മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ മസ്റോയിക്ക് പരിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശങ്കകൾ വർധിക്കുകയാണ്. ഈ മാച്ച് വീക്കിൽ ഗുഡിസൺ പാർക്കിൽ വെച്ച് എവർട്ടണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില നേടിയിരുന്നു. എന്നാൽ ആ മത്സരത്തിനിടെ അവരുടെ ഡിഫൻഡർ നൗസൈർ മസ്രൗയിക്ക് കാൽമുട്ടിന് പരിക്കേറ്റത് തിരിച്ചടിയായി. താരം ബുധനാഴ്ച ഇപ്‌സ്‌വിച്ചിനെതിരായ മത്സരത്തിൽ കളിക്കുമോ എന്നത് ഇപ്പോൾ സംശയത്തിലാണ്.

അദ്ദേഹത്തിന്റെ പരിക്കിന്റെ വ്യാപ്തി അറിയാൻ തിങ്കളാഴ്ച കൂടുതൽ പരിശോധനകൾക്ക് താരം വിധേയനാകും. ലിസാൻഡ്രോ മാർട്ടിനെസും അമദ് ഡയല്ലോയും സീസണിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് മറ്റൊരു പരിക്കിന്റെ ആശങ്ക യുണൈറ്റഡിന് വരുന്നത്. യുണൈറ്റഡ് ഇതിനകം തന്നെ നിരവധി പരിക്കുകളുമായി പൊരുതുന്നുണ്ട്. ലൂക്ക് ഷാ, മേസൺ മൗണ്ട്, കോബി മൈനൂ, ടോബി കോലിയർ എന്നിവരും പുറത്തിരിക്കുകയാണ്‌.

നൗസെയർ മസ്രോയി പെട്ടെന്ന് തന്നെ കളത്തിലേക്ക് മടങ്ങിയെത്തും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ നൈസൈർ മസ്റോയുയുടെ ആരോഗ്യ നില തൃപ്തികരം എന്ന് റിപ്പോർട്ടുകൾ. മുൻകരുതൽ നടപടിക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഉടൻ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആസ്റ്റൺ വില്ലയ്‌ക്കെതിരായ യുണൈറ്റഡിൻ്റെ മത്സരത്തിനിടെ ഹൃദയമിടിപ്പിൽ വ്യതിയാനം അനുഭവപ്പെട്ട 26-കാരൻ, ഹാഫ്‌ടൈമിൽ പുറത്തുപോയെങ്കിലും ഗുരുതരാവസ്ഥയിലല്ലെന്ന് ക്ലബ് വൃത്തങ്ങൾ അറിയിച്ചു.

മൊറോക്കോയുടെ മുഖ്യ പരിശീലകൻ വാലിഡ് റെഗ്രഗുയി, നവംബറിലെ അന്താരാഷ്ട്ര ഇടവേളയ്ക്ക് മസ്രോയിക്ക് തിരികെയെത്തുമെന്ന് ശുഭാപ്തി വിശ്വാസൻ പ്രകടിപ്പിച്ചു.

ഓഗസ്റ്റിൽ ബയേൺ മ്യൂണിക്കിൽ നിന്ന് യുണൈറ്റഡിലേക്ക് ചേക്കേറിയ മസ്‌റോയി ഏതാനും ആഴ്ചകൾ പുറത്തിരിക്കും. നടന്നുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള മൊറോക്കോ ടീമിൽ നിന്ന് പിന്മാറാൻ താരം നിർബന്ധിതനായിരുന്നു. അടുത്ത മാസം ഗാബോണിനും ലെസോതോയ്‌ക്കുമെതിരായ മത്സരങ്ങളിൽ റൈറ്റ് ബാക്ക് ലഭ്യമാകുമെന്ന് റെഗ്രഗുയി പ്രതീക്ഷിക്കുന്നു.

മൊറോക്കോയുടെ ലോകകപ്പ് 2022 പ്രചാരണത്തിൽ നിർണായക പങ്ക് വഹിച്ച ഡിഫൻഡർ ഈ സീസണിൽ യുണൈറ്റഡിനായി 10 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഡി ലിറ്റും മസ്റോയിയും നാളെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗുകളായ ഡി ലിറ്റും മസ്റോയിയും നാളെ ടീമിനായി അരങ്ങേറ്റം നടത്തും. നാളെ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെ നേരിടുമ്പോൾ മസ്റോയിയും ഡി ലിറ്റും സ്ക്വാഡിൽ ഉണ്ടാകും എന്ന് ടെൻ ഹാഗ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു ഇരുവരും സൈനിംഗ് പൂർത്തിയാക്കിയത്.

കഴിഞ്ഞ ദിവസം മുതൽ ഇരുവരും ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. നാളെ ഡാലോട്ട്, ലിസാൻഡ്രോ, ഡി ലിറ്റ്, മസ്റോയി എന്നിങ്ങനെ ഒരു ബാക്ക് ലൈനിനെ ടെൻ ഹാഗ് ഇറക്കാൻ ആണ് സാധ്യത.

കമ്മ്യൂണിറ്റി ഷീൽഡിന് ഇടയിൽ പരിക്കേറ്റ മഗ്വയറും നാളെ സ്ക്വാഡിൽ ഉണ്ടാകും എന്ന് ടെൻ ഹാഗ് പറഞ്ഞു. പരിക്കേറ്റ ലൂക് ഷോ പെട്ടെന്ന് തന്നെ മടങ്ങിയെത്തും എന്നും അദ്ദേഹം പറഞ്ഞു.

മസ്റൊയിയും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

യുണൈറ്റഡ് ബയേൺ മ്യൂണിക്കിൻ്റെ ഫുൾ ബാക്ക് നൗസൈർ മസ്‌റോയിയെയും സ്വന്തമാക്കി. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് വന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഡി ലിറ്റിന്റെ ട്രാൻസ്ഫർ പ്രഖ്യാപിച്ച് തൊട്ടു പിന്നാലെ മസ്റോയിയുടെ ട്രാംസ്ഫറും പ്രഖ്യാപിക്കുക ആയിരുന്നു. 15 മില്യൺ നൽകിയാണ് യുണൈറ്റഡ് താരത്തെ സൈൻ ചെയ്യുന്നത്. 2029 വരെ ക്ലബിൽ തുടരുന്ന കരാർ താരം ഒപ്പുവെച്ചു.

വാൻ ബിസാകയെ വിൽക്കാൻ ആയതോടെയാണ് മാത്രമെ യുണൈറ്റഡിന് മസ്റോയിയെ സൈൻ ചെയ്യാൻ ആയത്. മുമ്പ് എറിക് ടെൻ ഹാഗിൻ്റെ കീഴിൽ അയാക്സിൽ കളിച്ചിട്ടുള്ള താരമാണ് ബൗസൈർ മസ്റോയ്. ബയേണിൽ അവസരം കുറവായതാണ് മസ്‌റോയി ക്ലബ് വിടാനുള്ള പ്രധാന കാരണം. 2022ൽ ആയിരുന്നു താരം ബയേണിൽ എത്തിയത്. ഫിറ്റ്നസ് പ്രശ്നങ്ങൾ താരത്തെ ബയേണിൽ വലച്ചു.

റൈറ്റ് ബാക്കായും ലെഫ്റ്റ് ബാക്കായും കഴിവുള്ള താരമാണ്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ മസ്റോയ് ആദ്യ ഇലവനിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഡി ലിറ്റ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം!! മസ്റോയിക്കായുള്ള ബിഡും ബയേൺ അംഗീകരിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം ആ രണ്ട് ട്രാൻസ്ഫറുകൾ പൂർത്തിയാക്കുകയാണ്. ബയേൺ മ്യൂണിക്കിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് സമർപ്പിച്ച ഓഫറുകൾ ബയേൺ സ്വീകരിച്ചു. ഡി ലിറ്റിറ്റും മസ്റോയിയും ആകും മാഞ്ചസ്റ്ററിലേക്ക് എത്തുന്നത്. 45 മില്യൺ നൽകിയാണ് ഡി ലിറ്റിനെ യുണൈറ്റഡ് സ്വന്തമാക്കുന്നത്. ഡി ലിറ്റ് നാളെ തന്നെ യുണൈറ്റഡിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.

ഡി ലിറ്റും മസ്റോയിയും മുൻ അയാക്സ് താരങ്ങളാണ്

ഫുൾബാക്കായ നൊസൈർ മസ്റോയിയെ 15 മില്യണ് ആകും യുണൈറ്റഡ് സ്വന്തമാക്കുന്നത്. മസ്റോയിക്കായി നൽകിയ ഓഫർ ബയേൺ സ്വീകരിച്ചു എങ്കിലും വാൻ ബിസാകെയെ വിറ്റാലെ ഈ ട്രാൻസ്ഫർ നടക്കൂ. ബിസാക വെസ്റ്റ് ഹാമിലേക്ക് എത്തുന്നതിന് അടുത്താണ്‌.

ഡി ലിറ്റും മസ്രോയിയും നേരത്തെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ തയ്യാറായിരുന്നു. ഇരുവരും യുണൈറ്റഡുമായി 5 വർഷത്തെ കരാറിൽ എത്തിയിട്ടുണ്ട്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഈ രണ്ട് ട്രാൻസ്ഫറും പൂർത്തിയാക്കാൻ ആണ് ആഗ്രഹിക്കുന്നത്.

ഡി ലിറ്റിനും മസ്റോയിക്കുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ സമർപ്പിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് ബയേൺ മ്യൂണിക്കിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കാനായി ഒരു ഓഫർ സമർപ്പിച്ചതായി ഡേവിഡ് ഓർൺസ്റ്റൈൻ റിപ്പോർട്ട് ചെയ്യുന്നു. സെന്റർ ബാക്കായി ഡി ലിറ്റിനെയും ഫുൾബാക്കായ നൊസൈർ മസ്റോയിയെയും സ്വന്തമാക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. ഇരുവരെയും വിൽക്കാൻ ബയേൺ തയ്യാറാണ്.

ഡി ലിറ്റും മസ്റോയിയും മുൻ അയാക്സ് താരങ്ങളാണ്

മാഞ്ചസ്റ്റർ യുണൈറ്റഡ് സമർപ്പിച്ച ആദ്യ ബിഡ് ബയേൺ നിരസിച്ചിരുന്നു. അവർ കൂടുതൽ ട്രാൻസ്ഫർ ഫീ ആഗ്രഹിക്കുന്നുണ്ട്. ഇരു ക്ലബുകളും ഇപ്പോൾ ചർച്ചകൾ നടത്തുകയാണ്. അധികം വൈകാതെ ഇരു ക്ലബുകളും ആയി ധാരണയിൽ എത്തിച്ചേരും എന്ന് വിശ്വസിക്കുന്നു.

ഡി ലിറ്റും മസ്രോയിയും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ തയ്യാറാണ്. ഇരുവരും യുണൈറ്റഡുമായി 5 വർഷത്തെ കരാറിൽ എത്തിയിട്ടുണ്ട്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഈ രണ്ട് ട്രാൻസ്ഫറും പൂർത്തിയാക്കാൻ ആണ് ആഗ്രഹിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നൗസൈർ മസ്‌റോയി 5 വർഷത്തെ കരാർ ഒപ്പുവെക്കും

യുണൈറ്റഡ് ബയേൺ മ്യൂണിക്കിൻ്റെ ഫുൾ ബാക്ക് നൗസൈർ മസ്‌റോയിയെ സ്വന്തമാക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്‌. മൊറോക്കൻ ഇൻ്റർനാഷണൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അഞ്ചു വർഷത്തെ കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2029 വരെ ക്ലബിൽ തുടരുന്ന കരാർ ആകും ഇത്. എന്നാൽ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക ബിഡ് സമർപ്പിച്ചിട്ടില്ല.

മസ്റോയ്

വാൻ ബിസാകയെ വിൽക്കാൻ ആയാൽ മാത്രമെ യുണൈറ്റഡിന് ഈ ട്രാൻസ്ഫർ പൂർത്തിയാക്കാൻ ആകൂ. മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ബിസാകയെ വിൽക്കാൻ ആയി ഇപ്പോൾ വെസ്റ്റ് ഹാമുമായി ചർച്ചകൾ നടത്തുകയാണ്.

മുമ്പ് എറിക് ടെൻ ഹാഗിൻ്റെ കീഴിൽ അയാക്സിൽ കളിച്ചിട്ടുള്ള താരമാണ് ബൗസൈർ മസ്റോയ്. ബയേണിൽ അവസരം കുറവായതാണ് മസ്‌റോയി ക്ലബ് വിടാനുള്ള പ്രധാന കാരണം. 2022ൽ ആയിരുന്നു താരം ബയേണിൽ എത്തിയത്. ഫിറ്റ്നസ് പ്രശ്നങ്ങൾ താരത്തെ ബയേണിൽ വലച്ചു.

ഏകദേശം 25 മില്യൺ യൂറോ (21 മില്യൺ പൗണ്ട്) ആണ് ബയേൺ മസ്റോയിക്ക് വേണ്ടി ആവശ്യപ്പെടുന്നത്. അത് നൽകാൻ യുണൈറ്റഡ് ഒരുക്കമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് നൗസൈർ മസ്‌റോയിയെ സ്വന്തമാക്കുന്നതിലേക്ക് അടുക്കുന്നു

യുണൈറ്റഡ് ബയേൺ മ്യൂണിക്കിൻ്റെ ഫുൾ ബാക്ക് നൗസൈർ മസ്‌റോയിയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്‌. മൊറോക്കൻ ഇൻ്റർനാഷണൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഇനി വാൻ ബിസാകയെ വിൽക്കാൻ ആയാൽ യുണൈറ്റഡ് ഈ ട്രാൻസ്ഫർ പൂർത്തിയാക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ബിസാകയെ വിൽക്കാൻ ആയി ഇപ്പോൾ വെസ്റ്റ് ഹാമുമായി ചർച്ചകൾ നടത്തുകയാണ്.

മസ്റോയ്

മുമ്പ് എറിക് ടെൻ ഹാഗിൻ്റെ കീഴിൽ അയാൽസിൽ കളിച്ചിട്ടുള്ള താരമാണ് ബൗസൈർ മസ്റോയ്. ബയേണിൽ അവസരം കുറവായതാണ് മസ്‌റോയി ക്ലബ് വിടാനുള്ള പ്രധാന കാരണം. 2022ൽ ആയിരുന്നു താരം ബയേണിൽ എത്തിയത്. ഫിറ്റ്നസ് പ്രശ്നങ്ങൾ താരത്തെ ബയേണിൽ വലച്ചു.

ഏകദേശം 25 മില്യൺ യൂറോ (21 മില്യൺ പൗണ്ട്) ആണ് ബയേൺ മസ്റോയിക്ക് വേണ്ടി ആവശ്യപ്പെടുന്നത്. അത് നൽകാൻ യുണൈറ്റഡ് ഒരുക്കമാണ്.

Exit mobile version