Picsart 25 08 13 14 56 34 688

ഹോയ്‌ലൻഡിനെ ലോണിൽ സ്വന്തമാക്കുന്നതിലേക്ക് എസി മിലാൻ അടുക്കുന്നു


റോം: മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റസ്‌മസ് ഹോയ്‌ലൻഡിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് എസി മിലാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. താരത്തെ ലോൺ വ്യവസ്ഥയിൽ ടീമിലെത്തിക്കാനാണ് മിലാൻ ശ്രമിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഡാനിഷ് ഫോർവേഡിനായി 6 മില്യൺ യൂറോ ലോൺ ഫീസായി നൽകാനും 45 മില്യൺ യൂറോയുടെ ബൈ ഓപ്ഷൻ കരാറിൽ ഉൾപ്പെടുത്താനും മിലാൻ തയ്യാറാണ്.

ലോൺ കാലയളവിൽ താരത്തിൻ്റെ മുഴുവൻ ശമ്പളവും മിലാൻ വഹിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ആണ് ഹൊയ്ലുണ്ടിന് താല്പര്യം എങ്കിലും യുണൈറ്റഡ് താരത്തോട് ക്ലബ് വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


അറ്റലാന്റയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ഹോയ്‌ലൻഡിന് ഫോം കണ്ടെത്താൻ ഇതുവരെ ആയില്ല. ബെഞ്ചമിൻ ഷെസ്കോ കൂടി എത്തിയതോടെ താരത്തിൻ്റെ സാധ്യതകൾ കുറഞ്ഞു. അതുകൊണ്ടുതന്നെ സെരി എയിലേക്ക് തിരിച്ചെത്തുന്നത് താരത്തിന് ഫോം വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version