ബലാത്സംഗ കേസിൽ നേപ്പാൾ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെയെ എട്ട് വർഷത്തെ തടവിന് ശിക്ഷിച്ചു

ബലാത്സംഗ കേസിൽ നേപ്പാൾ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചനെ നേപ്പാൾ കോടതി എട്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. കഴിഞ്ഞ വർഷം കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ വെച്ച് 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിലാണ് ശിക്ഷ‌. താരം കുറ്റം ചെയ്തിട്ടുണ്ടെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

നേരത്തെ ലമിചാനെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എങ്കിലും ജനുവരിയിൽ ജാമ്യത്തിലിറങ്ങിയിരുന്നു. അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിക്കാൻ ടീമിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. നേപ്പാൾ ക്രിക്കറ്റ് ബോർഡ് താരത്തെ വീണ്ടും ടീമിൽ എടുത്തത് വലിയ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു. എട്ടു വർഷത്തെ തടവിന് ഒപ്പം വലിയ പിഴയും ലമിചാനെക്ക് എതിരെ വിധിച്ചിട്ടുണ്ട്.

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനായി സന്ദീപ് ലാമിച്ചാനെ കളിക്കാനെത്തുന്നു

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2021 സീസണില്‍ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിക്കും. മുന്‍ വര്‍ഷങ്ങളില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്, ബാര്‍ബഡോസ് ട്രിഡന്റ്സ്, ജമൈക്ക തല്ലാവാസ് എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരം ഇത്തവണ നിലവിലെ ചാമ്പ്യന്മാരായ ട്രിന്‍ബാഗോയ്ക്ക് വേണ്ട് കളിക്കും.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ താരം കളിക്കുന്ന നാലാമത്തെ ടീമാണ് നൈറ്റ് റൈഡേഴ്സ്. 2020 സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് സന്ദീപ് 12 വിക്കറ്റ് നേടിയിരുന്നു.

ജേസണ്‍ റോയിയെും അലെക്സ് കാറെയെയും റിലീസ് ചെയ്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ ഫൈനലിലെത്തിയ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയപ്പോള്‍ ടീമില്‍ കഴിഞ്ഞ വര്‍ഷം അധികം മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന വിദേശ താരങ്ങളെ ടീം റിലീസ് ചെയ്തു.

ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലെക്സ് കാറെയാണ് അവസരം ലഭിച്ച താരങ്ങളില്‍ ഇത്തവണ റിലീസ് ചെയ്ത താരത്തില്‍ ഒരാള്‍. കീമോ പോള്‍, നേപ്പാള്‍ സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെ, ജേസണ്‍ റോയ് എന്നിവരാണ് മറ്റു താരങ്ങള്‍. ഇന്ത്യന്‍ താരങ്ങളില്‍ മോഹിത് ശര്‍മ്മയെയും തുഷാര്‍ ദേശ്പാണ്ടേയെയും ടീം റിലീസ് ചെയ്തു.

അതേ സമയം ഡാനിയേല്‍ സാംസിനെയും ഹര്‍ഷല്‍ പട്ടേലിനെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി ട്രേഡ് ചെയ്യുവാനും ഡല്‍ഹി ക്യാപിറ്റല്‍സ് തീരുമാനിച്ചിട്ടുണ്ട്.

നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയ്ക്ക് കോവിഡ്

നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയ്ക്ക് കോവിഡ്. താരം തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്. തനിക്ക് ചെറിയ ശരീര വേദനയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ മെച്ചപ്പെട്ട് വരികയാണെന്നും ഉടന്‍ തിരികെ എത്താനാകുമെന്നുമാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

ബിഗ് ബാഷില്‍ അടുത്തിടെ ഹോബാര്‍ട്ട് ഹറികെയന്‍സുമായി കരാറിലെത്തിയ താരം ഇതിന് മുമ്പ് മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടി കളിച്ചിട്ടുണ്ട്. ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലംഗമായിരുന്ന താരത്തിന് എന്നാല്‍ അവസരം ലഭിച്ചിരുന്നില്ല.

നേപ്പാള്‍ ടീമില്‍ ക്യാപ്റ്റന്‍ ഗ്യാനനേന്ദ്ര മല്ല, വൈസ് ക്യാപ്റ്റന്‍ ദീപേന്ദ്ര സിംഗ് ഐറീ, രോഹിത് പൗഡല്‍ എന്നിവര്‍ നേരത്തെ കൊറോണ പോസിറ്റീവായി മാറിയിരുന്നു.

Exit mobile version