ചെന്നൈയിന്റെയും ഒഡീഷയുടെ സെമി ഫൈനൽ പ്രതീക്ഷ തകർത്ത് സമനില

ഐ എസ് എല്ലിൽ ചെന്നൈയിന്റെയും ഒഡീഷയുടെയും സെമി ഫൈനൽ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി. ഇന്ന് ഇരുവരും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2ന്റെ സമനിലയിൽ ആണ് അവസാനിച്ചത്. തുടക്കത്തിൽ 90 സെക്കൻഡുകൾക്ക് അകം തന്നെ ചെന്നൈയിൻ ഇന്ന് ലീഡ് എടുത്തു. ഒരു ഫ്രീകിക്കിൽ നിന്ന് കിട്ടിയ അവസരം മുതലെടുത്ത് റഹീം അലി ആണ് ചെന്നൈയിന് ലീഡ് നൽകിയത്. 18ആം മിനുട്ടിൽ ഹാവി ഹെർണാണ്ടസിന്റെ ഒരു ലോകോത്തര ഗോളിൽ ഒഡീഷ സമനില നേടി.
20220216 213444

രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ആണ് ഒഡീഷ ലീഡിൽ എത്തിയത്. മികച്ച ഫോമിൽ ഉള്ള ജോണതാൻ ആയിരുന്നു സ്കോറർ. പക്ഷെ ലീഡ് നിലനിർത്താൻ ഒഡീഷക്കും ആയില്ല. 70ആം മിനുട്ടിൽ വാൽസ്കിസ് ചെന്നൈയിന് സമനില നൽകി. ഈ സമനിലയോടെ ഒഡീഷ 22 പോയിന്റുമായി 7ആം സ്ഥാനത്തും ചെന്നൈയിൻ 20 പോയിന്റുമായി എട്ടാമതും നിൽക്കുന്നു. ഇരു ടീമുകൾക്കും ഇനി ആകെ മൂന്ന് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ.

Exit mobile version