യുവ സ്ട്രൈക്കർ പാർഥിബ് ഗൊഗോയ് നോർത്ത് ഈസ്റ്റിൽ

ആസാം സ്വദേശി ആയ യുവ സ്ട്രൈക്കർ പാർഥിബ് ഗൊഗോയിയെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. 19കാരനായ പാർഥിബ് അവസാന മൂന്ന് സീസണുകളായി ഐലീഗിൽ ഇന്ത്യൻ ആരോസിന് ഒപ്പം ഉണ്ടായിരുന്നു. ഇന്ത്യൻ അണ്ടർ 20 ടീമിന്റെ ഭാഗമായിട്ടുണ്ട് ഈ യുവതാരം. പാർഥിബിന്റെ ജേഷ്ഠൻ പ്രഖ്യാൻ ഗൊഗോയിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ആണ് കളിക്കുന്നത്. ഇന്ത്യ സാഫ് അണ്ടർ 20 കപ്പ് നേടുമ്പോൾ പാർഥിബ് ടീമിൽ ഉണ്ടായിരുന്നു.

ഡൂറണ്ട് കപ്പ്, ഗനി നിഗത്തിന് ഗോൾ, ജിതിൻ എം എസിന് അസിസ്റ്റ്, വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു

ഡൂറണ്ട് കപ്പ്; ഗ്രൂപ്പ് ഡി യിലെ തങ്ങളുടെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിന് വിജയം. ഇന്ന് സുദേവയെ നേരിട്ടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചു. മലയാളി താരങ്ങളുടെ മികവിലായിരുന്നു വിജയം. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പലുതിയിൽ ദിപുവിന്റെ ഗോൾ ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. ദിപുവിന്റെ ഗോൾ ഒരുക്കിയത് മലയാളി താരം ജിതിൻ എം എസിന്റെ മികവായിരുന്നു.

94ആം മിനുട്ടിൽ മറ്റൊരു മലയാളി താരമായ ഗനി നിഗം അഹമ്മദ് ലീഡ് ഇരട്ടിയാക്കി. ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ഗനിയുടെ ഗോൾ. ടൂർണമെന്റിലെ നോർത്ത് ഈസ്റ്റിന്റെ ആദ്യ വിജയമാണിത്. അവർ ക്വാർട്ടറിൽ കടക്കില്ല എന്ന് നേരത്തെ ഉറപ്പായിരുന്നു‌

ഘാന സ്ട്രൈക്കർ അസിഫുവ നോർത്ത് ഈസ്റ്റിലേക്ക്

ഐ എസ് എല്ലിന് ഒരുങ്ങുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഘാനയിൽ നിന്ന് ഒരു സ്ട്രൈക്കറെ ടീമിൽ എത്തിച്ചിരിക്കുകയാണ്. 29കാരനായ എബനസിൽ അസിഫുവ ആണ് നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്. താരം ഒരു വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു. മുമ്പ് ഘാന ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരമാണ് അസിഫുവ. അവസാന രണ്ടു സീസണുകളിൽ ഫ്രഞ്ച് രണ്ടാം ഡിവിഷനിൽ ആയിരുന്നു താരം കളിച്ചിരുന്നത്.

പൗ എഫ് സിയുടെ ഭാഗമായിരുന്നു. ഇതിനു മുമ്പ് ഫ്രഞ്ച് ക്ലബ് തന്നെ ആയ ലെ ഫവ്രെ, സ്വിസ്സ് ക്ലബായ സിയോൺ എന്നിവിടങ്ങളിലും അസിഫുവ കളിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഇതിനകം വിദേശ സൈനിംഗുകൾ എല്ലാം പൂർത്തിയാക്കിയതായാണ് വിവരങ്ങൾ. ഔദ്യോഗിക പ്രഖ്യാപനങ്ങൾ മാത്രമാണ് ബാക്കി.

ഡൂറണ്ട് കപ്പ്; നോർത്ത് ഈസ്റ്റിന് ഒരു വലിയ പരാജയം കൂടെ | Report

ഡൂറണ്ട് കപ്പ്; കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പായ ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പരാജയം. ഇന്ന് ആർമി ഗ്രീനിനെ നേരിട്ട നോർത്ത് ഈസ്റ്റ് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ അവർ ഒഡീഷയോടെ എതിരില്ലാത്ത 6 ഗോളുകളുടെ പരാജയവും ഏറ്റു വാങ്ങിയിരുന്നു.

ഇന്ന് തുടക്കം മുതൽ ആർമി ഗ്രീനിന്റെ ആധിപത്യം ആണ് കണ്ടത്. ആദ്യ 24 മിനുട്ട് കൊണ്ട് തന്നെ അവർ 2 ഗോളുകൾക്ക് മുന്നിൽ എത്തി. ഒമ്പതാം മിനുട്ടിൽ ലാല്വംകിമ ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്. 24ആം മിനുട്ടിൽ കൊതാരിയും ഗോൾ നേടിയതോടെ 2-0ന് ആർമി മുന്നിൽ ആയി.

രണ്ടാം പകുതിയിൽ ലാലംകിമ ഒരു ഗോൾ കൂടെ നേടിയതോടെ ലീഡ് 3-0 ആയി. കളിയുടെ അവസാനം ദിപു മിർദ ആണ് നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ നേടിയത്. ഡൂറണ്ട് കപ്പ് ഗ്രൂപ്പ് ഡിയിൽ ഏറ്റവും അവസാന സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് ഉള്ളത്.

ജിതിൻ എം എസ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ഔദ്യോഗിക പ്രഖ്യാപനം എത്തി | Exclusive

ജിതിൻ എം എസ് ഐ എസ് എല്ലിൽ

മലയാളി താരം ജിതിൻ ഇനി ഐ എസ് എല്ലിൽ കളിക്കും. താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്കുള്ള തന്റെ നീക്കം പൂർത്തിയാക്കി. ഇത് ഇന്ന് നോർത്ത് ഈസ്റ്റ് ഔദ്യോഗികമായി അറിയിച്ചു. കേരളത്തിലെ മികച്ച യുവതാരങ്ങളിൽ ഒന്നായ ജിതിൻ എം സിനെ നോർത്ത് ഈസ്റ്റ് രണ്ടു വർഷത്തെ കരാറിൽ ആണ് സ്വന്തമാക്കുന്നത്.

2019 മുതൽ ഗോകുലത്തിന് ഒപ്പമുള്ള താരമാണ് ജിതിൻ. രണ്ട് തവണ ജിതിൻ ഐ ലീഗ് കിരീടവും നേടി. ജിതിൻ കഴിഞ്ഞ സീസൺ ഐ ലീഗിൽ 17 മത്സരങ്ങൾ കളിക്കുകയും 4 ഗോളുകൾ നേടുകയും ചെയ്തിരുന്നു.എ എഫ് സി കപ്പിലും മികച്ച പ്രകടനം നടത്താൻ ജിതിനായിരുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ജിതിൻ അവിടെ അവസരങ്ങൾ കുറഞ്ഞതിനാൽ ആയിരുന്നു ഗോകുലത്തിലേക്ക് എത്തിയത്‌.

മുമ്പ് 2017-18 സീസണിൽ കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ കേരള ടീമിന്റെ ടോപ്പ് സ്കോറർ ആയിരുന്നു ജിതിൻ എം എസ്. 2017-18ലെ സന്തോഷ് ട്രോഫിയിൽ ഫൈനലിലെ ഗോൾ അടക്കം 5 ഗോളുകൾ ജിതിൻ എം എസ് നേടിയിരുന്നു.

കേരളവർമ്മ കോളേജ് വിദ്യാർത്ഥിയായിരുന്ന ജിതിൻ കേരള പ്രീമിയർ ലീഗിലും സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും എഫ് സി കേരളയ്ക്കായി മികച്ച പ്രകടനം മുമ്പ് കാഴ്ചവെച്ചിരുന്നു.

എഫ് സി കേരളയിൽ നിന്നാണ് ജിതിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മുമ്പ് ബെംഗളൂരു ക്ലബായ ഓസോൺ എഫ് സിയിലും ജിതിൽ കളിച്ചിരുന്നു‌.

മലയാളി താരം മഷൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബിൽ തുടരും

മലയാളി താരം മഷൂർ ശരീഫ് ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ക്ലബിൽ തുടരും. മഷൂർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ഒരു വർഷത്തെ പുതിയ കരാറാണ് ഒപ്പുവെച്ചത്. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും വന്നു. മഷൂർ കഴിഞ്ഞ രണ്ട് സീസണിലും നോർത്ത് ഈസ്റ്റിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു.

രണ്ട് സീസണിലായി മഷൂർ 26 മത്സരങ്ങൾ നോർത്ത് ഈസ്റ്റിനായി കളിച്ചിട്ടുണ്ട്. താരം 2 അസിസ്റ്റും ഒരു ഗോളും നോർത്ത് ഈസ്റ്റിനായി നേടിയിട്ടുണ്ട്. ഗോളും അസിസ്റ്റുകളും കഴിഞ്ഞ സീസണിൽ ആയിരുന്നു വന്നത്‌.

താരം ഇന്ത്യക്കായും കളിച്ചിട്ടുണ്ട്. മുമ്പ് മൂന്ന് സീസണുകളിൽ ചെന്നൈ സിറ്റിക്ക് ഒപ്പം ഐലീഗിൽ കളിച്ച താരമാണ് മഷൂർ. ചെന്നൈ സിറ്റി ഐ ലീഗ് നേടിയപ്പോൾ അവരുടെ പ്രധാന താരമായിരുന്നു. മധ്യനിരക്കാരനാണെ‌ങ്കിലും മഷൂർ ഡിഫൻസിലാണ് പലപ്പോഴും നോർത്ത് ഈസ്റ്റിനായി പ്രത്യക്ഷപ്പെടുന്നത്. മലപ്പുറം കാവുങ്ങൽ സ്വദേശിയാണ്. മുമ്പ് ചെന്നൈ ലീഗിൽ ഹിന്ദുസ്ഥാൻ ഈഗിൾസിനു വേണ്ടി തിളങ്ങിയിരുന്നു. എയർ ഇന്ത്യ, പ്രയാഗ് യുണൈറ്റഡ് എന്നീ ക്ലബുകൾക്കും മഷൂർ കളിച്ചിട്ടുണ്ട്. മുൻ എം എസ് പി താരം കൂടിയാണ് മഷൂർ‌.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഇസ്രായേലിൽ നിന്ന് പുതിയ പരിശീലകൻ

ഇസ്രായേൽ പരിശീലകനായ മാർകോ ബാൽബുൽ നോർത്ത് ഈസ്റ്റിൽ പരിശീലകനായി എത്തി. നോർത്ത് ഈസ്റ്റ് ഇന്ന് ഈ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ പരിശീലകൻ രണ്ട് വർഷത്തോളം നീണ്ട കരാർ ആണ് ക്ലബിൽ ഒപ്പുവെച്ചത്.

ഇസ്രായേലിലും സെർബിയയിലും മുമ്പ് പരിശീലക വേഷത്തിൽ മാർകോ ബാൽബുൽ ഉണ്ടായിരുന്നു. ഇസ്രായേൽ അണ്ടർ 21 ദേശീയ ടീമിന്റെ പരിശീലകനായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഇസ്രായേൽ ഡിവിഷനിൽ 150ൽ അധികം മത്സരങ്ങൾ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിൽ അഞ്ച് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള പരിശീലകൻ ആണ് ബാൽബുൽ.

Story Highlight: Northeast United have announced the appointment of Israeli coach Marco Balbul.

#NEUFC #ISL #IFTWC #Transfers #IndianFootball

ഒഡീഷയെയും വീഴ്ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കുതിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഖാലിദ് ജമീലിന് കീഴിൽ കുതിപ്പ് തുടരുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വമ്പൻ ജയം. പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഒഡീഷയെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ജയം. ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് സാധ്യത സജീവമാക്കി.

മത്സരത്തിൽ സ്വപ്നതുല്യമായ തുടക്കമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ലഭിച്ചത്. മത്സരം 24 മിനുട്ടിൽ എത്തിയപ്പോഴേക്കും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഡിഷ വലയിൽ മൂന്ന് ഗോളുകളാണ് അടിച്ചുകൂട്ടിയത്. ലൂയിസ് മച്ചാഡോ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു കളിച്ചപ്പോൾ നോർത്ത് ഈസ്റ്റിനു വേണ്ടി ഡിഷൊർൺ ബ്രൗൺ ഒരു ഗോളും നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഒഡിഷ ബ്രാഡൻ ഇൻമനിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഡിഷക്ക് അവസരം നൽകിയില്ല.

Exit mobile version