Picsart 24 08 15 21 25 51 313

ഡി ലിറ്റും മസ്റോയിയും നാളെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗുകളായ ഡി ലിറ്റും മസ്റോയിയും നാളെ ടീമിനായി അരങ്ങേറ്റം നടത്തും. നാളെ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾഹാമിനെ നേരിടുമ്പോൾ മസ്റോയിയും ഡി ലിറ്റും സ്ക്വാഡിൽ ഉണ്ടാകും എന്ന് ടെൻ ഹാഗ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു ഇരുവരും സൈനിംഗ് പൂർത്തിയാക്കിയത്.

കഴിഞ്ഞ ദിവസം മുതൽ ഇരുവരും ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. നാളെ ഡാലോട്ട്, ലിസാൻഡ്രോ, ഡി ലിറ്റ്, മസ്റോയി എന്നിങ്ങനെ ഒരു ബാക്ക് ലൈനിനെ ടെൻ ഹാഗ് ഇറക്കാൻ ആണ് സാധ്യത.

കമ്മ്യൂണിറ്റി ഷീൽഡിന് ഇടയിൽ പരിക്കേറ്റ മഗ്വയറും നാളെ സ്ക്വാഡിൽ ഉണ്ടാകും എന്ന് ടെൻ ഹാഗ് പറഞ്ഞു. പരിക്കേറ്റ ലൂക് ഷോ പെട്ടെന്ന് തന്നെ മടങ്ങിയെത്തും എന്നും അദ്ദേഹം പറഞ്ഞു.

Exit mobile version