കേരള ബ്ലാസ്റ്റേഴ്സ് വിട്ട പ്രശാന്ത് മോഹൻ ഇനി ഐ എസ് എൽ ക്ലബായ ചെന്നൈയിന് ഒപ്പം. പ്രശാന്തിന്റെ സൈനിംഗ് ചെന്നൈയിൻ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചു ഒരു വർഷത്തെ കരാർ താരം ക്ലബുമായി ഒപ്പുവെച്ചു.
Straight Outta Kozhikode 💯👊
Welcome to the Marina Arena, @Prasanth2406! 💙#AllInForChennaiyin #WelcomePrasanth pic.twitter.com/PzgpPpWl3g
— Chennaiyin F.C. (@ChennaiyinFC) September 27, 2022
കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചത്. ചെന്നൈയിനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും എന്ന് പ്രശാന്ത് കരുതുന്നു.
അവസാന അറ് സീസണുകളായി പ്രശാന്ത് ബ്ലാസ്റ്റേഴ്സിന് ഒപ്പം ആയിരുന്നു. 2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്.