ബ്രസീലിനെ പിന്തുണക്കില്ല, ബ്രസീലിന്റെ കളി കാണില്ല എന്ന് റൊണാൾഡീഞ്ഞോ

കോപ അമേരിക്ക ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് ബ്രസീൽ ടീമിനെതിരെ റൊണാൾഡീഞ്ഞോ രംഗത്ത്. ഈ ബ്രസീൽ ടീമിനെ താൻ പിന്തുണക്കില്ല എന്നും ഇതുപോലൊരു ബ്രസീൽ ടീമിനെ താൻ കണ്ടിട്ടില്ല എന്നും റൊണാൾഡീഞ്ഞോ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ഒരു പോസ്റ്റിലൂടെ ആണ് ബ്രസീൽ ഇതിഹാസം തന്റെ അഭിപ്രായം പങ്കുവെച്ചത്.

“എനിക്ക് മതിയായി. ബ്രസീലിനെ സ്നേഹിക്കുന്നവർക്ക് ഇതൊരു ദുഃഖ നിമിഷമാണ്. ബ്രസീലിന്റെ സമീപകാലത്തെ ഏറ്റവും മോശം ടീമുകളിലൊന്നാണിത്. വർഷങ്ങളായി, അതിന് മാന്യരായ ലീഡേഴ്സ് ഇല്ല, ശരാശരി നിലവാരം മാത്രം ആണ് ഭൂരിഭാഗം കളിക്കാരും.” റൊണാൾഡീഞ്ഞോ പറഞ്ഞു.

“ഞാൻ കുട്ടിക്കാലം മുതൽ, വളരെ മുമ്പുതന്നെ ഫുട്ബോൾ പിന്തുടരുന്നുണ്ട്. ഒരിക്കലും ഇതുപോലെ മോശമായ അവസ്ഥ ബ്രസീൽ ഫുട്ബോളിൽ കണ്ടിട്ടില്ല. ജേഴ്സിയോട് ഈ താരങ്ങൾക്ക് സ്നേഹമില്ല. അതിനാൽ ഞാൻ എൻ്റെ രാജി പ്രഖ്യാപിക്കുന്നു. ഞാൻ ഇത്തവണ കോപ്പ അമേരിക്കയിൽ ഒരു മത്സരവും കാണില്ല.

കൊൽക്കത്തയുടെ സ്നേഹം നേടി റൊണാൾഡീഞ്ഞോ

ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോക്ക് കൊൽക്കത്തയി വൻ വരവേൽപ്പ്.രണ്ട് ദിവസമായി കൊൽക്കത്തയിൽ ഉള്ള റൊണാൾഡീഞ്ഞോ കൊൽക്കത്തയികെ ഫുട്ബോൾ പ്രേമികളുടെ സ്നേഹം നേടുകയാണ്‌.

ദുർഗാപൂജ ഉത്സവത്തിന് മുന്നോടിയായി എത്തിഉഅ ബ്രസീൽ ഫുട്ബോൾ ഇതിഹാസം ദുർഗാ പൂജ ഉത്സവങ്ങളുടെ ഭാഗമായി. ഒപ്പം ഈസ്റ്റ് ബംഗാൾ ക്ലബും അദ്ദേഹം ഇന്നലെ സന്ദർശിച്ചു‌. കൊൽക്കത്തയ്ക്ക് സമീപം രാജർഹട്ടിൽ R19 ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഇന്നലെ തന്റെ പരുപാടികൾ ആരംഭിച്ചത്.

മൂന്ന് തവണ ബാലൺ ഡി ഓർ നേടിയിട്ടുള്ള റൊണാൾഡീഞ്ഞോയുടെ ആദ്യ കൊൽക്കത്ത സന്ദർശനമാണിത്. അദ്ദേഹം ഇന്ന് ഒരു ചാരിറ്റി ഫുട്ബോൾ മത്സരത്തിനായും ഇറങ്ങും. ഡയമണ്ട് ഹാർബർ എഫ്സി സ്റ്റേഡിയത്തിൽ ആകും മത്സരം.

റൊണാൾഡീഞ്ഞോ കൊൽക്കത്തയിലേക്ക്

ദുർഗാപൂജ ഉത്സവത്തിന് മുന്നോടിയായി ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊൽക്കത്തയിൽ എത്തും. മൂന്ന് തവണ ബാലൺ ഡി ഓർ നേടിയിട്ടുള്ള റൊണാൾഡീഞ്ഞോയുടെ ആദ്യ കൊൽക്കത്ത സന്ദർശനമാണിത്.

“ഈ ഒക്ടോബർ പകുതിയോടെ ഞാൻ കൊൽക്കത്തയിലേക്ക് എന്റെ കന്നി യാത്ര നടത്തും,” റൊണാൾഡീഞ്ഞോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.

“കൊൽക്കത്തയ്ക്ക് ധാരാളം ബ്രസീൽ ആരാധകരുണ്ടെന്ന് എനിക്കറിയാം, അവരെ കണ്ടുമുട്ടുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും റൊണാൾഡീഞ്ഞോ കാണും. ഒപ്പം അദ്ദേഹം ഒരു ചാരിറ്റി ഫുട്ബോൾ മത്സരത്തിനായി ഡയമണ്ട് ഹാർബർ എഫ്സി സ്റ്റേഡിയത്തിൽ ഇറങ്ങും എന്നും വാർത്തകൾ ഉണ്ട്‌. ഒക്ടോബർ 16-ന് അദ്ദേഹം ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ദിവസം അദ്ദേഹം കൊൽക്കത്ത നഗരത്തിൽ തങ്ങും.

റൊണാൾഡീഞ്ഞോയുടെ മകൻ ജാവോ മെൻഡസ് ഇനി ബാഴ്സലോണയുടെ താരം

ഇതിഹാസ താരം റൊണാൾഡിഞ്ഞോയുടെ പുത്രൻ ജാവോ മെൻഡസ് ബാഴ്സലോണയിലേക്ക്. താരം ബാഴ്സലോണയിൽ ഇന്ന് കരാർ ഒപ്പുവെച്ചു. 17കാരനായ താരം ബാഴ്സലോണ യൂത്ത് ടീമിനൊപ്പം ട്രയൽസിൽ അവസാന മാസങ്ങളിൽ ഉണ്ടായിരുന്നു. ബാഴ്സലോണ തനിക്ക് തന്ന അവസരത്തിന് നന്ദിയുണ്ട് എന്നും ഇതൊരു അത്ഭുത് നിമിഷം ആണെന്നും കരാർ ഒപ്പുവെച്ച ശേഷം മെൻഡസ് പറഞ്ഞു.

നേരത്തെ ബ്രസീലിയൻ ക്ലബ്ബ് ആയ ക്രൂസെറിയോയുടെ താരമായിരുന്ന പതിനെഴുകാരൻ, ടീമുമായുള്ള ബന്ധം വിച്ഛേദിച്ചാണ് ബാഴ്‌സയിലേക്ക് വിമാനം കയറിയത്. യൂത്ത് ടീമായ “ജുവനൈൽ എ” ക്കൊപ്പം ആവും താരം ആദ്യം കളിക്കുക ചേരുക.

“തന്റെ ജീവിതത്തിന്റെ ഭാഗമാണ് ഈ ക്ലബ്ബ്, എന്നും എവിടെയും ബാഴ്‌സയുടെ പേര് തന്റെ കൂടെ ഉണ്ടായിരുന്നു. മകൻ കൂടി ടീമിൽ എത്തുന്നതോടെ ഈ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കും.” എന്ന് റൊണാൾഡിഞ്ഞോ അടുത്തിടെ ഈ നീക്കത്തെ കുറിച്ച് പറഞ്ഞിരുന്നു.

റൊണാൾഡിഞ്ഞോയുടെ പുത്രൻ ബാഴ്സലോണയിലേക്ക്

ഇതിഹാസ താരം റൊണാൾഡിഞ്ഞോയുടെ പുത്രൻ ജാവോ മെന്റസ് ബാഴ്സലോണയിലേക്ക്. നിലവിൽ യൂത്ത് ടീമിലേക്കുള്ള ട്രയൽ പാസ് ആയിട്ടുള്ള താരം ബാഴ്‌സയിൽ ചേരുമെന്ന് റൊണാൾഡിഞ്ഞോ താന്നെയാണ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. ജാവോ മെന്റസ് ജനുവരി മുതൽ തന്നെ ബാഴ്‍സയിൽ എത്തി തയ്യാറെടുപ്പുകൾ തുടങ്ങിയതായി നേരത്തെ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ട്രയൽ കൂടി പാസ് ആയതോടെ ഉടനെ തന്നെ താരത്തിന് ബാഴ്‌സ കരാർ നൽകിയേക്കും.

നേരത്തെ ബ്രസീലിയൻ ക്ലബ്ബ് ആയ ക്രൂസെറിയോയുടെ താരമായിരുന്ന പതിനെഴുകാരൻ, ടീമുമായുള്ള ബന്ധം വിച്ഛേദിച്ചാണ് ബാഴ്‌സയിലേക്ക് വിമാനം കയറിയത്. യൂത്ത് ടീമായ “ജുവനൈൽ എ” ക്കൊപ്പം ആവും താരം ചേരുക. താൻ ഒരിക്കലും ബാഴ്‍സയിൽ നിന്നും പുറത്തു പോയിട്ടിലെന്ന് കാര്യങ്ങൾ വിശദമാക്കി കൊണ്ട് റൊണാൾഡിഞ്ഞോ അഭിമുഖത്തിൽ പറയുക ഉണ്ടായി. “തന്റെ ജീവിതത്തിന്റെ ഭാഗമാണ് ഈ ക്ലബ്ബ്, എന്നും എവിടെയും ബാഴ്‌സയുടെ പേര് തന്റെ കൂടെ ഉണ്ടായിരുന്നു. മകൻ കൂടി ടീമിൽ എത്തുന്നതോടെ ഈ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കും.” റൊണാൾഡിഞ്ഞോ പറഞ്ഞു. അച്ഛനെ പോലെ തന്നെ മകനും ടീമിന് വേണ്ടി ഉയരങ്ങൾ കീഴടക്കട്ടെ എന്നാണ് ആരാധകരുടേയും ആഗ്രഹം.

മെസ്സി ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമെന്ന് റൊണാൾഡീഞ്ഞോ

ചരിത്രം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് മെസ്സിയെന്ന് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ. മെസ്സി ഫുട്ബോളിൽ ചെയ്തത് പോലെ ഒരു താരവും ഫുട്ബോളിൽ ചെയ്തിട്ടില്ലെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു. മെസ്സി ഫുട്ബോളിൽ നിന്ന് വിരമിക്കുമ്പോൾ മെസ്സിയുടെ നമ്പറായ 10 നമ്പർ ബാഴ്‌സലോണ മറ്റൊരു താരത്തിന് നൽകരുതെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു.

“മെസ്സി ഒരു 20 വർഷം കൂടി കളിക്കണമെന്നാണ് തന്റെ ആഗ്രഹം. ഫുട്ബോളിനെ സ്നേഹിക്കുന്നവർ എല്ലാം മെസ്സി കൂടുതൽ കാലം കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. മെസ്സി വിരമിച്ചുകഴിഞ്ഞാൽ 10 നമ്പർ ജേഴ്സി ബാഴ്‌സലോണ മറ്റൊരു താരത്തിനും  കൊടുക്കരുത്” റൊണാൾഡീഞ്ഞോ പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ മെസ്സി ഒരു സമ്പൂര്‍ണ്ണ കളിക്കാരൻ ആണെന്ന് ഉള്ളതല്ല  മറിച്ച് ഫുട്ബോളിൽ ഞാൻ മെസ്സിയുടെ ശൈലി ആണ് ഇഷ്ട്ടപെടുന്നതെന്നും താരം പറഞ്ഞു.

താൻ ഇപ്പോഴത്തെ ബാഴ്‌സലോണയുടെയും ബ്രസിലിന്റെയും താരമായ കൂട്ടീഞ്ഞോയുടെ കൂടെ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു.

 

 

ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ വിരമിച്ചു

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചു. താരത്തിന്റെ ഏജന്റും സഹോദരനുമായ റോബർട്ടോ അസ്സിസ് ആണ് താരം ഫുട്ബോളിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചത്. 2015ന് ശേഷം താരം ഫുട്ബോളിൽ സജീവമായിരുന്നില്ല. ലോകകപ്പ് അടക്കം നിരവധി അംഗീകാരങ്ങൾ നേടിയതിനു ശേഷമാണു താരം കളി മതിയാക്കുന്നത്.

റഷ്യയിൽ നടക്കുന്ന ലോകകപ്പിന് ശേഷം താരത്തിന്റെ വിടവാങ്ങൽ മത്സരങ്ങൾ നടക്കുമെന്ന് താരത്തിന്റെ സഹോദരൻ അറിയിച്ചു. ബ്രസീലിൽ നിന്നുള്ള ഗ്രീമിയോയിൽ കളിച്ച് തുടങ്ങിയ റൊണാൾഡീഞ്ഞോ 2001ൽ പി.എസ്.ജിയിലൂടെയാണ് യൂറോപിലെത്തുന്നത്.  2002ലെ ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരം ബാഴ്‌സലോണയിലെത്തുന്നത്.

ബാഴ്‌സലോണയിൽ വെച്ച് രണ്ട് ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും ബലോൺ ഡിയോർ പുരസ്കാരവും നേടുകയും ചെയ്തു. പെപ് ഗാർഡിയോള ബാഴ്‌സലോണയുടെ ചുമതലയേറ്റതോടെ താരം മിലാനിലെത്തുകയായിരുന്നു.  98 മത്സരങ്ങൾ ബ്രസീലിനു വേണ്ടി കളിച്ച റൊണാൾഡീഞ്ഞോ ചിലിക്കെതിരെ 2013 ഏപ്രിലിലാണ് അവസാനമായി രാജ്യത്തിനു വേണ്ടി ബൂട്ട് കെട്ടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version