മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് മോഹൻ ഇന്റർ കാശിയി

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് മോഹൻ ഇനി ഐലീഗ് ക്ലബായ ഇന്റർ കാശിക്ക് ഒപ്പം. പ്രശാന്ത് മോഹന്റെ സൈനിംഗ് ഇന്റർ കാശി ഇതിനകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. പ്രശാന്ത് അവർക്ക് ഒപ്പം പരിശീലനവും ആരംഭിച്ചു. ഒരു വർഷത്തെ കരാറിലാണ് താരം ഇന്റർ കാശിയിൽ എത്തുന്നത്. പ്രശാന്ത് കഴിഞ്ഞ
സീസണിൽ പഞ്ചാബ് എഫ് സിക്ക് ആയായിരുന്നു കളിച്ചത്.

പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം ചെന്നൈയിനായും കളിച്ചിരുന്നു. മുമ്പ് അറ് സീസണുകളോളം പ്രശാന്ത് ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. 2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഔദ്യോഗിക പ്രഖ്യാപനം വന്നു, പ്രശാന്ത് ഇനി പഞ്ചാബ് എഫ് സിയിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് മോഹൻ ഇനി ഐ എസ് എൽ ക്ലബായ റൗണ്ട്ഗ്ലാസ് പഞ്ചാബിന് ഒപ്പം. ഇന്ന് പ്രശാന്ത് മോഹന്റെ സൈനിംഗ് പഞ്ചാബ് എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വർഷത്തെ കരാറിലാണ് താരം പഞ്ചാബിൽ എത്തുന്നത്. പ്രശാന്ത് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിനിൽ എത്തിയിരുന്നു. ചെന്നൈയിനായി 15 മത്സരങ്ങൾ താരം കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.

കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയായിരിന്നു പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. ചെന്നൈയിനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പ്രശാന്ത് കരുതിയെങ്കിലും അവിടെയും താരം സ്ഥിരമായി ആദ്യ ഇലവനിൽ എത്തിയില്ല.

ഇതിനു മുമ്പ് അറ് സീസണുകളോളം പ്രശാന്ത് ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. 2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രശാന്ത് മാത്രമല്ല മലയാളി താരം ലിയോൺ അഗസ്റ്റിന്റെ സൈനിംഗും പഞ്ചാബ് ഇന്ന് പ്രഖ്യാപിച്ചു.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് ഇനി പഞ്ചാബ് എഫ് സിയിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് മോഹൻ ഇനി ഐ എസ് എൽ ക്ലബായ റൗണ്ട്ഗ്ലാസ് പഞ്ചാബിന് ഒപ്പം. പ്രശാന്ത് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ചെന്നൈയിനിൽ എത്തിയിരുന്നു. ചെന്നൈയിനായി 15 മത്സരങ്ങൾ താരം കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. എന്നാൽ ഇപ്പോൾ പ്രശാന്ത് ചെന്നൈയിനും വിടുകയാണ്. പഞ്ചാബ് എഫ് സിയുമായി പ്രശാന്ത് കരാർ ധാരണയിൽ എത്തിയതായി Zillizsng റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയായിരിന്നു പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. ചെന്നൈയിനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പ്രശാന്ത് കരുതിയെങ്കിലും അവിടെയും താരം സ്ഥിരമായി ആദ്യ ഇലവനിൽ എത്തിയില്ല.

ഇതിനു മുമ്പ് അറ് സീസണുകളോളം പ്രശാന്ത് ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. 2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്.

“പ്രശാന്തിനെ ചെന്നൈയിനിൽ കാണുന്നതിൽ സന്തോഷം” – കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം പ്രശാന്ത് മോഹൻ ചെന്നൈയിനിൽ തിളങ്ങുന്നതിൽ സന്തോഷം ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ചെന്നൈയിനെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ഇവാൻ. പ്രശാന്തിന് കളിക്കാൻ കൂടുതൽ സമയം ലഭിക്കേണ്ടതുണ്ടായിരുന്നു എന്നും അതാണ് താരം ക്ലബ് വിട്ടത് എന്നും ഇവാൻ പറഞ്ഞു. ഏതൊരു താരത്തിനും കുറച്ച് കാലം കഴിയുമ്പോൾ ഒരു പുതിയ ഊർജ്ജം ആവശ്യം വരും. ഇവാൻ പറഞ്ഞു.

പ്രശാന്തിന് ഇത് മികച്ച നീക്കം ആണെന്നും അദ്ദേഹം ഹൈ ലെവലിൽ കളിക്കുന്നത് കാണാൻ ആകുന്നതിൽ സന്തോഷം ഉണ്ടെന്നും ഇവാൻ പറഞ്ഞു. നീണ്ടകാലമായി കേരളത്തിന് ഒപ്പം ഉണ്ടായിരുന്ന പ്രശാന്ത് ഈ കഴിഞ്ഞ സമ്മറിൽ ആയിരുന്നു ചെന്നൈയിനിലേക്ക് മാറിയത്. പ്രശാന്ത് ഒരു മികച്ച വ്യക്തിയും മികച്ച താരവും ആണെന്നും തനിക്ക് ഇഷ്ടമുള്ള താരമാണ് പ്രശാന്ത് എന്നും കോച്ച് പറഞ്ഞു.

പ്രശാന്ത് മോഹൻ ഇനി ചെന്നൈയിൻ താരം, ഔദ്യോഗിക പ്രഖ്യാപനം വന്നു

കേരള ബ്ലാസ്റ്റേഴ്സ് വിട്ട പ്രശാന്ത് മോഹൻ ഇനി ഐ എസ് എൽ ക്ലബായ ചെന്നൈയിന് ഒപ്പം. പ്രശാന്തിന്റെ സൈനിംഗ് ചെന്നൈയിൻ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചു ‌ ഒരു വർഷത്തെ കരാർ താരം ക്ലബുമായി ഒപ്പുവെച്ചു.

കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചത്. ചെന്നൈയിനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പ്രശാന്ത് കരുതുന്നു.

അവസാന അറ് സീസണുകളായി പ്രശാന്ത് ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. 2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് വിട്ട പ്രശാന്ത് മോഹൻ ഇനി ചെന്നൈയിൻ ജേഴ്സിയിൽ

കേരള ബ്ലാസ്റ്റേഴ്സ് വിട്ട പ്രശാന്ത് മോഹൻ ഇനി ഐ എസ് എൽ ക്ലബായ ചെന്നൈയിന് ഒപ്പം. ഹാഫ് വേ ഫുട്ബോൾ ഡോട്ട് കോം ആണ് പ്രശാന്ത് ചെന്നൈയിനുമായി കരാർ ഒപ്പുവെച്ചതായി റിപ്പോർട്ട് ചെയ്യുന്നത്‌. ഒരു വർഷത്തെ കരാർ താരം ക്ലബുമായി ഒപ്പുവെച്ചു. നേരത്തെ പ്രശാന്ത് ഗോകുലത്തിലേക്ക് എന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചത്. ചെന്നൈയിനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പ്രശാന്ത് കരുതുന്നു.

അവസാന അറ് സീസണുകളായി പ്രശാന്ത് ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. 2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്.

Source: https://halfwayfootball.com/isl-chennaiyin-fc-sign-prasanth-k-on-a-season-long-deal/

പ്രശാന്ത് മോഹന്റെ അടുത്ത നീക്കം!! ഗോകുലം കേരളയുമായി ചർച്ച

കേരള ബ്ലാസ്റ്റേഴ്സ് വിട്ട പ്രശാന്ത് മോഹന്റെ അടുത്ത നീക്കം കേരളത്തിലെ തന്നെ മറ്റൊരു പ്രമുഖ ക്ലബിലേക്ക്. തന്റെ സ്വന്തം നാടായ കോഴിക്കോടിലെ ക്ലബായ ഗോകുലം കേരളയുമായി പ്രശാന്ത് മോഹൻ ചർച്ചകൾ നടത്തിയതായി താരവുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചത്. ഐ ലീഗിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പ്രശാന്തും കരുതുന്നുണ്ട്. പ്രശാന്ത് ഇപ്പോൾ ഫ്രീ ഏജന്റാണ്.

അവസാന അറ് സീസണുകളായി പ്രശാന്ത് ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. 2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്. കേരള ഫുട്ബോളിലെ ട്രാൻസ്ഫർ വാർത്തകൾ വിശ്വസ്തതയോടെ എത്തിക്കുന്ന കേരള കളിക്കളം ഇൻസ്റ്റഗ്രാം പേജും പ്രശാന്തിന്റെ നീക്കാത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഔദ്യോഗിക പ്രഖ്യാപനം എത്തി, പ്രശാന്ത് മോഹൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു!!

കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിൽ അവസാന അറ് സീസണുകളായി ഉണ്ടായിരുന്ന പ്രശാന്ത് ഇനി ക്ലബിനൊപ്പം ഇല്ല. പ്രശാന്ത് മോഹൻ ക്ലബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ടീമിൽ ഏറ്റവും കൂടുതൽ കാലമായി കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉള്ള താരമായിരുന്നു പ്രശാന്ത് മോഹൻ.

പ്രശാന്തിന്റെ കരാർ റദ്ദാക്കി താരത്തെ ഫ്രീ ഏജന്റാക്കി മാറ്റാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്. പ്രശാന്തിന് 2023 വരെ കേരള ബ്ലാസ്റ്റേഴ്സിൽ കരാർ ഉണ്ടായിരുന്നു. കൂടുതൽ അവസരങ്ങൾ കിട്ടാനായാണ് പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നത്.

2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ട്. എന്നാൽ പലപ്പോഴും ആരാധകരുടെ വിമർശങ്ങൾ ആണ് താരത്തിന് കൂടുതൽ ലഭിച്ചത്. തന്റെ ടീമിലെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനം നടത്താനും പ്രശാന്തിനായിരുന്നില്ല. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്.

പ്രശാന്ത് മോഹൻ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു?! | Exclusive

പ്രശാന്ത് മോഹൻ ബ്ലാസ്റ്റേഴ്സ് വിട്ടേക്കും

കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ടീമിൽ ഏറ്റവും കൂടുതൽ കാലമായി കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉള്ള താരമായ പ്രശാന്ത് മോഹൻ ക്ലബ് വിടുന്നു എന്ന് വാർത്തകൾ. കേരള ബ്ലാസ്റ്റേഴ്സ് വാർത്തകൾ വിശ്വസ്തതയോടെ റിപ്പോർട്ട് ചെയ്യുന്ന സില്ലിസ് സ്പോർട്സ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്. പ്രശാന്തിന്റെ കരാർ റദ്ദാക്കി താരത്തെ ഫ്രീ ഏജന്റാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നതായാണ് വാർത്ത.

പ്രശാന്തിന് 2023 വരെ കേരള ബ്ലാസ്റ്റേഴ്സിൽ കരാർ ഉണ്ട് എങ്കിലും പുതിയ സീസണായുള്ള സീനിയർ സ്ക്വാഡിൽ പ്രശാന്തിനെ ഉൾപ്പെടുത്താൻ ടീം ആലോചിക്കുന്നില്ല. പ്രശാന്തിനെ റിലീസ് ചെയ്തു യുവതാരങ്ങളെ പകരം സ്ക്വാഡിലേക്ക് ഉയർത്താൻ ആണ് ഇവാൻ ആഗ്രഹിക്കുന്നത്.

2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ട്. എന്നാൽ പലപ്പോഴും ആരാധകരുടെ വിമർശങ്ങൾ ആണ് താരത്തിന് കൂടുതൽ ലഭിച്ചത്. തന്റെ ടീമിലെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനം നടത്താനും പ്രശാന്തിനായിരുന്നില്ല.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത്. കോഴിക്കോട് സ്വദേശിയാണ്. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് പ്രതിനിധീകരിച്ചിട്ടുണ്ട്.

https://www.zillizsng.in/football/k-prasanth-and-kerala-blasters-fc-to-part-ways-after-six-years/

Exit mobile version