നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ പഞ്ചാബ് എഫ്‌സിക്ക് നിർണായക വിജയം

നിർണായകമായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ പഞ്ചാബ് എഫ്സി 1-0 ന് വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഒരു പെനാൾട്ടിയിൽ ആയിരുന്നു പഞ്ചാബ് വിജയിച്ചത്. പഞ്ചാബ് എഫ്‌സിയുടെ ജോർദാൻ രണ്ടാം പകുതിയിൽ 65-ാം മിനിറ്റിൽ ആണ് പെനാൽറ്റി ഗോളാക്കി മാറ്റി തൻ്റെ ടീമിന് നിർണായകമായ മൂന്ന് പോയിൻ്റുകൾ നേടിക്കൊടുത്തത്‌.

ഈ വിജയം പഞ്ചാബ് എഫ്‌സിയുടെ പ്ലേഓഫ് മോഹങ്ങൾക്ക് ഊർജ്ജം നൽകുന്നു, ലീഗ് സ്റ്റാൻഡിംഗിൽ അവർ 20 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് ഉയർത്തുന്നു. ആറാമതുള്ള ബെംഗളൂരു എഫ് സിക്ക് ഒരു പോയിന്റ് മാത്രം പിറകിലാണ് പഞ്ചാബ് എഫ് സി.

ഈ തോൽവിയോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിൽ 20 പോയിന്റുമായി എട്ടാമത് തന്നെ നിൽക്കുകയാണ്.

നോർത്ത് ഈസ്റ്റിനോട് പരാജയപ്പെട്ട് എഫ് സി ഗോവ

എഫ് സി ഗോവയെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് ഗോവയിൽ വന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയിച്ചത്. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയും ഒരു സെൽഫ് ഗോളും ആണ് നോർത്ത് ഈസ്റ്റിന്റെ വിജയ ഗോളുകളായി മാറിയത്. ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നിരുന്നില്ല.

രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഗോവ ലീഡ് എടുത്തു. ജൂറിച് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. 80ആം മിനുട്ടിൽ സെൽഫ് ഗോൾ കൂടെ വന്നതോടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ നോർത്ത് ഈസ്റ്റ് 19 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു. ഗോവ 28 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് താഴ്ന്നു.

ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ്

ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് തകർപ്പൻ വിജയം. ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ജുറിച് നാലാം മിനുട്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ലീഡ് നൽകി. 15ആം മിനുട്ടിൽ നെസ്റ്ററിലൂടെ അവർ ഒരു ഗോൾ കൂടെ നേടി സ്കോർ 2-0 എന്നാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ നന്ദകുമാർ ശേഖറിന്റെ ഫിനിഷിൽ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ മടക്കി.എന്നാൽ 66ആം മിനുട്ടിൽ ജുറിച് വീണ്ടും ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റ് സ്കോർ 3-1 എന്നാക്കി. 82ആം മിനുട്ടിൽ ബ്രൗണിലൂടെ ഈസ്റ്റ് ബംഗാൾ ഒരു ഗോൾ കൂടെ മടക്കി എങ്കിലും വിജയം ഉറപ്പിക്കാൻ നോർത്ത് ഈസ്റ്റിനായി.

16 പോയിന്റുമായി നോർത്ത് ഈസ്റ്റ് ആറാം സ്ഥാനത്തേക്ക് ഉയർന്നു. ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്താണ്.

നോർത്ത് ഈസ്റ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം

സൂപ്പർ കപ്പിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം. ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ നാലു ഗോളുകളുടെ വലിയ പരാജയമാണ് വഴങ്ങേണ്ടി വന്നത്. ശക്തമായ ടീമിനെ തന്നെ ബ്ലാസ്റ്റേഴ്സ് ഇറക്കിയെങ്കിലും ഇന്ന് ടീമിൽ നിന്ന് ശക്തമായ പോരാട്ടം കാണാനായില്ല. തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പതിവ് താളം കണ്ടെത്താനാവാതെ വിഷമിക്കുന്നതാണ് കണ്ടത്. രണ്ടാം മിനിറ്റിൽ തന്നെ ഇന്ന് നോർത്ത് ഈസ്റ്റ് യൂണിറ്റ് എടുത്തു. യുവതാരം പാർതിബ് ഗൊഗോയിയാണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. ഈ ലീഡ് അവർ ആദ്യ പകുതിയുടെ അവസാനം വരെ കാത്തു സൂക്ഷിച്ചു.

രണ്ടാമത്തേതിൽ കേരള ബ്ലാസ്റ്റേഴ്സ് ചില മാറ്റങ്ങൾ വരുത്തിയെങ്കിലും അത് കളി മെച്ചപ്പെടുത്തിയില്ല. പിന്നീട് നോർത്ത് ഈസ്റ്റിന്റെ ആധിപത്യമാണ് കാണാനായത്. 68 മിനിറ്റിൽ മുഹമ്മദലി ബമാമർ ഒരു ഫ്രീകിക്കിലൂടെ നോർത്ത് ഈസ്റ്റിന്റെ ലീഡ് ഇരട്ടിയാക്കി. പിന്നാലെ ഒരു ഗോൾ നേടി ദിമി കേരള ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകിയെങ്കിലും അത് നീണ്ടു നിന്നില്ല. 75ആം മിനിറ്റിൽ റെദീം തലാങ്കും 80ആം മിനിറ്റിൽ മലയാളി താരം ജിതിൻ എംഎസും ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റിന്റെ വിജയം പൂർത്തിയായി.

നോർത്ത് 6 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു. 2 മത്സരം തോറ്റ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഷില്ലോംഗിനെ തോൽപ്പിച്ചു

കലിംഗ സൂപ്പർ കപ്പിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം. അവർ ഇന്ന് നടന്ന ഗ്രൂപ്പ് മത്സരത്തിൽ നോർത്ത് ഈസ്റ്റ് ഷില്ലോംഗ് ലജോംഗിനെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് നോർത്ത് ഈസ്റ്റ് വിജയിച്ചത്. തുടക്കത്തിൽ 16ആം മിനുട്ടിൽ ഡഗ്ലസിലൂടെ ഷില്ലോംഗ് ലജോംഗ് ലീഡ് എടുത്തിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചു.

ഇരട്ട ഗോളുകളുമായി നെസ്റ്റർ ആണ് നോർത്ത് ഈസ്റ്റിന് ജയം നൽകിയത്‌. 59ആം മിനുട്ടിലും 67ആം മിനുട്ടിലുമായിരുന്നു ഗോളുകൾ. നോർത്ത് ഈസ്റ്റി ആദ്യ മത്സരത്തിൽ ജംഷദ്പൂരിനോട് തോറ്റിരുന്നു. ഷില്ലൊംഗ് ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോടും പരാാജയപ്പെട്ടിരുന്നു.

മൊറോക്കൻ താരമായ ഹംസ റെഗ്രഗുയിയെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കി

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു വലിയ സൈനിംഗ് പൂർത്തിയാക്കുന്നു.മൊറോക്കൻ താരമായ ഹംസ റെഗ്രഗുയിയെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ കരാറിലാലും പ്രതിരോധ താരം നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്. ഇപ്പോൾ ലീഗിൽ 6-ാം സ്ഥാനത്ത് ഉള്ള നോർത്ത് ഈസ്റ്റ് ഈ സീസണിൽ മികച്ച ഫോമിലാണ്.

ഹംസ മൊറോക്കോയെ ദേശീയ തലത്തിൽ ഒളിമ്പിക് ടീമിമായി പ്രതിനിധീകരിച്ചിട്ടുണ്ട്. മൊറോക്കോ എ ദേശീയ ടീമിനായും മൊറോക്കോയുടെ അണ്ടർ 19 ടീമിനായും അദ്ദേഹം കളിച്ചിട്ടുണ്ട്. മൊറോക്കൻ ക്ലബായ വൈദാദ് അത്ലറ്റികിനായാണ് അദ്ദേഹം അവസാനം കളിച്ചത്.

ലീഡ് കളഞ്ഞ് നോർത്ത് ഈസ്റ്റ്, മോഹൻ ബഗാന് വിജയം

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്നു നടന്ന മത്സരത്തിൽ മോഹൻ ബഗാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മോഹൻ ബഗാൻ വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന്റെ ലീഡ് നോർത്ത് ഈസ്റ്റ് എടുത്തു എങ്കിലും അത് നിലനിർത്താൻ നോർത്ത് ഈസ്റ്റിന് ആയില്ല.

നാലാം മിനിറ്റിൽ കോൻ സം സിംഗ് ആണ് നോർത്ത് ഈസ്റ്റിന് ലീഡ് നൽകിയത്. പതിമൂന്നാം മിനിറ്റിൽ ദീപക് ടാംഗ്രിയിലൂടെ ബഗാൻ സമനില. പിടിച്ചു. 28ആം മിനിറ്റിൽ കമിങ്സ് അവർക്ക് ലീഡും നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തണ്ടോമ്പ സിങ് ചുവപ്പുകാർഡ് വാങ്ങി പുറത്തായത് നോർത്ത് ഈസ്റ്റിന് തിരിച്ചടിയായി. പിന്നെ ബഗാന് കാര്യങ്ങൾ എളുപ്പമായി. അവർ പിന്നീട് സുഭാഷിഷ് ബോസിലൂടെ മൂന്നാം ഗോളും നേടി അവരുടെ വിജയം പൂർത്തിയാക്കി. ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 വിജയവും ഒരു സമനിലയുമായി 19 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ് മോഹൻബഗാൻ.

നോർത്ത് ഈസ്റ്റിനെ ഗോളിൽ മുക്കി തകർപ്പൻ ജയവുമായി ഈസ്റ്റ് ബംഗാൾ

ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ടൂർണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ജയങ്ങളിൽ ഒന്ന് കുറിച്ച് ഈസ്റ്റ് ബംഗാൾ. നോർത്ത് ഈസ്റ്റിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് അവർ തകർത്ത് വിട്ടത്. ക്ലൈറ്റൻ സിൽവ, നിഷു കുമാർ എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ ബോർഹ ഹെരേര നേടി. ഇതോടെ നോർത്ത് ഈസ്റ്റ് ആറാം സ്ഥാനത്തും ഈസ്റ്റ് ബംഗാൾ ഏഴാം സ്ഥാനത്തും തുടരുകയാണ്.

14ആം മിനിറ്റിൽ ബോർഹയിലൂടെയാണ് ഈസ്റ്റ് ബംഗാൾ അക്കൗണ്ട് തുറക്കുന്നത്. എതിർ താരത്തെ വെട്ടിയൊഴിഞ്ഞു ബോക്സിന് പുറത്തു നിന്നും താരം തൊടുത്ത ഷോട്ട് മിസൈലെന്നവണ്ണം വലയിലേക്ക് പതിച്ചപ്പോൾ കീപ്പറുടെ ശ്രമവും വിഫലമായി. 24ആം മിനിറ്റിൽ മാന്റയുടെ ക്രോസ് ഹെഡറിലൂടെ വലയിൽ എത്തിച്ച് ക്ലൈറ്റൻ സിൽവ ലീഡ് ഇരട്ടിയാക്കി. 35ആം മിനിറ്റിൽ ഒറ്റക്ക് മുന്നേറി ഇപ്സൻ മെലോ നൽകിയ പാസ് വലയിൽ എതിക്കാൻ നെസ്റ്ററിന് കഴിയാതെ പോയത് നോർത്ത് ഈസ്റ്റിന് തിരിച്ചടി ആയി. ഇഞ്ചുറി ടൈമിന് തൊട്ടു മുൻപ് ഈസ്റ്റ് ബംഗാൾ ശ്രമം തടഞ്ഞു കൊണ്ട് മിർഷാദ് ടീമിനെ കാത്തു. പിറകെ നെസ്റ്ററിന്റെ ഷോട്ട് പ്രഭ്സുഖൻ ഗിലും രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ നന്ത കുമാറിന്റെ തകർപ്പൻ പ്രകടനം ഈസ്റ്റ് ബംഗാളിന്റെ വിജയത്തിൽ നിർണായകമായി.62ആം മിനിറ്റിൽ മഹേഷ് നൽകിയ ക്രോസ് ബോക്സിനുള്ളിൽ നിയന്ത്രിച്ച് നന്തകുമാർ അനായാസം വല കുലുക്കി. നാലു മിനിറ്റിനു ശേഷം നന്തകുമാർ തന്നെ പോസ്റ്റിന് മുന്നിലേക്ക് നൽകിയ ക്രോസ് വലയിൽ എത്തിച്ച് ക്ലൈറ്റൻ സിൽവ തന്റെ ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. ഒടുവിൽ 81ആം മിനിറ്റിൽ തകർപ്പൻ ഒരു ഫിനിഷിങിലൂടെ നന്തകുമാർ തന്നെ പട്ടിക പൂർത്തിയാക്കി വമ്പൻ ജയത്തിന് നാന്ദി കുറിച്ചു.

നോർത്ത് ഈസ്റ്റിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് സമനിലയിൽ കുരുങ്ങി

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിന് എതിരെ സമനിലയിൽ പിരിഞ്ഞു. 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. ഇന്ന് ആക്രമിച്ചു കളിച്ചത് എല്ലാം കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കിലും അവസരം മുതലെടുക്കാൻ ആകാതെ പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി‌. ഇന്ന് നോർത്ത് ഈസ്റ്റ് ആയിരുന്നു ഗോളടി തുടങ്ങിയത്. മത്സരത്തിന്റെ 12ആം മിനുട്ടിൽ ആയിരുന്നു നോർത്ത് ഈസ്റ്റ് ലീഡ് എടുത്തത്‌. ജിതിൻ എം എസിന്റെ പാസിൽ നിന്ന് നെസ്റ്റർ ആണ് ഗോൾ നേടിയത്.

ഈ ഗോളിന് ശേഷം തീർത്തും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണമായിരുന്നു. ദിമിയുടെ ഒരു ക്രോസിൽ നിന്ന് പെപ്രയ്ക്ക് ഒരു സുവർണ്ണവസരം വന്നെങ്കിലും ഗോൾ പിറന്നില്ല. ഇതിനു പിന്നാലെ ഡെയ്സുകെയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയും മടങ്ങി. 19ആം മിനുട്ടിൽ നവോചയുടെ ഷോട്ടും പോസ്റ്റിൽ തട്ടി പുറത്ത് പോയി.

ഇതിനിടയിൽ പെപ്രയ്ക്ക് എതിരായ ഒരു ഫൗളിനായി കേരള ബ്ലാസ്റ്റേഴ്സ് പെനാൾട്ടിക്ക് അപ്പീൽ ചെയ്തു എങ്കിലും അനുകൂല വിധി ഉണ്ടായില്ല. റീപ്ലേയിൽ അത് ക്ലിയർ പെനാൾട്ടി ആണെന്ന് വ്യക്തമായിരുന്നു‌. ആദ്യ പകുതി 1-0 എന്ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് സമനില കണ്ടെത്തി. ലൂണയുടെ ഒരു ഫ്രീകിക്കിൽ നിന്ന് ഡാനിഷ് ഫറൂഖ് ഒരു ഹെഡറിലൂടെ സമനില കണ്ടെത്തുക ആയിരുന്നു. ഇതിനു ശേഷം വിജയഗോളിനായി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു. നിരവധി മാറ്റങ്ങൾ ബ്ലാസറ്റേഴ്സ് നടത്തി. പക്ഷെ വിജയ ഗോൾ വന്നില്ല.

ഈ സമനിലയയോടെ 7 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് നിൽക്കുകയാണ്‌. നോർത്ത് ഈസ്റ്റ് 5 പോയിന്റുമായി 5ആം സ്ഥാനത്തും നിൽക്കുന്നു‌

ലിസ്റ്റൺ കൊളാസോ ഒഡീഷ എഫ് സിയിലേക്ക് അടുക്കുന്നു

മോഹൻ ബഗാനു വേണ്ടി ഗംഭീര പ്രകടനം നടത്തുന്ന ലിസ്റ്റൺ കൊളാസോയെ ഒഡീഷ എഫ് സി സ്വന്തമാക്കുന്നു. ലിസ്റ്റണെ സ്വന്തമാക്കുന്നതിന് വളരെ അടുത്താണ് ഒഡീഷ എന്ന് 90ndstoppage റിപ്പോർട്ട് ചെയ്യുന്നു. ലിസ്റ്റണെ ക്ലബ് വിടാൻ മോഹൻ ബഗാനും അനുവദിച്ചേക്കും. ഇപ്പോൾ 2027വരെയുള്ള കരാർ ലിസ്റ്റണ് മോഹൻ ബഗാനിൽ ഉണ്ട്. താരം ഇപ്പോൾ ബഗാനൊപ്പം ഡ്യൂറണ്ട് കപ്പ് കളിക്കുകയാണ്. ഇന്നലെ അവർക്കായി ഗോൾ നേടുകയും ചെയ്തിരുന്നു.

രണ്ടു സീസൺ മുമ്പ് ഹൈദരബാദിൽ നിന്നായിരുന്നു ലിസ്റ്റൺ എ ടി കെയിൽ എത്തിയത്. ഐ എസ് എല്ലിൽ ബഗാനൊപ്പം ഉള്ള ആദ്യ സീസണിൽ എട്ട് ഗോളുകൾ നേടിയ ലിസ്റ്റൺ എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഹാട്രിക്ക് അടക്കം നാലു ഗോളുകളും നേടിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ അധികം ഗോളുകൾ നേടാൻ താരത്തിനായില്ല. ഐ എസ് എല്ലിൽ ആകെ ഒരു ഗോളെ നേടിയിരുന്നുള്ളൂ. ഒപ്പം നാല് അസിസ്റ്റും താരം സംഭാവന ചെയ്തു.

ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലെയും സ്ഥിര താരമാണ് ലിസ്റ്റൺ. എഫ് സി ഗോവയിലൂടെ ആയിരുന്നു ആദ്യം ലിസ്റ്റൺ ദേശീയ ഫുട്ബോളിൽ എത്തുന്നത്. ഐ എസ് എല്ലിൽ ആകെ 77 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 12 അസിസ്റ്റും താരത്തിന്റെ പേരിൽ ഉണ്ട്.

ബെംഗളൂരു വിട്ട തോയ് സിംഗ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

യുവതാരം ഹുയ്‌ഡ്രോം തോയ് സിങ്ങിന്റെ സൈനിംഗ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രഖ്യാപിച്ചു. മണിപ്പൂരിൽ ജനിച്ച ഈ മിഡ്ഫീൽഡർ ബെംഗളൂരു എഫ് സി വിട്ടാണ് നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്. തോയ് റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് അക്കാദമിയിലൂടെയാണ് വളർന്നത്.

2021-ൽ ബെംഗളുരു എഫ്‌സിക്ക് ഒപ്പം ചേർന്നു. അവിടെ അദ്ദേഹം ഒരു വിംഗറായും മിഡ്‌ഫീൽഡറായും കഴിവ് തെളിയിച്ചു. റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് 2023-ൽ ടൂർണമെന്റിലെ ഗോൾഡൻ ബോൾ തോയ്‌ സ്വന്തമാക്കിയിരുന്നു.

“എന്റെ കഴിവുകൾ പ്രകടിപ്പിക്കാനും ഒരു കളിക്കാരനെന്ന നിലയിൽ വളരാനുമുള്ള മികച്ച പ്ലാറ്റ്ഫോം നോർത്ത് ഈസ്റ്റ് നൽകും. ഇത് എന്റെ കരിയറിലെ ഒരു വലിയ ചുവടുവയ്പ്പാണ്, എന്റെ മുന്നിലുള്ള വെല്ലുവിളികൾ നിറവേറ്റാൻ കഠിനാധ്വാനം ചെയ്യാൻ ഞാൻ തീരുമാനിച്ചു.” തോയ് പറഞ്ഞു,

വിദേശ താരം നെസ്റ്ററിനെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കി

2023-24 സീസണ് മുന്നോടിയായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു വിദേശ താരത്തെ കൂടെ സ്വന്തമാക്കി. എൽ ലിൻസ് എന്നറിയപ്പെടുന്ന നെസ്റ്റർ ആൽബിയച്ചിന്റെ സൈനിംഗ് ക്ലബ് ഇന്ന് പ്രഖ്യാപിച്ചു. സ്പാനിഷ് ഫോർവേഡ് ക്ലബിന്റെ മൂന്നാമത്തെ പുതിയ വിദേശ റിക്രൂട്ട്‌മെന്റ് ആണ്.

ആറാമത്തെ വയസ്സിൽ ലെവന്റെയിൽ നിന്നാണ് നെസ്റ്ററിന്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്. 13 തവണ ചെക്ക് ഫസ്റ്റ് ലീഗ് ചാമ്പ്യൻമാരായ സ്പാർട്ട പ്രാഗിനൊപ്പം യുവേഫ യൂറോപ്പ ലീഗിലും അദ്ദേഹം ഇടംനേടി. 2019-ൽ സ്പെയിനിലേക്ക് മടങ്ങിയ ശേഷം, അടുത്ത രണ്ടര സീസണുകളിൽ ബദലോണ, നുമാൻസിയ തുടങ്ങിയ ക്ലബ്ബുകൾക്കായി അദ്ദേഹം ഫീച്ചർ ചെയ്തു. 2021-ൽ, അദ്ദേഹം റയോ മജദഹോണ്ടയിലേക്ക് മാറി. അവരുടെ ആക്രമണത്തിലെ ഒരു പ്രധാന വ്യക്തിയായി മാറുകയും ക്ലബ്ബിനായി 70-ലധികം മത്സരങ്ങൾ കളിക്കുകയും ചെയ്തു.

“ഇന്ത്യയിലും ഹീറോ ഐഎസ്എല്ലിലും കളിക്കാനുള്ള അവസരത്തിൽ ഞാൻ രോമാഞ്ചവും സന്തുഷ്ടനുമാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയിൽ ചേരുന്നത് ഒരു പ്രധാന ഉത്തരവാദിത്തമാണ്, അവർ എന്നിൽ അർപ്പിക്കുന്ന വിശ്വാസവും പ്രോജക്റ്റിന്റെ അതിമോഹമായ പ്രകൃതി പദ്ധതിയും കാരണനാണ് ഞാൻ ഈ തീരുമാനമെടുത്തത്.”കരാർ ഒപ്പുവെച്ച ശേഷം നെസ്റ്റർ പറഞ്ഞു‌.

Exit mobile version