ശുഭ്മൻ ഗില്ലിന്റെ ഫിറ്റ്നസിൽ ആശങ്കകൾ ഇല്ല, പരിശീലനം പുനരാരംഭിച്ചു

ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് പരിക്കാണ് എന്ന് ആശങ്കകൾ ഇന്ത്യൻ ക്യാമ്പ് തള്ളി. അസുഖത്തെത്തുടർന്നാണ് ഗിൽ ബുധനാഴ്ച ഇന്ത്യയുടെ ഒപ്പമുള്ള പരിശീലനം ഒഴിവാക്കിത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം സുഖമായിരിക്കുന്നുവെന്നും വ്യാഴാഴ്ച പരിശീലനം നടത്തി എന്നും ബിസിസിഐ വ്യക്തമാക്കി.

ഇന്നലെ രണ്ട് മണിക്കൂറോളം സ്പെഷ്യലിസ്റ്റുകളിൽ നിന്നും യുഎഇ നെറ്റ് ബൗളർമാരിൽ നിന്നും ഗിൽ ത്രോഡൗണുകൾ നേരിട്ടു, അസിസ്റ്റൻ്റ് കോച്ച് അഭിഷേക് നായരും ഒപ്പമുണ്ടായിരുന്നു. ഇന്ത്യ ഞായറാഴ്ച ന്യൂസിലൻഡിനെ അവരുടെ അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ നേരിടും, ഇരു ടീമുകളും ഇതിനകം ചാമ്പ്യൻസ് ട്രോഫിയിൽ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.

ഐസിസി റാങ്കിംഗിൽ വിരാട് കോഹ്‌ലി ആദ്യ അഞ്ചിൽ, ശുഭ്മാൻ ഗിൽ ഒന്നാമത് തുടരുന്നു

2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ നേടിയ സെഞ്ച്വറിക്ക് ശേഷം വിരാട് കോഹ്‌ലി ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ അഞ്ചിലേക്ക് തിരിച്ചെത്തി. ടൂർണമെന്റിന് മുമ്പ് ആറാം സ്ഥാനത്തായിരുന്ന കോഹ്‌ലി 111 പന്തിൽ നിന്ന് 100 റൺസ് നേടി ദുബായിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഡാരിൽ മിച്ചലിനെ മറികടന്നാണ് അദ്ദേഹം അഞ്ചാം സ്ഥാനത്ത് എത്തിയത്.

ശുഭ്മാൻ ഗിൽ റാങ്കിംഗിൽ ആധിപത്യം തുടരുന്നുണ്ട്. . 817 റേറ്റിംഗ് പോയിന്റുമായി ഗിൽ ഇപ്പോൾ രണ്ടാം സ്ഥാനത്ത് തുടരുന്ന ബാബറിനേക്കാൾ 47 പോയിന്റ് മുന്നിലാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 757 പോയിന്റുമായി മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ഹെൻറിച്ച് ക്ലാസൻ 743 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.

ആദ്യ പത്തിൽ ഇന്ത്യയ്ക്ക് ഇപ്പോൾ നാല് കളിക്കാരുണ്ട്, ശ്രേയസ് അയ്യർ ഒമ്പതാം സ്ഥാനത്തുണ്ട്.

ശുഭ്മാൻ ഗിൽ ആണ് ലോക ക്രിക്കറ്റിലെ ‘അടുത്ത വലിയ സംഭവം’ എന്ന് ഹാഷിം അംല

സമീപ കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഗംഭീര പ്രകടനം നടത്തുന്ന ശുഭ്മൻ ഗില്ലിനെ പ്രശംസിച്ച് ഹാഷിം അംല. ലോക ക്രിക്കറ്റിലെ “അടുത്ത വലിയ സംഭവം” ആണ് ഗിൽ എന്ന് ഹാഷിം അംല പറഞ്ഞു. നിലവിൽ ഒന്നാം നമ്പർ ഏകദിന ബാറ്ററായ ഗിൽ, ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ഓപ്പണിംഗ് മത്സരത്തിൽ സെഞ്ച്വറി നേടുകയും പാകിസ്ഥാനെതിരെ ദുബായിൽ 46 റൺസ് നേടുകയും ചെയ്തിരുന്നു.

“ഇന്ത്യയെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് ശുഭ്മാൻ ഗില്ലിനെ ലഭിച്ചിരിക്കുകയാണ്; ഋഷഭ് പന്ത് കുറച്ചുകാലമായി അവർക്ക് ഒപ്പം ഉണ്ട്. ദക്ഷിണാഫ്രിക്കയെ നോക്കുക ആണെങ്കിൽ, ഞങ്ങളുടെ പക്കൽ റയാൻ റിക്കൽട്ടൺ ഉണ്ട്, ഇവരൊക്കെ ഭാവി താരങ്ങക്കാണ്,” അംല പിടിഐയോട് പറഞ്ഞു.

“ഗില്ലും രോഹിത്തും ആണ് ടോപ് ഓർഡറിൽ ഇന്ത്യക്ക് ഉള്ളത്, ഇത് വളരെ ശക്തവും അപകടകരവുമായ ഓപ്പണിംഗ് കൂട്ടുകെട്ടാണ്, തുടർന്ന് അവർക്ക് വിരാട് കോഹ്‌ലിയെ മൂന്നാം നമ്പറിലും ഉണ്ട്.” അംല പറയുന്നു.

ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും ചാമ്പ്യൻസ് ട്രോഫി നേടാനുള്ള ഫേവറിറ്റുകളാണ് എന്നും അംല പറഞ്ഞു.

ഗില്ലിന് സെഞ്ച്വറി! കോഹ്ലിയും ഫോമിൽ! ഇന്ത്യക്ക് മികച്ച സ്കോർ

ഇംഗ്ലണ്ടിന് എതിരായ അവസാന ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ 356 റൺസ് എടുത്തു. ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറിയാണ് ഇന്ന് ഇന്ത്യക്ക് കരുത്തായത്. ഗിൽ 102 പന്തിൽ നിന്ന് 112 റൺസ് അടിച്ച് ടോപ് സ്കോറർ ആയി. ഗിൽ 3 സിക്സും 14 ഫോറും ഇന്ന് അടിച്ചു.

തുടക്കത്തിൽ രോഹിത് ശർമ്മ 1 റൺ എടുത്ത് പുറത്തായി എങ്കിലും കോഹ്ലിയും ഗില്ലും ചേർന്ന് ഇന്നിങ്സ് പടുക്കുജ ആയിരുന്നു. കോഹ്ലി ഇന്ന് 55 പന്തിൽ നിന്ന് 52 റൺസ് എടുത്തു. 64 പന്തിൽ നിന്ന് 78 റൺസ് അടിച്ച് ശ്രേയസും തിളങ്ങി. 2 സിക്സും 8 ഫോറും ശ്രേയസ് അടിച്ചു.

29 പന്തിൽ നിന്ന് 40 റൺസ് എടുത്ത രാഹുൽ, 9 പന്തിൽ നിന്ന് 17 റൺസ് എടുത്ത ഹാർദിക് എന്നിവർ ഇന്ത്യയെ 350ന് മുകളിലേക്ക് എത്തിച്ചു. ഇംഗ്ലണ്ടിനായി ആദി റഷീദ് 4 വിക്കറ്റുകളുമായി തിളങ്ങി.

ശുഭ്മൻ ഗില്ലിന് സെഞ്ച്വറി, പക്ഷെ പഞ്ചാബിന് കനത്ത തോൽവി

ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന 2024-25 രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബിനായി ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടി. എങ്കിലും പഞ്ചാബ് ഇന്നിംഗ്‌സിനും 207 റൺസിനും പരാജയപ്പെട്ടു.

ആദ്യ ഇന്നിംഗ്‌സിൽ വെറും 4 റൺസിന് പുറത്തായ ഗിൽ രണ്ടാം ഇന്നിംഗ്സിൽ 171 പന്തിൽ നിന്ന് 14 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 102 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. രവിചന്ദ്രൻ സ്മാരന്റെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ കർണാടക 475 എന്ന കൂറ്റൻ സ്‌കോർ കണ്ടെത്തിയിരുന്നു. പഞ്ചാബിന്റെ രണ്ടാം ഇന്നിങ്സ് 213ൽ അവസാനിച്ചു.

പഞ്ചാബിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഗില്ലിന്റെ സെഞ്ച്വറി മാത്രമാണ് ഹൈലൈറ്റ്.

ശുഭ്മാൻ ഗില്ലിനെ ഇപ്പോൾ വൈസ് ക്യാപ്റ്റൻ ആക്കേണ്ടതില്ലായിരുന്നു എന്ന് ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി അവസാനിക്കുന്നതുവരെ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിക്കാൻ ഇന്ത്യൻ സെലക്ടർമാർക്ക് കാത്തിരിക്കാമായിരുന്നുവെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് അഭിപ്രായപ്പെട്ടു. ഗിൽ ഇപ്പോൾ വൈസ് ക്യാപ്റ്റനായി സ്ഥിരീകരിച്ചതോടെ ജയ്‌സ്വാളിന്റെ ഓപ്പണിംഗ് സാധ്യത കുറഞ്ഞുവെന്ന് ഹർഭജൻ വിശദീകരിച്ചു.

യൂട്യൂബ് ഷോയിലെ ഒരു ചർച്ചയിൽ സംസാരിക്കുക ആയിരുന്നു ഹർഭജൻ, “ജയ്‌സ്വാൾ അവിടെ ഉണ്ടാകണമെന്ന് ഞങ്ങൾ എല്ലാവരും പറഞ്ഞതാണ്. ഓസ്‌ട്രേലിയയിൽ അദ്ദേഹം കളിച്ച രീതി, അദ്ദേഹം ഈ ടൂർണമെന്റിന് തയ്യാറാണെന്ന് കാണിച്ചു. അദ്ദേഹം ടീമിൽ ഉണ്ടായാൽ പോര, പതിനൊന്ന് പേരിൽ ഒരാളായി കളിക്കണമെന്നാണ് ഞങ്ങൾ പറഞ്ഞത്.”

ഗില്ലിന്റെ സ്ഥാനക്കയറ്റത്തോടെ, ജയ്‌സ്വാളിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തുന്നത് ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് ഹർഭജൻ വിശ്വസിക്കുന്നു.

കർണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരം കളിക്കാൻ ശുഭ്മാൻ ഗിൽ

ജനുവരി 23 ന് കർണാടകയ്‌ക്കെതിരായ പഞ്ചാബിൻ്റെ രഞ്ജി ട്രോഫി മത്സരത്തിൽ ഇന്ത്യൻ ബാറ്റർ ശുഭ്‌മാൻ ഗിൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ താരം ഒരുങ്ങുകയാണ്. അടുത്തിടെ ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ നിരാശാജനകമായ പ്രകടനം പുറത്തെടുത്ത ടോപ്പ് ഓർഡർ ബാറ്റർ. , റെഡ്-ബോൾ ഫോർമാറ്റിൽ തൻ്റെ ഫോം വീണ്ടെടുക്കാൻ ആണ് ശ്രമിക്കുന്നത്.

ടെസ്റ്റ് പരമ്പരയ്ക്കിടെ, ഗില്ലിന് , അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 31, 28, 1, 20, 13 എന്നീ സ്‌കോറുകളോടെ 93 റൺസ് മാത്രമാണ് നേടാനായത്.

വരാനിരിക്കുന്ന മത്സരത്തിൽ ഗിൽ ഉണ്ടാകും എന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. 2022 ജൂണിൽ മധ്യപ്രദേശിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് ഗിൽ അവസാനമായി രഞ്ജി ട്രോഫിയിൽ പഞ്ചാബിനെ പ്രതിനിധീകരിച്ചത്.

ഇന്ത്യക്ക് ടോസ്, ഗില്ലിന് പകരം സർഫറാസ് ടീമിൽ

ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ രോഹിത് ശർമ്മ ആദ്യം ബാറ്റു ചെയ്യാൻ ഇന്ത്യയെ അയക്കാൻ തീരുമാനിച്ചു. ഇന്നലെ മഴ കാരണം ടെസ്റ്റിന്റെ ആദ്യ ദിനം തീർത്തും നഷ്ടമായിരുന്നു. ഇന്ത്യൻ ടീമിൽ ബംഗ്ലാദേശ് ടെസ്റ്റിൽ നിന്നും രണ്ട് മാറ്റങ്ങൾ ഉണ്ട്.

ശുഭ്മൻ ഗില്ലിന് പകരം സർഫറാസ് ഖാൻ ടീമിൽ എത്തി. പരിക്ക് കാരണമാണ് ഗിൽ പുറത്തായത്. പേസർ ആകാശ് ദീപിന് പകരം കുൽദീപ് യാദവും സ്ക്വാഡിൽ എത്തി.

1st TEST. New Zealand Playing XI : T Latham (c), D Conway, W Young, R Ravindra, D Mitchell, T Blundell (wk), G Phillips, T Southee, M Henry, W O’Rourke, A Patel.

TEST.India Playing XI : R Sharma (c), Y Jaiswal, V Kohli, R Pant (wk), KL Rahul, S Khan, R Jadeja, R Ashwin, M Siraj, K Yadav, J Bumrah.

രോഹിതിനു ശേഷം ഗിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ക്യാപ്റ്റൻ ആകണം – ആർ ശ്രീധർ

രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യയുടെ ഓൾ ഫോർമാറ്റ് ക്യാപ്റ്റൻ ആകാൻ ശുഭ്മാൻ ഗില്ലിന് ആകും എന്ന് മുൻ ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടി20, ഏകദിന ടീമിൻ്റെ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ട ഗിൽ ടെസ്റ്റിലും രോഹിതിന്റെ ഡെപ്യൂട്ടി ആകും എന്ന് ശ്രീധർ പറയുന്നു. ഗിൽ സിംബാബ്‌വെ പര്യടനത്തിൽ ക്യാപ്റ്റൻസിയിൽ അരങ്ങേറ്റം കുറിക്കുകയും അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1ന് വിജയിക്കുകയും ചെയ്തിരുന്നു‌.

“എന്നെ സംബന്ധിച്ചിടത്തോളം ശുഭ്മാൻ ഗിൽ ഒരു ഓൾ ഫോർമാറ്റ് കളിക്കാരനാണ്, ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഡെപ്യൂട്ടു ആയിരിക്കും അദ്ദേഹം. 2027 ലോകകപ്പിന് ശേഷം എല്ലാ ഫോർമാറ്റുകളിലും ഇന്ത്യ അദ്ദേഹത്തെ ക്യാപ്റ്റനായി നിയമിക്കും എനിക്ക് ഉറപ്പുണ്ട്,” ശ്രീധകർ ഹിന്ദുസ്ഥാൻ ടൈംസിൽ പറഞ്ഞു.

ഗിൽ ഒരു ക്യാപ്റ്റന്റെ നല്ല ഗുണങ്ങൾ കാണിക്കുന്നുണ്ട്‌. അതാണ് വൈസ് ക്യാപ്റ്റൻ ആക്കിയത് – അഗാർക്കർ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ നിയമിച്ചതിന് പിന്നിലെ യുക്തി വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ. ഗിൽ മൂന്ന് ഫോർമാറ്റിലും നന്നായി കളിക്കുന്ന താരമാണ് എന്നും കൂടാതെ ഇതുവരെ നൽകിയ അവസരങ്ങളിൽ അവൻ നല്ല ഒരു ക്യാപ്റ്റന്റെ ലക്ഷണ‌ങ്ങൾ കാണിച്ചിട്ടുണ്ട് എന്നും അഗാർക്കർ പറഞ്ഞു.

“മൂന്ന് ഫോർമാറ്റും കളിക്കുന്ന ആളാണ് എന്ന് ഞങ്ങൾ കരുതുന്ന ഒരു വ്യക്തിയാണ് ശുഭ്മാൻ, കഴിഞ്ഞ ഒരു വർഷം ആയി അവൻ ക്യാപ്റ്റന്റെ ഒരുപാട് നല്ല ഗുണങ്ങൾ കാണിക്കുന്നതായി തോന്നുന്നു. അതുകൊണ്ടാണ് അവനെ വൈസ് ക്യാപ്റ്റൻ ആക്കിയത്.” അഗാർക്കർ പറഞ്ഞു.

“മുതിർന്ന താരങ്ങളിൽ നിന്ന് അവൻ കൂടുതൽ പഠിക്കാൻ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. രോഹിത് ഇപ്പോഴും അവിടെയുണ്ട്. രോഹിതിനൊപ്പം പ്രവർത്തിച്ചാൽ അദ്ദേഹത്തിന് കുറച്ച് അനുഭവപരിചയം ലഭിക്കും.” അഗാർക്കർ പറഞ്ഞു

ടീമിനെ എങ്ങനെ നയിക്കണമെന്ന് ഗില്ലിന് അറിയില്ല – അമിത് മിശ്ര

സിംബാബ്‌വെയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്ന ശുഭ്മൻ ഗില്ലിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ശുഭ്മൻ ഗിൽ. ഇന്ത്യൻ നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗില്ലിനെ ഉയർത്തിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. സിംബാബ്‌വെയ്‌ക്കെതിരായ ടി20 ഐ പരമ്പര 4-1ന്റെ വിജയം ഇന്ത്യ ഗില്ലിന്റെ കീഴിൽ നേടിയിരുന്നു. എന്നാലും ഗില്ലിന് ക്യാപ്റ്റൻസിയെ കുറിച്ച് ഒരു ഐഡിയയും ഇല്ലാ എന്ന് മിശ്ര പറഞ്ഞു.

“ഞാൻ ഒരിക്കലും അദ്ദേഹത്തെ നായകനാക്കില്ലായിരുന്നു. ഈ സീസണിൽ നിങ്ങൾ ഐപിഎൽ കണ്ടതാണ്, ടീമിനെ എങ്ങനെ നയിക്കണമെന്ന് ഗില്ലിന് അറിയില്ല, അയാൾക്ക് ക്യാപ്റ്റൻസിയെ കുറിച്ച് ഒരു പിടിയുമില്ല,” മിശ്ര പറഞ്ഞു.

“ഇന്ത്യൻ ടീമിൻ്റെ ഭാഗമായി എന്നത് കൊണ്ടുമാത്രം അദ്ദേഹത്തെ നായകനാക്കരുത്. കഴിഞ്ഞ കുറച്ച് സീസണുകളിൽ ഗിൽ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ഇന്ത്യൻ ടീമിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. പക്ഷെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിച്ചപ്പോൾ നല്ല ക്യാപ്റ്റൻസി കാണാൻ ആയില്ല‌.” മിശ്ര കൂട്ടിച്ചേർത്തു.

“ഞാൻ അദ്ദേഹത്തെ ഐപിഎല്ലിൽ കണ്ടിട്ടുണ്ട്, അദ്ദേഹത്തിന് എങ്ങനെ ക്യാപ്റ്റൻസി മുന്നോട്ട് കൊണ്ടു പോകണമെന്ന് അറിയില്ല. അദ്ദേഹത്തിന് ക്യാപ്റ്റൻസിയെക്കുറിച്ച് ഒരു ധാരണയുമില്ല. എന്തുകൊണ്ടാണ് അവർ അവനെ ക്യാപ്റ്റനാക്കിയത് എന്നത് ഒരു ചോദ്യമാണ്.” മിശ്ര പറഞ്ഞു.

ജയ്സ്വാളിന് സെഞ്ച്വറി നേടാൻ അവസരം നൽകാതെ ഗിൽ!! സെൽഫിഷ് എന്ന് വിമർശനം

ഇന്ന് ജയ്സ്വാളിന് സെഞ്ച്വറി നേടാൻ അവസരം നൽകാത്തതിന് ശുഭ്മൻ ഗില്ലിന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നു. ഇന്ന് സിംബാബ്‌വെക്ക് എതിരായ ഇന്ത്യയുടെ നാലാം മത്സരത്തിൽ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തിൽ ഓപ്പണർമാരായ ഗില്ലും ജയ്സ്വാളും പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയിപ്പിച്ചത്. എന്നാൽ ഈ വിജയത്തിലും ക്യാപ്റ്റൻ സ്വാർത്ഥൻ ആണെന്ന് വിമർശനം കേൾക്കുകയാണ്.

തന്റെ സഹ ഓപ്പണർ ആയ ജയസ്വാളിന് സെഞ്ച്വറി നേടാൻ ഗിൽ അവസരം നൽകിയില്ല എന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്. അവസാനഘട്ടത്തിൽ ജയസ്വാൾ സെഞ്ച്വറിയുടെ അടുത്ത് എത്തിയപ്പോൾ അദ്ദേഹത്തിന് സെഞ്ച്വറി നേടാൻ അവസരം നൽകാതെ ആക്രമിച്ചു കളിച്ച് തന്റെ സ്കോർ ഉയർത്താനാണ് ഗിൽ ശ്രമിച്ചത്. ഇതാണ് ക്യാപ്റ്റനു നേരെ വിമർശനം ഉയരാൻ കാരണം.

ഒരു ഘട്ടത്തിൽ ജയസ്വാൾ 83 റൺസിൽ നൽകുമ്പോൾ ഇന്ത്യയ്ക്ക് വിജയിക്കാൻ 23 റൺസായിരുന്നു വേണ്ടിയിരുന്നത്. അതായത് ജയ്സ്വാളിന് സെഞ്ച്വറി നേടാൻ 17 റൺസ്. സ്വാഭാവികമായി ഓവറുകൾ ഒരുപാട് ബാക്കിയുള്ളതിനാൽ സെഞ്ച്വറി നേടാൻ അവസരം ഒരുക്കുകയായിരുന്നു ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഗിൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിനു ശ്രമിക്കാതെ സ്ട്രൈക്ക് കൈമാറുന്നതിൽ ശ്രദ്ധ കൊടുക്കാതെ പെട്ടെന്ന് തന്നെ കളി അവസാനിപ്പിക്കാനാണ് ഗില്ല് ശ്രമിച്ചത്. ഒപ്പം തന്റെ അർദ്ധസഞ്ചറിൽ ഉറപ്പിക്കാനും ഗിൽ നോക്കി.

ഇതോടെ ജയ്സ്വാളിന് സെഞ്ച്വറി നേടാനുള്ള അവസരം നഷ്ടമായി. 93 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ ആയത്. ഐപിഎല്ലിൽ കളിക്കുമ്പോൾ സമാന സാഹചര്യത്തിൽ ജയ്സ്വാളിന് സെഞ്ച്വറി നേടാം വേണ്ടി സഞ്ജു സാംസൺ സിംഗിൾ എടുത്തു കൊടുത്തതും അടിക്കാതിരുന്നതും കഴിഞ്ഞ ഐ പി എല്ലിൽ ക്രിക്കറ്റ് ലോകം കണ്ടതാണ്. പക്ഷേ ഇന്ന് ഗില്ലിൽ നിന്ന് അത് കാണാനായില്ല. അതിനാൽ ഏറെ വിമർശനമാണ് താരം നേരിടുന്നത്. ഓപ്പണിങ് സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണ് ഇതുപോലെ സ്വാർത്ഥമായ ഒരു ഇന്നിംഗ്സ് ഗിൽ കളിച്ചതെന്ന് ആരാധകർ വിമർശിക്കുന്നു.

Exit mobile version