സിറാജ് 10 ഓവറും എറിഞ്ഞേനെ, പരിശീലകൻ ഇടപെട്ടാണ് തടഞ്ഞത് എന്ന് രോഹിത്

ഇന്ത്യയുടെ പരിശീലകൻ ഇടപെട്ടതിനെത്തുടർന്ന് ആണ് മുഹമ്മദ് സിറാജ് 10 ഓവർ ഇന്നലെ എറിയാതിരുന്നത് എന്ന് രോഹിത് ശർമ്മ പറഞ്ഞു. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ഏഴ് ഓവറുകൾ സിറാജ് എറിഞ്ഞിരുന്നു. 6 വിക്കറ്റും നേടി. സിറാജ് 10 ഓവറും എറിയാൻ ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ അത് താരത്തിന് പരിക്കേൽക്കാനുള്ള കാരണം ആകും എന്ന ഭയത്തിൽ ഇന്ത്യൻ ടീം പരിശീലകൻ അദ്ദേഹത്തെ തടയുക ആയിരുന്നു എന്ന് രോഹിത് പറഞ്ഞു.

“അദ്ദേഹം ആ സ്പെല്ലിൽ 7 ഓവർ ബൗൾ ചെയ്തു. 7 ഓവറുകൾ ധാരാളമാണ്. അവൻ ബൗൾ ചെയ്യണമെന്ന് അവൻ ആഗ്രഹിച്ചു, പക്ഷേ അവനെ തടയണമെന്ന് ഞങ്ങളുടെ പരിശീലകനിൽ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു. പന്തെറിയാൻ അവൻ വളരെ താല്ലര്യവാനായിരുന്നു, പക്ഷേ അത് ഏതൊരു ബൗളറുടെയും ബാറ്ററുടെയും സ്വഭാവമാണ്. പക്ഷേ അവിടെയാണ് പരിശീലകരുടെ ജോലി വരുന്നത്.” രോഹിത് ശർമ്മ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അടിച്ച് തകര്‍ത്ത് വിജയ് ശങ്കറും കൂട്ടരും, തമിഴ്നാടിനു 130 റണ്‍സ് ജയം

വിജയ് ശങ്കര്‍ ശതകവും ബാബ ഇന്ദ്രജിത്ത്, അഭിനവ് മുകുന്ദ് എന്നിവര്‍ അര്‍ദ്ധ ശതകങ്ങളും നേടിയ മത്സരത്തില്‍ 130 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി തമിഴ്നാട്. ആസാമിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത തമിഴ്നാട് 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് നേടിയത്. വിജയ് ശങ്കര്‍(129), ബാബ ഇന്ദ്രജിത്ത്(92), അഭിനവ് മുകുന്ദ്(71) എന്നിവര്‍ക്കൊപ്പം ഓപ്പണര്‍ എന്‍ ജഗദീഷന്‍ 37 റണ്‍സ് നേടിയപ്പോള്‍ തമിഴ്നാട് 334 റണ്‍സ് നേടി.

7 സിക്സും 7 ബൗണ്ടറിയും അടക്കം 99 പന്തില്‍ നിന്നാണ് വിജയ് ശങ്കറുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. അമിത് സിന്‍ഹ രണ്ടും അരൂപ് ദാസ്, മുഖ്താര്‍ ഹുസൈന്‍ എന്നിവര്‍ ആസാമിനായി ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആസാം 44.1 ഓവറില്‍ 204 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. യോ മഹേഷ്, ബാബ അപരാജിത്ത്, വരുണ്‍ ചക്രവര്‍ത്തി, രവിശ്രീനിവാസന്‍ സായി കിഷോര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ എം മുഹമ്മദ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും തമിഴ്നാടിനായി നേടി.

45 റണ്‍സ് നേടിയ റയാന്‍ പരാഗ് ആണ് ആസാം നിരയിലെ ടോപ് സ്കോറര്‍. ഗോകുല്‍ ശര്‍മ്മ 42 റണ്‍സും വസീഖുര്‍ റഹ്മാന്‍ 43 റണ്‍സും നേടി.

Exit mobile version