കോഹ്ലി ഔട്ട് ആണെന്ന് താനും കോഹ്ലിയും വിശ്വസിക്കുന്നില്ല എന്ന് ഫാഫ് ഡു പ്ലസിസ്

ഇന്നത്തെ കോഹ്ലിയുടെ ഔട്ട് ഔട്ടാണെന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ്. വിരാട് കോഹ്ലി ഇന്ന് ഒരു ഹൈ ഫുൾടോസിൽ ആയിരുന്നു പുറത്തായത്‌. അത് അരയ്ക്ക് മുകളിൽ ആയിരുന്നു എങ്കിലും കോഹ്ലി ക്രീസിന് പുറത്ത് ആയതിനാൽ ബീമർ ആയി കണക്കാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ കോഹ്ലിയെ ഔട്ട് ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

“നിയമങ്ങളാണ് നിയമങ്ങൾ, വിരാടും ഞാനും കരുതിയത് പന്ത് വെയിസ്റ്റിനേക്ക ഉയരത്തിൽ ആണ് എന്നാണ്. അവർ പോപ്പിംഗ് ക്രീസിൽ നിന്നാണ് അളന്നതെന്ന് ഞാൻ ഊഹിക്കുന്നു, ഒരു ടീം അത് ബീമർ ആണെന്ന് കരുതുന്നു, മറ്റേ ടീം അങ്ങനെയല്ല എന്ന് വിശ്വസിക്കുന്നു. ചില സമയങ്ങളിൽ കളി അങ്ങനെയാണ്.” ഫാഫ് മത്സര ശേഷം പറഞ്ഞു.

ഇന്ന് ഔട്ട് ആയ ശേഷം കോഹ്ലി വളരെ രോഷാകുലനായായിരുന്നു കളം വിട്ടത്. ആർ സി ബി ഈ മത്സരത്തിൽ ഒരു റണ്ണിനാണ് പരാജയപ്പെട്ടത്.

യോഗമില്ല RCB!! അവസാന ഓവർ ത്രില്ലറിൽ KKR-നോട് 1 റണ്ണിന്റെ തോൽവി

കൊൽക്കത്തയിൽ നടന്ന ത്രില്ലറിൽ RCB-ക്ക് പരാജയം. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ 1 റൺസിന്റെ പരാജയം ആണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വഴങ്ങിയത്. 223 എന്ന വലിയ റൺ ചെയ്സ് ചെയ്ത RCB-ക്ക് 221 റൺസ് എടുക്കാൻ ആയി. അവസാന ഓവറിൽ 21 റൺസ് വേണ്ടിയിരുന്ന RCB 19 റൺസ് ആണ് അടിച്ചത്. ആർ സി ബിയുടെ സീസണിലെ 8 മത്സരങ്ങൾക്ക് ഇടയിലെ ഏഴാം തോൽവിയാണിത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അഞ്ചാം വിജയവും.

ഇന്ന് വിരാട് കോഹ്ലി ആദ്യ ഓവറുകളിൽ ആക്രമിച്ചു തുടങ്ങി എങ്കിലും 18 റൺസ് എടുത്തു നിൽക്കെ ഒരു ബീമറിൽ കോഹ്ലി ഔട്ട് ആയി. ഹർഷിത് റാണ ആയിരുന്നു കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. ഇതിനു പിന്നാലെ 7 റൺ എടുത്ത ഡുപ്ലസിസും പുറത്തായി. ഇതിനു ശേഷം വിൽ ജാക്സും രജത് പടിദാറും ചേർന്ന് ചെയ്സ് മുന്നോട്ട് നയിച്ചു.

രജത് പടിദാർ 23 പന്തിൽ നിന്ന് 52 റൺസ് അടിച്ചു. 5 സിക്സും 3 ഫോറും അടങ്ങുന്നത് ആയിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. വിൽ ജാക്സ് 32 പന്തിൽ 55 റൺസും എടുത്തു. 12ആം ഓവറിൽ റസൽ പന്തെറിയാൻ എത്തി 4 ബോളുകൾക്ക് ഇടയിൽ രണ്ടു പേരെയും പുറത്താക്കി.

പിന്നാലെ 6 റൺസ് എടുത്ത ഗ്രീനിനെയും 4 റൺസ് എടുത്ത് ലോമ്രോറിനെയും നരൈനും പുറത്താക്കി. ഇതിനു ശേഷം കാർത്തികും പ്രഭുദേസായിയും ഒരുമിച്ചു. അവസാന 4 ഓവറിൽ 42 റൺസ് ആയിരുന്നു RCB-ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. അത് 3 ഓവറിൽ 37 ആയി. 18ആം ഓവറിൽ ഹർഷിത് പ്രഭുദേശായിയെ പുറത്താക്കി. 18 പന്തിൽ 24 റൺസ് ആണ് താരം എടുത്തത്‌. ആ ഓവറിൽ ആകെ വന്നത് 6 റൺസ്. അവസന 2 ഓവറിൽ ആർ സി ബിക്ക് വേണ്ടത് 31 റൺസ്.

ദിനേഷ് കാർത്തികിന്റെ പതിവ് ഫിനിഷിംഗ് ഇന്ന് ഉണ്ടായില്ല. റസലിന്റെ 19ആം ഓവറിൽ 10 റൺസേ താരം അടിച്ചുള്ളൂ. ഒപ്പം അവസാന പന്തിൽ പുറത്താവുകയും ചെയ്തു. അവസാന ഓവറിൽ RCB-ക്ക് വേണ്ടത് 21 റൺസ്.

സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ കരൺ ശർമ്മ സിക്സ് അടിച്ചു. 5 പന്തിൽ നിന്ന് 15 റൺസ്. അടുത്ത പന്തിൽ റൺ വന്നില്ല. ജയിക്കാൻ 4 പന്തിൽ 15 റൺസ്. മൂന്നാം പന്തിൽ വീണ്ടും കരൺ സിക്സ് അടിച്ചു. 3 പന്തിൽ 9 റൺസ് ആയി ടാർഗറ്റ് കുറഞ്ഞു. നാലാം പന്തിലും കരണിന്റെ സിക്സ്. ജയിക്കാൻ 2 പന്തിൽ 3 റൺസ്. അടുത്ത പന്തിൽ കരൺ ശർമ്മ സ്റ്റാർകിന് ക്യാച്ച് കൊടുത്ത് പുറത്ത്. അവസാന പന്തിൽ ജയിക്കാൻ 1 പന്തിൽ 3 റൺസ്. 7 പന്തിൽ 20 റൺസ് ആണ് കരൺ ശർമ്മ അടിച്ചത്.

ഫെർഗൂസൺ അവസാന പന്തിൽ സ്റ്റാർക്കിനെ അടിച്ച് 2 ഓടി. ഇഞ്ചുകളുടെ വ്യത്യാസത്തിൽ രണ്ടാം റൺ ഓടുന്നതിനെ ഫെർഗൂസൺ ഔട്ട് ആയി. കെ കെ ആറിന് ഒരു റൺ വിജയം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആർ സി ബിക്കെതിരെ 20 ഓവറിൽ 222 റൺസ് ആണ് എടുത്തത്. ഫിൽ സാൾട്ടിന്റെയും ശ്രേയസ് അയ്യറിന്റെയും ഇന്നിംഗ്സുകളാണ് കൊൽക്കത്തക്ക് കരുത്തായത്.

തുടക്കത്തിൽ സാൾട്ട് 14 പന്തിൽ 48 റൺസ് അടിച്ചു മികച്ച തുടക്കമാണ് കെ കെ ആറിന് നൽകിയത്. അവർ പവർപ്ലെയിൽ 75 റൺസ് അടിച്ചു കൂട്ടിയിരുന്നു. എന്നാൽ സാൾട്ടിന്റെ വിക്കറ്റ് പോയതോടെ കെ കെ ആർ റൺറേറ്റ് കുറഞ്ഞു തുടങ്ങി. അവസാന മത്സരങ്ങളിലെ ഹീറോ ആയ നരൈൻ ഇന്ന് കാര്യമായി ബാറ്റ് കൊണ്ട് തിളങ്ങാനായില്ല. വൈഡ് യോർക്കറുകളും ഇൻസ്വിംഗ് യോർക്കറും എറിഞ്ഞ് നരൈനെ പിടിച്ചു കെട്ടാൻ ആർ സി ബി ബോളർമാർക്കായി. 15 പന്തിൽ നിന്ന് 10 റൺസ് മാത്രമേ നരൈൻ എടുത്തുള്ളൂ.

മൂന്ന് റൺസെടുത്ത രഗുവൻഷി, 16 എടുത്ത വെങ്കിടേഷ് അയ്യർ, 24 റൺസ് എടുത്ത റിങ്കു സിങ് എന്നിവരും പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട് ശ്രേയസും റസ്സലും ചേർന്ന് കൊൽക്കത്തയെ 200ലേക്ക് അടുപ്പിച്ചു. ശ്രേയസ് 36 പന്തിൽ നിന്ന് 50 റൺസ് എടുത്തു. 1 സിക്സും 7 ഫോറും ആണ് താരം അടിച്ചത്.

അവസാനം രമന്ദീപ് ഇറങ്ങി 9 പന്തിൽ 24 റൺസ് അടിച്ചു കൂട്ടി. റസൽ 20 പന്തിൽ 27 റൺസും എടുത്തു.

ചരിത്രം പിറന്നു!! 549 റൺസും 38 സിക്സും, സൺറൈസേഴ്സിന് 25 റൺസ് ജയം, RCB ആറാം തോൽവി

സൺറൈസേഴ്സ് ഉയർത്തിയ റൺമല ചെയ്സ് ചെയ്ത RCB-ക്ക് 25 റൺസിന്റെ പരാജയം. ഫാഫുൽ കാർത്തികും ആർ സി ബിക്ക് ആയി പൊരുതി എങ്കിലും 262/7 വരെയെ അവർ എത്തിയുള്ളൂ. ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് പിറന്ന മത്സരമാണിത്. 549 റൺസും 38 സിക്സും ഇന്നത്തെ മത്സരത്തിൽ പിറന്നു. ആർ സി ബിക്ക് ഇത് അവരുടെ സീസണിലെ ആറാം പരാജയമാണിത്‌. ആകെ ഒരു മത്സരമാണ് അവർ ജയിച്ചത്. സൺറൈസേഴ്സിന് ആകട്ടെ ഇത് ആറ് മത്സരങ്ങൾക്ക് ഇടയിലെ നാലാം വിജയമാണ്.

ഇന്ന് 288 എന്ന വിജയലക്ഷ്യം പിന്തുടർന്ന RCB മികച്ച രീതിയിലാണ് തുടങ്ങിയത്. ഫാഫും കോഹ്ലിയും ചേർന്ന് പവർ പ്ലേയിൽ 79-0 എന്ന മികച്ച സ്കോറിൽ എത്തിച്ചു. എന്നാൽ പവർ പ്ലേക്ക് ശേഷം കാര്യങ്ങൾ മാറി. 20 പന്തിൽ നിന്ന് 42 റൺസ് എടുത്ത കോഹ്ലിയെ ആദ്യം നഷ്ടമായി.

7 റൺസ് എടുത്ത വിൽ ജാക്സ്, 9 റൺസ് എടുത്ത രജത് പടിദാർ, റൺ ഒന്നും എടുക്കാതെ സൗരവ് ചൗഹാൻ, എന്നിവർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. ഒരു ഭാഗത്ത് നിന്ന് ഒറ്റയ്ക്ക് പൊരുതിയ ഫാഫ് 62 റൺസിൽ നിൽക്കെ പാറ്റ് കമ്മിൻസിന്റെ പന്തിൽ പുറത്തായി. 28 പന്തിൽ നിന്നായിരുന്നു ഫാഫ് 62 റൺസ് എടുത്തത്‌.

ഇതിന് ശേഷം കാർത്തിക് പൊരുതി നോക്കി എങ്കിൽ ലക്ഷ്യം വിദൂരത്ത് ആയിരുന്നു. കാർത്തിക് 35 പന്തിൽ നിന്ന് 83 റൺസ് എടുത്തു. 7 സിക്സും 5 ഫോറും താരം അടിച്ചു ‌ കാർത്തിന്റെ പോരാട്ടം ആർ സി ബിയെ 20 ഓവർ അവസാനിക്കുമ്പോൾ 262 എന്ന സ്കോറിൽ എത്തിച്ചു. സൺറൈസേഴ്സിനായി കമ്മിൻസ് 3 വിക്കറ്റും മായങ്ക് മർക്കണ്ടെ 2 വിക്കറ്റും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത സൺ റൈസേഴ്സ് ഹൈദരാബാദ് ഐപിഎലില്‍ വീണ്ടുമൊരു കൂറ്റന്‍ സ്കോര്‍ നേടി റെക്കോർഡ് ഇട്ടിരുന്നു. ഇന്ന് ട്രാവിസ് ഹെഡിന്റെ ശതകത്തിനൊപ്പം ഹെയിന്‍റിച്ച് ക്ലാസ്സന്‍ അര്‍ദ്ധ ശതകവുമായി തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് 287 റൺസാണ് നേടിയത്.  നാലാം വിക്കറ്റിൽ 56 റൺസ് നേടിയ സമദ് – മാര്‍ക്രം കൂട്ടുകെട്ട് സൺറൈസേഴ്സിനെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്ക് എത്തിച്ചു. ഇവര്‍ തന്നെ ഈ സീസണിൽ നേടിയ 277 റൺസെന്ന റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

8.1 ഓവറിൽ 108 റൺസാണ് സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ നേടിയത്. അഭിഷേക് ശര്‍മ്മ 22 പന്തിൽ 34 റൺസ് നേടി പുറത്താകുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗുമായി ട്രാവിസ് ഹെഡ് കസറിയപ്പോള്‍ താരം 41 പന്തിൽ നിന്ന് 102 റൺസ് നേടി പുറത്താകുകയായിരുന്നു.

31 പന്തിൽ 67റൺസുമായി ഹെയിന്‍റിച്ച് ക്ലാസ്സനും കളം നിറഞ്ഞ് കളിച്ചപ്പോള്‍ സൺറൈസേഴ്സ് സ്കോര്‍ 231 റൺസിലേക്ക് കുതിച്ചു. ലോക്കി ഫെര്‍ഗൂസൺ ആണ് ക്ലാസ്സനെ പുറത്താക്കിയത്. ട്രാവിസ് ഹെഡ് 8 സിക്സും ക്ലാസ്സന്‍ 5 സിക്സുമാണ് ഇന്നിംഗ്സിൽ നേടിയത്.

എയ്ഡന്‍ മാര്‍ക്രത്തിന് കൂട്ടായി അബ്ദുള്‍ സമദും തട്ടുപൊളിപ്പന്‍ ബാറ്റിംഗുമായി എത്തിയപ്പോള്‍ റീസ് ടോപ്ലി എറിഞ്ഞ 19ാം ഓവറിൽ സമദ് രണ്ട് സിക്സും മൂന്ന് ഫോറും നേടി. ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്. അവസാന ഓവറിൽ മാര്‍ക്രം ഒരു ഫോറും സിക്സും നേടിയപ്പോള്‍ അടുത്ത പന്തിൽ വന്ന സിംഗിള്‍ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന തങ്ങളുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ സൺറൈസേഴ്സിന് സാധിച്ചു. സമദ് ഒരു സിക്സ് കൂടി നേടിയപ്പോള്‍ ഓവറിൽ നിന്ന് വന്ന 21 റൺസ് സൺറൈസേഴ്സിനെ 287 റൺസിലെത്തിച്ചു.

സമദ് പത്ത് പന്തിൽ 37 റൺസും മാര്‍ക്രം 17 പന്തിൽ 32 റൺസും നേടി നാലാം വിക്കറ്റിൽ 19 പന്തിൽ 56 റൺസ് നേടി.

ചെണ്ടയായി മാറി ആര്‍സിബി ബൗളിംഗ്, കൊട്ടിപഠിച്ച സൺറൈസേഴ്സിന് പുത്തന്‍ റെക്കോര്‍ഡ്

ഐപിഎലില്‍ വീണ്ടുമൊരു കൂറ്റന്‍ സ്കോര്‍ നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ട്രാവിസ് ഹെഡിന്റെ ശതകത്തിനൊപ്പം ഹെയിന്‍റിച്ച് ക്ലാസ്സന്‍ അര്‍ദ്ധ ശതകവുമായി തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് 287 റൺസാണ് നേടിയത്.  നാലാം വിക്കറ്റിൽ 56 റൺസ് നേടിയ സമദ് – മാര്‍ക്രം കൂട്ടുകെട്ട് സൺറൈസേഴ്സിനെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്ക് എത്തിച്ചു. ഇവര്‍ തന്നെ ഈ സീസണിൽ നേടിയ 277 റൺസെന്ന റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

8.1 ഓവറിൽ 108 റൺസാണ് സൺറൈസേഴ്സ് ഓപ്പണര്‍മാര്‍ നേടിയത്. അഭിഷേക് ശര്‍മ്മ 22 പന്തിൽ 34 റൺസ് നേടി പുറത്താകുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗുമായി ട്രാവിസ് ഹെഡ് കസറിയപ്പോള്‍ താരം 41 പന്തിൽ നിന്ന് 102 റൺസ് നേടി പുറത്താകുകയായിരുന്നു.

31 പന്തിൽ 67റൺസുമായി ഹെയിന്‍റിച്ച് ക്ലാസ്സനും കളം നിറഞ്ഞ് കളിച്ചപ്പോള്‍ സൺറൈസേഴ്സ് സ്കോര്‍ 231 റൺസിലേക്ക് കുതിച്ചു. ലോക്കി ഫെര്‍ഗൂസൺ ആണ് ക്ലാസ്സനെ പുറത്താക്കിയത്. ട്രാവിസ് ഹെഡ് 8 സിക്സും ക്ലാസ്സന്‍ 5 സിക്സുമാണ് ഇന്നിംഗ്സിൽ നേടിയത്.

എയ്ഡന്‍ മാര്‍ക്രത്തിന് കൂട്ടായി അബ്ദുള്‍ സമദും തട്ടുപൊളിപ്പന്‍ ബാറ്റിംഗുമായി എത്തിയപ്പോള്‍ റീസ് ടോപ്ലി എറിഞ്ഞ 19ാം ഓവറിൽ സമദ് രണ്ട് സിക്സും മൂന്ന് ഫോറും നേടി. ഓവറിൽ നിന്ന് 25 റൺസാണ് പിറന്നത്. അവസാന ഓവറിൽ മാര്‍ക്രം ഒരു ഫോറും സിക്സും നേടിയപ്പോള്‍ അടുത്ത പന്തിൽ വന്ന സിംഗിള്‍ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന തങ്ങളുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ സൺറൈസേഴ്സിന് സാധിച്ചു. സമദ് ഒരു സിക്സ് കൂടി നേടിയപ്പോള്‍ ഓവറിൽ നിന്ന് വന്ന 21 റൺസ് സൺറൈസേഴ്സിനെ 287 റൺസിലെത്തിച്ചു.

സമദ് പത്ത് പന്തിൽ 37 റൺസും മാര്‍ക്രം 17 പന്തിൽ 32 റൺസും നേടി നാലാം വിക്കറ്റിൽ 19 പന്തിൽ 56 റൺസ് നേടി.

ബുംറയുടെ മാന്ത്രിക സ്പെൽ, ആര്‍സിബിയെ 196 റൺസിലെത്തിച്ച് ദിനേശ് കാര്‍ത്തിക്

മുംബൈയ്ക്കെതിരെ ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ആര്‍സിബിയെ 196 റൺസിലെത്തിച്ച് ദിനേശ് കാര്‍ത്തിക്. ഫാഫ് ഡു പ്ലെസി , രജത് പടിദാര്‍ എന്നിവരുടെ ബാറ്റിംഗ് മികവിനിടയിലും ആര്‍സിബിയെ  ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ സ്പെൽ ആടിയുലച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക് മത്സരത്തിൽ 23 പന്തിൽ 53 റൺസ് നേടി ആര്‍സിബി പ്രതീക്ഷകള്‍ കാത്തു.

വിരാട് കോഹ്‍ലിയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായ ആര്‍സിബിയ്ക്ക് അരങ്ങേറ്റക്കാരന്‍ വിൽ ജാക്സിനെയും വേഗത്തിൽ നഷ്ടമായി. പിന്നീട് ഫാഫ് ഡു പ്ലെസി – രജത് പടിദാര്‍ കൂട്ടുകെട്ട് 82 റൺസ് മൂന്നാം വിക്കറ്റിൽ നേടി ബെംഗളൂരുവിനെ മികച്ച നിലയിലേക്ക് എത്തിച്ചു.

26 പന്തിൽ 50 റൺസ് നേടിയ രജത് പടിദാറിനെ നഷ്ടമാകുമ്പോള്‍ ആര്‍സിബി 105/3 എന്ന നിലയിലായിരുന്നു. തൊട്ടടുത്ത ോവറിൽ ഗ്ലെന്‍ മാക്സ്വെല്ലിനെയും ടീമിന് നഷ്ടമായതോടെ ആര്‍സിബി 108/4 എന്ന നിലയിലേക്ക് വീണു. 33 പന്തിൽ ഫാഫ് ഡു പ്ലെസി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ആര്‍സിബിയുടെ പ്രതീക്ഷയായി നിലകൊണ്ടു. ഫാഫിന് ഒപ്പമെത്തിയ ദിനേശ് കാര്‍ത്തിക് മുംബൈ ബൗളര്‍മാരെ അതിര്‍ത്തി കടത്തിയപ്പോള്‍ ആര്‍സിബി പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങുവാന്‍ തുടങ്ങി.

ജസ്പ്രീത് ബുംറ ഫാഫിനെ പുറത്താക്കിയപ്പോള്‍ 45 റൺസായിരുന്നു ഈ കൂട്ടുകെട്ട് നേടിയത്. 40 പന്തിൽ 61 റൺസായിരുന്നു ആര്‍സിബി നായകന്റെ സംഭാവന. തൊട്ടടുത്ത പന്തിൽ ബുംറ മഹിപാൽ ലോംറോറിനെ പുറത്താക്കിയപ്പോള്‍ ആര്‍സിയുടെ നില പരുങ്ങലിലായി.

തന്റെ അവസാന ഓവറിൽ രണ്ട് വിക്കറ്റ് കൂടി ബുംറ നേടിയപ്പോള്‍ സ്പെല്ലിലെ അവസാന പന്തിൽ കാര്‍ത്തിക് താരത്തിനെ അതിര്‍ത്തി കടത്തി. 21 റൺസ് വിട്ട് നൽകിയാണ് ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടം. ആകാശ് മാധ്വാൽ എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും കാര്‍ത്തിക് നേടിയപ്പോള്‍ ഓവറിൽ നിന്ന് 19 റൺസാണ് പിറന്നത്. 8 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 196 റൺസ് നേടിയത്.

ഇന്ന് സൂപ്പര്‍ പോരാട്ടം!!! പോയിന്റ് പട്ടികയിൽ ഉയരുവാന്‍ മുംബൈയും ബെംഗളൂരുവും, ടോസ് അറിയാം

ഇന്ന് ഐപിഎലിലെ വമ്പന്മാരുടെ പോരാട്ടത്തിൽ മുംബൈ ഇന്ത്യന്‍സും റോയൽ ചലഞ്ചേഴ്സും ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമുകളും മോശം തുടക്കത്തിൽ നിന്ന് കരകയറുവാനാണ് ശ്രമിക്കുന്നത്. പോയിന്റ് പട്ടികയിൽ അവസാന പാതിയിലാണ് ഇരു ടീമുകളും. മത്സരത്തിൽ ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുത്തു.

ഇരു ടീമുകള്‍ക്കും 2 പോയിന്റാണ് കൈവശമുള്ളത്. ഇന്ന് വിജയിച്ചാൽ പോയിന്റ് പട്ടികയിൽ 4 പോയിന്റുമായി പഞ്ചാബിന് മുകളിലെത്തുവാന്‍ വിജയികള്‍ക്ക് സാധിയ്ക്കും. വിൽ ജാക്സ് ആര്‍സിബിയ്ക്കായി തന്റെ ഐപിഎൽ അരങ്ങേറ്റം കുറിയ്ക്കുകയാണ് ഇന്നത്തെ മത്സരത്തിൽ. കാമറൺ ഗ്രീന്‍ ടീമിന് പുറത്ത് പോകുന്നു. മൂന്ന് മാറ്റങ്ങള്‍ വരുത്തിയ ടീമിലേക്ക് മഹിപാൽ ലോംറോറും വൈശാഖ് വിജയകുമാറും എത്തുന്നു. അതേ സമയം മുംബൈ നിരയിൽ പിയൂഷ് ചൗളയ്ക്ക് പകരം ശ്രേയസ്സ് ഗോപാൽ എത്തുന്നു.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: Virat Kohli, Faf du Plessis(c), Will Jacks, Rajat Patidar, Glenn Maxwell, Dinesh Karthik(w), Mahipal Lomror, Reece Topley, Vijaykumar Vyshak, Mohammed Siraj, Akash Deep

മുംബൈ ഇന്ത്യന്‍സ്: Rohit Sharma, Ishan Kishan(w), Tilak Varma, Hardik Pandya(c), Tim David, Romario Shepherd, Mohammad Nabi, Shreyas Gopal, Jasprit Bumrah, Gerald Coetzee, Akash Madhwal

കോഹ്ലിയും 3 വിദേശ ബാറ്റർമാരും എന്ന തന്ത്രം ഫലിക്കില്ല എന്ന് RCB മനസ്സിലാക്കുന്നില്ല – ആകാശ് ചോപ്ര

ആർസിബി അവരുടെ ടാക്റ്റിക്സ് മാറ്റേണ്ട സമയമായെന്ന് ആകാശ് ചോപ്ര. മൂന്ന് വിദേശ ബാറ്റർമാരും ഒരു കോഹ്ലിയും എന്ന തന്ത്രം വർഷങ്ങളായി പയറ്റിയിട്ടും അവർക്ക് അതിൽ ഫലം കണ്ടെത്താൻ ആകുന്നില്ല എന്നും ആ ടാക്റ്റിക്സ് മാറ്റി വേറെ ടാക്സിലേക്ക് ആർസിബി മാറേണ്ട സമയം അതിക്രമിച്ചു എന്നും ആകാശ് പറഞ്ഞു. ഇന്നലെ രാജസ്ഥാനോറ്റ് ആർ സി ബി തോറ്റതിനു ശേഷം ട്വിറ്ററിൽ പ്രതികരിക്കുക ആയിരുന്നു ആകാശ് ചോപ്ര.

“ഹസരംഗയെ വാങ്ങാൻ ആയി നിങ്ങൾ ചാഹലിനെ വിട്ടയച്ചു. എന്നിട്ട് അൺക്യാപ്ഡ് ഇന്ത്യൻ സ്പിന്നർമാരിൽ നിക്ഷേപം നടത്തു.ആർസിബിയുടെ ബൗളിംഗ് ഒരു ദുർബ്ബല ലിങ്കാണെന്ന് മനസ്സിലാക്കാൻ ഇവർക്ക് ആകുന്നില്ല.അത് പരിഹരിക്കാനുള്ള ശ്രമം ഇനിയും കാണാനായിട്ടില്ല.” ആകാശ് ചോപ്ര പറഞ്ഞു.

“ബാറ്റിംഗിനെ സംബന്ധിച്ചിടത്തോളം, കോഹ്‌ലി പ്ലസ് 3 ഓവർസീസ് ബാറ്റേഴ്‌സ് എന്നത് രണ്ട് പതിറ്റാണ്ടായി ഫലിക്കാത്ത ഒരു തന്ത്രമാണ്,വേറെ ടീമുകൾ ആയിരുന്നു എങ്കിൽ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കുമായിരുന്നു, പക്ഷേ ആർസിബി അതിന് തയ്യാറായില്ല,” ചോപ്ര പറഞ്ഞു.

പരാജയത്തിൽ കോഹ്ലിയെ കുറ്റം പറയാൻ പറ്റില്ല, ബാക്കിയുള്ളവർ എന്ത് ചെയ്തു എന്ന് ക്ലാർക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ ആർ സി ബി തോറ്റതിന് കോഹ്ലിയെ കുറ്റം പറയാൻ ആകില്ല എന്ന് മുൻ ഓസ്ട്രേലിയൻ താരം ക്ലാർക്ക്. ഇന്നലെ ആർ സി ബിക്ക് ആയി കോഹ്ലി സെഞ്ച്വറി നേടി എങ്കിലും 67 പന്ത് എടുത്തിരുന്നു സെഞ്ച്വറിയിൽ എത്താൻ. കോഹ്ലിയുടെ വേഗത കുറഞ്ഞ ഇന്നിംഗ്സ് ആണ് പരാജയത്തിന് കാരണം എന്ന് വിമർശനം ഉയർന്നിരുന്നു.

“ഞാൻ വിരാട് കോഹ്‌ലിക്ക് നേരെ വിരൽ ചൂണ്ടില്ല. അവൻ നല്ല പ്രകടനം കാഴ്ചവെച്ചു, തനിക്ക് ചുറ്റുമുള്ള ബാറ്റർമാർ വേണ്ടത്ര റൺസ് നേടാത്തതും വേണ്ടത്ര ആത്മവിശ്വാസത്തോടെയോ വേണ്ടത്ര സ്വാതന്ത്ര്യത്തോടെയോ കളിക്കാത്തതിനാലും ആണ് കോഹ്ലി കഷ്ടപ്പെട്ടത്. കോഹ്ലി കളിക്കേണ്ട റോൾ കൃത്യമായ കളിച്ചുവെന്ന് ഞാൻ കരുതുന്നു, ”ക്ലാർക്ക് സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

“RCB ഈ ഗ്രൗണ്ടിൽ 15 റൺസ് കുറവാണ് എടുത്തത് എന്ന് ഞാൻ കരുതുന്നത്. അവരുടെ ചില തീരുമാനങ്ങൾ മനസ്സിലാക്കാൻ പ്രയാസമായിരുന്നു. നിങ്ങൾക്ക് കാർത്തിക് ഫിനിഷറായി ഉണ്ട്. മാക്‌സ്‌വെല്ലിന് ശേഷം അദ്ദേഹം വരാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അവൻ തീർച്ചയായും ഗ്രീനിന് മുമ്പ് വരേണ്ടതായിരുന്നു.” ക്ലാർക്ക് കൂട്ടിച്ചേർത്തു

സഞ്ജുവും ജോസേട്ടനും കസറി, രാജസ്ഥാൻ RCB-യെ വീഴ്ത്തി ഒന്നാം സ്ഥാനത്ത്

സഞ്ജു സാംസന്റെയും ജോസ് ബട്ലറുടെയും മികവിൽ രാജസ്ഥാൻ റോയൽസ് ആർ സി ബിയെ തോൽപ്പിച്ചു‌. രാജസ്ഥാൻ റോയൽസിന്റെ തുടർച്ചയായ നാലാം വിജയമാണിത്. 6 വിക്കറ്റ് വിജയമാണ് രാജസ്ഥാൻ ഇന്ന് നേടിയത്. ഈ വിജയത്തോടെ രാജസ്ഥാൻ റോയൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തും എത്തി.

രാജസ്ഥാൻ റോയൽസിന്റെ ചെയ്സ് അത്ര നല്ല രീതിയിൽ അല്ല തുടങ്ങിയത്. അവർക്ക് തുടക്കത്തിൽ തന്നെ ജയ്സ്വാളിനെ നഷ്ടമായി. ജയ്സ്വാൾ റൺ ഒന്നും എടുത്തില്ല. ഈ സീസണ ഇതുവരെ ജയ്സ്വാളിന് ഫോം കണ്ടെത്താൻ ആയിട്ടില്ല. ഇതിനു ശേഷം സഞ്ജു സാംസണും ജോസ് ബട്ലറും ഒരുമിച്ചു. ഇരുവരും നല്ല രീതിയിൽ കൂട്ടുകെട്ട് പടുത്തു‌.

മായങ്ക് ദാഗറിന്റെ ഒരു ഓവറിൽ 20 റൺസ് അടിച്ച് കൊണ്ട് ബട്ലർ റൺ റേറ്റ് ഉയർത്താൻ രാജസ്ഥാനെ സഹായിച്ചു. ബട്ലർ 30 പന്തിൽ നിന്ന് 50ൽ എത്തി. അദ്ദേഹത്തിന്റെ ഇരുപതാം ഐ പി എൽ അർധ സെഞ്ച്വറി ആയിരുന്നു ഇത്. ഇതിനു പിന്നാലെ സഞ്ജുവും അർധ സെഞ്ച്വറിയിൽ എത്തി. സഞ്ജുവിന്റെ സീസണിലെ രണ്ടാം അർധ സെഞ്ച്വറിയായി ഇത്.

അവസാന 8 ഓവറിൽ 60 റൺസ് മാത്രമെ രാജസ്ഥാന് വേണ്ടിയിരുന്നുള്ളൂ. സഞ്ജു സാംസൺ 42 പന്തിൽ നിന്ന് 69 റൺസ് എടുത്താണ് പുറത്തായത്. 8 ഫോറും സിക്സും സഞ്ജു അടിച്ചു. സഞ്ജു ഔട്ട് ആകുമ്പോൾ രാജസ്ഥാന് 32 പന്തിൽ 36 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. സഞ്ജു ഔട്ടായപ്പോൾ റയാൻ പരാഗ് ബട്ലറിനൊപ്പം ചേർന്നു.

പരാഗ് പക്ഷെ 3 പന്തിൽ 4 റൺ എടുത്ത് പുറത്തായത് രാജസ്ഥാനെ സമ്മർദ്ദത്തിലാക്കി. ബട്ലർ ക്രീസിൽ ഉള്ളത് അവർക്ക് ധൈര്യം നൽകി. അവസാന 4 ഓവറിൽ 24 റൺസിലേക്ക് അവരുടെ ടാർഗറ്റ് കുറഞ്ഞു. 17ആം ഓവറിൽ ജുറൽ 3 പന്തിൽ നിന്ന് 2 റൺ എടുത്തു പുറത്തായി. അവസാന 3 ഓവറിൽ 14 റൺസ് മാത്രനെ രാജസ്ഥാന് ജയിക്കാൻ വേൻടിയിരുന്നുള്ളൂ. ബട്ലറും ഹെറ്റ്മയറും കൂടെ അനായാസം അവരെ ലക്ഷ്യത്തിൽ എത്തിച്ചു.

ബട്ലർ 58 പന്തിൽ നിന്ന് 100 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 5 സിക്സും 9 ഫോറും ബട്ലർ അടിച്ചു.സിക്സ് അടിച്ച് 100 പൂർത്തിയാക്കിയാണ് ബട്ലർ രാജസ്ഥാനെ ജയത്തിൽ എത്തിച്ചത്.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ആർ സി ബി 183/3 എന്ന സ്കോര്‍ ആണ് ഉയർത്തിയത്. ഒരു ഘട്ടത്തിൽ വിരാട് കോഹ്‍ലിയും ഫാഫ് ഡു പ്ലെസിയും നൽകിയ തുടക്കത്തിന് ശേഷം ആര്‍സിബി 200ന് മേലെയുള്ള സ്കോര്‍ ഉറപ്പായും നേടുമെന്ന തോന്നിപ്പിച്ചുവെങ്കിലും അവസാനം ആഞ്ഞടിക്കാൻ ആർ സി ബിക്ക് ആയില്ല.

മികച്ച തുടക്കാണ് ആര്‍സിബി ഓപ്പണര്‍മാര്‍ ടീമിന് നൽകിയത്. പവര്‍പ്ലേയിൽ 53 റൺസ് നേടിയ ഈ കൂട്ടുകെട്ട് പത്തോവര്‍ പിന്നിടുമ്പോള്‍ 88 റൺസാണ് നേടിയത്. 14 ഓവറിൽ 125 റൺസാണ് വിരാട് കോഹ്‍ലി – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നേടിയത്. 33 പന്തിൽ 44 റൺസ് നേടി ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റ് ചഹാല്‍ ആണ് നേടിയത്.

തൊട്ടടുത്ത ഓവറിൽ നാന്‍ഡ്രേ ബര്‍ഗര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ പുറത്താക്കി. അരങ്ങേറ്റക്കാരന്‍ സൗരവ് ചൗഹാനെ പുറത്താക്കി ചഹാല്‍ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ 125/0 എന്ന നിലയിൽ നിന്ന് 155/3 എന്ന നിലയിലേക്ക് ആര്‍സിബി വീണു.

നാന്‍ഡ്രേ ബര്‍ഗര്‍ 19ാം ഓവറിൽ വെറും 4 റൺസ് വിട്ട് നൽകിയപ്പോള്‍ അവസാന ഓവറിൽ കോഹ്‍ലി നേടിയ 3 ബൗണ്ടറികളാണ് ആര്‍സിബിയെ 183 റൺസിലേക്ക് എത്തിച്ചത്. കോഹ്‍ലി 72 പന്തിൽ 113 റൺസാണ് നേടിയത്.

മായങ്കിന്റെ തീയുണ്ടകൾ!! ലഖ്നൗവിന്റെ പേസിന് മുന്നിൽ RCB വീണു!!

RCB-യെ ബെംഗളൂരുവിൽ വന്ന് തോൽപ്പിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ്. ഇന്ന് 182 ർന്ന വിജയ ലക്ഷ്യം പിന്തുടർന്ന ആർ സി ബി ലഖ്നൗവിന്റെ ബൗളിംഗിന് മുന്നിൽ തകർന്നു. അവർ 153 റണ്ണിന് ഓളൗട്ട് ആയി. ലഖ്നൗ 28 റൺസിന്റെ വിജയവും നേടി. യുവ പേസർ മായങ്ക് യാദവിന്റെ ബൗളിംഗ് വിജയത്തിൽ നിർണായകമായി.

ഇന്ന് ഓപ്പണർമാരായ വിരാട് കോഹ്ലി 22 റൺസ് എടുത്തും ഫാഫ് ഡുപ്ലസിസ് 19 റൺസും എടുത്താണ് പുറത്തായത്. കോഹ്ലി സിദ്ദാർത്തിന്റെ പന്തിൽ പുറത്തായപ്പോൾ ഫാഫ് റണ്ണൗട്ട് ആവുക ആയിരുന്നു.

പിന്നാലെ വന്ന മാക്സ്വെല്ലിനെ ഡക്കിലും പിന്നാലെ 9 റൺ എടുത്ത ഗ്രീനിനെയും മായങ്ക് പുറത്താക്കി. ഇതിനു ശേഷം പടിദാർ ആർ സി ബിക്കായി പൊരുതി. 20 പന്തിൽ 29 റൺസ് എടുത്ത പടിദാറിനെയും മായങ്ക് പുറത്താക്കി‌. മായങ്ക് യാദവ് 4 ഓവറിൽ ആകെ 14 റൺസ് മാത്രം നൽകി 3 വിക്കറ്റ് ഇന്ന് വീഴ്ത്തി.

അവസാന 4 ഓവറിൽ ആർ സി ബിക്ക് ജയിക്കാൻ 59 റൺസ് വേണമായിരുന്നു. 13 പന്തിൽ 33 റൺസ് എടുത്ത ലോംറോർ ആർ സി ബിക്ക് പ്രതീക്ഷ നൽകി എങ്കിലും വിജയത്തിലേക്ക് അവർ എത്തിയില്ല.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 181 റൺസ് ആണ് എടുത്തത്. ക്വിന്റൺ ഡി കോക്ക് നടത്തിയ പോരാട്ടമാണ് ലക്നൗ നിരയിലെ ശ്രദ്ധേയമായ പ്രകടനം. കെഎൽ രാഹുലും മാര്‍ക്കസ് സ്റ്റോയിനിസും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ഇരുവര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് കൊണ്ടു പോകാനാകാതെ പോയത് ലക്നൗ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു. അവസാന രണ്ടോവറിൽ നിന്ന് അഞ്ച് സിക്സ് നേടി നിക്കോളസ് പൂരനാണ് ലക്നൗവിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.

ഡി കോക്ക് – കെഎൽ രാഹുല്‍ കൂട്ടുകെട്ട് 53 റൺസാണ് 5.3 ഓവറിൽ നേടിയത്. 14 പന്തിൽ 20 റൺസാണ് രാഹുല്‍ നേടിയത്. 20 റൺസ് കൂടി നേടുന്നതിനിടെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും ലക്നൗവിന് നഷ്ടമായി.

തന്റെ വ്യക്തിഗത സ്കോര്‍ 32ൽ നിൽക്കെ ഗ്ലെന്‍ മാക്സ്വെൽ നൽകിയ ജീവന്‍ദാനം ഡി കോക്ക് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. 36 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ക്വിന്റൺ ഡി കോക്ക് ഈ നേട്ടത്തിന് ശേഷം ഗിയറുകള്‍ മാറ്റി കൂടുതൽ അപകടകാരിയാകുന്നതാണ് കണ്ടത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മാക്സ്വെല്ലിനെ അടുത്ത ഓവറിൽ സിക്സര്‍ പറത്തി സ്റ്റോയിനിസ് വരവേറ്റപ്പോള്‍ അതേ ഓവറിൽ സ്റ്റോയിനിസിനെ വീഴ്ത്തി താരം പകരം വീട്ടി. 30 പന്തിൽ 56 റൺസ് നേടി ഈ കൂട്ടുകെട്ടിൽ 15 പന്തിൽ 24 റൺസായിരുന്നു സ്റ്റോയിനിസിന്റെ സംഭാവന.

ഡി കോക്ക് 56 പന്തിൽ 81 റൺസ് നേടി പുറത്തായപ്പോള്‍ റീസ് ടോപ്ലിയ്ക്കായിരുന്നു വിക്കറ്റ്. 19ാം ഓവറിൽ റീസ് ടോപ്ലിയെ ഹാട്രിക്ക് സിക്സറുകള്‍ക്ക് പായിച്ച് നിക്കോളസ് പൂരന്‍ ലക്നൗ ഇന്നിംഗ്സിന് വേഗത നൽകുകയായിരുന്നു.അവസാന ഓവറിൽ രണ്ട് സിക്സ കൂടി നേടി നിക്കോളസ് പൂരന്‍ ലക്നൗവിനെ 181/5 എന്ന സ്കോറിലേക്ക് എത്തിച്ചു. 21 പന്തിൽ 40 റൺസായിരുന്നു നിക്കോളസ് പൂരന്‍ നേടിയത്.

ടോപ് ഓര്‍ഡറിൽ ഡി കോക്കിന്റെ ഒറ്റയാള്‍ പോരാട്ടം, അവസാന രണ്ടോവറിൽ നിന്ന് അഞ്ച് സിക്സുകളുമായി പൂരന്‍

ആര്‍സിബിയ്ക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 181 റൺസ്. ക്വിന്റൺ ഡി കോക്ക് നടത്തിയ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ലക്നൗ നിരയിലെ ശ്രദ്ധേയമായ പ്രകടനം. കെഎൽ രാഹുലും മാര്‍ക്കസ് സ്റ്റോയിനിസും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ഇരുവര്‍ക്കും തങ്ങളുടെ ഇന്നിംഗ്സ് കൊണ്ടു പോകാനാകാതെ പോയത് ലക്നൗ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചു. അവസാന രണ്ടോവറിൽ നിന്ന് അഞ്ച് സിക്സ് നേടി നിക്കോളസ് പൂരനാണ് ലക്നൗവിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.

ഡി കോക്ക് – കെഎൽ രാഹുല്‍ കൂട്ടുകെട്ട് 53 റൺസാണ് 5.3 ഓവറിൽ നേടിയത്. 14 പന്തിൽ 20 റൺസാണ് രാഹുല്‍ നേടിയത്. 20 റൺസ് കൂടി നേടുന്നതിനിടെ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും ലക്നൗവിന് നഷ്ടമായി.

തന്റെ വ്യക്തിഗത സ്കോര്‍ 32ൽ നിൽക്കെ ഗ്ലെന്‍ മാക്സ്വെൽ നൽകിയ ജീവന്‍ദാനം ഡി കോക്ക് വേണ്ട വിധത്തിൽ ഉപയോഗിക്കുന്നതാണ് പിന്നീട് കണ്ടത്. 36 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ക്വിന്റൺ ഡി കോക്ക് ഈ നേട്ടത്തിന് ശേഷം ഗിയറുകള്‍ മാറ്റി കൂടുതൽ അപകടകാരിയാകുന്നതാണ് കണ്ടത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മയാംഗ് ഡാഗറിനെ ഒരു ഫോറും ഒരു സിക്സും പറത്തിയ ഡി കോക്ക് കാമറൺ ഗ്രീനിനെ തൊട്ടടുത്ത ഓവറിൽ സിക്സര്‍ പറത്തി. അതേ ഓവറിൽ സ്റ്റോയിനിസ് ഒരു സിക്സ് നേടിയപ്പോള്‍ ബൗണ്ടറി നേടി ഡി കോക്ക് ഓവര്‍ അവസാനിപ്പിച്ചു. ഗ്രീന്‍ എറിഞ്ഞ ഓവറിൽ നിന്ന് 19 റൺസാണ് ലക്നൗ നേടിയത്.

മാക്സ്വെല്ലിനെ അടുത്ത ഓവറിൽ സിക്സര്‍ പറത്തി സ്റ്റോയിനിസ് വരവേറ്റപ്പോള്‍ അതേ ഓവറിൽ സ്റ്റോയിനിസിനെ വീഴ്ത്തി താരം പകരം വീട്ടി. 30 പന്തിൽ 56 റൺസ് നേടി ഈ കൂട്ടുകെട്ടിൽ 15 പന്തിൽ 24 റൺസായിരുന്നു സ്റ്റോയിനിസിന്റെ സംഭാവന.

ഡി കോക്ക് 56 പന്തിൽ 81 റൺസ് നേടി പുറത്തായപ്പോള്‍ റീസ് ടോപ്ലിയ്ക്കായിരുന്നു വിക്കറ്റ്. 19ാം ഓവറിൽ റീസ് ടോപ്ലിയെ ഹാട്രിക്ക് സിക്സറുകള്‍ക്ക് പായിച്ച് നിക്കോളസ് പൂരന്‍ ലക്നൗ ഇന്നിംഗ്സിന് വേഗത നൽകുകയായിരുന്നു.അവസാന ഓവറിൽ രണ്ട് സിക്സ കൂടി നേടി നിക്കോളസ് പൂരന്‍ ലക്നൗവിനെ 181/5 എന്ന സ്കോറിലേക്ക് എത്തിച്ചു. 21 പന്തിൽ 40 റൺസായിരുന്നു നിക്കോളസ് പൂരന്‍ നേടിയത്.

മഹിപാൽ തന്നിൽ നിന്ന് എല്ലാ സമ്മര്‍ദ്ദം മാറ്റി – ദിനേശ് കാര്‍ത്തിക്

മഹിപാലില്‍ നിന്ന വന്ന ഇന്നിംഗ്സ് ആര്‍സിബിയ്ക്ക് ഏറെ ആവശ്യമായ ഒന്നായിരുന്നുവെന്ന് പറഞ്ഞ് ദിനേശ് കാര്‍ത്തിക്. ഇന്നലെ ടീമിന്റെ ഫിനിഷിംഗ് ദൗത്യം കാര്‍ത്തിക്കും മഹിപാല്‍ ലോംറോറും വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ തന്നിൽ നിന്ന് ഏറെ സമ്മര്‍ദ്ദം മാറ്റുവാന്‍ ലോംറോറിന്റെ ഇന്നിംഗ്സിന് സാധിച്ചുവെന്നാണ് ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.

താന്‍ മഹിപാലിനോട് ഒന്നും പറഞ്ഞില്ലെന്നും താരം കൂള്‍ ആയാണ് ബാറ്റ് വീശിയതെന്നും താരം അര്‍ഷ്ദീപിനെ സിക്സര്‍ പറത്തിയപ്പോള്‍ തല സ്റ്റിൽ ആയി നിര്‍ത്തുവാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നും ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.

Exit mobile version