ഇന്തോനേഷ്യ ഓപ്പണ്‍ നാളെമുതല്‍, കിരീടം നിലനിര്‍ത്തുവാന്‍ ശ്രീകാന്ത് കിഡംബി

നാളെ ആരംഭിക്കുന്ന ഇന്തോനേഷ്യ ഓപ്പണില്‍ നിലവിലെ ജേതാവ് ശ്രീകാന്ത് കിഡംബി തന്റെ കിരീടം നിലനിര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. മലേഷ്യ ഓപ്പണ്‍ സെമിയില്‍ കഴിഞ്ഞ ശനിയാഴ്ച ശ്രീകാന്ത് പരാജയപ്പെട്ട ജപ്പാന്റെ കെന്റോ മോമോട്ടയാണ് താരത്തിന്റെ ആദ്യ റൗണ്ട് എതിരാളി. ബുധനാഴ്ചയാണ് ശ്രീകാന്തിന്റെ മത്സരം. കഴിഞ്ഞ ശനിയാഴ്ചത്തെതിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം താന്‍ പുറത്തെടുത്താല്‍ മാത്രമേ കെന്റോയെ മറികടക്കാനാകൂ എന്ന് ശ്രീകാന്ത് വ്യക്തമാക്കി.

എച്ച് എസ് പ്രണോയ്, സായി പ്രണീത്, സമീര്‍ വര്‍മ്മ എന്നിവരാണ് പുരുഷ വിഭാഗത്തിലെ മറ്റു താരങ്ങള്‍. പ്രണോയയുടെ എതിരാളി ചൈനയുടെ ലിന്‍ ഡാന്‍ ആണ്. സമീര്‍ വര്‍മ്മ ഡെന്മാര്‍ക്കിന്റെ റാസ്‍മസ് ഗെംകേയെ നേരിടും. തായ്‍വാന്റെ സു വെയി വാംഗ് ആണ് സായി പ്രണീതിന്റെ എതിരാളി.

വനിത വിഭാഗം സിംഗിള്‍സില്‍ വൈഷണവി റെഡ്ഢി ജാക്ക, പി വി സിന്ധു, സൈന നെഹ്‍വാല്‍ എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version