Picsart 24 07 30 00 42 59 430

രോഹൻ ബൊപ്പണ്ണ അന്താരാഷ്ട്ര ടെന്നീസിൽ നിന്ന് വിരമിച്ചു

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ നിന്ന് പുറത്തായ രോഹൻ ബൊപ്പണ്ണ ടെന്നീസിലെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഇനി ഇന്ത്യക്ക് ആയി താൻ കളത്തിൽ ഇറങ്ങില്ല എന്നും പ്രായം നോക്കിയാൽ താൻ ഈ ഒളിമ്പിക്സ് ബോണസ് ആണെന്നും ബൊപ്പണ്ണ പറഞ്ഞു.

ഞായറാഴ്ച നടന്ന ഒളിമ്പിക്സിലെ ഓപ്പണിംഗ് റൗണ്ടിൽ ഫ്രഞ്ച് ജോഡികളായ ഗെയ്ൽ മോൺഫിൽസ്-എഡ്വാർഡ് റോജർ-വാസ്സെലിൻ ജോഡിയോട് തോറ്റാണ് 44-കാരൻ ഡബിൾസിൽ നിന്ന് പുറത്തായത്. ബൊപ്പണ്ണ-എൻ ശ്രീറാം ബാലാജി സഖ്യം 5-7, 2-6 എന്ന സ്കോറിന് തോറ്റിരുന്നു.

വിരമിക്കുന്നതിലൂടെ, ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ബൊപ്പണ്ണ ഉണ്ടാകില്ല എന്ന് ഉറപ്പായി.

“ഇത് തീർച്ചയായും രാജ്യത്തിന് വേണ്ടിയുള്ള എൻ്റെ അവസാന ഇവന്റ് ആകും. ഞാൻ എവിടെയാണെന്ന് എനിക്ക് പൂർണ്ണമായും അറിയാം. ഇനി നടക്കുന്നിടത്തോളം കാലം ഞാൻ ടെന്നീസ് സർക്യൂട്ട് ആസ്വദിക്കാൻ പോകുകയാണ്,” ബൊപ്പണ്ണ പറഞ്ഞു.

Exit mobile version