Picsart 24 06 07 19 46 14 147

സബ്ജൂനിയർ ഫുട്ബോൾ; മലപ്പുറവും കാസർഗോഡും ഫൈനലിൽ

44ആമത്തെ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡും മലപ്പുറവും ഫൈനലിൽ ഏറ്റുമുട്ടും. ഇന്ന് തൃക്കരിപ്പൂർ നടക്കാവിൽ നടന്ന സെമി മത്സരങ്ങൾ വിജയിച്ചാണ് ഇരു ജില്ലകളും ഫൈനലിന് യോഗ്യത നേടിയത്. മലപ്പുറം ഇന്ന് നടന്ന സെമിഫൈനൽ പോരാട്ടത്തിൽ തൃശ്ശൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ മുഹമ്മദ് ഷിബിൻ ഷാൻ നേടിയ ഗോൾ മലപ്പുറത്തിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

കാസർകോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പാലക്കാടിനെയാണ് ഇന്ന് സെമിയിൽ പരാജയപ്പെടുത്തിയത്. ഇന്ന് തുടക്കത്തിൽ മൂന്നാം മിനിറ്റിൽ മുഹമ്മദ് ആരിഷ് ഗാനിലൂടെ കാസർഗോഡ് ലീഡ് എടുത്തു. 34ആം മിനിറ്റിൽ പാലക്കാടിനായി ശരൺ സമനില ഗോൾ നേടി. പിന്നീട് മത്സരം അവസാനിക്കാൻ ഏഴു മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ ലഭിച്ച ഒരു പെനാൽറ്റിയിൽ നിന്ന് ആരുഷ് കെവിയാണ് കാസർകോടിന്റെ വിജയഗോൾ നേടിയത്.

നാളെ വൈകിട്ട് 4 മണിക്കാണ് ഫൈനൽ നടക്കുക. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരം നാളെ പുലർച്ചെ 7 മണിക്ക് നടക്കും.

Exit mobile version