മായകണ്ണൻ ഇനി ഐ എസ് എല്ലിൽ, നോർത്ത് ഈസ്റ്റിനൊപ്പം

മായകണ്ണൻ മുത്തു ഐ എസ് എല്ലിലേക്ക്. ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാൻ വിട്ട് മായക്കണ്ണൻ നോർത്ത് ഈസ്റ്റിലേക്ക് ആണ് എത്തുന്നത്. 26കാരനായ താരത്തെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൈൻ ചെയ്തതായി 90nstoppage റിപ്പോർട്ട് ചെയ്യുന്നു. 2 വർഷത്തിലെ കരാറിൽ ആകും താരം നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്.

ഈ കഴിഞ്ഞ സീസണിൽ ശ്രീനിധിക്ക് ആയി ഗംഭീര പ്രകടനം കാഴ്കചവെക്കാൻ മായകണ്ണന് ആയിരിന്നു. 2 സീസൺ മുമ്പ് ഗോകുലം കേരള വിട്ട് ആയിരുന്നു മായകണ്ണൻ ശ്രീനിധിയിൽ എത്തിയത്. ഗോകുലം കേരളക്ക് ഒപ്പം ഐലീഗ് കിരീടം നേടാൻ താരത്തിനായിരുന്നു.

നാലു വർഷത്തോളം ഗോകുലം കേരളക്ക് ഒപ്പം മായകണ്ണൻ കളിച്ചിരുന്നു. മുമ്പ് ഗോകുലം കേരള റിസേർവ്സ് ടീമിന്റെ താരമായിരുന്നു മായകണ്ണൻ. മുൻ ഗോകുലം പരിശീലകൻ വരേല ആണ് മായകണ്ണന്റെ ടാലന്റ് മനസ്സിലാക്കി സീനിയർ ടീമിലേക്ക് താരത്തെ കൊണ്ടു വന്നത്.

Exit mobile version