Picsart 23 10 14 02 06 27 582

പാകിസ്താനെതിരെ ഇന്ത്യ അശ്വിനെ കളിപ്പിക്കണം എന്ന് ഗവാസ്കർ

അഹമ്മദാബാദിൽ ഇന്ന് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ രവിചന്ദ്രൻ അശ്വിനെ ഇന്ത്യ ആദ്യ ഇലവനിൽ ഉൾപ്പെടുത്തണം എന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. ഓസ്ട്രേലിയക്ക് എതിരെ കളിച്ച അശ്വിൻ അഫ്ഗാബെതിരെ കളിച്ചിരുന്നില്ല. അശ്വിൻ ഉണ്ടെങ്കിൽ സൗദ് ഷക്കീലിനെ തടയാൻ ഇന്ത്യക്ക് ആകും എന്നും ഗവാസ്കർ പറഞ്ഞു.

“സൗദ് ഷക്കീൽ ഉണ്ടെന്നുള്ള ലളിതമായ കാരണത്താൽ ഞാൻ അശ്വിനെ ടീമിൽ തിരഞ്ഞെടുക്കും. സൗദ് ഷക്കീൽ ഇപ്പോൾ മധ്യനിരയിലാണ്, പാകിസ്ഥാനെ ഒരു മോശം സാഹചര്യത്തിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ കഴിയുന്ന തരത്തിലുള്ള കളിക്കാരനാണ് അദ്ദേഹം. അവനെ തടയാൻ നിങ്ങൾക്ക് ബുദ്ധിമാനായ ഒരു ബൗളറെ ആവശ്യമാണ്.” ഗവാസ്‌കർ പറഞ്ഞു.

“ഒരു ഓഫ് സ്പിന്നർ ആയതുകൊണ്ടല്ല ഞാൻ പറയുന്നത്, അശ്വിൻ മിടുക്കനാണ്. അശ്വിൻ എതിരാളികളെ മാനസികമായും പരീക്ഷിക്കും. സമ്മർദ്ദം നിലനിർത്താൻ അദ്ദേഹത്തിന് കഴിയുമെന്നതിനാൽ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു, ”ഗവാസ്‌കർ കൂട്ടിച്ചേർത്തു.

Exit mobile version