റോണി താലുക്ദാര്‍ക്ക് അര്‍ദ്ധ ശതകം, മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്

അയര്‍ലണ്ടിനെതിരെ ആദ്യ ടി20യിൽ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് ടീം 19.2 ഓവറിൽ നേടിയത്. ഈ സമയത്ത് മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു.  ഓപ്പണിംഗ് വിക്കറ്റിൽ ലിറ്റൺ ദാസും റോണി താലുക്ദാരും ചേര്‍ന്ന് 7.1 ഓവറിൽ 91 റൺസാണ് നേടിയത്.

23 പന്തിൽ 47 റൺസ് നേടിയ ലിറ്റൺ ദാസിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. റോണി താലുക്ദാർ 38 പന്തിൽ 67 റൺസ് നേടി പുറത്തായി. റോണി പുറത്തായ ശേഷം ഷമീം ഹൊസൈന്‍ ആണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്. താരം 30 റൺസ് നേടി പുറത്തായി.

 

ഫോം കണ്ടെത്താനാകാതെ ഡേവിഡ് വാര്‍ണര്‍, നിക്കോളസ് പൂരന്റെ വെടിക്കെട്ടിനെ അതിജീവിച്ച് വിജയം തുടര്‍ന്ന് ഡൈനാമൈറ്റസ്

ത്രില്ലര്‍ വിജയത്തിനു ശേഷം അനായാസ ജയവുമായി ധാക്ക ഡൈനാമൈറ്റ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഡൈനാമൈറ്റ്സ് സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ധാക്ക 173/7 എന്ന സ്കോര്‍ നേടിയപ്പോള്‍ സിക്സേര്‍സ് 141 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്. നിക്കോളസ് പൂരന്‍ ഏകനായി 47 പന്തില്‍ നിന്ന് 9 സിക്സുകളുടെ സഹായത്തോടെ 72 റണ്‍സ് നേടിയെങ്കിലും സഹതാരങ്ങളാരും തന്നെ മികവ് പുലര്‍ത്താതിരുന്നത് സിക്സേര്‍സിനു തിരിച്ചടിയായി. ധാക്കയ്ക്ക് വേണി റൂബല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍, ഷുവഗാത ഹോം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ധാക്കയ്ക്ക് വേണ്ടി റോണി താലൂക്ദാര്‍ 34 പന്തില്‍ നിന്ന് 58 റണ്‍സ് നേടി തിളങ്ങിയപ്പോള്‍ സുനില്‍ നരൈന്‍(25), ഷാക്കിബ് അല്‍ ഹസന്‍(23) എന്നിവര്‍ക്കൊപ്പം നൈം ഷെയ്ഖ് 25 നിര്‍ണ്ണായക റണ്‍സ് നേടി പുറത്താകാതെ നിന്നു. സിക്സേര്‍സിനു വേണ്ടി ടാസ്കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.

Exit mobile version