Picsart 24 01 10 14 46 25 323

ആദ്യ പകുതിയിൽ പെപ്രയുടെ ഇരട്ട ഗോൾ, കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

കലിംഗ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഷില്ലോംഗ് ലജോംഗിനെ നേരിടുകയാണ്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ്. പെപ്ര നേടിയ ഇരട്ട ഗോളുകൾ ആണ് ബ്ലാസ്റ്റേഴ്സിന് മുൻ തൂക്കം നൽകിയത്.

ശക്തമായ ടീമുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ തന്നെ തുടങ്ങി. 15ആം മിനുട്ടിൽ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ദിമിത്രിയോസ് നൽകിയ മികച്ച പാസിൽ നിന്നായിരുന്നു പെപ്രയുടെ ഫിനിഷ്. 27ആം മിനുട്ടിൽ പെപ്ര ലീഡ് ഇരട്ടിയാക്കി. ഇത്തവണ പ്രബീർ ദാസ് നൽകിയ ക്രോസ് ലക്ഷ്യത്തിൽ എത്തിച്ചാണ് പെപ്ര സ്കോർ 2-0 എന്നാക്കിയത്.

ഷില്ലോംഗിന് ഒരു പെനാൾട്ടിയിലൂടെ ആണ് ഒരു ഗോൾ കണ്ടെത്താൻ ആയത്. സ്ട്രൈക്കർ കരീമിനെ സച്ചിൻ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി റെനാൻ പൗളീനോ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1.

ആദ്യ പകുതിയുടെ അവസാനം ബ്ലാസ്റ്റേഴ്സിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പിന്നാലെ വന്ന ഡെയ്സുകെയുടെ ഷോട്ട് ഗോൾ കീപ്പർ സേവ് ചെയ്യുകയും ചെയ്തു.

Exit mobile version