Picsart 24 08 13 12 49 20 407

റാംസ്ഡേലിനായുള്ള അയാക്സിന്റെ ഓഫർ നിരസിച്ച് ആഴ്സണൽ

ആരോൺ റാംസ്‌ഡേലിനെ സ്വന്തമാക്കാനുള്ള അയാക്സിന്റെ ശ്രമങ്ങൾ നിരസിച്ച് ആഴ്സണൽ. ലോണിൽ സ്വന്തമാക്കാൻ ആയിരുന്നു അയാക്സിന്റെ ശ്രമം. എന്നാൽ ലോണിൽ താരത്തെ വിടാൻ ആഴ്സണൽ തയ്യാറല്ല. റാംസ്ഡേലിനെ വിൽക്കാൻ ആണ് ആഴ്സണൽ ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ റയ എത്തിയത് മുതൽ റാംസ്ഡേലിന്റെ ആഴ്സണലിലെ അവസരങ്ങൾ കുറഞ്ഞിരുന്നു.

താരത്തിനായുള്ള ശ്രമങ്ങൾ അയാക്സ് ഇനിയും തുടരും. ആഴ്സണലുമായി ധാരണയിൽ എത്താൻ ആകും എന്ന് തന്നെ അയാക്സ് വിശ്വസിക്കുന്നു. 27കാരനായ ഗോൾ കീപ്പർ ആഴ്സണലിനായി ഇതിനകം നൂറോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2021-ലെ വേനൽക്കാലത്ത് ഷെഫീൽഡ് യുണൈറ്റഡിൽ നിന്ന് ആണ് ആഴ്സണലിൽ എത്തിയത്.

Exit mobile version