു.

ഇന്ന് രാവിലെ നടന്ന മൂന്നാം സ്ഥാനത്തിനായി ഉള്ള മത്സരത്തിൽ തൃശ്ശൂരിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് പാലക്കാട് മൂന്നാം സ്ഥാനം സ്വന്തമാക്കി.

സബ്ജൂനിയർ ഫുട്ബോൾ; മലപ്പുറവും കാസർഗോഡും ഫൈനലിൽ

44ആമത്തെ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡും മലപ്പുറവും ഫൈനലിൽ ഏറ്റുമുട്ടും. ഇന്ന് തൃക്കരിപ്പൂർ നടക്കാവിൽ നടന്ന സെമി മത്സരങ്ങൾ വിജയിച്ചാണ് ഇരു ജില്ലകളും ഫൈനലിന് യോഗ്യത നേടിയത്. മലപ്പുറം ഇന്ന് നടന്ന സെമിഫൈനൽ പോരാട്ടത്തിൽ തൃശ്ശൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ മുഹമ്മദ് ഷിബിൻ ഷാൻ നേടിയ ഗോൾ മലപ്പുറത്തിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

കാസർകോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പാലക്കാടിനെയാണ് ഇന്ന് സെമിയിൽ പരാജയപ്പെടുത്തിയത്. ഇന്ന് തുടക്കത്തിൽ മൂന്നാം മിനിറ്റിൽ മുഹമ്മദ് ആരിഷ് ഗാനിലൂടെ കാസർഗോഡ് ലീഡ് എടുത്തു. 34ആം മിനിറ്റിൽ പാലക്കാടിനായി ശരൺ സമനില ഗോൾ നേടി. പിന്നീട് മത്സരം അവസാനിക്കാൻ ഏഴു മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ ലഭിച്ച ഒരു പെനാൽറ്റിയിൽ നിന്ന് ആരുഷ് കെവിയാണ് കാസർകോടിന്റെ വിജയഗോൾ നേടിയത്.

നാളെ വൈകിട്ട് 4 മണിക്കാണ് ഫൈനൽ നടക്കുക. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരം നാളെ പുലർച്ചെ 7 മണിക്ക് നടക്കും.

സബ്ജൂനിയർ ഫുട്ബോൾ, മലപ്പുറം സെമി ഫൈനലിൽ

44ആമത് സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറം സെമി ഫൈനലിൽ കിടന്നു. ഇന്ന് രാവിലെ തൃക്കരിപ്പൂർ നടക്കാവ് നടന്ന മത്സരത്തിൽ കണ്ണൂരിനെ 3-0ന് പരാജയത്തോടെയാണ് മലപ്പുറം സെമിഫൈനൽ ഉറപ്പിച്ചത്. ഇന്നലെ മലപ്പുറം ഇടുക്കിയേയും ആലപ്പുഴയും പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഗ്രൂപ്പിൽ 9 പോയിന്റുമായി മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തു.

മലപ്പുറത്തിനായി ഇരട്ട ഗോൾ അടിച്ച ശ്രീനന്ദൻ

മലപ്പുറത്തിനായി ശ്രീനന്ദൻ രണ്ടു ഗോളും മുഹമ്മദ് ഷിബിൻ ഷാൻ ഒരു ഗോളും നേടി. ഇന്നലെ മലപ്പുറം ഇടുക്കിക്കെതിരെ എതിരില്ലാത്ത നാല് ഗോളുകൾക്കും ആലപ്പുഴയ്ക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കുമായിരുന്നു വിജയിച്ചിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീ നന്ദൻ ആകെ അഞ്ചു ഗോളുകളുമായി മലപ്പുറത്തിന് ആയി തിളങ്ങി.

ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർ മാത്രമാണ് സെമിയിലേക്ക് മുന്നേറുക. ഗ്രൂപ്പ് സി യിലെ വിജയികളെ ആവും സെമിഫൈനലിൽ മലപ്പുറം നേരിടുക. ഗ്രൂപ്പ് സിയിൽ തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവരാണ് മത്സരിക്കുന്നത്

സോക്കർ യൂത്ത്സ് മുണ്ടുപറമ്പ് ചാമ്പ്യന്മാർ

വണ്ടൂർ വി എം സി ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം ജില്ലാ ‘ജി’ ഡിവിഷൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ 14 പോയൻ്റ് നേടി സോക്കർ യൂത്ത്സ് മുണ്ടുപറമ്പ് ചാമ്പ്യന്മാരായി. 13 പോയൻ്റ് നേടി എൻ എൻ എം എഫ് എ ചേലേമ്പ്ര രണ്ടാം സ്ഥാനം നേടി. രണ്ട് ടീമുകളും എഫ് ഡിവഷനിലേക്ക് സ്ഥാനക്കയറ്റം നേടി. വിജയികൾക്ക് എംഡിഎഫ്എ സെക്രട്ടറി ഡോ. പി.എം. സുധിർ കുമാർ ട്രോഫികൾ വിതരണം ചെയ്തു. എംഡിഎഫ്എ വൈസ് പ്രസിഡന്റ് ശ്രീ. സിറാജുദീൻ പി, ജോ. സെക്രട്ടറിമാരായ കെ എ നാസർ, മുനീർ എം, എക്സികുട്ടീവ് മെമ്പർ ഫിറോസ്, നിസാർ തൃപ്പനച്ചി, ഖാലിദ് എന്നിവർ സംസാരിച്ചു.

മലപ്പുറം ജില്ല എച്ച് ഡിവിഷൻ സ്റ്റൂഡന്റ് എസ് സി തൂത ചാമ്പ്യന്മാർ

പെരിന്തൽമണ്ണ ഐ എസ് എസ് ഗ്രൗണ്ടിൽ നടന്ന എച്ച് ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ സ്‌റ്റുഡന്റ് എസ് സി, തൂത 16 പോയന്റ് നേടി ചാമ്പ്യന്മാരായി. 8 ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ 15 പോയന്റ് നേടി ലൂക്ക എസ് സി കൊണ്ടോട്ടി രണ്ടാം സ്ഥാനം നേടി. ചാമ്പ്യന്മാർക്കുള്ള ട്രോഫി കെ എഫ് എ വൈസ് പ്രസിഡന്റ് ശ്രീ. എം മുഹമ്മദ് സലീം, ഡി എഫ് എ പ്രസിഡന്റ് ശ്രീ. ജലീൽ മയൂര എന്നിവർ നൽകി. രണ്ടാം സ്ഥാനക്കാർക്ക് മുൻ ഡെപ്പൂട്ടി കളക്ടർ ശ്രീ. മുസ്തഫ നൽകി. ചടങ്ങിന് ഡി എഫ് എ ട്രഷറർ ശ്രീ. നയീം സ്വാഗതം പറഞ്ഞു. ശ്രീ. മുഹമ്മദലി, ശ്രീ. മുനീർ എം , സുരേന്ദ്രൻ , അസീസ്, മണ്ണിൽ ഹസ്സൻ എന്നിവർ സംസാരിച്ചു.

മലപ്പുറം വനിതാ സീനിയർ ടീം പ്രഖ്യാപിച്ചു, ആതിര നയിക്കും

കാസർക്കോട് വെച്ച് നടക്കുന്ന സീനിയർ വനിത സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ വള്ളികുന്ന് സ്വദേശി ആതിര നയിക്കും. ടീം ഇന്ന് പ്രഖ്യാപിച്ചു‌. ഇന്ന് സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചിരുന്നു.

മറ്റ് ടീംഗങ്ങൾ ആദിത്യ കെ സി, അശ്വതി വർമ്മ, രേഷ്മ സി, അക് ഷയ കെ സി , കൃഷ്ണേന്ദു വിജെ , ജൈത്ര ബി ആർ, യാരാ മുഫീന ടി, അജൂഷ പി എം ഷെറിൻ , ധർശിനി ആർ, ഷഹാന , മാനസി എംസ് , അരുണിമ പി , ആധിര ല ക് ഷമി പിപി, ജിഷാന എം, അപർണ വിഎസ്, അനാമിക, ആര്യതാ എം പി, പ്രവിത പി, അപർണ ഇ.

കോച്ച് വിനോദ് കുമാർ , മേനേജർ അശ്രതി.

Exit mobile version