Picsart 24 06 30 14 02 42 582

രാഹുൽ ദ്രാവിഡിനെ മെന്റർ ആയി എത്തിക്കാൻ KKR ശ്രമം

ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുൽ ദ്രാവിഡിനെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രംഗത്ത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ആയി നിയമിക്കാൻ ആയി രാഹുൽ ദ്രാവിഡിനെ സമീപിച്ചതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ കൊൽക്കത്ത നഒറ്റ് റൈഡേഴ്സിന്റെ മെന്റർ ആയി പ്രവർത്തിക്കുന്ന ഗൗതം ഗംഭീർ സ്ഥാനം ഒഴിയും എന്ന് ഉറപ്പാണ്.

കഴിഞ്ഞ ഐ പി എല്ലിലെ കെ കെ ആറിനെ ചാമ്പ്യൻസ് ആക്കാൻ സഹായിച്ച ഗൗതം ഗംഭീർ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ആയി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാവുകയാണ്. ഗംഭീറിന് പകരം ദ്രാവിഡിനെ എത്തിക്കാൻ ആണ് കെ കെ ആർ ആഗ്രഹിക്കുന്നത്. എന്നാൽ രാഹുൽ ദ്രാവിഡ് ഈ ജോലി ഏറ്റെടുക്കുമോ എന്നത് സംശയമാണ്. അദ്ദേഹം തൽക്കാലം ക്രിക്കറ്റിൽ നിന്ന് ഒരിടവേള ആണ് ആഗ്രഹിക്കുന്നത് എന്ന് ചില മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Exit mobile version