മലേഷ്യ മാസ്റ്റേഴ്സ് മെയിന്‍ ഡ്രോയിലേക്ക് യോഗ്യത നേടി കശ്യപ്

മലേഷ്യ മാസ്റ്റേഴ്സ് യോഗ്യത റൗണ്ടില്‍ റഷ്യയുടെ വ്ലാഡിമര്‍ മാല്‍കോവിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ പാരുപ്പള്ളി കശ്യപ്. ജയത്തോടെ കശ്യപ് ടൂര്‍ണ്ണമെന്റിന്റെ മെയിന്‍ ഡ്രോയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 21-12, 21-17 എന്ന സ്കോറിനാണ് കശ്യപിന്റെ വിജയം. നാളെ നടക്കുന്ന മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ റാസ്മസ് ഗെംകെ ആണ് കശ്യപിന്റെ അടുത്ത എതിരാളി.

മലേഷ്യ മാസ്റ്റേഴ്സ്, യോഗ്യത റൗണ്ടില്‍ വിജയം നേടി പാരുപ്പള്ളി കശ്യപ്

മലേഷ്യ മാസ്റ്റേഴ്സ് 2019ന്റെ യോഗ്യത റൗണ്ടില്‍ വിജയം കുറിച്ച് പാരുപ്പള്ളി കശ്യപ്. 21-14, 21-9 എന്നിങ്ങനെ നേരിട്ടുള്ള ഗെയിമിലാണ് താരത്തിന്റെ വിജയം. ഫ്രാന്‍സിന്റെ ലൂകാസ് ക്ലെയര്‍ബൗട്ടിനെയാണ് കശ്യപ് പരാജയപ്പെടുത്തിയത്. മെയിന്‍ ഡ്രോയില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി ഏഴാം സീഡിംഗുമായി മത്സരിക്കുന്നുണ്ട്.

ടൂര്‍ണ്ണമെന്റിന്റെ വനിത വിഭാഗത്തിലെ ഏഴാം സീഡാണ് ഇന്ത്യയുടെ സൈന നെഹ്‍വാല്‍.

കൊറിയ മാസ്റ്റേഴ്സില്‍ ആദ്യ റൗണ്ടില്‍ തോല്‍വിയേറ്റു വാങ്ങി കശ്യപ്

കൊറിയ മാസ്റ്റേഴ്സ് 2018ല്‍ നിന്ന് ഇന്ത്യന്‍ താരം പാരുപള്ളി കശ്യപ് പുറത്ത്. ദക്ഷിണ കൊറിയയുടെ ഡോംഗ് ക്യുന്‍ ലീയോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് താരം പരാജയപ്പെട്ടത്. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടാം ഗെയിമില്‍ മികച്ച തിരിച്ചുവരവ് താരം നടത്തിയെങ്കിലും മൂന്നാം ഗെയിമില്‍ നിഷ്പ്രഭമായി പോകുകയായിരുന്നു കശ്യപ്.

79 മിനുട്ട് നീണ്ട പോരാട്ടത്തിനു ശേഷമാണ് 17-21, 21-13, 8-21 എന്ന സ്കോറിനു കശ്യപ് പരാജയമേറ്റു വാങ്ങിയത്.

പ്രണയത്തിന്റെ കോർട്ടിൽ സൈനയും കശ്യപും

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം സൈന നെഹ്‍വാല്‍ വിവാഹിതയാകുവാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഡിസംബര്‍ 16നാണ് വിവാഹം നടക്കുകയെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ത്യന്‍ സഹ താരം പാരുപ്പള്ളി കശ്യപ് ആണ് വരന്‍. ഇരു കുടുംബങ്ങളും വിവാഹത്തിനായി തയ്യാറെടുത്ത് വരികയാണെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.

കശ്യപും സൈനയും ഗോപിചന്ദിനു കീഴിലാണ് പരിശീലനം ആരംഭിച്ചത്. 10 വര്‍ഷത്തിലധികമായി ഇരുവരും സൗഹൃദത്തിലാണെങ്കിലും പ്രണയത്തിലാണോയെന്ന ചോദ്യങ്ങളെ അവഗണിക്കുകയായിരുന്നു പതിവ്. ഈ വര്‍ഷം ആദ്യം സൈന നേടിയ കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണത്തിനു പിന്നിലുള്ള പ്രചോദനം കശ്യപ് ആണെന്ന് സൈന നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോക റാങ്കിംഗില്‍ ആറാം നമ്പര്‍ വരെ ഒരു കാലത്ത് കശ്യപ് എത്തിയിരുന്നുവെങ്കിലും പരിക്ക് തുടര്‍ക്കഥയായതോടെ താരത്തിനു പലപ്പോഴും തിരിച്ചടിയാകുകയായിരുന്നു.

Exit mobile version