Picsart 23 08 06 20 43 02 161

43ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ തൊടുപുഴയിൽ

43ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 17 മുതൽ തൊടുപുഴയിൽ നടക്കും. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പിന് തൊടുപുഴ വേങ്ങലൂർ സോക്കർ സ്കൂൾ സ്റ്റേഡിയം ആകും വേദിയാവുക. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണയും ശക്തമായ പോരാട്ടങ്ങൾ തന്നെയാകും നടക്കുക. 4 ഗ്രൂപ്പുകൾ ആയാകും പോരാട്ടം.

ഉദ്ഘാടന മത്സരത്തിൽ ഓഗസ്റ്റ് 17ന് രാവിലെ 7 മണിക്ക്  തിരുവനന്തപുരം എറണാകുളത്തെ നേരിടും. 23ആം തീയതിയാണ് ഫൈനൽ.

ഗ്രൂപ്പ് എ; തിരുവനന്തപുരം, എറണാകുളം, വയനാട്, കണ്ണൂർ

ഗ്രൂപ്പ് ബി; കോഴിക്കോട്, കോട്ടയം, മലപ്പുറം, കൊല്ലം

ഗ്രൂപ്പ് സി; കാസർഗോഡ്, പത്തനംതിട്ട, പാലക്കാട്

ഗ്രൂപ്പ് ഡി; തൃശ്ശൂർ, ഇടുക്കി, ആലപ്പുഴ

Exit mobile version