Picsart 24 07 29 00 20 44 957

മാഞ്ചസ്റ്റർ യുണൈറ്റഡ് നൗസൈർ മസ്‌റോയിയെ സ്വന്തമാക്കുന്നതിലേക്ക് അടുക്കുന്നു

യുണൈറ്റഡ് ബയേൺ മ്യൂണിക്കിൻ്റെ ഫുൾ ബാക്ക് നൗസൈർ മസ്‌റോയിയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്‌. മൊറോക്കൻ ഇൻ്റർനാഷണൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഇനി വാൻ ബിസാകയെ വിൽക്കാൻ ആയാൽ യുണൈറ്റഡ് ഈ ട്രാൻസ്ഫർ പൂർത്തിയാക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ബിസാകയെ വിൽക്കാൻ ആയി ഇപ്പോൾ വെസ്റ്റ് ഹാമുമായി ചർച്ചകൾ നടത്തുകയാണ്.

മസ്റോയ്

മുമ്പ് എറിക് ടെൻ ഹാഗിൻ്റെ കീഴിൽ അയാൽസിൽ കളിച്ചിട്ടുള്ള താരമാണ് ബൗസൈർ മസ്റോയ്. ബയേണിൽ അവസരം കുറവായതാണ് മസ്‌റോയി ക്ലബ് വിടാനുള്ള പ്രധാന കാരണം. 2022ൽ ആയിരുന്നു താരം ബയേണിൽ എത്തിയത്. ഫിറ്റ്നസ് പ്രശ്നങ്ങൾ താരത്തെ ബയേണിൽ വലച്ചു.

ഏകദേശം 25 മില്യൺ യൂറോ (21 മില്യൺ പൗണ്ട്) ആണ് ബയേൺ മസ്റോയിക്ക് വേണ്ടി ആവശ്യപ്പെടുന്നത്. അത് നൽകാൻ യുണൈറ്റഡ് ഒരുക്കമാണ്.

Exit mobile version