Picsart 24 06 01 17 33 00 859

44ആമത് സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നാളെ ആരംഭിക്കും

44ആമത് സംസ്ഥാന സബ്ജൂനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നാളെ തൃക്കരിപ്പൂർ നടക്കാവ് സ്റ്റേഡിയത്തിൽ ആരംഭിക്കും. 14 ജില്ലാ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും. ലീഗും അതിനുശേഷം നോക്കൗട്ട് റൗണ്ടും എന്ന അടിസ്ഥാനത്തിലാകും മത്സരങ്ങൾ നടക്കുക. നാല് ഗ്രൂപ്പുകളിലായാണ് ടീമുകൾ പരസ്പരം മത്സരിക്കുക.

ഗ്രൂപ്പ് എയിൽ കണ്ണൂർ ഇടുക്കി മലപ്പുറം ആലപ്പുഴ എന്നീ ടീമുകൾ ആണുള്ളത്. ഗ്രൂപ്പ് ബിയിൽ കോഴിക്കോട് പത്തനംതിട്ട കാസർകോട് കൊല്ലം ടീമുകൾ മത്സരിക്കുന്നു. ഗ്രൂപ്പ് സിയിലും ഡിയിലും മൂന്ന് വീതം ടീമുകൾ ആണുള്ളത്. ഗ്രൂപ്പ് സിയിൽ തൃശ്ശൂർ കോട്ടയം തിരുവനന്തപുരം എന്നിവരും, ഗ്രൂപ്പ് ഡി യിൽ പാലക്കാട് എറണാകുളം വയനാട് എന്നിവരും മത്സരിക്കും.

നാളെ രാവിലെ 7 മണിക്ക് കണ്ണൂരും ഇടുക്കിയും തമ്മിലുള്ള മത്സരത്തോടെയാകും ടൂർണമെൻറ് ആരംഭിക്കുക. കഴിഞ്ഞ സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ പാലക്കാട് ആയിരുന്നു കിരീടം നേടിയിരുന്നത്. അന്ന് തൃശ്ശൂരിനെ ഫൈനലിൽ തോൽപ്പിച്ച ആയിരുന്നു പാലക്കാട് ചാമ്പ്യന്മാരായത്. ഇത്തവണത്തെ ഫൈനൽ ജൂൺ 8 ആയിരിക്കും നടക്കുക.

Fixture:

Exit mobile version