റൺസ് വേണ്ടപ്പോൾ എല്ലാം താൻ ഗില്ലിന്റെ ബാറ്റ് വാങ്ങിയാണ് കളിക്കാറ് – അഭിഷേക് ശർമ്മ

ഇന്നലെ സിംബാബാവെയ്‌ക്കെതിരായ തൻ്റെ കന്നി ടി20 ഐ സെഞ്ചുറി നേടിയ അഭിഷേക് ശർമ്മ താൻ ശുഭ്‌മാൻ ഗില്ലിൻ്റെ ബാറ്റാണ് ഇന്നലെ കളിക്കാൻ ഉപയോഗിച്ചതെന്ന് വെളിപ്പെടുത്തി. ഇന്നലെ സെഞ്ച്വറിയുമായി അഭിഷേക് പ്ലെയർ ഓഫ് ദ മാച്ച് ആയിരുന്നു. 47 പന്തിൽ 100 ​​റൺസ് ആണ് താരം അടിച്ചത്.

“ഞാൻ ഇന്ന് ശുഭ്മാൻ്റെ ബാറ്റ് ഉപയോഗിച്ചാണ് കളിച്ചത് – നേരത്തെയും ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്. എനിക്ക് റൺസ് ആവശ്യമുള്ളപ്പോഴെല്ലാംഞാൻ അവൻ്റെ ബാറ്റ് ആവശ്യപ്പെടാറുണ്ട്” അഭിഷേക് പറഞ്ഞു.

ശുഭ്മാനും അഭിഷേകും പഞ്ചാബിലെ ആഭ്യന്തര ക്രിക്കറ്റ് ടീമിനൊപ്പം ഒരുമിച്ച് കളിച്ചു വളർന്നവരാണ്. രണ്ടു പേരും ഉറ്റ സുഹൃത്തുക്കളുമാണ്. ഇന്ത്യൻ ടീമിൽ ഇടം നേടിയപ്പോൾ താൻ ആദ്യം വിളിച്ചത് ശുഭ്മൻ ഗില്ലിനെ ആയിരുന്നു എന്ന് അഭിഷേക് ശർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.

സിംബാബ്‌വെക്ക് എതിരെ ശുഭ്മൻ ഗിൽ ഇന്ത്യൻ ക്യാപ്റ്റൻ ആകും, ലോകകപ്പ് കളിച്ചവർക്ക് വിശ്രമം

ലോകകപ്പ് കഴിഞ്ഞതിനു പിന്നാലെ ആരംഭിക്കുന്ന സിംബാബ്‌വെക്ക് എതിരായ ടി20 പരമ്പരയിൽ ശുഭ്മൻ ഗിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആകും എന്ന് സൂചന. ലോകകപ്പിൽ ഇന്ത്യയുടെ റിസേർവ്സ് ടീമിൽ ഉണ്ടായിരുന്ന് ഗില്ലിനെ ഇന്ത്യയുടെ ചുമതല ഏൽപ്പിക്കാൻ ആണ് ബി സി സി ഐ ആലോചിക്കുന്നത്‌. ഈ കഴിഞ്ഞ ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയിരുന്നു ഗിൽ. എന്നാൽ ഗില്ലിന് കീഴിൽ അത്ര നല്ല പ്രകടനമായുരുന്നില്ല ഗുജറാത്ത് കാഴ്ചവെച്ചത്.

ടി20യിൽ ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻ ആയി കണ്ടിരുന്ന ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ ഉള്ള താരങ്ങൾക്ക് സിംബാബ്‌വെ പരമ്പരയിൽ വിശ്രമം നൽകാൻ ആണ് ഇന്ത്യ ആലോചിക്കുന്നത്. ലോകകപ്പിൽ കളിച്ച ഭൂരിഭാഗവും സിംബാബ്‌വെ പരമ്പരയിൽ ഉണ്ടാകില്ല. മലയാളി താരം സഞ്ജു സാംസൺ സിംബാബ്‌വെ പരമ്പരയിൽ ഇന്ത്യയെ നയിക്കാൻ സാധ്യതയുണ്ട് എന്ന് നേരത്തെ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ സഞ്ജുവിനും ചിലപ്പോൾ വിശ്രമം നൽകുമോ അതോ താരം സിംബാബ്‌വെക്ക് എതിരെ ഉണ്ടാകുമോ എന്നത് വ്യക്തമല്ല. സഞ്ജു, ജയ്സ്വാൾ തുടങ്ങിയവർ ടീമിൽ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. അടുത്ത ദിവസങ്ങളിൽ ഇന്ത്യ സിംബാബ്‌വെക്ക് എതിരായുള്ള ടീം പ്രഖ്യാപിക്കും.

ആവേശ് ഖാനും ശുഭ്മൻ ഗില്ലും ഇന്ത്യയിലേക്ക് മടങ്ങും

2024-ലെ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനനൊപ്പം ഉള്ള റിസേർവ്സ് താരങ്ങളായ ശുഭ്മൻ ഗിൽ, ആവേശ് ഖാൻ എന്നിവർ ഇന്ത്യയിലേക്ക് മടങ്ങും എന്ന് റിപ്പോർട്ടുകൾ. അമേരിക്കയിലെ മത്സരങ്ങൾ കഴിഞ്ഞാൽ ഇരുവരും ഇന്ത്യയിലേക്ക് വരുമെന്നാണ് റിപ്പോർട്ട്. രോഹിത് ശർമ്മയയും വിരാട് കോഹ്‌ലിയും ആണ് ഓപ്പണിംഗ് എന്നതിനാൽ ഓപ്പണറായ ജയ്സ്വാളിനു പോലും അവസരം ലഭിക്കുന്നില്ല. അങ്ങനെയിരിക്കെ റിസേർവ്സ് താരമായ ഗില്ലിന് ഒരു സാധ്യതയും കാണുന്നില്ല.

ഓപ്പണർമാർക്ക് ആർക്കെങ്കിലും പരിക്കേറ്റാൽ തന്ന്ദ് ജയ്സ്വാൾ, സഞ്ജു എന്നിവർക്ക് പകരം കളിക്കാനാകും എന്നതും ഗില്ലിനെ മടക്കി അയക്കാനുള്ള കാരണമാണ്. പേസറായ ആവേശ് ഖാന്റെയും സേവനം ആവശ്യം വരില്ല എന്ന് ടീം മാനേജ്മന്റ് വിശ്വസിക്കുന്നു. റിസേർവ്സ് താരങ്ങളായ റിങ്കു സിംഗ്, ഖലീൽ അഹമ്മദ് എന്നാൽ ടീമിനൊപ്പം തുടരും.

അത്ഭുതങ്ങൾ നടക്കും, ഗുജറാത്ത് പ്ലേ ഓഫിൽ എത്തും എന്ന് ഗിൽ

ഗുജറാത്തിന്റെ പ്ലേ ഓഫ് സാധ്യതയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഇന്നലെ ചെന്നൈയെ തോൽപ്പിച്ചതോടെ ഗുജറാത്തിന് 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്റായിട്ടുണ്ട്. ഇപ്പോഴും ജിടിക്ക് വിദൂര സാധ്യത മാത്രമെ ഉള്ളൂ. എന്നാൽ മത്സരശേഷം പത്രസമ്മേളനത്തിൽ സംസാരിച്ച ഗിൽ ടീമിലെ എല്ലാവരും തങ്ങൾക്ക് ഇപ്പോഴും ആദ്യ നാലിൽ ഇടം നേടാനാകുമെന്ന് വിശ്വസിക്കുന്നുണ്ട് എന്ന് പറഞ്ഞു.

“ഞങ്ങൾക്ക് യോഗ്യത നേടാനുള്ള സാധ്യത 0.1 അല്ലെങ്കിൽ 1 ശതമാനമാണ്. എങ്കിലും ഞങ്ങൾ എല്ലാവരും, 25 പേരും, ഞങ്ങൾക്ക് ഇപ്പോഴും പ്ലേ ഓഫിൽ കടക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് ഞാൻ കരുതുന്നു. കാരണം കഴിഞ്ഞ രണ്ട് വർഷമായി ഈ ടീമിൽ ഉണ്ട്. അത്ഭുതങ്ങൾ സംഭവിക്കുന്നത് ഞാൻ കണ്ടു, ഞങ്ങളെല്ലാം അത്ഭുതം നടക്കും എന്ന് വിശ്വസിക്കുന്നു, ”ഗിൽ പറഞ്ഞു.

ഇന്ത്യൻ ടീമിൽ ഫേവറിറ്റിസം, ഗില്ലിന് പകരം റുതുരാജ് വേണമായിരുന്നു എന്ന് ശ്രീകാന്ത്

ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനിൽ ഫേവറിറ്റിസം ഉണ്ടെന്ന് ആരോപിച്ച് 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച ക്രിക്കറ്റ് ഇതിഹാസം കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്ത രീതിയിൽ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തി. ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനെ ഒഴിവാക്കിയത് അംഗീകരിക്കാൻ ആകില്ല എന്ന് ശ്രീകാന്ത് പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ റിസേർവ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെ ശ്രീകാന്ത് ചോദ്യം ചെയ്തു. “റുതു പുറത്തിരിക്കെ ഗിൽ കളിക്കുന്നത് എന്നെ അമ്പരപ്പിക്കുന്നു,” ശ്രീകാന്ത് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“അവൻ ഫോമിലല്ല, റുതുവിന് ഗില്ലിനേക്കാൾ മികച്ച ടി20ഐ കരിയർ ഉണ്ടായിരുന്നു. ഗിൽ പരാജയപ്പെടുന്നത് തുടരുകയും ചെയ്യുന്നു, എന്നിട്ടും അദ്ദേഹത്തിന് അവസരങ്ങൾ ലഭികക്കുന്നു. അദ്ദേഹത്തിന് സെലക്ടർമാരുടെ പ്രീതിയുണ്ട്; ഇത് ഫേവറിറ്റിസമാണ്” കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.

“പിച്ചിന് പ്രശ്നം ഉണ്ടായിരിന്നില്ല, ഞങ്ങളുടെ ബാറ്റിംഗ് വളരെ മോശമായിരിന്നു” – ഗിൽ

ഇന്ന് ഡെൽഹിയോട് വലിയ പരാജയം ഏറ്റുവാങ്ങിയത് പിച്ചിന്റെ പ്രശ്നം കൊണ്ട് അല്ല എന്ന് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മം ഗിൽ. മോശം ബാറ്റിംഗ് ആണ് തോൽവിക്ക് കാരണം എന്ന് ഗിൽ പറഞ്ഞു. ഇമ്മ് ഗുജറാത്ത് വെറും 89 റൺസിന് പുറത്തായിരുന്നു.

“ഞങ്ങളുടെ ബാറ്റിംഗ് പ്രകടനം വളരെ ശരാശരിയായിരുന്നു, പക്ഷേ ഞങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഞാൻ കരുതുന്മു. ഞങ്ങൾ തിരിച്ചുവരേണ്ടതുണ്ട്. നിങ്ങൾ ഞങ്ങളുടെ വിക്കറ്റുകൾ നോക്കിയാൽ, ഞാൻ പുറത്തായതും സായി റണ്ണൗട്ടായതുമായി പിച്ചിന് യാതൊരു ബന്ധവുമില്ല മോശം ബാറ്റിംഗ് പ്രകടനത്തിൻ്റെയും മോശം ഷോട്ട് സെലക്ഷൻ്റെയും പ്രശ്നമാണ് പിച്ചിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് ഞാൻ കരുതുന്നില്ല,” നിരാശനായ ശുഭ്മാൻ ഗിൽ പറഞ്ഞു.

ക്യാച്ചുകൾ വിട്ടതാണ് പ്രശ്നമായത് എന്ന് ശുഭ്മൻ ഗിൽ

ഇന്ന് ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിങ്സിനെതിരെ പരാജയപ്പെടാൻ കാരണം ക്യാച്ചുകൾ വിട്ടതാണ് എന്ന് ശുഭ്മൻ ഗിൽ. ഇന്ന് 199 റൺസ് എടുത്തിട്ടും ഗുജറാത്തിന് ഡിഫൻഡ് ചെയ്യാൻ ആയിരുന്നില്ല. ഒരു ബോൾ ശേഷിക്കെ ആണ് പഞ്ചാബ് കിംഗ്സ് ഇന്ന് വിജയിച്ചത്.

ക്യാച്ചസ് ആണ് പ്രശ്നമായത് എന്ന് ഗിൽ മത്സര ശേഷം പറഞ്ഞു. ക്യാച്ചു വിട്ട് കളഞ്ഞാൽ വിജയിക്കുക എളുപ്പമല്ല എന്ന് ഗിൽ പറഞ്ഞു. ഇന്ന് നിർണായക ഘട്ടത്തിൽ ഉമേഷ് യാദവും ഒമർസായിയും ഒരോ ക്യാച്ചുകൾ വിട്ടു കളഞ്ഞിരുന്നു.

ഈ പിച്ചിൽ ഡിഫൻഡ് ചെയ്യുക ഒട്ടും എളുപ്പമായിരുന്നില്ല. 200 മോശം സ്കോർ ആണെന്ന് താൻ പറയുന്നില്ല. 15ആം ഓവർ വരെ ഞങ്ങൾ മുന്നിൽ ആയിരുന്നു. പിന്നെയാണ് ക്യാച്ച് വിട്ടത്‌. അത് നിർണായകമായി. ഗിൽ പറഞ്ഞു. ഐ പി എല്ലിന്റെ സൗന്ദര്യമാണ് ശശാങ്കിനെയും അശുതോഷിനെയും പോലുള്ളവർ വന്ന് ഇതുപോലുള്ള ഇന്നിങ്സ് കളിക്കുന്നത് എന്നും ഗിൽ പറഞ്ഞു.

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ഗിൽ, ഗുജറാത്ത് ടൈറ്റൻസിന് മികച്ച സ്കോർ

ഇന്ത്യൻ പ്രീമിയർ ലീഗൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എടുത്തു. ക്യാപ്റ്റൻ ഗല്ലിന്റെ മികച്ച ഇന്നിങ്സിന്റെ ബലത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് നല്ല സ്കോറിൽ എത്തിയത്.

തുടക്കത്തിൽ 11 റൺസ് എടുത്ത സാഹയെ നഷ്ടമായി എങ്കിലും പിന്നീട് വില്യംസണുമായുൻ സായി സുദർശനമായും ചേർന്ന് മികച്ച കൂട്ടുകെട്ടുകൾ തീർത്ത് ഗിൽ ഗുജറാത്തിനെ നല്ല സ്കോറിലേക്ക് നയിച്ചു. വില്യംസൺ 22 പന്തിൽ 26 റൺസ് ആണ് എടുത്തത്. സായ് സുദർശൻ 19 പന്തിൽ 33 റൺസും എടുത്തു.

ഗിൽ 32 പന്തിൽ നിന്നാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഗില്ലിന്റെ ഈ സീസണിലെ ആദ്യ അർധ സെഞ്ച്വറി ആയിരുന്നു ഇത്. ആകെ 48 പന്തിൽ 89 റൺസ് എടുക്കാൻ ഗില്ലിനായി. 4 സിക്സും 6 ഫോറും ഗിൽ അടിച്ചു.

അവസാനം തെവാതിയ 8 പന്തിൽ 23 അടിച്ച് ഗുജറാത്തിന്റെ ടോട്ടൽ ഉയർത്താൻ സഹായിച്ചു. പഞ്ചാബിനായി റബാഡ 2 വിക്കറ്റും ഹർപ്രീത് ബാർ,ഹർഷൽ പടേൽ എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്ത്തി

ഗില്ലിന് 12 ലക്ഷം രൂപ പിഴ

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ സ്ലോ ഓവർ നിരക്കിന് ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മാൻ ഗില്ലിന് എതിരെ നടപടി. ഗില്ലിന് 12 ലക്ഷം രൂപ പിഴ ചുമത്തി. “മിനിമം ഓവർ റേറ്റുമായി ബന്ധപ്പെട്ട ഐപിഎൽ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ തൻ്റെ ടീമിൻ്റെ ആദ്യ കുറ്റമായതിനാൽ, ഗില്ലിന് 12 ലക്ഷം രൂപ പിഴ ചുമത്തി,” ഐപിഎൽ പ്രസ്താവനയിൽ പറഞ്ഞു.

ഈ കുറ്റം ആവർത്തിച്ചാൽ അടുത്ത പിഴ 24 ലക്ഷം രൂപയാകും. ടൂർണമെൻ്റിൻ്റെ ഈ പതിപ്പിൽ ഗില്ലിൻ്റെ ഗുജറാത്ത് ടൈറ്റൻസ് ഇന്നലെ ടീമിന്റെ ആദ്യ തോൽവി ഏറ്റുവാങ്ങിയിരുന്നു‌. ചെന്നൈ സൂപ്പർ കിംഗ്‌സിനോട് 63 റൺസിന് ആണ് ഇന്നലെ ഗുജറാത്ത് തോറ്റത്.

രോഹിതിനും ഗില്ലിനും സെഞ്ച്വറി, ഇന്ത്യ മികച്ച ലീഡിലേക്ക്

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യ വലിയ ലീഡിലേക്ക്‌. ഇന്ന് അഞ്ചാമത്തെ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 46 റൺസിന്റെ ലീഡിൽ നിൽക്കുകയാണ്. ഇപ്പോൾ 264ന് 1 എന്ന നിലയിലാണ് ഇന്ത്യ ഉള്ളത്. സെഞ്ച്വറിയുമായി രോഹിത് ശർമയും ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ ഉള്ളത്.

ഇന്ന് രാവിലത്തെ സെഷനിൽ ആക്രമിച്ചു കളിച്ച ഇരുവരും മികച്ച റൺവേറ്റിലാണ് സ്കോർ നേടിയത്. രോഹിത് ശർമ ഇപ്പോൾ 160 പന്തിൽ 102 റൺസുമായി ക്രീസിൽ നിൽക്കുന്നു. മൂന്ന് സിക്സും 13 ഫോറും അടങ്ങുന്നതാണ് രോഹിത് ശർമയുടെ ഇന്നിംഗ്സ്. 142 പന്തിൽ 101 റൺസുമായാണ് ഗിൽ ക്രീസിൽ ഉള്ളത്‌. ഗിൽ ഇതുവരെ 5 സിക്സും 10 ഫോറും അടിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 150നു മുകളിൽ എത്തി.

ഇന്നലെ ആദ്യദിവസം ഇന്ത്യയ്ക്ക് അർദ്ധസഞ്ചറി നേടിയ ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഇംഗ്ലണ്ട് 218 റൺസിനാണ് ഇന്നലെ ആദ്യ ഇന്നിംഗ്സിൽ ഓളൗട്ട് ആയത്‌.

പതറാതെ ഗില്ലും ജുറെലും!! നാലാം ടെസ്റ്റ് ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 192 എന്ന വിജയ ലക്ഷ്യം നാലാം ദിനം രണ്ടാം സെഷനിൽ ഇന്ത്യ മറികടന്നു. ജുറെലും ഗില്ലും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ജയം നൽകിയത്. ഈ വിജയത്തോടെ 3-1ന് മുന്നിൽ എത്തിയ ഇന്ത്യ പരമ്പര സ്വന്തമാക്കി.

ഇന്ന് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ ഓപ്പണർമാർ ആദ്യ വിക്കറ്റിൽ 84 റൺസ് ആണ് കൂട്ടിച്ചേർത്തത്. യശസ്വി ജയ്സ്വാൾ 44 പന്തിൽ നിന്ന് 37 റൺസ് എടുത്ത് പുറത്തായി. ജോ റൂട്ട് ആണ് ജയ്സ്വാളിനെ പുറത്താക്കിയത്.

ക്യാപ്റ്റൻ രോഹിത് ശർമ്മ അർധ സെഞ്ച്വറിയുമായി പുറത്തായി. രോഹിത് 81 പന്തിൽ നിന്ന് 55 റൺസ് എടുത്തു. 5 ഫോറും ഒരു സിക്സും രോഹിത് അടിച്ചു‌. ഹാർട്ലിയുടെ പന്തിലാണ് ക്യാപ്റ്റൻ പുറത്തായത്. പിന്നാലെ റൺ ഒന്നും എടുക്കാത്ത പടിദാറിനെ ബഷീറും പുറത്താക്കി.

ലഞ്ചിനു പിന്നാലെ തുടരെ തുടരെ രണ്ട് വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യയെ പ്രതിസന്ധിയിലാക്കി. 4 റൺസ് എടുത്ത ജഡേജയും റൺ ഒന്നും എടുക്കാതെ സർഫറാസും തുടരെ തുടരെയുള്ള പന്തുകളിൽ പുറത്തായി. രണ്ട് വിക്കറ്റുകളും ബഷീർ ആണ് വീഴ്ത്തിയത്. ഇതോടെ ഇന്ത്യ 125-5 എന്നായി.

അവിടെ നിന്ന് ഗില്ലും ജുറെലും ക്ഷമയോടെ കൂട്ടുകെട്ട് പടുത്തു. ഇരുവരും ഒരുമിക്കുമ്പോൾ 67 റൺസോളം വേണമായിരുന്നു ഇന്ത്യക്ക് ജയിക്കാൻ. സിംഗിൾസും ഡബിളും എടുത്ത് ബുദ്ധിപരമായി ഇരുവരും കളിച്ച് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു. ഗിൽ 124 പന്തിൽ നിന്ന് 52 റൺസ് എടുത്തും ജുറൽ 77 പന്തിൽ നിന്ന് 39 റൺസ് എടുത്തും പുറത്താകാതെ നിന്നു.

ഇന്നലെ ഇംഗ്ലണ്ടിനെ 145ന് ഓളൗട്ട് ആക്കിയ ഇന്ത്യക്ക് വിജയിക്കാൻ 192 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 353 റൺസും ഇന്ത്യ 307 റൺസുമായിരുന്നു എടുത്തത്. ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ ശേഷം തിരികെവന്നാണ് ഇന്ത്യ മത്സരം ജയിച്ചത്. ആദ്യ ഇന്നിംഗ്സിൽ 90 റൺസും രണ്ടാം ഇന്നിംഗ്സിൽ ** റൺസും എടുത്ത ദ്രുവ് ജുറൽ ഇന്ത്യൻ വിജയത്തിൽ വലിയ പങ്കുവഹിച്ചു

Match Summary:
England: 353 & 145
India: 307 & 192-5

ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാരുടെ മികച്ച പ്രകടനം ആണ് രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം എന്ന് ഗിൽ

ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാരുടെ പ്രകടനമാണ് രണ്ട് ഈ പരമ്പരയിൽ രണ്ട് ടീമുകളും തമ്മിലുക്ക്ല പ്രധാന വ്യത്യാസമായത് എന്ന് ശുഭ്മൻ ഗിൽ. നാലാം ടെസ്റ്റിൽ ബുമ്ര ഇല്ലെങ്കിൽ ആ അഭാവം നികത്താൻ പോന്ന താരങ്ങൾ സ്ക്വാഡിൽ ഉണ്ട് ഗിൽ.

“ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാർ പരമ്പരയിൽ മിടുക്കരായിരുന്നു, അതാണ് ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ബുംറയാണ് ഞങ്ങളുടെ പേസ് ആക്രമണത്തിൻ്റെ നേതാവ്, പക്ഷേ മറ്റു ബൗളർമാരും മികച്ചു നിന്നു.” ഗിൽ പറഞ്ഞു.

“മുഹമ്മദ് സിറാജ് ബൗൾ ചെയ്ത രീതി മികച്ചതായിരുന്നു, പ്രത്യേകിച്ച് രാജ്‌കോട്ട് ടെസ്റ്റിൻ്റെ അവസാന ഇന്നിംഗ്‌സിൽ. ഇന്ത്യൻ സാഹചര്യങ്ങളിൽ അദ്ദേഹത്തിന് നല്ല അനുഭവപരിചയമുണ്ട്,” റാഞ്ചി ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ശുഭ്മാൻ ഗിൽ പറഞ്ഞു.

Exit mobile version