ചെന്നൈയിൻ എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ത്രില്ലറിൽ തോൽപ്പിച്ചു

ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ചെന്നൈയിൻ എഫ്‌സി 3-2ന് നാടകീയമായ തിരിച്ചുവരവ് നേടി. ഉജ്ജ്വലമായ പ്രത്യാക്രമണത്തിലൂടെ അഞ്ചാം മിനിറ്റിൽ നെസ്റ്റർ ആൽബിയച്ചിൻ്റെ ഗോളിൽ ഹൈലാൻഡേഴ്‌സ് നേരത്തെ തന്നെ സ്‌കോറിംഗ് ആരംഭിച്ചു. എന്നിരുന്നാലും ചെന്നൈയിൻ തിരിച്ചടിച്ചു. 25-ാം മിനിറ്റിൽ വിൽമർ ജോർദാൻ ഗിൽ സമനില ഗോൾ നേടി.

പത്തു മിനിറ്റിനുശേഷം, റയാൻ എഡ്വേർഡ്സിൻ്റെ ഒരു ഫൗൾ ചെന്നൈയിന് പെനാൽറ്റി നേടിക്കൊടുത്തു, ലൂക്കാസ് ബ്രംബില്ല ആ കിക്ക് ലക്ഷ്യത്തിൽ എത്തിച്ച് ഹാഫ്ടൈമിന് മുമ്പ് സന്ദർശകർക്ക് 2-1ന്റെ ലീഡ് നൽകി.

രണ്ടാം പകുതിയിൽ ചെന്നൈയിൻ അവരുടെ ആക്രമണ കുതിപ്പ് തുടർന്നു, 51-ാം മിനിറ്റിൽ വിൽമർ ജോർദാൻ ഗിൽ വീണ്ടും ഗോൾ നേടി, അവരുടെ ലീഡ് 3-1 ആയി ഉയർത്തി. 89-ാം മിനിറ്റിൽ അലാഡിൻ അജാറൈ പെനാൽറ്റി നേടിയത് കളി ആവേശകരമാക്കി. എങ്കിലും വിജയം ഉറപ്പിക്കാൻ ചെന്നൈയിനായി.

ചെന്നൈയിൻ എഫ്‌സി അവരുടെ അടുത്ത മത്സരത്തിൽ ഒക്ടോബർ 24 ന് എഫ്‌സി ഗോവയെ നേരിടും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഒക്ടോബർ 26 ന് ജംഷഡ്പൂർ എഫ്‌സിയെയും നേരിടും.

അവസരങ്ങൾ തുലച്ചു, നോർത്ത് ഈസ്റ്റിന് എതിരെ സമനില കൊണ്ട് തൃപ്തിപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റും കേരള ബ്ലാസ്റ്റേഴ്സും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതം അടിച്ചു. നോഹ സദോയിയുടെ മികച്ച ഫിനിഷാണ് ബ്ലാസ്റ്റേഴ്സിന് സമനില നൽകിയത്. അവസാനം അവസരങ്ങൾ തുലച്ചില്ലായിരുന്നു എങ്കിൽ ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിന്റും ഉറപ്പിക്കാമായിരുന്നു.

ഇന്ന് ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റ് ആണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. അവരുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. ജിതിനും അജാരെയും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന് നിരന്തരം വെല്ലുവിളി ഉയർത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ നല്ല അവസരങ്ങൾ വന്നത് നോഹയിലൂടെ ആയിരുന്നു. നോഹ ഒരുക്കി നൽകിയ അവസരങ്ങൾ മുതലാക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ആയില്ല.

രണ്ടാം പകുതിയിൽ സച്ചിൻ സുരേഷിന്റെ ഒരു പിഴവ് ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. 59ആം മിനുട്ടിൽ അജാരെ എടുത്ത ഫ്രീകിക്ക് അനായാസം പിടിക്കാമായിരുന്നു എങ്കിലും സച്ചിന്റെ കയ്യിൽ നിന്ന് പന്ത് വഴുതി വലയ്ക്ക് അകത്തേക്ക് പോയി. സ്കോർ 1-0.

കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ ഈ ഗോളിനോട് പ്രതികരിച്ചു. 67ആം മിനുട്ടിൽ നോഹ സദോയിയുടെ ഒരു മികച്ച ഫിനിഷ് ബ്ലാസ്റ്റേഴ്സിന് സമനില നൽകി. നോഹ ബോക്സിന് പുറത്ത് നിന്ന് ഒരു ഇടം കാലൻ ലോ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു.

83ആം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം അഷീർ അക്തർ ചുവപ്പ് കണ്ട് പുറത്ത് പോയി. ഇതിനു ശേഷം വിജയ ഗോളിനായി ബ്ലാസ്റ്റേഴ്സ് ആഞ്ഞു ശ്രമിച്ചു. അവസാന നിമിഷങ്ങളിൽ രണ്ട് സുവർണ്ണാവസരങ്ങൾ ഐമന് ലഭിച്ചു. പക്ഷെ രണ്ടു വലയിൽ എത്തിയില്ല.

3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് 4 പോയിന്റാണുള്ളത്.

ആവേശ പോരാട്ടത്തിൽ മോഹൻ ബഗാൻ നോർത്ത് ഈസ്റ്റിനെ വീഴ്ത്തി

കൊൽക്കത്ത, സെപ്റ്റംബർ 23: മോഹൻ ബഗാൻ സൂപ്പർ ജയന്റ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ നാടകീയമായ 3-2ന്റെ വിജയം നേടി. അവരുടെ ഈ സീസണിലെ ആദ്യ വിജയമാണിത്. ഇന്ന് 4-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുഹമ്മദ് അലി ബെമാമറിലൂടെ ലീഡ് എടുത്തു. എന്നിരുന്നാലും, ഡിമിട്രിയോസ് പെട്രാറ്റോസ് ഫ്രീകിക്കിൽ നിന്ന് ഡിപ്പൻഡു ബിശ്വാസിന്റെ പത്താം മിനിറ്റിലെ ഹെഡറിലൂടെ മോഹൻ ബഗാൻ പെട്ടെന്ന് സമനില പിടിച്ചു.

24-ാം മിനിറ്റിൽ ജിതിൻ എംഎസിനൊപ്പം ചേർന്ന് നടത്തിയ നീക്കത്തിലൂടെ അഹാറ്ഡ് നോർത്ത് ഈസ്റ്റിനെ വീണ്ടും മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ആയിരുന്നു മോഹൻ ബഗാന്റെ രണ്ടാം തിരിച്ചുവരവ് ആരംഭിച്ചത്. ഗുർമീത് സിങ്ങിന്റെ പിഴവിൽ നിന്ന് സുഭാസിസ് ബോസ് 61-ാം മിനിറ്റിൽ സമനില ഗോൾ നേടി. അവസാന മിനിറ്റുകളിൽ, പകരക്കാരായ സഹൽ അബ്ദുൾ സമദിന്റെ അസിസ്റ്റിൽ നിന്ന് ജേസൺ കമ്മിംഗ്‌സ് 87-ാം മിനിറ്റിൽ മോഹൻ ബഗാന് വിജയ ഗോൾ നൽകി

ഇന്ത്യൻ സൂപ്പർ ലീഗ്: 94ആം മിനുട്ടിലെ ഗോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുഹമ്മദൻസിനെ പരാജയപ്പെടുത്തി

കൊൽക്കത്ത – നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ISL 2024-25 സീസണിലെ അവരുടെ ആദ്യ വിജയം ഉറപ്പിച്ചു. ഇന്ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഏറ്റുമുട്ടലിൽ പുതുതായി പ്രമോട്ട് ചെയ്യപ്പെട്ട മുഹമ്മദീയൻസിനെ അവർ 1-0 ന് പരാജയപ്പെടുത്തി.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റെ ഹീറോ ആയി മാറിയത് അലാഡിൻ അജറൈ ആണ്‌. 90 മിനിറ്റ് റെഗുലേഷൻ പ്ലേയ്‌ക്ക് ശേഷം അധിക സമയത്തിൻ്റെ നാലാം മിനിറ്റിൽ നാടകീയമായ വിജയ ഗോൾ നേടാൻ അലാഡിൻ അജറൈക്ക് ആയി. തോയ് സിങ്ങിൻ്റെ മികച്ച ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ.

ഐ-ലീഗിൽ നിന്ന് പ്രൊമോഷൻ നേടിയ ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ മുഹമ്മദൻസിൻ്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.

മോഹൻ ബഗാൻ വീണു, നോർത്ത് ഈസ്റ്റ് ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കി

ഡ്യൂറണ്ട് കപ്പ് കിരീടം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ മോഹൻ ബഗാനെ തോൽപ്പിച്ച് ആണ് നോർത്ത് ഈസ്റ്റ് കിരീടത്തിൽ മുത്തമിട്ടത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയം. നിശ്ചിത സമയത്ത് സ്കോർ 2-2 എന്നായിരുന്നു. തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് എത്തിയത്.

ഇന്ന് തുടക്കത്തിൽ ആദ്യ പകുതിയിൽ മോഹൻ ബഗാൻ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 11ആം മിനുട്ടിൽ ഒരു പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ബഗാൻ ലീഡ് എടുത്തത്. കമ്മിങ്സ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ആദ്യ പകുതിയുടെ അവസാനം സഹൽ കൂടെ ഗോൾ നേടിയതോടെ ആദ്യ പകുതി 2-0ന് അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് ശക്തമായി തിരിച്ചടിച്ചു. 55ആം മിനുട്ടിൽ ജിതിന്റെ അസിസ്റ്റിൽ അജറായിയുടെ ഫിനിഷ്. സ്കോർ 2-1. 58ആം മിനുട്ടിൽ ഗുയിലേർമോയുടെ ഫിനിഷ്. സ്കോർ 2-2. പിന്നീട് ഒരു ടീമുകളും ശ്രമിച്ചു എങ്കിലും നിശ്ചിത സമയം കഴിഞ്ഞപ്പോൾ സ്കോർ സമനിലയിൽ തുടർന്നു. കളി ഷൂട്ടൗട്ടിലേക്ക് എത്തി.

ഷൂട്ടൗട്ടിൽ ലിസ്റ്റൺ കൊളാസോയുടെ ഷോട്ട് ഗുർമീത് സേവ് ചെയ്തത് നോർത്ത് ഈസ്റ്റ് മുന്നിൽ എത്തി. 4-3ന് ജയിച്ച് നോർത്ത് ഈസ്റ്റ് കിരീടം ഉറപ്പിച്ചു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറണ്ട് കപ്പ് സെമി ഫൈനലിൽ

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറണ്ട് കപ്പ് സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ ആർമിയെ പരാജയപ്പെടുത്തി ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സെമി ഫൈനലിൽ എത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയം.

52ആം മിനുട്ടിൽ നെസ്റ്ററിന്റെ ഫിനിഷിലായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഡ് എടുത്തു. 73ആം മിനുട്ടിൽ ഗുല്ലേർമോ കൂടെ ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയം ഉറപ്പിച്ചു. ഇനി സെമിയിൽ ഈസ്റ്റ് ബംഗാളോ ഷില്ലോംഗ് ലജോംഗോ ആകും നോർത്ത് ഈസ്റ്റിന്റെ എതിരാളികൾ.

മായകണ്ണൻ ഇനി നോർത്ത് ഈസ്റ്റിനൊപ്പം

മായകണ്ണൻ മുത്തു ഐ എസ് എല്ലിലേക്ക്. ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാൻ വിട്ട് മായക്കണ്ണൻ നോർത്ത് ഈസ്റ്റിലേക്ക് ആണ് എത്തുന്നത്. 26കാരനായ താരത്തെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൈൻ ചെയ്തതായി ക്ലബ് ഇന്ന് പ്രഖ്യാപിച്ചു. റിപ്പോർട്ട് ചെയ്യുന്നു. 2 വർഷത്തിലെ കരാറിൽ ആകും താരം നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്.

ഈ കഴിഞ്ഞ സീസണിൽ ശ്രീനിധിക്ക് ആയി ഗംഭീര പ്രകടനം കാഴ്കചവെക്കാൻ മായകണ്ണന് ആയിരിന്നു. 2 സീസൺ മുമ്പ് ഗോകുലം കേരള വിട്ട് ആയിരുന്നു മായകണ്ണൻ ശ്രീനിധിയിൽ എത്തിയത്. ഗോകുലം കേരളക്ക് ഒപ്പം ഐലീഗ് കിരീടം നേടാൻ താരത്തിനായിരുന്നു.

നാലു വർഷത്തോളം ഗോകുലം കേരളക്ക് ഒപ്പം മായകണ്ണൻ കളിച്ചിരുന്നു. മുമ്പ് ഗോകുലം കേരള റിസേർവ്സ് ടീമിന്റെ താരമായിരുന്നു മായകണ്ണൻ. മുൻ ഗോകുലം പരിശീലകൻ വരേല ആണ് മായകണ്ണന്റെ ടാലന്റ് മനസ്സിലാക്കി സീനിയർ ടീമിലേക്ക് താരത്തെ കൊണ്ടു വന്നത്.

മായകണ്ണൻ ഇനി ഐ എസ് എല്ലിൽ, നോർത്ത് ഈസ്റ്റിനൊപ്പം

മായകണ്ണൻ മുത്തു ഐ എസ് എല്ലിലേക്ക്. ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാൻ വിട്ട് മായക്കണ്ണൻ നോർത്ത് ഈസ്റ്റിലേക്ക് ആണ് എത്തുന്നത്. 26കാരനായ താരത്തെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൈൻ ചെയ്തതായി 90nstoppage റിപ്പോർട്ട് ചെയ്യുന്നു. 2 വർഷത്തിലെ കരാറിൽ ആകും താരം നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്.

ഈ കഴിഞ്ഞ സീസണിൽ ശ്രീനിധിക്ക് ആയി ഗംഭീര പ്രകടനം കാഴ്കചവെക്കാൻ മായകണ്ണന് ആയിരിന്നു. 2 സീസൺ മുമ്പ് ഗോകുലം കേരള വിട്ട് ആയിരുന്നു മായകണ്ണൻ ശ്രീനിധിയിൽ എത്തിയത്. ഗോകുലം കേരളക്ക് ഒപ്പം ഐലീഗ് കിരീടം നേടാൻ താരത്തിനായിരുന്നു.

നാലു വർഷത്തോളം ഗോകുലം കേരളക്ക് ഒപ്പം മായകണ്ണൻ കളിച്ചിരുന്നു. മുമ്പ് ഗോകുലം കേരള റിസേർവ്സ് ടീമിന്റെ താരമായിരുന്നു മായകണ്ണൻ. മുൻ ഗോകുലം പരിശീലകൻ വരേല ആണ് മായകണ്ണന്റെ ടാലന്റ് മനസ്സിലാക്കി സീനിയർ ടീമിലേക്ക് താരത്തെ കൊണ്ടു വന്നത്.

പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്നതിന് മുമ്പ് ഒഡീഷക്ക് വൻ പരാജയം

ഇന്ത്യൻ സൂപ്പർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷക്കെതിരെ നോർത്തീസ്റ്റ് യുണൈറ്റഡ് വലിയ വിജയം നേടി. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് നോർത്ത് ഈസ്റ്റ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഒഡീസ്ഗ അടുത്ത മത്സരത്തിൽ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇരിക്കുകയാണ്. അതിനുമുമ്പ് ഇങ്ങനെ ഒരു പരാജയം അവർക്ക് ക്ഷീണമാകും.

ഇന്ന് ആദ്യ പകുതിയിൽ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്ന് ഗോളിന് മുന്നിലെത്തിയിരുന്നു. പന്ത്രണ്ടാം മിനിറ്റിൽ പാർത്ഥിബ് ഗോഗോയിയാണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. തൊട്ടു പിന്നാലെ 16ആം മിനിറ്റിൽ നെസ്റ്ററിലൂടെ നോർത്ത് ഈസ്റ്റ് ലീഡ് ഇരട്ടിയാക്കി.

ഇതിനുശേഷം 24ആം മിനിറ്റിൽ ഒഡീഷയ്ക്ക് കളിയിലേക്ക് തിരിച്ചുവരാൻ ഒരു അവസരമുണ്ടായിരുന്നു. എന്നാൽ അവർക്ക് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കാൻ അവർക്കായില്ല. റോയി കൃഷ്ണയാണ് പെനാൽറ്റി മിസ്സ് ആക്കിയത്. 45ആം മിനിറ്റിൽ കോൺസം ഫൽഗുണി സിംഗ് കൂടെ ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം ഉറപ്പായി.

ഇതോടെ ഒഡിഷ 39 പോയിന്റുമായി നാലാം സ്ഥാനത്തും 26 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാം സ്ഥാനത്തും ലീഗ് ഘട്ടം ഫിനിഷ് ചെയ്തു.

ഇഞ്ച്വറി ടൈമിൽ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ച് ചെന്നൈയിൻ പ്ലേ ഓഫ് യോഗ്യതക്ക് അരികെ

ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് യോഗ്യതക്ം ആയുള്ള നിർണായക മത്സരത്തിൽ ചെന്നൈയിൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെന്നൈയിൽ വിജയിച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് ചെന്നൈയിൻ വിജയിച്ചത്. ഇതോടെ ചെന്നൈയിൽ പ്ലേ ഓഫ് യോഗ്യതയ്ക്ക് അരികത്ത് എത്തിയിരിക്കുകയാണ്. നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ആകട്ടെ ഇതോടെ അവസാനിക്കുകയും ചെയ്തു.

ഇന്ന് മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളൊന്നും വന്നിരുന്നില്ല‌ രണ്ടാം പകുതിയുടെ തുടക്കത്തിൽ മലയാളി താരം ജിതിനിലൂടെ നോർത്ത് ഈസ്റ്റ് ലീഡ് എടുത്തു‌. പക്ഷേ പതറാൻ ചെന്നൈ തയ്യാറായില്ല. അവർ അവരുടെ ഹോം ഗ്രൗണ്ടിൽ ശക്തമായി തിരിച്ചടിച്ചു‌ മത്സരത്തിന്റെ 72 മിനിറ്റിൽ ആകാശ് സംഗ്വാനിലൂടെ അവർ സമനില പിടിച്ചു. പിന്നീട് വിജയത്തിനായി ആഞ്ഞു ശ്രമിച്ചു. 91ആം മിനിറ്റിലാണ് വിജയഗോൾ വന്നത്. അങ്കിത് മുഖർജിയുടെ ഒരു ഗംഭീര ഗ്രൗണ്ടർ നോർത്ത് ഈസ് ഗോൾകീപ്പറെ മറികടന്ന് വലയിൽ പതിക്കുകയായിരുന്നു.

ഈ വിജയത്തോടെ ചെന്നൈയിന് 21 മത്സരങ്ങളിൽ നിന്ന് 27 പോയിന്റായി‌. അവർ ആറാംസ്ഥാനത്ത് നിൽക്കുകയാണ്. ഈസ്റ്റ് ബംഗാളിൽ മാത്രമേ ഇനി ചെന്നൈയിനെ മറികടക്കാൻ ആകൂ. അടുത്ത മത്സരത്തിൽ ഒരു സമനില എങ്കിലും നേടിയാൽ ചെന്നൈയിന് പ്ലേ ഓഫ് യോഗ്യത നേടാം. അല്ലെങ്കിൽ ഈസ്റ്റ് ബംഗാൾ പോയിൻറ് നഷ്ടപ്പെടുത്തിയാലും ചെന്നൈയിന് ആറാം സ്ഥാനം ഉറപ്പിക്കാൻ ആകും.

ഈസ്റ്റ് ബംഗാൾ അവസാന മത്സരത്തിൽ പഞ്ചാബിനെയും ചെന്നൈയിൻ അവസാന മത്സരത്തിൽ എഫ് സി ഗോവയെയും ആണ് നേരിടേണ്ടത്. ഈസ്റ്റ് ബംഗാളിന് ഇപ്പോൾ 24 പോയിന്റാണ് ഉള്ളത്‌. ചെന്നൈയിന് ഒപ്പം എത്താൻ ആയാൽ അവർക്ക് ഹെഡ് ഹെഡ് ടു ഹെഡ് മികവിൽ ചെന്നൈയിന് മുന്നിൽ ഫിനിഷ് ചെയ്യാൻ ആകും‌ അതുകൊണ്ട് അവസാന മത്സരത്തിൽ ചെന്നൈയിൻ ഒരു പോയിൻറ് നേടുകയോ ഈസ്റ്റ് ബംഗ വിജയിക്കാതിരിക്കുകയോ ചെയ്താൽ അവർക്ക് യോഗ്യത നേടാം.

23 പോയിന്റ് ഉള്ള നോർത്ത് ഈസ്റ്റിന് ഇനി അവസാന മത്സരം വിജയിച്ചാലും ആറാം സ്ഥാനത്ത് എത്താൻ ആകില്ല‌

ലാറ ശർമ്മ ഗോൾ വല കാക്കും, കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് പ്രഖ്യാപിച്ചു

ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ലൈൻ അപ്പ് പ്രഖ്യാപിച്ചു. രണ്ട് വിദേശ താരങ്ങൾ മാത്രമെ ഇന്ന് ആദ്യ ഇലവനിൽ ഉള്ളൂ. വിദേശ താരങ്ങൾ ഉണ്ടാകില്ല എന്ന് ഇവാൻ വുകമാനോവിച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു എങ്കിലും മിലോസും ഡെയ്സുകെയും ടീമിൽ ഇടം നേടി.

ലാറ ശർമ്മയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ വല കാക്കുന്നത്. താരത്തിന്റെ അരങ്ങേറ്റമാണ് ഇത്. പ്രിതം, മിലോസ്, എന്നിവർ ഡിഫൻസിൽ ഉണ്ട്. മിലോസ് ആണ് ക്യാപ്റ്റൻ. അസ്ഹർ, ഐമൻ, ഫ്രെഡി, ഡാനിഷ്, സൗരവ്, ഇഷാൻ, നിഹാൽ, ഡെയ്സുകെ എന്നിവരും ഇറങ്ങുന്നു.

ISL-ലെ അവസാന പ്ലേ ഓഫ് സ്ഥാനത്തിനായി 6 ടീമുകൾ, ആവേശമാകും അവസാന റൗണ്ടുകൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) ഇനി ശേഷിക്കുന്ന അവസാന പ്ലേ ഓഫ് സ്ഥാനത്തിനായി ആറ് ടീമുകളാണ് മത്സരിക്കുന്നത്. സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആറാം സ്ഥാനത്തിന് വേണ്ടിയുള്ള അംഗം മുറുകുകയാണ്. മുംബൈ സിറ്റി് മോഹൻ ബഗാൻ, ഒഡീഷ എഫ്സി, എഫ് സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ് എന്നിവരാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച 5 ടീമുകൾ.

ആറാം സ്ഥാനത്ത് ഇപ്പോൾ ബെംഗളൂരു ആണ് നിൽക്കുന്നത്‌. എങ്കിലും അവർക്ക് പിറകിലുള്ള 5 ടീമുകൾ കൂടെ ആ സ്ഥാനത്തിന് ഇപ്പോഴും പൊരുതുകയാണ്. ആറാമതുള്ള ബെംഗളൂരു എഫ് സിയും പത്താം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ 2 പോയിന്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ അവസാന റൗണ്ടുകളിൽ എന്തും സംഭവിക്കാം എന്ന അവസ്ഥയാണുള്ളത്.

ആര് പ്ലേ ഓഫ് ഉറപ്പിക്കുമെന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. നോർത്ത് ഈസ്റ്റ്, ചെന്നൈയിൻ എഫ്സി എന്നിവർക്ക് ഇനി മൂന്നു മത്സരങ്ങൾ ശേഷിക്കുമ്പോൾ, ബംഗളൂരു എഫ് സി് ഈസ്റ്റ് ബംഗാൾ, ജംഷഡ്പൂര് എഫ്സി, പഞ്ചാബ് എഫ് സി എന്നിവർക്ക് രണ്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്.

ബംഗളൂരു എഫ്സി 22 പോയിന്റിൽ നിൽക്കുമ്പോൾ, ഈസ്റ്റ് ബംഗാൾ, ജംഷഡ്പൂർ, പഞ്ചാബ്് ചെന്നൈയിൻ എന്നിവർ 21 പോയിന്റിൽ നിൽക്കുന്നു‌. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 22 പോയിന്റാണ് ഉള്ളത്.

Exit mobile version