മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോമിലായി!! സതാമ്പ്ടണെതിരെ വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിൽ തിരികെയെത്തി‌. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സതാമ്പ്ടണെ തോൽപ്പിച്ച് ആണ് വിജയ വഴിയിലേക്ക് വന്നത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ആയിരുന്നു വിജയം.

സീസണിലെ ആദ്യ പ്രീമിയർ ലീഗ് ഗോൾ ആഘോഷിക്കുന്ന റാഷ്ഫോർഡ്

മത്സരം നന്നായി തുടങ്ങിയത് സതാമ്പ്ടൺ ആയിരുന്നു. 33ആം മിനുട്ടിൽ അവർക്ക് ഒരു പെനാൾട്ടിയും ലഭിച്ചു. എന്നാൽ ആർച്ചർ എടുത്ത പെനാൾട്ടൈ തടഞ്ഞ് ഒനാന യുണൈറ്റഡിനെ കളിയിലേക്ക് കൊണ്ടു വന്നു. അധികം വൈകാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് നേടി.

ബ്രൂണോ ഫെർണാണ്ടസിന്റെ ഒരു ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ഡിലിറ്റ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്. 41ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡ് കൂടെ ഗോൾ നേടി. ഡിയാലോയുടെ പാസ് സ്വീകരിച്ച് ഒരു കേർലറിലൂടെ ആയിരുന്നു റാഷ്ഫോർഡിന്റെ ഫിനിഷ്. സ്കോർ 2-0.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർണ്ണ ആധിപത്യം പുലർത്തി. 79ആം മിനുട്ടിൽ ജാക്ക് സ്റ്റീഫൻസിന് ചുവപ്പ് കിട്ടിയതോടെ സൗതാമ്പ്ടന്റെ പോരാട്ടം അവസാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷം ഗർനാചോയുടെ ഗോളിൽ യുണൈറ്റഡ് വിജയം പൂർത്തിയാക്കി. സതാമ്പ്ടന്റെ തുടർച്ചയായ നാലാം പരാജയമാണിത്.

പ്രഖ്യാപനം എത്തി, ഡി ലിറ്റ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ

ഡച്ച് സെന്റർ ബാക്ക് മാത്യസ് ഡി ലിറ്റ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. താരത്തിന്റെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 45 മില്യൺ നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ലിറ്റിനെ സൈൻ ചെയ്യുന്നത്. 2029 വരെയുള്ള കരാർ ഡി ലിറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെച്ചു.

ഡി ലിറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റ്റെൻ ഹാഗിനും ആഷ്വർതിനും ഒപ്പം

2022 മുതൽ ബയേണിൽ ഉള്ള ഡി ലിറ്റ് അവസാന സീസണുകൾ പരിക്ക് കാരണം ബുദ്ധിമുട്ടിയിരുന്നു. പരിക്കിനെ അതിജീവിക്കാൻ ആയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച താരത്തെ ആകും ഡി ലിറ്റിലൂടെ ലഭിക്കുന്നത്. ഡി ലിറ്റ് ബയേണൊപ്പം ലീഗ് കിരീടം ഉൾപ്പെടെ രണ്ട് കിരീടങ്ങൾ നേടിയിട്ടുണ്ട്.

മുമ്പ് അയാക്സിനും യുവന്റസിനും ഒപ്പവും ഡി ലിറ്റ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ഡി ലിറ്റ് കൂടെ എത്തുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് ശക്തമാവുകയാണ്. ലിസാൻഡ്രോ മാർട്ടിനസ്, ലെനി യോറോ, ഡി ലിറ്റ്, ഹാരി മഗ്വയർ, ലിൻഡെലോഫ്, ഇവാൻ എന്നിവർ ഇപ്പോൾ യുണൈറ്റഡിൽ സെന്റർ ബാക്കുകളായി മാത്രമുണ്ട്.

ഡി ലിറ്റ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം!! മസ്റോയിക്കായുള്ള ബിഡും ബയേൺ അംഗീകരിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം ആ രണ്ട് ട്രാൻസ്ഫറുകൾ പൂർത്തിയാക്കുകയാണ്. ബയേൺ മ്യൂണിക്കിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് സമർപ്പിച്ച ഓഫറുകൾ ബയേൺ സ്വീകരിച്ചു. ഡി ലിറ്റിറ്റും മസ്റോയിയും ആകും മാഞ്ചസ്റ്ററിലേക്ക് എത്തുന്നത്. 45 മില്യൺ നൽകിയാണ് ഡി ലിറ്റിനെ യുണൈറ്റഡ് സ്വന്തമാക്കുന്നത്. ഡി ലിറ്റ് നാളെ തന്നെ യുണൈറ്റഡിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.

ഡി ലിറ്റും മസ്റോയിയും മുൻ അയാക്സ് താരങ്ങളാണ്

ഫുൾബാക്കായ നൊസൈർ മസ്റോയിയെ 15 മില്യണ് ആകും യുണൈറ്റഡ് സ്വന്തമാക്കുന്നത്. മസ്റോയിക്കായി നൽകിയ ഓഫർ ബയേൺ സ്വീകരിച്ചു എങ്കിലും വാൻ ബിസാകെയെ വിറ്റാലെ ഈ ട്രാൻസ്ഫർ നടക്കൂ. ബിസാക വെസ്റ്റ് ഹാമിലേക്ക് എത്തുന്നതിന് അടുത്താണ്‌.

ഡി ലിറ്റും മസ്രോയിയും നേരത്തെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ തയ്യാറായിരുന്നു. ഇരുവരും യുണൈറ്റഡുമായി 5 വർഷത്തെ കരാറിൽ എത്തിയിട്ടുണ്ട്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഈ രണ്ട് ട്രാൻസ്ഫറും പൂർത്തിയാക്കാൻ ആണ് ആഗ്രഹിക്കുന്നത്.

ഡി ലിറ്റിനും മസ്റോയിക്കുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ സമർപ്പിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് ബയേൺ മ്യൂണിക്കിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കാനായി ഒരു ഓഫർ സമർപ്പിച്ചതായി ഡേവിഡ് ഓർൺസ്റ്റൈൻ റിപ്പോർട്ട് ചെയ്യുന്നു. സെന്റർ ബാക്കായി ഡി ലിറ്റിനെയും ഫുൾബാക്കായ നൊസൈർ മസ്റോയിയെയും സ്വന്തമാക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. ഇരുവരെയും വിൽക്കാൻ ബയേൺ തയ്യാറാണ്.

ഡി ലിറ്റും മസ്റോയിയും മുൻ അയാക്സ് താരങ്ങളാണ്

മാഞ്ചസ്റ്റർ യുണൈറ്റഡ് സമർപ്പിച്ച ആദ്യ ബിഡ് ബയേൺ നിരസിച്ചിരുന്നു. അവർ കൂടുതൽ ട്രാൻസ്ഫർ ഫീ ആഗ്രഹിക്കുന്നുണ്ട്. ഇരു ക്ലബുകളും ഇപ്പോൾ ചർച്ചകൾ നടത്തുകയാണ്. അധികം വൈകാതെ ഇരു ക്ലബുകളും ആയി ധാരണയിൽ എത്തിച്ചേരും എന്ന് വിശ്വസിക്കുന്നു.

ഡി ലിറ്റും മസ്രോയിയും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ തയ്യാറാണ്. ഇരുവരും യുണൈറ്റഡുമായി 5 വർഷത്തെ കരാറിൽ എത്തിയിട്ടുണ്ട്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഈ രണ്ട് ട്രാൻസ്ഫറും പൂർത്തിയാക്കാൻ ആണ് ആഗ്രഹിക്കുന്നത്.

ഡി ലിറ്റും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണ

മാഞ്ചസ്റ്റർ യുണൈറ്റഡ് ബയേൺ മ്യൂണിക്ക് ഡിഫൻഡർ ഡി ലിറ്റുമായി കരാർ ധാരണയിൽ എത്തിയതായി റിപ്പോർട്ടുകൾ. ഇനി ട്രാൻസ്ഫർ തുക കൂടെ തീരുമാനം ആയാൽ ഡി ലിറ്റിന്റെ ട്രാൻസ്ഫർ പൂർത്തിയാകും. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്ന് ഡി ലിറ്റ് ബയേണോട് ആവശ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

24 കാരനായ താരത്തെ വിട്ടുനൽകാൻ ബയേൺ 42 മില്യൺ പൗണ്ട് ആണ് ആവശ്യപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത് നൽകാൻ തയ്യാറാണ്. യൂറോ കപ്പ് അവസാനിക്കുന്നതോടെ യുണൈറ്റഡ് ഈ ട്രാൻസ്ഫർ പൂർത്തിയാക്കും എന്ന് വിശ്വസിക്കുന്നു.

2019-ൽ 68 മില്യൺ പൗണ്ടിനായിരുന്നു യുവൻ്റസിൽ നിന്ന് ഡി ലിറ്റ് ബയേണിൽ എത്തിയത്. ബയേണിൽ പരിക്ക് താരത്തിന് പലപ്പോഴും പ്രശ്നമായിരുന്നു. മുമ്പ് ഡി ലിഗ്റ്റ് അയാക്സിൽ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിൻ്റെ കീഴിൽ കളിച്ചിട്ടുണ്ട്. ഡി ലിറ്റിനെ കൂടാതെ ബ്രാന്ത്വൈറ്റിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

ഡി ലിറ്റ് പി എസ് ജിയിലേക്ക് ഇല്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രം താരത്തിന്റെ ലക്ഷ്യം

ഡച്ച് സെന്റർ ബാക്കായ ഡി ലിറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ. ഡി ലിറ്റിനെ സ്വന്തമാക്കാനായി പി എസ് ജി ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ ഇപ്പോൾ താരവുമായി അടുത്ത വൃത്തങ്ങൾ നിഷേധിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കാൻ മാത്രമാണ് ഡി ലിറ്റ് ആഗ്രഹിക്കുന്നത്. ഇപ്പോൾ യുണൈറ്റഡുമായി മാത്രമാണ് ഡി ലിറ്റ് ചർച്ചകൾ നടത്തുന്നത് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ ഡി ലിറ്റ് ഇതിനകം സമ്മതിച്ചിട്ടുണ്ട് എന്ന് ഫബ്രിസിയോ പറയുന്നു‌. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ട്രാൻസ്ഫർ തുക തീരുമാനമാക്കാനുള്ള ചർച്ചയിലാണ്. 42മില്യണും ആഡ് ഓണുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു വെക്കുന്ന ഓഫർ.

50 മില്യൺ നൽകിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഡി ലിറ്റിനെ സ്വന്തമാക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് ബയേൺ മ്യൂണിക്ക് സെന്റർ ബാക്മായ മാറ്റ്യസ് ഡി ലിറ്റിനെ സ്വന്തമാക്കാനായുള്ള ശ്രമം തുടരുകയാണ്. ഡി ലിറ്റിനെ വിൽക്കാൻ ബയേൺ തയ്യാറാണ്. 50 മില്യൺ മാത്രമാണ് ബയേൺ ട്രാൻസ്ഫർ തുകയായി ആവശ്യപ്പെടുന്നത്. മുമ്പ് 80 മില്യണു മുകളിൽ ഉണ്ടായിരുന്ന തുകയാണ് ഇത്.

ഡി ലിറ്റും യുണൈറ്റഡിൽ വരാൻ തയ്യാറാണ്‌. എന്നാൽ യുണൈറ്റഡ് ഇതുവരെ ഔദ്യോഗികമായി ഓഫർ സമർപ്പിച്ചിട്ടില്ല. 42 മില്യണും ആഡ് ഓണും ഉള്ള ഓഫർ നൽകാൻ ആണ് യുണൈറ്റഡ് നോക്കുന്നത്. ഇതിനായുള്ള ചർച്ചകൾ ആണ് നടക്കുന്നത്.

എവർട്ടൺ താരം ബ്രാന്ത്വെറ്റിനായും യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. ബ്രാന്ത്വൈറ്റിനെ കൂടാതെയാണ് യുണൈറ്റഡ് ഡിലിറ്റിനായും ശ്രമിക്കുന്നത്.

ഡി ലിറ്റ് ബയേണിൽ അവസാന സീസണിൽ അത്ര നല്ല പ്രകടനമായിരുന്നില്ല നടത്തിയത്. ഫിറ്റ്നസ് ആണ് താരത്തിന്റെ പ്രധാന പ്രശ്നം. 2022 മുതൽ താരം ബയേണിൽ ഉണ്ട്. അയാക്സിൽ ഉള്ള കാലം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ലിറ്റിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. 24കാരൻ മുമ്പ് ടെൻ ഹാഗിനു കീഴിൽ അയാക്സിൽ കളിച്ചിട്ടുണ്ട്.

ക്ലബുകൾ തമ്മിൽ ഇപ്പോൾ ചർച്ചകൾ നടന്നിട്ടില്ല. എങ്കിലും ഇപ്പോൾ യുണൈറ്റഡിന്റെ സെന്റർ ബാക്ക് ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ളത് ഡി ലിറ്റും ബ്രാന്ത്വൈറ്റുമാണ്. ഇവർ രണ്ടു പേരും യുണൈറ്റഡിൽ എത്തുക ആണെങ്കിൽ അത് ക്ലബിനെ അതിശക്തരാക്കും. ഇപ്പോൾ മികച്ച സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസും ക്ലബിൽ ഉണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങി തന്നെ!! ഡി ലിറ്റിനായും രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് ബയേൺ മ്യൂണിക്ക് സെന്റർ ബാക്മായ മാറ്റ്യസ് ഡി ലിറ്റിനെ സ്വന്തമാക്കാനും ശ്രമിക്കുന്നതായി ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. ഡിഫൻസ് ശക്തമാക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കുകൾക്ക് ആയുള്ള അന്വേഷണത്തിലാണ്‌. എവർട്ടൺ താരം ബ്രാന്ത്വെറ്റിനായും യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. ബ്രാന്ത്വൈറ്റിനെ കൂടാതെയാണ് യുണൈറ്റഡ് ഡിലിറ്റിനായും ശ്രമിക്കുന്നത് എന്നാണ് അത്ലറ്റികിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ഡി ലിറ്റ് ബയേണിൽ അവസാന സീസണിൽ അത്ര നല്ല പ്രകടനമായിരുന്നില്ല നടത്തിയത്. 2022 മുതൽ താരം ബയേണിൽ ഉണ്ട്. അയാക്സിൽ ഉള്ള കാലം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ലിറ്റിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. 24കാരൻ മുമ്പ് ടെൻ ഹാഗിനു കീഴിൽ അയാക്സിൽ കളിച്ചിട്ടുണ്ട്.

ക്ലബുകൾ തമ്മിൽ ഇപ്പോൾ ചർച്ചകൾ നടന്നിട്ടില്ല. എങ്കിലും ഇപ്പോൾ യുണൈറ്റഡിന്റെ സെന്റർ ബാക്ക് ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ളത് ഡി ലിറ്റും ബ്രാന്ത്വൈറ്റുമാണ്. ബയേൺ ഇപ്പോൾ താരത്തെ വിൽക്കാൻ തയ്യാറാണ്. ഇവർ രണ്ടു പേരും യുണൈറ്റഡിൽ എത്തുക ആണെങ്കിൽ അത് ക്ലബിനെ അതിശക്തരാക്കും. ഇപ്പോൾ മികച്ച സെന്റർ ബാക്കായ ലിസാൻഡ്രോ മാർട്ടിനസും ക്ലബിൽ ഉണ്ട്.

Exit mobile version