വിയ്റ്റ്നാമിലെ സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം, മൂന്ന് മലയാളികൾ, ബ്ലാസ്റ്റേഴ്സിന്റെ ഗിൽ ടീമിൽ ഇല്ല

വിയ്റ്റ്നാമിൻ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ഫുട്ബോൾ ടീം പ്രഖ്യാപിച്ചു. മലയാളി താരങ്ങൾ ആയ രാഹുൽ കെ പി, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവർ സ്ക്വാഡിൽ ഉണ്ട്. സഹലും രാഹുലും അടക്കം നാലു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും സ്ക്വാഡിൽ ഉണ്ട്. ഖാബ്ര, ജീക്സൺ എന്നിവരാണ് ടീമിലുള്ള മറ്റു ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ഗിൽ ടീമിൽ ഇല്ലാത്തത് വിമർശനങ്ങൾ ഉയർത്തിയേക്കും. കഴിഞ്ഞ ഐ എസ് എൽ സീസണിലെ ഗോൾഡൻ ഗ്ലോസ് വിന്നറാണ് ഗിൽ.

വിയറ്റ്നാമിൽ ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങൾ ആണ് കളിക്കുക. വിയറ്റ്നാമിൽ വെച്ച് ആതിഥേയരായ വിയറ്റ്നാമിനെയും സിംഗപ്പൂരിനെയും ആണ് ഇന്ത്യ നേരിടുക. സെപ്റ്റംബർ 24ന് ഇന്ത്യ സിംഗപ്പൂരിനെയും, സെപ്റ്റംബർ 29ന് ഇന്ത്യ വിയറ്റ്നാമിനെയും നേരിടും. എല്ലാ മത്സരങ്ങളും തോങ്നാത് സ്റ്റേഡിയത്തിൽ വെച്ചാകും നടക്കുക.

ഇന്ത്യൻ ടീം:

Goalkeepers: Gurpreet Singh Sandhu, Dheeraj Singh Moirangthem and Amrinder Singh

Defenders: Sandesh Jhingan, Roshan Singh Naorem, Anwar Ali, Akash Mishra, Chinglensana Singh Konsham, Harmanjot Singh Khabra and Narender.

Midfielders: Liston Colaco, Muhammed Ashique Kuruniyan, Deepak Tangri, Udanta Singh, Anirudh Thapa, Brandon Fernandes, Yasir Mohammad, Jeakson Singh, Sahal Abdul Samad, Rahul KP, Lallianzuala Chhangte and Vikram Pratap Singh.

Forwards: Sunil Chhetri and Ishan Pandita.

“മലയാളി ആയതു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിൽ എത്തിക്കാൻ വലിയ ആഗ്രഹം ഉണ്ട്”- രാഹുൽ

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം പ്ലേ ഓഫിലേക്ക് എത്താൻ വലിയ ആഗ്രഹം ഉണ്ട് എന്ന് മലയാളി യുവതാരം കെ പി രാഹുൽ. ഒരു മലയാളി എന്ന നിലയിൽ കേരളത്തിന്റെ ടീമിന് സെമിയിൽ യോഗ്യത ലഭിക്കുന്നത് തനിക്ക് പ്രധാനമാണ് എന്നും രാഹുൽ പറഞ്ഞു.

“ഒരു പ്രാദേശിക കളിക്കാരൻ എന്ന നിലയിൽ, ഒരു ടീമിന്റെ ഭാഗമായി, ഞങ്ങൾക്ക് പ്ലേ ഓഫ് യോഗ്യത നേടുക എന്നത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു” രാഹുൽ പറഞ്ഞു.

പരിക്കേറ്റ് ഈ സീസൺ ഭൂരിഭാഗവും രാഹുലിന് നഷ്ടമായിരുന്നു. പരിക്കേറ്റ് പുറത്തിരുന്ന കാലം പ്രയാസകരമായിരുന്നു എന്നും രാഹുൽ പറഞ്ഞു. “പരിക്കിൽ നിന്ന് തിരിച്ചുവരുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്റെ നിയന്ത്രണത്തിലുള്ളതെല്ലാം ഞാൻ ചെയ്തുവെന്ന് ഞാൻ കരുതുന്നു.” രാഹുൽ പറഞ്ഞു.

“ക്ലബ്ബിലെ എല്ലാവരോടും കോച്ചിംഗ് സ്റ്റാഫിനോടും ഫിസിയോ ടീമിനോടും ക്ലബിനോടും നന്ദിയുണ്ട്, കാരണം അവർ എന്നെ ശരിക്കും സഹായിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ കെ പി ഇനിയും ടീമിനൊപ്പം ചേർന്നില്ല എന്ന് കോച്ച്

കേരള ബ്ലാസ്റ്റേഴ്സിന്റ മധ്യനിര താരം രാഹുൽ കെ പി പരിക്ക് മാറി ഇനിയും എത്തിയില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കി. രാഹുൽ ഇനിയും പരിശീലനം ആരംഭിച്ചിട്ടില്ല. താരം തിരികെ വരാൻ ആയി ഫിസിയോക്ക് ഒപ്പം കഠിന പ്രയത്നത്തിൽ ആണ് എന്നും ഇവാൻ വുകമാനോവിച് പറഞ്ഞു.

രാഹുൽ ഉടൻ ടീമിനൊപ്പം തിരികെ ചേരും എന്നാണ് പ്രതീക്ഷ എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. രാഹുൽ മികച്ച താരമാണെന്നും ടീമുബെ വലിയ രീതിയിൽ സഹായിക്കാൻ കഴിയുന്ന താരമാണെന്നും അതുകൊണ്ട് തിരിച്ചുവരവിനായി കാത്തിരിക്കുക ആണെന്നും ഇവാൻ പറഞ്ഞു.

സീസണിലെ ആദ്യ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ തന്നെ രാഹുലിനെ നഷ്ടപ്പെട്ടിരുന്നു. അന്ന് പരിക്കേറ്റ് കളം വിടും മുമ്പ് രാഹുലിന് ബ്ലാസ്റ്റേഴ്സിന് ഒരു അസിസ്റ്റ് സംഭാവന നൽകാൻ ആയിരുന്നു.

Exit mobile version