Picsart 23 10 02 21 51 02 828

റൊണാൾഡീഞ്ഞോ കൊൽക്കത്തയിലേക്ക്

ദുർഗാപൂജ ഉത്സവത്തിന് മുന്നോടിയായി ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊൽക്കത്തയിൽ എത്തും. മൂന്ന് തവണ ബാലൺ ഡി ഓർ നേടിയിട്ടുള്ള റൊണാൾഡീഞ്ഞോയുടെ ആദ്യ കൊൽക്കത്ത സന്ദർശനമാണിത്.

“ഈ ഒക്ടോബർ പകുതിയോടെ ഞാൻ കൊൽക്കത്തയിലേക്ക് എന്റെ കന്നി യാത്ര നടത്തും,” റൊണാൾഡീഞ്ഞോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.

“കൊൽക്കത്തയ്ക്ക് ധാരാളം ബ്രസീൽ ആരാധകരുണ്ടെന്ന് എനിക്കറിയാം, അവരെ കണ്ടുമുട്ടുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും റൊണാൾഡീഞ്ഞോ കാണും. ഒപ്പം അദ്ദേഹം ഒരു ചാരിറ്റി ഫുട്ബോൾ മത്സരത്തിനായി ഡയമണ്ട് ഹാർബർ എഫ്സി സ്റ്റേഡിയത്തിൽ ഇറങ്ങും എന്നും വാർത്തകൾ ഉണ്ട്‌. ഒക്ടോബർ 16-ന് അദ്ദേഹം ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ദിവസം അദ്ദേഹം കൊൽക്കത്ത നഗരത്തിൽ തങ്ങും.

Exit mobile version