സ്മിത്ത് പുതിയ വിവാദത്തില്‍

ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെതിരെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപണം. പന്തില്‍ സ്മിത്ത് തന്റെ ലിപ് ബാം പുരട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. ആഷസ് പരമ്പരയില്‍ 4-0 ജയം സ്വന്തമാക്കാന്‍ സ്മിത്തിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയയ്ക്ക് ആയെങ്കിലും ഏകദിനങ്ങളില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ആദ്യ മൂന്ന് മത്സരങ്ങളിലും ഓസ്ട്രേലിയയെ അടിയറവ് പറയിപ്പിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

മൂന്നാം ഏകദിനത്തിനെടയാണ് വിവാദത്തിനു ആസ്പദമായ സംഭവം. 34ാം ഓവറില്‍ സ്മിത്ത് പന്ത് ഷൈന്‍ ചെയ്യിക്കുവാനായി തന്റെ ലിപ് ബാം ഉപയോഗിക്കുന്നതായാണ് ടെലിവിഷന്‍ റീപ്ലേകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ സമാനമായ രീതിയില്‍ ഫാഫ് ഡു പ്ലെസി വായില്‍ ബബിള്‍ഗമോ അതിനു സമാനമായ എന്തോ വസ്തു ചവയ്ക്കുന്നതിനിടയ്ക്ക് തുപ്പല്‍ പന്തില്‍ പുരട്ടിയതിനു താരത്തിനെതിരെ വിലക്ക് വന്നിരുന്നു.

എന്നാല്‍ സംഭവം സ്മിത്ത് നിഷേധിച്ചിട്ടുണ്ട്. ലിപ് ബാം ഉപയോഗിച്ചിരുന്നുവോ എന്ന ചോദ്യത്തിനു തന്റെ ചുണ്ട് വരണ്ടിരുന്നതെന്ന് നിങ്ങള്‍ ശ്രദ്ധിച്ച് കാണും അത് തന്നെയാണ് നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമെന്നാണ് സ്മിത്ത് പത്രലേഖകരുടെ ചോദ്യത്തിനു മറുപടി നല്‍കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version