നാപോളി റഹീം സ്റ്റെർലിംഗിനെ നോട്ടമിടുന്നു


ആക്രമണനിര ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുമായി നാപോളി വീണ്ടും പ്രീമിയർ ലീഗിലേക്ക്. ചെൽസി വിങ്ങർ റഹീം സ്റ്റെർലിംഗിനെ സ്വന്തമാക്കുന്നത് നാപോളി പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഡിസംബറിൽ 30 വയസ്സ് തികയുന്ന ഈ ഇംഗ്ലണ്ട് താരം ബൊളോണയുടെ ഡാൻ എൻഡോയെ സ്വന്തമാക്കാൻ ആയില്ലെങ്കിൽ മാത്രമെ നാപ്പോളി പരിഗണിക്കുകയുള്ളൂ.

എൻഡോക്ക് ആയി 40 ദശലക്ഷം യൂറോ ആണ് ചോദിക്കുന്നത്. അതുകൊണ്ട് ട്രാൻസ്ഫർ ചർച്ചകൾ ഇപ്പോൾ വഴിമുട്ടിയിരിക്കുകയാണ്‌. 2027 വരെ ചെൽസിയുമായി കരാറുള്ള സ്റ്റെർലിംഗ്, 2024-25 സീസണിൽ ആഴ്സണലിൽ ലോണിൽ കളിച്ചെങ്കിലും കാര്യമായ സ്വാധീനം ചെലുത്താനായില്ല. എല്ലാ മത്സരങ്ങളിലുമായി ആകെ 28 മത്സരങ്ങളിൽ നിന്ന് 13 മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം ആദ്യ ഇലവനിൽ ഇടം നേടിയത്. ഒരു ഗോളും അഞ്ച് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹത്തിന്റെ സംഭാവന.

അവസാന നിമിഷം റഹീം സ്റ്റെർലിങിനെ ടീമിൽ എത്തിച്ചു ആഴ്‌സണൽ

ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിനമായ ഇന്ന് അവസാന നിമിഷം ചെൽസി വിങർ റഹീം സ്റ്റെർലിങിനെ ടീമിൽ എത്തിച്ചു ആഴ്‌സണൽ. ഇന്ന് ആദ്യം ഇനി ആരെയും ആഴ്‌സണൽ ടീമിൽ എത്തിക്കില്ല എന്നായിരുന്നു സൂചന എങ്കിലും ഡെഡ്‌ലൈൻ അവസാന മണിക്കൂറുകളിൽ അവർ സ്റ്റെർലിങിനു ആയി രംഗത്ത് വരിക ആയിരുന്നു. തുടർന്ന് നടന്ന വേഗതയേറിയ ചർച്ചകൾക്ക് ശേഷം താരത്തെ ലോണിൽ കൈമാറാൻ ചെൽസി സമ്മതിച്ചു. നിലവിൽ മെഡിക്കൽ കഴിഞ്ഞ സ്റ്റെർലിങ് ആഴ്‌സണൽ കരാർ ഒപ്പ് വെച്ചു എന്നാണ് സൂചന.

സ്റ്റെർലിങ് ആർട്ടെറ്റ

ഡെഡ്‌ലൈൻ കഴിഞ്ഞ ശേഷവും 2 മണിക്കൂർ ഡോക്കുമെന്റ് കൈമാറാൻ സമയം ഉള്ളതിനാൽ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ആവും വരിക. നിലവിലെ സൂചന അനുസരിച്ച് ഒരു തുകയും ചെൽസിക്ക് നൽകാതെയുള്ള ഈ സീസൺ തീരുന്നത് വരെയുള്ള ലോണിൽ ആണ് സ്റ്റെർലിങിനെ ആഴ്‌സണൽ സ്വന്തമാക്കുന്നത്. കൂടാതെ ആഴ്‌സണലിന് കളിക്കാൻ ആയി തന്റെ ശമ്പളം വളരെ അധികം കുറക്കാനും 29 കാരനായ ഇംഗ്ലീഷ് താരം സമ്മതിച്ചിട്ടുണ്ട്. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ മൂന്നു വമ്പൻ ഇംഗ്ലീഷ് ക്ലബുകളിൽ കളിച്ച താരത്തിന് ആഴ്‌സണൽ നാലാമത്തെ വമ്പൻ ക്ലബ് ആണ്. മാഞ്ചസ്റ്റർ സിറ്റിയിൽ ആർട്ടെറ്റക്ക് കീഴിൽ കളിച്ച ഘടകം പരിഗണിച്ച് ആണ് താരത്തെ മുന്നേറ്റത്തിൽ പകരക്കാരാനെന്ന നിലയിൽ ആഴ്‌സണൽ ടീമിൽ എത്തിക്കുന്നത്.

ചെൽസി ഈസ് ബാക്ക്!! സ്റ്റെർലിംഗിന് ഇരട്ട ഗോളും ഒരു അസിസ്റ്റും

പോചറ്റിനീയുടെ കീഴിൽ ചെൽസി അവരുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗിലെ പുതുമുഖ ക്ലബായ ലുറ്റൺ ടൗണിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ചെൽസി പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമാഉഇ സ്റ്റെർലിംഗ് ഇന്ന് ചെൽസിയുടെ ഹീറോ ആയി.

മത്സരത്തിന്റെ 17ആം മിനുട്ടിൽ ഒരു മികച്ച വ്യക്തിഗത ഗോളിലൂടെയാണ് സ്റ്റെർലിംഗ് ചെൽസിക്ക് ലീഡ് നൽകിയത്‌. ലുറ്റൺ ക്ലബ് ഡിഫൻസിനിടയിലൂടെ വേഗത്തിൽ മുന്നേറി സ്റ്റെർലിംഗ് തൊടുത്ത ഷോട്ട് ലുറ്റൺ കീപ്പറിന് തടയാം ആകുന്നതായിരുന്നില്ല. ആദ്യ പകുതിയിൽ ചെൽസി ആ ലീഡിൽ തുടർന്നു.

രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ ഗുസ്റ്റോയുടെ പാസിൽ നിന്ന് സ്റ്റെർലിംഗ് തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ ഗോളിന്റെ അസിസ്റ്റും ഗുസ്തോയുടെ പേരിലായിരുന്നു. 75ആം മിനുട്ടിൽ നികോളസ് ജാക്സണും ചെൽസിക്ക് ആയി ഗോൾ നേടി. എൻസോ ഫെർണാണ്ടസ് തുടങ്ങിയ അറ്റാക്ക് സ്റ്റെർലിംഗിൽ എത്തുകയും സ്റ്റെർലിന്റെ ലോ ക്രോസ് ഒരു ഡൈവിംഗ് ഫിനിഷിലൂടെ ജാക്സൺ വലയിൽ എത്തിക്കുകയുമായിരുന്നു.

ഈ വിജയത്തോടെ ചെൽസിക്ക് ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് ആയി. ലുറ്റൺ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് നിൽക്കുകയാണ്.

റഹീം സ്റ്റെർലിംഗ് തിരികെ ഖത്തറിലേക്ക് വരുന്നു

റഹീം സ്റ്റെർലിംഗ് തിരികെ വന്ന് ഇംഗ്ലണ്ടിനൊപ്പം ചേരും. സ്റ്റെർലിംഗ് ലോകകപ്പ് കളിക്കാനായി ഇംഗ്ലണ്ടിനൊപ്പം ഖത്തറിൽ ഇരിക്കെവെ താരത്തിന്റെ വീട്ടിൽ വലിയ കവർച്ച നടന്നിരുന്നു. അതോടെ താരം തിരികെ ഇംഗ്ലണ്ടിലേക്ക് പോവുക ആയിരുന്നു. സ്റ്റെർലിംഗ് സെനഗലിന് എതിരായ ഇംഗ്ലണ്ടിന്റെ മത്സരത്തിൽ കളിച്ചിരുന്നില്ല. എന്നാൽ താരം ഉടൻ ഖത്തറിൽ എത്തും എന്നും ടീമിനൊപ്പം ചേരും എന്നും ഇംഗ്ലീഷ് എഫ് എ പറഞ്ഞു.

സ്റ്റെർലിംഗ് ഫ്രാൻസിന് എതിരായ ക്വാർട്ടർ ഫൈനലിൽ കളിക്കുജയും ചെയ്യും. നേരത്തെ ഇറാന് എതിരായ മത്സരത്തിൽ സ്റ്റെർലിംഗ് ഇംഗ്ലണ്ടിനായി ഗോൾ നേടിയിരുന്നു‌. വെയിൽസിന് എതിരായ മത്സരത്തിലും സ്റ്റെർലിംഗ് കളത്തിൽ ഇറങ്ങിയിരുന്നു.

താരം ഖത്തറിൽ ഉള്ളപ്പോൾ വീട് കൊള്ളയടിച്ചു കള്ളന്മാർ! റഹീം സ്റ്റർലിംഗ് നാട്ടിലേക്ക് മടങ്ങി

ഇംഗ്ലണ്ട് ലോകകപ്പ് ക്യാമ്പ് വിട്ട് റഹീം സ്റ്റർലിംഗ് ഇംഗ്ലണ്ടിലേക്ക് മടങ്ങി. ചെൽസി താരം ഖത്തറിൽ ലോകകപ്പ് കളിക്കുന്ന സമയത്ത് ആയുധങ്ങളും ആയി ഒരു വിഭാഗം കള്ളന്മാർ അദ്ദേഹത്തിന്റെ ചെറിയ കുട്ടികളും ഭാര്യയും ഉള്ളിൽ ഉള്ളപ്പോൾ വീട് കൊള്ളയടിച്ചത് അദ്ദേഹം നാട്ടിലേക്ക് മടങ്ങാൻ കാരണം. സംഭവത്തിനു ശേഷം മാനസികമായി തകർന്ന കുടുംബത്തിന് ഒപ്പം എത്താൻ താരം തീരുമാനിക്കുക ആയിരുന്നു.

ശനിയാഴ്ച ആണ് സംഭവം നടന്നത്. താരത്തിന് ഇംഗ്ലീഷ് ടീമും ഫുട്‌ബോൾ അസോസിയേഷനും പരിശീലകൻ ഗാരത് സൗത്ത്ഗേറ്റും പൂർണ പിന്തുണ നൽകി. തുടർന്ന് ആണ് താരം ഇംഗ്ലണ്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ഇനി താരം ലോകകപ്പ് ടീമിലേക്ക് തിരിച്ചു എത്തുമോ എന്നു അദ്ദേഹം തന്നെ തീരുമാനിക്കും. ഇംഗ്ലണ്ടിന് ആയി ആദ്യ മത്സരത്തിൽ ഇറാന് എതിരെ സ്റ്റർലിംഗ് ഗോൾ നേടിയിരുന്നു. നേരത്തെ പുറത്ത് വിടാത്ത കുടുംബ പ്രശ്നങ്ങൾ കാരണം മറ്റൊരു ഇംഗ്ലണ്ട് താരം ബെൻ വൈറ്റും നാട്ടിലേക്ക്‌ മടങ്ങിയിരുന്നു.

പത്ത് പേരായി ചുരുങ്ങിയിട്ടും സ്റ്റെർലിങിന്റെ ഇരട്ടഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ മറികടന്നു ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പത്ത് പേരായി ചുരുങ്ങിയിട്ടും ലെസ്റ്റർ സിറ്റിക്ക് എതിരെ ജയം പിടിച്ചെടുത്തു ചെൽസി. തങ്ങളുടെ പോരാട്ടവീര്യം തെളിയിച്ച ചെൽസി ലീഡ്സിന് എതിരായ നാണക്കേടിന്റെ കടം ലെസ്റ്റർ സിറ്റിയോട് വീട്ടി. ആദ്യ പകുതിയിൽ 28 മത്തെ മിനിറ്റിൽ തന്നെ രണ്ടാം മഞ്ഞ കാർഡ് മേടിച്ചു കോണർ ഗാലഗർ ചുവപ്പ് കാർഡ് കണ്ടതോടെ ചെൽസി പ്രതിരോധത്തിലായി. 10 പേരായിട്ടും പൊരുതാൻ ഉറച്ച ചെൽസിയെ ആണ് രണ്ടാം പകുതിയിൽ കണ്ടത്.

രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ മാർക് കുകറെല്ലയുടെ പാസിൽ നിന്നു റഹീം സ്റ്റെർലിങ് ചെൽസിക്ക് ആദ്യ ഗോൾ സമ്മാനിച്ചു. സ്റ്റെർലിങിന്റെ ഷോട്ട് ലെസ്റ്റർ പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി ഗോൾ ആയപ്പോൾ താരം ക്ലബിന് ആയി ആദ്യ ഗോൾ കുറിച്ചു. തുടർന്ന് സ്റ്റെർലിങിന്റെ ഒരു ഷോട്ട് പോസ്റ്റിൽ ഇടിച്ചു മടങ്ങുന്നതും കാണാൻ ആയി. പന്ത് ലെസ്റ്റർ കൈവശം വച്ച സമയത്തും ചെൽസി പ്രത്യാക്രമണത്തിൽ അവസരങ്ങൾ സൃഷ്ടിച്ചു.

63 മത്തെ മിനിറ്റിൽ റീസ് ജെയിംസിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ സ്റ്റെർലിങ് ചെൽസിക്ക് രണ്ടാം ഗോളും സമ്മാനിച്ചു. മൂന്നു മിനിറ്റിനുള്ളിൽ വാർഡിയുടെ പാസിൽ നിന്നു ഹാർവി ബാർൺസ് ഗോൾ നേടിയതോടെ മത്സരത്തിന് ആവേശകരമായ അന്ത്യം ആണ് ലഭിച്ചത്. പകരക്കാരെ ഇറക്കി ഒരാൾ അധികമുള്ള ലെസ്റ്റർ സിറ്റി തുടരെ ആക്രമണങ്ങൾ നടത്തി. ഇടക്ക് ജെയ്മി വാർഡി അവസരവും സൃഷ്ടിച്ചു. എന്നാൽ പിടിച്ചു നിന്നു ചെൽസി പ്രതിരോധം ബ്രിഡ്ജിൽ ജയം തങ്ങളുടേത് ആക്കുക ആയിരുന്നു. ലീഡ്സിന് എതിരായ നാണക്കേട് മാറ്റുന്ന പ്രകടനം ആണ് പത്ത് പേരായിട്ടും ചെൽസി ഇന്ന് പുറത്ത് എടുത്തത്.

Exit mobile version