ഓസ്ട്രേലിയയ്ക്ക് പുതിയ ബാറ്റിംഗ് കോച്ചെത്തും

ആഷസിന് മുമ്പായി ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ പുരുഷ ടീമിന് പുതിയ ബാറ്റിംഗ് കോച്ചിനെ നിയമിക്കുമെന്ന് സൂചന. ഇന്ത്യയ്ക്കെതിരെയുള്ള മോശം ബാറ്റിംഗ് പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ബാറ്റിംഗ് കോച്ചിന്റെ സ്ഥാനത്തേക്ക് ആര് വരുമെന്നതില്‍ അവ്യക്തതയുണ്ടെങ്കിലും റിക്കി പോണ്ടിംഗ്, സ്റ്റീവ് വോ, ക്രിസ് റോജേഴ്സ്, ആഡം വോഗ്സ്, ജെഫ് വോണ്‍ എന്നിവരുടെ പേരുകളാണ് മുന്‍ പന്തിയിലുള്ളത്.

ഇതില്‍ സ്റ്റീവ് വോ മുമ്പും ആഷസിന് ഓസ്ട്രേലിയയുടെ ഒപ്പം കോച്ചായി സഹകരിച്ചിട്ടുള്ളതാണ്. ജൂലൈയില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത അന്താരാഷ്ട്ര പരമ്പര. അതിന് മുമ്പ് നിയമനം ഉണ്ടാകുമോ എന്നത് വ്യക്തമല്ല.

സ്റ്റീവ് വോ സ്വാർത്ഥനെന്ന് ഷെയിൻ വോൺ, അല്ലെന്ന് ഗില്ലസ്പി

തന്റെ കൂടെ കളിച്ചത്തിൽ വെച്ച് ഏറ്റവും സ്വാർത്ഥനായ താരം ആയിരുന്നു മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോയെന്ന് ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ. സ്റ്റീവ് വോയുടെ റൺ ഔട്ട് കണക്കുകൾ നിരത്തിയാണ് ഷെയിൻ വോൺ തന്റെ കൂടെ കളിച്ചതിൽ വെച്ച് ഏറ്റവും സ്വാർത്ഥനായ താരമാണ് സ്റ്റീവ് വോയെന്ന് ഷെയിൻ വോൺ പറഞ്ഞത്.

സ്റ്റീവ് വോ തന്റെ കരിയറിൽ 104 റൺ ഔട്ടുകളിൽ ഉൾപെട്ടിട്ടുണ്ടെന്നും അതിൽ 73 തവണയും സ്റ്റീവ് വോയുടെ ബാറ്റിംഗ് പങ്കാളിയാണ് പുറത്തായതെന്നും ഷെയിൻ വോൺ പറഞ്ഞു. അതെ സമയം മുൻ ഓസ്‌ട്രേലിയൻ താരം ജേസൺ ഗില്ലസ്പി സ്റ്റീവ് സ്വാർത്ഥൻ അല്ലെന്ന വാദവുമായി രംഗത്തെത്തി. ഷെയിൻ വോണിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്നും ഗില്ലസ്പി പറഞ്ഞു.

1999ൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ നിന്ന് ഷെയിൻ വോണിനെ സ്റ്റീവ് വോ പുറത്തിരുത്തിയതോടെയാണ് ഇരു താരങ്ങളും തമ്മിലുള്ള ശത്രുത തുടങ്ങുന്നത്.

“സ്റ്റീവ് സ്മിത്തിന്റെ പ്രകടനം മികച്ച വ്യക്തിഗത പ്രകടനമായി ചരിത്രത്തിൽ ഇടം നേടും”

ആഷസിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് പുറത്തെടുത്ത പ്രകടനം ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങളിൽ ഒന്നായി മാറുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റനും നിലവിൽ ഓസ്ട്രേലിയൻ ടീമിന്റെ മെന്ററുമായ സ്റ്റീവ് വോ. പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ വിലക്ക് കഴിഞ്ഞ് ക്രിക്കറ്റിൽ തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് ഈ ആഷസ് പരമ്പരയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

സ്മിത്ത് വളരെ അനായാസമാണ് റണ്ണുകൾ എടുക്കുന്നതെന്നും മറ്റുളവർ കളിക്കുന്നതിനേക്കാൾ ഒരു ലെവൽ മുകളിലാണ് സ്മിത്തിന്റെ പ്രകടനമെന്നും സ്റ്റീവ് വോ പറഞ്ഞു. അഞ്ച് ഇന്നിങ്സിൽ നിന്ന് 671 റൺസാണ് സ്റ്റീവ് സ്മിത്ത് ഈ പരമ്പരയിൽ നേടിയത്. ഒരു ഡബിൾ സെഞ്ചുറിയും രണ്ടു സെഞ്ചുറികളും ഈ പരമ്പരയിൽ നേടാനും സ്മിത്തിനായി. ഓസ്ട്രേലിയ വിജയിച്ച രണ്ട് ടെസ്റ്റുകളിലും നിർണായക പ്രകടനം പുറത്തെടുക്കാനും സ്മിത്തിനായിരുന്നു. സ്മിത്തിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഓസ്ട്രേലിയ ആഷസ് കിരീടം നിലനിർത്തിയിരുന്നു.

ഓസ്‌ട്രേലിയൻ ടീമിനൊപ്പം സ്റ്റീവ് വോ തിരിച്ചെത്തി

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ ഓസ്‌ട്രേലിയൻ ടീമിന്റെ ഉപദേശകനായി തിരിച്ചെത്തി. മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ആഷസ് പരമ്പരക്ക് മുന്നോടിയായിട്ടാണ് സ്റ്റീവ് വോ ടീമിനൊപ്പം ചേർന്നത്. ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിൽ ടീമിനൊപ്പം ഉണ്ടായിരുന്ന സ്റ്റീവ് വോ ലോർഡ്‌സ് ടെസ്റ്റിന് ശേഷം ഓസ്ട്രേലിയയിലേക്ക് തിരിച്ച് പോയിരുന്നു.

തുടർന്ന് നടന്ന മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ ബെൻ സ്റ്റോക്സിന്റെ വിരോചിത പ്രകടനത്തിന്റെ മുൻപിൽ തോൽവി സമ്മതിച്ചിരുന്നു. തുടർന്നാണ് ആദ്യ രണ്ട് ടെസ്റ്റിന് വേണ്ടി മാത്രം ഓസ്ട്രേലിയൻ ടീമിന്റെ കൂടെ ഉണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന സ്റ്റീവ് വോയെ ഉപദേശകനായി ഓസ്ട്രേലിയ വീണ്ടും ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്. സ്വന്തം കൈപ്പിടിയിൽ നിന്ന് കൈവിട്ടുപോയ ആഷസ് കിരീടം തിരികെ ഓസ്ട്രേലിയയിൽ എത്തിക്കാൻ ഉറച്ച് തന്നെയാവും നാലാം ടെസ്റ്റിന് മാഞ്ചസ്റ്ററിൽ ഓസ്ട്രേലിയ ഇറങ്ങുക.

2004ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ആദ്യമായാണ് സ്റ്റീവ് വോ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ചുമതലയേൽക്കുന്നത്.

ഏഷ്യയില്‍ 3-0നു ജയിക്കുന്ന മൂന്നാമത്തെ വിദേശ നായകനായി ജോ റൂട്ട്, സ്റ്റീവ് വോയും പോണ്ടിംഗും മുന്‍ഗാമികള്‍

ശ്രീലങ്കയ്ക്കെതിരെ 3-0നു ടെസ്റ്റ് പരമ്പര വൈറ്റ് വാഷ് ചെയ്ത ഇംഗ്ലണ്ട് ഏഷ്യയില്‍ ഈ നേട്ടം കൊയ്യുന്ന രണ്ടാമത്തെ മാത്രം ടീമാണ്. ഇതിനു മുമ്പ് സമാനമായ നേട്ടം സ്വന്തമാക്കിയത് ഓസ്ട്രേലിയയാണ്. 2002ല്‍ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയ സ്റ്റീവ് വോയുടെ നേതൃത്വത്തില്‍ പരമ്പര 3-0നു തൂത്തുവാരിയിരുന്നു. ഇതിനു ശേഷം 2004ല്‍ റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയ ശ്രീലങ്കയെ 3-0നു കീഴടക്കിയിരുന്നു.

2002ല്‍ പാക്കിസ്ഥാനെതിരായ മത്സരങ്ങള്‍ ശ്രീലങ്കയിലും യുഎഇയിലുമായാണ് നടന്നത്.

മകന്റെ പ്രകടനം കാണാന്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഗ്രൗണ്ടില്‍

ഇന്ത്യ-ഓസ്ട്രേലിയ U-19 ലോകകപ്പ് ഗ്രൂപ്പ് ബി മത്സരം കാണാന്‍ ഓസ്ട്രേലിയന്‍ ഇതിഹാസവും ഭാര്യയും. മകന്‍ ഓസ്റ്റിന്‍ വോയുടെ പ്രകടനം കാണുവാനാണ് ഭാര്യയോടൊപ്പം ഓസ്ട്രേലിയന്‍ ഇതിഹാസവും മുന്‍ നായകനും ലോകകപ്പ് ജേതാവുമായ സ്റ്റീവ് വോ ഗ്രൗണ്ടിലെത്തിയത്. എന്നാല്‍ ഓര്‍ത്തിരിക്കാവുന്ന ഒരു പ്രകടനമല്ലായിരുന്നു ഓസ്റ്റിന്‍ വോയുടേത്. 6 ഓവറില്‍ നിന്ന് 64 റണ്‍സാണ് താരം വഴങ്ങിയത്. ലഭിച്ചത് ഒരു വിക്കറ്റും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version