റാഗ്നിക് മാസ്റ്റർക്ലാസ്!! ഓസ്ട്രിയ പോളണ്ടിനെ തകർത്തു!!

യൂറോ കപ്പിൽ ഓസ്ട്രിയക്ക് നിർണായക വിജയം. ഇന്ന് പോളണ്ടിനെ നേരിട്ട ഓസ്ട്രിയ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. പരിശീലകൻ റാൾഫ് റാഗ്നികിന്റെ ടാക്ടിക്സ് കൃത്യമായി പ്രവർത്തിക്കുന്നതാണ് ഇന്ന് കണ്ടത്. ആദ്യ മത്സരത്തിൽ ഫ്രാൻസിനെ വിറപ്പിച്ചു കൊണ്ട് കീഴടങ്ങിയ ഓസ്ട്രിയ ഇന്ന് അർഹിച്ച വിജയം തന്നെ നേടി. രണ്ട് മത്സരങ്ങളും തോറ്റ പോളണ്ട് ടൂർണമെന്റിൽ നിന്ന് പുറത്താകുന്നതിന് വക്കിലാണ്.

ഇന്ന് തുടക്കം മുതൽ മികച്ച ഫുട്ബോൾ ആണ് ഓസ്ട്രിയ കളിച്ചത്. 9ആം മിനുട്ടിൽ ഒരു മികച്ച ഹെഡറിലൂടെ ട്രോണർ ഓസ്ട്രിയക്ക് ലീഡ് നൽകി. 30ആം മിനുട്ടിൽ പിയറ്റെകിലൂടെ പോളണ്ട് സമനില നേടി. ഇതോടെ കളി ആവേശകരമായി.

രണ്ടാം പകുതിയിൽ തുടരെ ആക്രമണങ്ങൾ നടത്തിയ ഓസ്ട്രിയ 66ആം മിനുട്ടിൽ ബോംഗ്രാറ്റ്നറിലൂടെ ലീഡ് തിരിച്ചുപിടിച്ചു. 78ആം മിനുട്ടിൽ സബിറ്റ്സറിനെ ഗോൾകീപ്പർ ചെസ്നി വീഴ്ത്തിയതിന് ഓസ്ട്രിയക്ക് ഒരു പെനാൾട്ടി ലഭിച്ചു. പെനാൾട്ടി അർണോടവിച് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 3-1.

ഈ വിജയത്തോടെ ഓസ്ട്രിയയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ സജീവമായി. അവസാന മത്സരത്തിൽ ഓസ്ട്രിയ നെതർലന്റ്സിനെ ആകും നേരിടേണ്ടത്.

ബയേൺ മുന്നിൽ വെച്ച ഓഫർ നിരസിച്ച് റാൾഫ് റാഗ്നിക്!!

ബയേൺ മ്യൂണിക്കിന്റെ അടുത്ത പരിശീലകനായി റാൾഫ് റാഗ്നിക് എത്തില്ല. റാഗ്നിക് ബയേൺ നക്കിയ ഓഫർ നിരസിച്ചിരിക്കുകയാണ്. ബയേൺ പരിശീലകൻ ആകാൻ ഇപ്പോൾ താല്പര്യമില്ല എന്നും ഓസ്ട്രിയയുടെ പരിശീലകനായി തുടരുന്നതിലാണ് ശ്രദ്ധ എന്നും റാഗ്നിക് ബയേണെ അറിയിച്ചു.

ഇപ്പോൾ ഓസ്ട്രിയ ദേശീയ ടീം പരിശീലകനായ റാഗ്നിക് ആ സ്ഥാനം ഒഴിഞ്ഞ് ബയേണിൽ എത്തും എന്നായിരുന്നു നേരത്തെ വന്ന വാർത്തകൾ. ഈ സീസൺ അവസാനത്തോടെ തോമസ് ടൂചൽ സ്ഥാനം ഒഴിയും എന്നാതിനാൽ ബയേൺ ഇപ്പോൾ പുതിയ പരിശീലകനായുള്ള അന്വേഷണത്തിൽ ആണ്‌. നേരത്തെ സാബി അലോൺസോയുടെ ബയേൺ നൽകിയ ഓഫർ നിരസിച്ചിരുന്നു.

റാൾഫ് റാഗ്നിക് ബയേൺ പരിശീലകനാകാൻ സാധ്യത

ബയേൺ മ്യൂണിക്കിന്റെ അടുത്ത പരിശീലകനായി പ്രശസ്തനായ റാൾഫ് റാഗ്നിക് എത്തും എന്ന് സൂചന. ഇപ്പോൾ ഓസ്ട്രിയ ദേശീയ ടീം പരിശീലകനായ റാഗ്നിക് ആ സ്ഥാനം ഒഴിഞ്ഞ് ബയേണിൽ എത്തും എന്നാണ് സൂചനകൾ. ഈ സീസൺ അവസാനത്തോടെ തോമസ് ടൂചൽ സ്ഥാനം ഒഴിയും എന്നാതിനാൽ ബയേൺ ഇപ്പോൾ പുതിയ പരിശീലകനായുള്ള അന്വേഷണത്തിൽ ആണ്‌.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി റാൽഫ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അവിടെ റാൾഫിന് അത്ര നല്ല കാലമായിരുന്നില്ല. മുമ്പ് റെഡ് ബുളിന്റെ സ്പോർടിംഗ് ഹെഡായിരുന്നു റാൾഫ് റാഗ്നിക്. റെഡ്ബുൾ ടീമുകളായ ലെപ്സിഗിന്റെയും സാൽസ്ബർഗിന്റെയും വളർച്ചയിൽ വലിയ പങ്കുവഹിച്ച ആളാണ് റാഗ്നിക്. 65കാരനായ അദ്ദേഹം ബയേണെ അവരുടെ പതിവു ഫോമിലേക്ക് കൊണ്ടുവരും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

‘റാൾഫ് റാഗ്നികിനെ കുറിച്ച് താൻ കേട്ടിട്ടു പോലുമില്ല’ മുൻ പരിശീലകനു എതിരെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിമർശനം

മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരെ പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ ആഞ്ഞടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻ പരിശീലകൻ റാൾഫ് റാഗ്നികിനെയും രൂക്ഷമായി വിമർശിച്ചു രംഗത്ത് വന്നു. റാൾഫ് റാഗ്നികിനെ കുറിച്ച് താൻ കേട്ടിട്ട് പോലും ഇല്ലെന്നു പറഞ്ഞ റൊണാൾഡോ ക്ലബ് ടെക്നിക്കൽ ഡയറക്ടർ ആയി നിയമിച്ച പരിശീലകൻ പോലും ആവാതെ എങ്ങനെയാണ് ക്ലബിനെ പരിശീലിപ്പിച്ചത് എന്നും ചോദിച്ചു.

റാഗ്നികിനു കീഴിൽ ഒരു തരത്തിലുള്ള മാറ്റവും ക്ലബിൽ താൻ കണ്ടില്ല എന്നു പറഞ്ഞ റൊണാൾഡോ ക്ലബ് ജിമ്മിലോ ക്ലബ് അടുക്കളയിലോ പോലും ഒരു മാറ്റവും ഉണ്ടായില്ലെന്ന് പരിഹസിച്ചു. ഒലെക്ക് പകരം ആണ് ക്ലബ് ടെക്നിക്കൽ ഡയറക്ടർ ആയ റാഗ്നിക് കഴിഞ്ഞ സീസൺ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. 2 വർഷത്തെ കരാറിൽ എത്തിയ റാഗ്നിക് എന്നാൽ കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച ശേഷം ക്ലബ് വിടുക ആയിരുന്നു.

Exit mobile version