Picsart 24 07 16 10 45 34 716

ടീമിനെ എങ്ങനെ നയിക്കണമെന്ന് ഗില്ലിന് അറിയില്ല – അമിത് മിശ്ര

സിംബാബ്‌വെയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്ന ശുഭ്മൻ ഗില്ലിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ശുഭ്മൻ ഗിൽ. ഇന്ത്യൻ നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗില്ലിനെ ഉയർത്തിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. സിംബാബ്‌വെയ്‌ക്കെതിരായ ടി20 ഐ പരമ്പര 4-1ന്റെ വിജയം ഇന്ത്യ ഗില്ലിന്റെ കീഴിൽ നേടിയിരുന്നു. എന്നാലും ഗില്ലിന് ക്യാപ്റ്റൻസിയെ കുറിച്ച് ഒരു ഐഡിയയും ഇല്ലാ എന്ന് മിശ്ര പറഞ്ഞു.

“ഞാൻ ഒരിക്കലും അദ്ദേഹത്തെ നായകനാക്കില്ലായിരുന്നു. ഈ സീസണിൽ നിങ്ങൾ ഐപിഎൽ കണ്ടതാണ്, ടീമിനെ എങ്ങനെ നയിക്കണമെന്ന് ഗില്ലിന് അറിയില്ല, അയാൾക്ക് ക്യാപ്റ്റൻസിയെ കുറിച്ച് ഒരു പിടിയുമില്ല,” മിശ്ര പറഞ്ഞു.

“ഇന്ത്യൻ ടീമിൻ്റെ ഭാഗമായി എന്നത് കൊണ്ടുമാത്രം അദ്ദേഹത്തെ നായകനാക്കരുത്. കഴിഞ്ഞ കുറച്ച് സീസണുകളിൽ ഗിൽ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ഇന്ത്യൻ ടീമിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. പക്ഷെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിച്ചപ്പോൾ നല്ല ക്യാപ്റ്റൻസി കാണാൻ ആയില്ല‌.” മിശ്ര കൂട്ടിച്ചേർത്തു.

“ഞാൻ അദ്ദേഹത്തെ ഐപിഎല്ലിൽ കണ്ടിട്ടുണ്ട്, അദ്ദേഹത്തിന് എങ്ങനെ ക്യാപ്റ്റൻസി മുന്നോട്ട് കൊണ്ടു പോകണമെന്ന് അറിയില്ല. അദ്ദേഹത്തിന് ക്യാപ്റ്റൻസിയെക്കുറിച്ച് ഒരു ധാരണയുമില്ല. എന്തുകൊണ്ടാണ് അവർ അവനെ ക്യാപ്റ്റനാക്കിയത് എന്നത് ഒരു ചോദ്യമാണ്.” മിശ്ര പറഞ്ഞു.

Exit mobile version