നാല് വിക്കറ്റ് നഷ്ടം, ഇംഗ്ലണ്ട് ലീഡിലേക്ക് അടുക്കുന്നു

ലോര്‍ഡ്സ് ടെസ്റ്റില്‍ മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് ഇംഗ്ലണ്ട് അടുക്കുന്നു. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 89 റണ്‍സ് നേടിയിട്ടുണ്ട്. നാല് വിക്കറ്റുകളാണ് നഷ്ടമായത്. ഒല്ലി പോപ് 28 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി നില്‍ക്കുന്നു. അലിസ്റ്റര്‍ കുക്ക് 21 റണ്‍സ് നേടിയപ്പോള്‍ കീറ്റണ്‍ ജെന്നിംഗ്സ് 11 റണ്‍സ് നേടി പുറത്തായി. 19 റണ്‍സ് നേടിയ ജോ റൂട്ടിനെ മുഹമ്മദ് ഷമി പുറത്താക്കിയതോടെ ലഞ്ചിനു പിരിയാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാള്‍ ഇംഗ്ലണ്ട് നിലവില്‍ 18 റണ്‍സിനു പിന്നിലാണ് .

മുഹമ്മദ് ഷമി രണ്ട് വിക്കറ്റും ഇഷാന്ത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് വിക്കറ്റ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version